താൾ:GaXXXIV5 2.pdf/441

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചഫന്യാ ൨. അ. Zephaniah, II. 435

<lg n="">ചീറ്റനാളിൽ അവരുടേ വെള്ളിക്ക് എങ്കിലും പൊന്നിന്ന് എങ്കിലും അ
വരെ ഉദ്ധരിപ്പാൻ ആമല്ല, അവന്റേ എരിവിൻതീയിൽ ഭൂമി മുഴുവൻ
തിന്നപ്പെടും, അവൻ ആകട്ടേ ഭൂവാസികൾക്ക് എല്ലാം മുടിവും അപമൃ
ത്യുവും വരുത്തും.

</lg>

൨. അദ്ധ്യായം. (—൩, ൮.)

അനുതപിപ്പാൻ സാധുക്കളെ പ്രബോധിപ്പിക്കുന്നതു (൪) ഫലിഷ്ടർ മുത
ലായ അയൽവൈരികൾക്കും (൧൧) കൂഷ് അശ്ശൂർ തുടങ്ങിയുള്ള സാമ്രാജ്യങ്ങൾ
ക്കും (൩, ൧) നിത്യം മറുക്കുന്ന യരുശലേമിന്നും ശിക്ഷ അടുത്തതാകകൊണ്ടു.

<lg n="൧"> ഹേ (നാണിച്ചു) വിളൎക്കാത്ത ജാതിയായുള്ളോവേ നിങ്ങളെ തന്നേ
ആഞ്ഞും ആരാഞ്ഞും കൊൾവിൻ! തീൎപ്പു (ശിക്ഷയെ) ഉളവാക്കുംമുമ്പേ
</lg><lg n="൨"> തന്നേ വേണ്ടു! ആ ദിവസം പതിർപോലേ പാറി വരും! യഹോ
വാകോപത്തിൽ ഊഷ്മാവ് നിങ്ങളുടേ മേൽ വരാത്തപ്പോഴും യഹോ
വാകോപദിവസം നിങ്ങളുടേ മേൽ വരാത്ത കാലത്തിൽ തന്നേ
</lg><lg n="൩"> (വേണ്ടു). യഹോവയെ അന്വേഷിപ്പിൻ! അവന്റേ ന്യായത്തെ പ്ര
വൃത്തിച്ചുള്ള ദേശത്തിൽ സകലസാധുക്കളായുള്ളോരേ! നീതിയെ അന്വേ
ഷിപ്പിൻ, വിനയത്തെ അന്വേഷിപ്പിൻ! പക്ഷേ യഹോവാകോപദി
വസത്തിൽ നിങ്ങൾക്കു മറഞ്ഞു നില്ക്കാം.

</lg>

<lg n="൪"> എങ്ങനേഎന്നാൽ ലജ്ജ ത്യജിക്കപ്പെടും, അഷ്കളോൻ പാഴാകും,
അഷ്ടോദിനെ ഉച്ചയിൽ തന്നേ ആട്ടിക്കളയും, എക്രോൻ വേരറ്റു
</lg><lg n="൫"> പോകും. കടലരുവിൽ പാൎക്കുന്ന ക്രേതജാതിക്കു ഹാ കഷ്ടം! ഫലിഷ്ട
ദേശമാകിയ കനാനേ നിങ്ങളുടേ മേൽ യഹോവാവചനം ആവിതു: കു
</lg><lg n="൬"> ടിയില്ലാതവണ്ണം ഞാൻ നിന്നെ കെടുക്കും. കടലരുവോ മേക്കുന്നവർ
ഗുഹകളെ തോണ്ടുന്ന പാൎപ്പും ആട്ടുതൊഴുത്തുകളും ആകും. ആ അരുവു
യഹൂദാഗൃഹത്തിൽ ശേഷിച്ചവൎക്ക് അതിൽ മേപ്പാൻ തന്നേ ആകും,
</lg><lg n="൭"> അഷ്കളോന്റേ ഭവനങ്ങളിൽ അവർ അന്തി പാൎത്തുകിടക്കും. കാരണം:
അവരുടേ ദൈവമായ യഹോവ അവരെ സന്ദൎശിച്ച് അവരുടേ അടി
</lg><lg n="൮"> മയെ മാറ്റിക്കൊടുക്കും.— എൻജനത്തെ നിന്ദിച്ച് അവരുടേ അതിരെ
ക്കൊള്ളേ വമ്പിച്ചുപോയ മോവാബിൻനിന്ദയും അമ്മോന്യരുടേ ദൂഷ
</lg><lg n="൯"> ണങ്ങളും ഞാൻ കേട്ടു. ആകയാൽ ഇസ്രയേൽദൈവമായ സൈന്യങ്ങ
ളുടയ യഹോവയുടേ അരുളപ്പാടാവിതു: എൻജീവനാണ മോവാബ്
</lg>28*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/441&oldid=192633" എന്ന താളിൽനിന്ന് ശേഖരിച്ചത്