താൾ:GaXXXIV5 2.pdf/464

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

458 Zechariah, XIII. ജകൎയ്യാ ൧൩. അ.

<lg n=""> കളയും, യരുശലേം ഇനിയും യരുശലേം എന്ന സ്വസ്ഥാനത്തിൽ തന്നേ
</lg><lg n="൭"> കുടിയേറി നില്ക്കും. യഹോവ യഹൂദക്കുടിലുകളെ മുമ്പേ തന്നേ രക്ഷി
ക്കും താനും, ദാവീദ്‌ഗൃഹത്തിൻ അഴകം യരുശലേംനിവാസികളുടേ
</lg><lg n="൮"> അഴകും യഹൂദെക്കു മീതേ വലുതാകരുത് എന്നു വെച്ചത്രേ. അന്നു യ
ഹോവ യരുശലേംനിവാസികളെ ആച്ഛാദിക്കും, അവരിൽ വെച്ച് ഇ
ടറുന്നവനും അന്നു ദാവിദിനോടു തുല്യനും ദാവിദ് ഗൃഹം ദൈവത്തോടു
സമവും അവരുടേ മുമ്പിൽ (ചെല്ലുന്ന ൨ മോ. ൨൩, ൨൦) യഹോവാദൂത
</lg><lg n="൯"> നോടു സമവും ആകും. അന്നു സംഭവിപ്പിതു: യരുശലേമിന്ന് എതി
രേ വരുന്ന സകലജാതികളേയും ഞാൻ സംഹരിപ്പാൻ ഭാവിക്കും.

</lg>

<lg n="൧൦"> പിന്നേ ദാവിദ്‌ഗൃഹത്തിന്മേലും യരുശലേംനിവാസികളിന്മേലും ക
രുണായാചനകളുടേ ആത്മാവിനെ പകരും, അവർ കുത്തിക്കളഞ്ഞ എ
ന്നെ നോക്കിക്കൊൾകയും ഒറ്റമകനെ വിചാരിച്ചു തൊഴിക്കും പോലേ
അവനെക്കുറിച്ചു തൊഴിക്കയും ആദ്യജാതനെച്ചൊല്ലി ശോകിക്കുംപോ
</lg><lg n="൧൧"> ലേ അവനെച്ചൊല്ലി ശോകിക്കയും ചെയ്യും. അന്നാൾ യരുശലേമിലേ
അലമുറ വലുതാകും, മെഗിദ്ദോതാഴ്വരയിൽ ഹദാദിമ്മോന്റേ അലമുറ
൧൨യോടു സമം. അതതുകുലം വേറേ നില്‌ക്കേ ദേശം തന്നേ തൊഴിക്കും,
ദാവിദ്‌ഗൃഹത്തിൻകുലം തനിയേ, അവരുടേ സ്രീകളും തനിയേ, നാഥാ
</lg><lg n="൧൩"> ൻഗൃഹത്തിൻകുലം തനിയേ അവരുടേ സ്രീകളും തനിയേ; ലേവിഗൃ
ഹത്തിൻകുലം തനിയേ അവരുടേ സ്രീകളും തനിയേ; ശിമ്യി‌ഗൃഹത്തിൻ
</lg><lg n="൧൪"> (൪ മോ. ൩, ൨൧) കുലം തനിയേ അവരുടേ സ്രീകളും തനിയേ; ശേ
ഷിച്ചുള്ള കുലങ്ങൾ ഒക്കയും അതതുകുലം തനിച്ചും അതിലേ സ്രീകൾ ത
നിച്ചും (തൊഴിക്കും).

</lg>

<lg n="൧൩, ൧ "> അന്നാളിൽ ദാവിദ് ഗൃഹത്തിന്നും യരുശലേംനിവാസികൾക്കും പാ
</lg><lg n="൨"> പത്തിന്നും പുലെക്കും ആയിക്കൊണ്ട് ഒരു ഉറവു തുറന്നിരിക്കും. അന്നു
സംഭവിപ്പതു: ഞാൻ വിഗ്രഹങ്ങളുടേ നാമങ്ങളെയും ഇനി ഒട്ടും ഓൎക്കാ
തവണ്ണം ദേശത്തുനിന്ന് അറുതിചെയ്യും എന്നു സൈന്യങ്ങളുടയ യഹോ
വയുടേ അരുളപ്പാടു; പ്രവാചകരെയും അശുദ്ധിയുടേ ആത്മാവിനെയും
</lg><lg n="൩"> ഞാൻ ദേശത്തിങ്കന്നു കടത്തിവിടും. പിന്നേയും ഒരു ആൾ പ്രവചിച്ചു
എന്നുവന്നാൽ അവന്റേ പെറ്റവരായ അമ്മയപ്പന്മാർ: നീ യഹോവാ
നാമത്തിൽ ചതി ഉരെച്ചതുകൊണ്ടു ജീവിക്കരുത് എന്ന് അവനോടു പറ
ഞ്ഞു പെറ്റമ്മയപ്പന്മാരും അവനെ പ്രവചനംഹേതുവായി കുത്തിക്കള
</lg><lg n="൪"> കയും ആം. അന്നു പ്രവാചകർ അവനവൻ പ്രവചിക്കുമ്പോൾ ദൎശ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/464&oldid=192702" എന്ന താളിൽനിന്ന് ശേഖരിച്ചത്