താൾ:GaXXXIV5 2.pdf/471

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മലാകീ ൨. അ. Malachi, II. 465

<lg n="൧൧"> നമ്മുടേ അഛ്ശന്മാരുടേ നിയമത്തെ ബാഹ്യമാക്കുവാൻ എന്തു? യഹൂദ
വിശ്വാസവഞ്ചനം ചെയ്യുന്നു, ഇസ്രയേലിലും യരുശലേമിലും അറെപ്പു
നടക്കുന്നു; യഹോവ സ്നേഹിക്കുന്ന അവന്റേ വിശുദ്ധസഭയെ യഹൂദ
</lg><lg n="൧൨"> ബാഹ്യമാക്കി അന്യദേവന്റേമകളെ കെട്ടിയല്ലോ. ഇതു ചെയ്യുന്ന
ആൾക്കു യഹോവ ഉണൎച്ചയുള്ളവനെയും ഉത്തരം കൊടുക്കുന്നവനെയും
സൈന്യങ്ങളുടയ യഹോവെക്കു വഴിപാട് അടുപ്പിക്കുന്നവനെയും
യാക്കോബിൻകൂടാരങ്ങളിൽനിന്നു ഛേദിച്ചുകളയാവു!

</lg>

<lg n="൧൩"> രണ്ടാമതും നിങ്ങൾ ചെയ്യുന്നിതു: യഹോവ വഴിപാടിനെ നോക്കി
തിരയാതേയും നിങ്ങടേ കൈയിൽനിന്നു രുചിക്കുന്നതു കൈക്കൊള്ളാ
തേയും ഇരിപ്പോളം, അവന്റേ ബലിപീഠത്തെ കണ്ണുനീർ കേഴ്ച ഞര
</lg><lg n="൧൪"> ക്കവും കൊണ്ടു മൂടുക തന്നേ. ഏതുകൊണ്ടു? എന്നു നിങ്ങൾ ചോദിക്കുന്നു.
നിന്റേ കൂറ്റുകാരത്തിയും നിയമത്താൽ കെട്ടിയവളും (സദൃ. ൨, ൧൭)
ആയിട്ടും നീ വിശ്വാസവഞ്ചനം ചെയ്ത നിന്റേ ബാല്യത്തിലേ ഭാൎയ്യെ
</lg><lg n="൧൫"> ക്കും നിണക്കും യഹോവ സാക്ഷി ആകകൊണ്ടത്രേ. ആത്മാവിൻ ശേ
ഷിപ്പു മാത്രം ഉള്ളവൻ ഒരുത്തനും ഇതു ചെയ്യാതു. ആ ഏകൻ ചെയ്ത
തോ (൧ മോ. ൨൧) എന്തു? ആയവവൻ ദൈവത്തിൻസന്തതിയെ
അന്വേഷിക്കുന്നവനത്രേ. എങ്കിൽ നിങ്ങളുടേ ആത്മാവിന്നായി കരു
തികൊൾവിൻ! നിന്റേ ബാല്യത്തിലേ ഭാൎയ്യയോടു വിശ്വാസക്കേടു കാ
</lg><lg n="൧൬"> ട്ടുകയും ഒല്ലാ. ഞാനാകട്ടേ ഉപേക്ഷിക്കുന്നതിനെ പകെക്കുന്നു എന്ന്
ഇസ്രയേലിൻദൈവമായ യഹോവ പറയുന്നു; അങ്ങനേ ചെയ്യുന്നവൻ
തന്റേ വസ്ത്രത്തെ സാഹസത്താൽ മൂടും എന്നു സൈന്യങ്ങളുടയ യഹോ
വ പറയുന്നു. എങ്കിൽ നിങ്ങളുടേ ആത്മാവിന്നായി കരുതിക്കൊണ്ടു വി
ശ്വാസക്കേടു കാട്ടായ്‌വിൻ!

</lg>

<lg n="൧൭"> നിങ്ങളുടേ വാക്കുകളെക്കൊണ്ടു യഹോവയെ മുഷിപ്പിക്കുന്നു. ഏതി
നാൽ മുഷിപ്പിച്ചു? എന്നു നിങ്ങൾ പറയുന്നു. തീമ ചെയ്യുന്ന ഏവനും
യഹോവയുടേ കണ്ണുകൾക്കു നല്ലവൻ എന്നും, ഈ വകയിൽ അവന്ന്
ഇഷ്ടം തോന്നുന്നു എന്നും അല്ലായ്കിൽ ന്യായവിധിയുടേ ദൈവം എവി
ടേ? എന്നും നിങ്ങൾ പറകകൊണ്ടു തന്നേ.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/471&oldid=192715" എന്ന താളിൽനിന്ന് ശേഖരിച്ചത്