താൾ:GaXXXIV5 2.pdf/433

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നഹും ൩. അ. Nahum, III. 427

<lg n="">അശ്വബലവും വാളിൻജ്വാലയും കുന്തത്തിൻമിന്നലും കുതൎന്നവർപെരു
പ്പവും ശവങ്ങൾ പാരിക്കയും പിണങ്ങൾ അറ്റമില്ലായ്കയും അവരുടേ ശ
</lg><lg n="൪"> വങ്ങളിൽ ഇടറുകയും! തൻപുലയാട്ടിനാൽ ജാതികളെയും ക്ഷുദ്രങ്ങ
ളാൽ കുലങ്ങളെയും വില്ക്കുന്ന വേശ്യയുടേ ഏറിയ പുലയാട്ടുകളും ആഭി
</lg><lg n="൫"> ചാരക്കാരത്തിയുടേ ലാവണ്യശ്രേഷ്ഠതയും നിമിത്തം തന്നേ. സൈന്യ
ങ്ങളുടയ യഹോവയുടേ അരുളപ്പാടാവിതു: ഇതാ ഞാൻ നിന്നോട് ഏ
റ്റു നിന്റേ തോങ്ങലുകളെ നിന്മുഖത്തിന്മേൽ വലിച്ചെടുത്തു ജാതികൾക്കു
</lg><lg n="൬"> നിന്റേ ഗുഹ്യവും രാജ്യങ്ങൾക്കു നിൻ ഇളപ്പവും കാണിക്കും; നിന്റേ
മേൽ അമേദ്ധ്യങ്ങൾ എറിയിക്കയും നിന്നെ ധിക്കരിച്ചു കാഴ്ചയാക്കി
</lg><lg n="൭"> ക്കളകയും ചെയ്യും. എന്നാൽ നിന്നെ കാണുന്നവർ ഒക്കയും: ഹാ നീനവ
പാഴായി! അവൾക്കായിട്ട് ആർ തൊഴിക്കും? നിണക്ക് എവിടുന്നു ആ
ശ്വസിപ്പിക്കുന്നവരെ തിരയണ്ടു? എന്നു ചൊല്ലി നിന്നെ വിട്ടു മണ്ടും.

</lg>

<lg n="൮"> നീലനദികളിൽ ഇരുന്നു സമുദ്രത്താൽ കിടങ്ങും പുറമതിലും ഉള്ളതാ
യി വെള്ളം ചുറ്റിക്കൊണ്ടിരിക്കുന്ന നോആമോനെക്കാൾ നീ നല്ലവൾ
</lg><lg n="൯"> എന്നു വരുമോ? അവൾക്ക് ഊറ്റമായതു കൂഷും അറ്റമില്ലാതോളം മി
</lg><lg n="൧൦"> സ്രക്കാരും, തുണെപ്പാൻ പൂത്തും ലൂബ്യരും ഉണ്ടു.എന്നിട്ടും അവൾ
കൂടേ അടിമയായി പ്രവാസത്തിന്നു നടന്നു, അവളുടേ ശിശുക്കളും തെരു
ക്കളിലേ കോടിക്കല്ലുതോറും ഞെരിഞ്ഞും ചതഞ്ഞും പോയി, അവളു
ടേ ഘനശാലികളിന്മേൽ നറുക്കിട്ടു മഹത്തുക്കളെ എല്ലാം ചങ്ങലകളാൽ
</lg><lg n="൧൧"> വരിഞ്ഞു കെട്ടുകയും ചെയ്തു.— (അങ്ങനേ) നീയും മത്തയാകും, മറഞ്ഞു
</lg><lg n="൧൨"> പോകും, നീയും ശത്രുവിൽനിന്നു ശരണം അന്വേഷിക്കും. നിൻകോ
ട്ടകൾ എല്ലാം മുമ്പഴത്ത ക്കയ്കൾ ഉള്ള അത്തികൾ അത്രേ, അവ കുലുക്കി
</lg><lg n="൧൩"> യാൽ തിന്നുന്നവന്റേ വായിൻമേൽ വീഴും. നിന്റേ വംശം കണ്ടാ
ലും, നിൻനടുവിൽ പെണ്ണുങ്ങളത്രേ! നിൻദേശത്തിൻ വാതിലുകൾ ശത്രു
ക്കൾക്ക് അശേഷം തുറന്നുപോകും, നിൻതഴുതുകളെ അഗ്നി തിന്നുന്നു.

</lg>

<lg n="൧൪"> വളച്ചലിന്നു വെള്ളം നിനക്കു, കോരിക്കൊൾക! നിൻകോട്ടകളെ ഉറ
പ്പിക്ക! ചളിയിൽ ചെന്നു മണ്ണു ചവിട്ടുക! ഇട്ടികച്ചൂളയെ പൊളിതീൎത്തു
</lg><lg n="൧൫"> കെട്ടുക! അതിൽ തന്നേ നിന്നെ തീ തിന്നും, വാൾ അറുക്കും നക്കിത്തു
ള്ളൻ എന്നപോലേ നിന്നെ തിന്നും. നക്കികണക്കേ നിന്നെ പെരു
</lg><lg n="൧൬"> ക്കുക! തുള്ളൻകൂട്ടം പോലേ പെരുക്കുക! നിന്റേ കച്ചവടക്കാരെ നീ
വാനമീനുകളെക്കാളും വർദ്ധിപ്പിച്ചു, തുള്ളൻ പുക്കു പറിച്ചു പറക്കയും
</lg><lg n="൧൭"> ചെയ്യുന്നു. നിന്റേ വിരുതന്മാർ തുള്ളന്നും പണിക്കന്മാർ വെട്ടിലിണ്ടെ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/433&oldid=192597" എന്ന താളിൽനിന്ന് ശേഖരിച്ചത്