താൾ:GaXXXIV5 2.pdf/418

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

412 Jonah, III. യോനാ ൩. അ.

<lg n="൫"> എല്ലാം എന്മേൽ കടക്കുന്നു. (സ. ൪൨. ൮).ഞാനോ നിന്റേ കണ്ണുകളു
ടേ മുമ്പിൽനിന്ന് ആട്ടപ്പെട്ടു (സ. ൩൧, ൨൩). എന്നു പറഞ്ഞു, എങ്കി
</lg><lg n="൬"> ലും നിൻവിശുദ്ധമന്ദിരത്തെ ഇനിയും നോക്കും (സ്. ൫, ൮). വെള്ള
ങ്ങൾ പ്രാണനോളം എന്നെ ചുഴന്നു, ആഴി എന്നെ ചുറ്റി, പാശി
</lg><lg n="൭"> എൻതലെക്കു കെട്ടി; മലവേരുകളോളം ഞാൻ ഇറങ്ങി, ഭൂമിയുടേ അ
ഴികൾ എന്റേ പിറകിൽ എന്നേക്കും അടെച്ചുപോയി, അപ്പോൾ എൻ
ദൈവമായ യഹോവേ നീ എൻജീവനെ കുഴിയിൽനിന്നു കരേറ്റി
</lg><lg n="൮"> (സ്. ൩൦, ൪). എന്നോട് എന്ദേഹി മറുകി ഇരിക്കയിൽ (സ.
൧൪൨, ൪). ഞാൻ യഹോവയെ ഓൎത്തു, എൻപ്രാൎത്ഥന നിൻവിശുദ്ധ
</lg><lg n="൯"> മന്ദിരത്തിൽ നിന്നോട് എത്തുകയും ചെയ്തു. മായയായ പൊയ്ദേ വക
ളെ കരുതുന്നവൻ (സ. ൩൧. ൭) തങ്ങളുടേ ദയയായവനെ കൈവിടുന്നു.
</lg><lg n="൧൦"> ഞാനോ സ്തുതിശബ്ദത്തോടേ നിണക്കു യാഗം കഴിക്കും ഞാൻ നേൎന്നതി
</lg><lg n="൧൧"> നെ ഒൎപ്പിക്കും. രക്ഷ യഹോവെക്കേ ഉള്ളു.— എന്നാറേ യഹോവ മീ
നിനോടു കല്പിക്കയാൽ അതു യോനാവെ കരെക്കു കക്കിക്കളഞ്ഞു.

</lg>

൩. അദ്ധ്യായം.

നീനവയിൽ ഘോഷിച്ചപ്പോൾ (൫) അനുതാപവും ക്ഷമയും ഉണ്ടായി.

<lg n="൧"> യഹോവാവചനം യോനാവിന്നു രണ്ടാമത് ഉണ്ടായി പറഞ്ഞിതു:
</lg><lg n="൨"> അല്ലയോ നീനവ എന്ന മഹാപട്ടണത്തേക്കു ചെന്നു ഞാൻ നിന്നോടു
</lg><lg n="൩">
ചൊല്ലുന്ന ഘോഷണത്തെ അതിനോടു ഘോഷിക്ക! എന്നാറേ യോനാ
എഴുനീറ്റു യഹോവാവചനപ്രകാരം നീനവയിൽ പോയി. നീനവ
യോ ദൈവത്തിൻതോന്നലിന്നും വലിയ പട്ടണമായി, മൂന്നു ദിവസത്തേ
</lg><lg n="൪"> നട കാണും. യോനാ പട്ടണത്തിൽ ഒരു നാളത്തേവഴി പുക്കുതുടങ്ങി:
ഇനി നാല്പതു നാൾ കഴിഞ്ഞാൽ നീനവ മറിഞ്ഞുപോകും എന്നു ഘോ
</lg><lg n="൫"> ഷിച്ചു.— നീനവക്കാർ ദൈവത്തിൽ വിശ്വസിച്ചു നോമ്പിനെ കൂറി
</lg><lg n="൬"> വലിയവർ മുതൽ ചെറിയവർ ഓളം രട്ടുകളെ ഉടുത്തു. ആ കാൎയ്യം നീ
നവരാജാവിൻമുമ്പിൽ വന്നാറേ അവൻ സിംഹാസനത്തുനിന്ന് ഇറ
ങ്ങി തിരുവുടയെ വീഴ്ത്തു രട്ടു പുതെച്ചുകൊണ്ടു ചാരത്തിൽ ഇരുന്നു.
</lg><lg n="൭"> പിന്നേ അവൻ നീനവയിൽ കൂറിവിളിപ്പിച്ചതു: രാജാവും തിരുപ്രധാ
നികളും അരുളിചെയ്കയാൽ മനുഷ്യരും കന്നുകാലി ആടുമുതലായ മൃഗവും
</lg><lg n="൮"> ഒന്നും ആസ്വദിക്കായ്ക (പുല്ലു) മേയായ്ക വെള്ളം കുടിക്കായ്കയും; മനു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/418&oldid=192567" എന്ന താളിൽനിന്ന് ശേഖരിച്ചത്