താൾ:GaXXXIV5 2.pdf/465

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജകൎയ്യാ ൧൪. അ. Zechariah, XIV. 459

<lg n="">നം നിമിത്തം നാണിക്കും, വഞ്ചിപ്പാൻ രോമപ്പുതെപ്പിനെ (൨ രാ. ൧, ൮)
</lg><lg n="൫"> ഇനി ഉടുക്കയും ഇല്ല. ഞാൻ പ്രവാചകനല്ല കൃഷിപ്പണിക്കാരനത്രേ,
ചെറിയന്നേ ഒരു ആൾ എന്നെ മേടിച്ചിട്ടുണ്ടു എന്നു (അങ്ങനേ ഉള്ളവൻ)
</lg><lg n="൬"> പറയും. നിന്റേ കൈകൾക്കു നടുവേ ഈ വെട്ടുകലകൾ എന്ത്
എന്ന് അവനോടു ചോദിച്ചാൽ: എന്റേ പ്രിയന്മാരുടേ വീട്ടിൽ കൊണ്ട
വ അത്രേ എന്നു പറയും.
</lg>

൧ ൩. അദ്ധ്യായം. (൧൩, ൭— ൧൪ അ.)

(൭) ശുദ്ധിവരുത്തുവാൻ ഇടയന്നും ആട്ടിങ്കൂട്ടത്തിന്നും ന്യായവിധി തട്ടിയ
ശേഷം (൧൪, ൧) മാറ്റാന്മാർ യരുശലേമിൽ കടന്നപ്പോൾ കൎത്താവു പ്രത്യക്ഷ
നായി രക്ഷിക്കയും (൬) നാട്ടിൽ എങ്ങും അനുഗ്രഹങ്ങളെ നിറെച്ചു (൧൨) ശത്രു
ക്കളെ നിഗ്രഹിച്ചു ശേഷിപ്പിനെ മനന്തിരിയിച്ചു (൨൦) പട്ടണത്തെ മുറ്റും വി
ശുദ്ധീകരിക്കയും ചെയ്യും.
</lg>

<lg n="൭"> അല്ലയോ വാളേ എന്റേ ഇടയനും എൻകൂട്ടാളിയും ആയ പുരുഷനെ
ക്കൊള്ളേ ഉണരുക! എന്നു സൈന്യങ്ങളുടയ യഹോവയുടേ അരുളപ്പാ
ടു; ഇടയനെ വെട്ടുക, ആടുകൾ (൧൧, ൪) ചിന്നിപ്പോക! ചെറിയവരു
</lg><lg n="൮"> ടേ മേൽ ഞാൻ തിരിക്കും താനും (യശ. ൧, ൨൫). അശേഷദേശത്തി
ലോ രണ്ടുകൂറ് അറുതിവന്നു കഴിഞ്ഞുപോകും, മൂന്നാമതു മാത്രം അതിൽ
</lg><lg n="൯"> മിഞ്ചിപ്പോരും എന്നു യഹോവയുടേ അരുളപ്പാടു. ആ മൂന്നാംകൂറിനെ
ഞാൻ തീയിൽ ആക്കി വെള്ളി ഉരുക്കുമ്പോലേ അവരെ ഉരുക്കി പൊ
ന്ന് ഊതിക്കഴിക്കുമ്പോലേ ഊതിക്കഴിക്കയും ചെയ്യും. ഈ കൂറു എൻനാമ
ത്തെ വിളിക്കയും ഞാൻ ഉത്തരം ചൊല്കയും ആം; ഇത് എന്റേ ജനം
എന്നു ഞാൻ പറകയും യഹോവ എന്റേ ദൈവം എന്ന് അതു പറക
യും ചെയ്യും.
</lg>

<lg n="൧൪, ൧"> ഇതാ യഹോവെക്ക് ഒരു ദിവസം വരുന്നു, അന്നു നിന്റേ കൊള്ള
</lg><lg n="൨"> (യരുശലേമേ) നിന്നടുവിൽ പകക്കപ്പെടും. യരുശലേമിനോടു പടകൂ
ടുവാനല്ലോ ഞാൻ സകലജാതികളെയും കൂട്ടിച്ചേൎക്കും, പട്ടണം പിടിപെ
ടുകയും വീടുകൾ കവൎച്ച ആകയും സ്രീകളെ പുല്കയും പാതിനഗരം പ്ര
വാസത്തിന്നായി പുറപ്പെടുകയും ആം; ജനത്തിന്റേ ശേഷിപ്പു പട്ടണ
</lg><lg n="൩"> ത്തിൽനിന്ന് അറുതിവരിക ഇല്ല താനും. അനന്തരം യഹോവ പുറ
പ്പെട്ടു പടനാളിൽ പണ്ടു പൊരുതന്ന് പോലേ ആ ജാതികളോടു പോ
</lg><lg n="൪"> രാടും. അന്ന് അവന്റേ കാലുകൾ യരുശലേമിന്നു നേരേ കിഴക്കുള്ള
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/465&oldid=192704" എന്ന താളിൽനിന്ന് ശേഖരിച്ചത്