താൾ:GaXXXIV5 2.pdf/416

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

JONAH

യോനാ

നീനവെക്ക് അയക്കപ്പെടുകയാൽ യോനാ മണ്ടിപ്പോയാറേ (൪) കൊടുങ്കാ
റ്റിനാൽ കുറ്റം തെളിഞ്ഞിട്ടു (൧൩) കടലിൽ എറിയപ്പെട്ടു. (രണ്ടാം യരോ
ബ്യാമിന്റേ കാലം, ൨ രാജ. ൧൪, ൨൫.)

<lg n="൧"> അമിത്ഥായ്പുത്രനായ യോനാവിന്നു യഹോവാവചനം ഉണ്ടായി പറ
</lg><lg n="൨"> ഞ്ഞിതു: അല്ലയോ നീനവ എന്ന മഹാപട്ടണത്തേക്കു ചെന്നു അവരു
ടേ ദുഷ്ടത എന്റേ മുമ്പാകേ എത്തുകയാൽ അതിന്ന് എതിരേ ഘോഷി
</lg><lg n="൩"> ക്ക! എന്നാറേ യോനാ യഹോവയുടേ സന്നിധിയിൽനിന്നു തൎശീശിൽ
മണ്ടിപ്പോവാൻ എഴുനീറ്റു യാഫോവിൽ ഇറങ്ങിചെന്നു, തൎശീശിലേക്ക്
ഓടുന്ന കപ്പൽ കണ്ടു കേവു കൊടുത്തു യഹോവാസന്നിധിയെ വിട്ടു ഇവ
</lg><lg n="൪"> രോടു കൂടി തൎശീശിൽ പോകാം എന്നിട്ട് അതിൽ കരേറി.— അനന്ത
രം യഹോവ വങ്കാറ്റിനെ കടലിലേക്കു തള്ളിച്ചിട്ടു സമുദ്രത്തിൽ കൊടി
</lg><lg n="൫"> യ വിശറ് ഉണ്ടായി കപ്പൽ ഉടയും എന്നുവന്നപ്പോൾ, മരക്കാർ ഭയ
പ്പെട്ടു താന്താൎക്കുള്ള നോക്കി വിളിച്ചു ഭാരം കുറെപ്പാൻ കപ്പലി
ലേ കോപ്പുകളെ കടലിൽ ചാടിക്കളഞ്ഞു. യോനാവോ ഉരുവിന്റേ ഉള്ള
</lg><lg n="൬"> കത്തു കിഴിഞ്ഞു കിടന്നു തുയിൽകൊണ്ടിരുന്നു. അപ്പോൾ മാലിമ്മിശ്രേ
ഷ്ഠൻ അവനോട് അണഞ്ഞു: നീ ഉറങ്ങുവാൻ എന്തു? എഴുനീറ്റു നിന്റേ
ദേവരോടു വിളിക്ക! പക്ഷേ ദൈവം നാം കെട്ടുപോകായ്‌വാൻ നമ്മെ
</lg><lg n="൭"> സ്മരിക്കിലും ആം എന്നു പറഞ്ഞു. അനന്തരം അവർ: എടോ ആർ മുത
ലായിട്ട് ഈ ദോഷം നമുക്ക് അകപ്പെട്ടു എന്ന് അറിവാൻ നാം ചീട്ടിടുക
എന്നു തമ്മിൽ ചൊല്ലി നറുക്കുകളെ എടുത്തു ചീട്ടു യോനാവിൻമേൽ വീ
</lg><lg n="൮"> ഴുകയും ചെയ്തു.— ആയവനോട് അവർ പറഞ്ഞു: ആർ മുതലായിട്ട്
ഈ ദോഷം നമുക്ക് ഉണ്ട് എന്നു ഞങ്ങളെ ധരിപ്പിക്ക! നിണക്ക് എന്തു
തുരം? എവിടേനിന്നു വരുന്നു? നിന്റേ നാട് ഏതു? നീ ഏതു വംശ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/416&oldid=192563" എന്ന താളിൽനിന്ന് ശേഖരിച്ചത്