താൾ:GaXXXIV5 2.pdf/463

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജകൎയ്യാ ൧൨. അ. Zechariah, XII. 457

<lg n="൧൫"> ഹോതരത്യെ ഭംഗം ചെയ്‌വാൻ തന്നേ.- അനന്തരം യഹോവ എന്നോ
ടു പറഞ്ഞു: ഇനി മൂൎഖനായ ഇടയന്റേ കോപ്പ് എടുത്തുകൊൾക.
</lg><lg n="൧൬"> ഞാൻ ഇതാ ദേശത്തിൽ എഴുന്നീല്പിക്കുന്ന ഇടയനാകട്ടേ ഇല്ലാതാകുന്നവ
സന്ദൎശിക്ക ഇല്ല ചിന്നിയതു തിരക ഇല്ല മുറിഞ്ഞതിന്നു ചികിത്സിക്കയും
ഇല്ല, നില്ക്കുന്നതു പോറ്റുകയും ചെയ്യാതേ തടിച്ചതിന്റേ മാംസം തിന്നു
</lg><lg n="൧൭"> കുളമ്പുകളെ കൂടേ കീറിക്കളയും. ആടുകളെ കൈ വിടുന്ന നിസ്സാര
നായ ഇടയന്നു ഹാ കഷ്ടം! അവന്റേ ഭുജത്തിന്മേലും വലങ്കൺമേലും
വാൾ (കൊൾക)! അവന്റേ ഭുജം തീരേ വറണ്ടും വലങ്കണ്ണു തീരേ
പൊലിഞ്ഞും പോക!

</lg>

൧൨. അദ്ധ്യായം. (—൧൩, ൬.)

അന്ത്യയുദ്ധത്തിൽ യഹൂദ ലോകരാജ്യങ്ങളെ ജയിപ്പാൻ (൫) അതിശയ
ശക്തി പൂണ്ടും (൧൦) കൃപാത്മാവ് ഇറങ്ങീട്ടു ദൈവഹത്യാദോഷം അറിഞ്ഞ് അ
നുതപിച്ചും (൧൩, ൧) എല്ലാ വിഗ്രഹാൎച്ചനയും അശുദ്ധിയും അകറ്റി വെടിപ്പു
വരുത്തും.

<lg n="൧"> ഇസ്രയേലിന്മേൽ യഹോവാവചനത്തിൻ ആജ്ഞ. വാനങ്ങളെ പര
ത്തുകയും ഭൂമിയെ സ്ഥാപിക്കയും മനുഷ്യാത്മാവിനെ അവന്റേ ഉള്ളിൽ
</lg><lg n="൨"> നിൎമ്മിക്കയും ചെയ്യുന്ന യഹോവയുടേ അരുളപ്പാടാവിതു: ഇതാ ഞാൻ
യരുശലേമിനെ ചുറ്റുമുള്ള സകലവംശങ്ങൾക്കും ചഞ്ചലിപ്പിക്കുന്ന കല
ശമാക്കി വെക്കുന്നു(യശ. ൫൧, ൧൭); യരുശലേമിനെ വളഞ്ഞുകൊള്ളു
</lg><lg n="൩"> മ്പോൾ യഹൂദമേലും തട്ടും. അന്നാളിൽ സംഭവിപ്പിതു: ഞാൻ യരുശ
ലേമിനെ സകലവംശങ്ങൾക്കും ചുമട്ടുകല്ലാക്കും, അതിനെ എടുക്കുന്നവർ
ഏവരും പരിക്കുമുറി ഏല്ക്കും; ഭൂമിയിലേ ജാതികൾ ഒക്കയും അവളെ
</lg><lg n="൪"> ക്കൊള്ളേ കൂടുമല്ലോ. അന്നാളിൽ ഞാൻ ഏതു കുതിരയെയും കൂശൽ
കൊണ്ടും അതിന്മേൽ കയറിയവനെ ഭ്രാന്തുകൊണ്ടും അടിക്കും, എന്നു
യഹോവയുടേ അരുളപ്പാടു; എങ്കിലും യഹൂദാഗൃഹത്തിന്മേൽ ഞാൻ കണ്ണു
മിഴിച്ചു വംശങ്ങളുടേ എല്ലാ കുതിരയെയും കുരുടുകൊണ്ട് അടിക്കും,-
അപ്പോൾ യഹൂദത്തലവന്മാർ തങ്ങളുടേ ഹൃദയത്തിൽ പറയും: യരുശലേം
നിവാസികൾ തങ്ങളുടേ ദൈവമായ സൈന്യങ്ങളുടയ യഹോവയാൽ
</lg><lg n="൬"> എനിക്കു പരാക്രമം ആകുന്നു. അന്നു ഞാൻ യഹൂദത്തലവന്മാരെ വിറ
കുകളിങ്കീഴ് തീച്ചട്ടിയെ പോലേയും കറ്റകളിൽ തീച്ചൂട്ടയെ പോലേയും
ആക്കീട്ടു വലത്തും ഇടത്തും ചൂഴുന്ന സകലവംശങ്ങളെയും അവർ തിന്നു

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/463&oldid=192700" എന്ന താളിൽനിന്ന് ശേഖരിച്ചത്