താൾ:GaXXXIV5 2.pdf/459

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജകൎയ്യാ ൯. അ. Zechariah, IX.453

<lg n=""> വാനും സൈന്യങ്ങളുടേയ യഹോവയെ അന്വേഷിപ്പാനും നാം പോക
</lg><lg n="൨൨"> എന്നും ഞാനും കൂടേ പോരാം എന്നും പറയും. അനേകവംശങ്ങളും
ഉരത്ത ജാതികളും യരുശലേമിൽ സൈന്യങ്ങളുടേയ യഹോവയെ അ
</lg><lg n="൨൩"> ന്വേഷിപ്പാനും യഹോവാമുഖപ്രസാദം വരുത്തുവാനും വരും. സൈന്യ
ങ്ങളുടേയ യഹോവ ഇവണ്ണം പറയുന്നു: ആ നാളുകളിൽ ജാതികളുടേ
സകലഭാഷകളിൽനിന്നും പത്താൾ വന്നു പിടിക്കും എങ്കിലോ: നിങ്ങ
ളോടു കൂടേ ദൈവം ഉണ്ടെന്നു കേൾക്കയാൽ ഞങ്ങൾ നിങ്ങളോട് ഒന്നി
ച്ചു ചെല്ലുക! എന്നു ചൊല്ലി ഓരോ യഹൂദന്റേ വിളുമ്പിനെ പിടിച്ചു
കൊള്ളും.

</lg>

III. ദൈവരാജ്യത്തിൻ ഭാവിയെ അറിയിക്കുന്ന ആജ്ഞകൾ രണ്ടും.

൯. അദ്ധ്യായം. (—൧൧.)

അറാം മുതലായ അയൽനാടുകളിൽന്യായവിധി തട്ടുകേ (൮) ദൈവജന
ത്തിന്നു സമാധാനരാജാവിനാൽ വീണ്ടെടുപ്പും (൧൧) ദിഗ്ജയവും പുഷ്ടിയും
(൧൦, ൮) എഫ്രയിമിന്നു കൂടേ യഥാസ്ഥാനത്വവും ലഭിക്കും. (൧൧,൧) കനാൻ
പാഴാകുന്നതല്ലാതേ (൪) പ്രവാചകൻ ആട്ടിങ്കൂട്ടത്തെ മേച്ച ശേഷം (൧൨) കൃത
ഘ്നത ഹേതുവായി (൧൫) മൂഢനായ ഇടയനിൽ ഏല്പിക്കണം.

<lg n="൧"> യഹോവാവചനത്തിൽ ആജ്ഞ ഹദ്രാക്‌ദേശത്തിൽ (വരുന്നു) ദമഷ്കും
അത് അമരും ഇടം. യഹോവെക്ക് ആകട്ടേ മനുഷ്യരിലും ഇസ്രയേൽ
</lg><lg n="൨"> സൎവ്വഗോത്രങ്ങളിലും നോക്ക് ഉണ്ടല്ലോ.ദമഷ്കിനോട് അണഞ്ഞ ഹ
മാത്തിലും ജ്ഞാനം ഏറയുള്ള ചോർ ചീദോനുകളിലും (അത് അമരും).
</lg><lg n="൩"> ചോരല്ലോ തനിക്കു കോട്ട തീൎത്തു മണൽപോലേ വെള്ളിയും തെരുക്കളേ
ചളി പോലേ തങ്കവും കുന്നിച്ചു. ഇതാ യഹോവ അതിനെ അടക്കിച്ചു
കടലിൽ അതിന്റേ അധികാരത്തെ (യഹെ. ൨൮, ൪) തല്ലും, അതും
</lg><lg n="൫"> തീക്ക് ഇരയാം. അഷ്കലോൻ കണ്ടു ഭയപ്പെടും, ഘജ്ജയും (കണ്ട്) ഏ
റ്റം നടുങ്ങും, എക്രോനും കൂടേ അതിന്റേ പ്രതീക്ഷ ചതിക്കയാൽ ത
ന്നേ; ഘജ്ജയിൽനിന്നു രാജാവ് ഒടുങ്ങും അഷ്കലോൻ വസിക്കാതാകും.
</lg><lg n="൬"> അഷ്ടോദിൽ കലപ്പിഴുകി വസിക്കും, ഫലിഷ്ടഡംഭത്തെ ഞാൻ അറുതി
</lg><lg n="൭"> ചെയ്യും. അവന്റേ വായിൽനിന്നു ഞാൻ (യാഗ) രക്തത്തെയും പല്ലിട
യിൽനിന്ന് അറെപ്പുകളെയും നീക്കും, അവനും നമ്മുടേ ദൈവത്തിന്നായി

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/459&oldid=192692" എന്ന താളിൽനിന്ന് ശേഖരിച്ചത്