താൾ:GaXXXIV5 2.pdf/408

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

402 Amos, VI. ആമോസ് ൬. അ.

<lg n="൨൦"> അല്ലോ! വെളിച്ചമല്ല ഇരുൾ അല്ലോ യഹോവാദിവസം ആയതു, തെ
</lg><lg n="൨൧"> ളക്കമില്ലാത്ത അന്ധകാരമത്രേ.— നിങ്ങളുടേ പെരുന്നാളുകളെ ഞാൻ പ
കെച്ചു ധിക്കരിക്കുന്നു, നിങ്ങടേ സഭായോഗങ്ങളെ മണത്തുനോക്കുക ഇ
</lg><lg n="൨൨"> ല്ല; കാരണം: നിങ്ങൾ എനിക്കു ഹോമങ്ങളെയും അങ്ങേ കാഴ്ചകളെ
യും കഴിച്ചാൽ എനിക്കു തെളിയുന്നില്ല, തടിപ്പിച്ച കന്നുകാലുള്ള സ്തുതി
</lg><lg n="൨൩"> ബലിയെ നോക്കുന്നതും ഇല്ല. നിന്റേ പാട്ടുകളുടേ അമളിയെ എ
ന്മേൽനിന്ന് അകറ്റുക, നിന്റേ കിന്നരങ്ങളുടേ സ്വരം ഞാൻ കേൾക്ക
</lg><lg n="൨൪"> യും ഇല്ല. വെള്ളങ്ങൾ പോലേ ന്യായവിധിയും നിത്യനദിക്കണക്കേ
നീതിയും പ്രവാഹിച്ചു വരുവൂതാക!

</lg>

<lg n="൨൫"> അല്ലയോ ഇസ്രയേൽഗൃഹമേ മരുഭൂമിയിൽ നാല്പതുവൎഷംകൊണ്ടു നി
</lg><lg n="൨൬"> ങ്ങൾ എനിക്കു ബലിക്കാഴ്ചകളെയും അൎപ്പിച്ചിട്ടുണ്ടോ? നിങ്ങൾ ഉണ്ടാ
ക്കിക്കൊണ്ട വിഗ്രഹങ്ങൾ ആകുന്ന സക്കൂത്ത് എന്ന നിങ്ങളുടേ രാജാവെ
യും നിങ്ങടേ കേവാൻ (ശനി) എന്ന നക്ഷത്രദേവനെയും വഹിച്ചുപോ
</lg><lg n="൨൭"> ന്നുവല്ലോ? ഞാനോ നിങ്ങളെ ദമസ്കിൻ അപ്പുറത്തേക്കു പ്രവസിപ്പി
ക്കും, എന്നു സൈന്യങ്ങളുടേ ദൈവം എന്നു പേർകൊണ്ട യഹോവ പ
റയുന്നു.

</lg>

<lg n="൬, ൧"> ചീയോനിലേ പ്രമത്തന്മാൎക്കും ശമൎയ്യമലമേലേ നിൎഭയന്മാൎക്കും ഹാ ക
ഷ്ടം! ജാതികളിൽ ഒന്നാമതിങ്കൽ പേൎപെട്ടവരാകായാൽ ഇസ്രയേൽഗൃഹ
</lg><lg n="൨"> ക്കാർ ചെന്ന് ആസ്രയിക്കുന്നോരേ! കൽനെക്കു കടന്നു നോക്കുവിൻ!
അവിടേനിന്നു വലിയ ഹമത്തിലേക്കും പോവിൻ! പിന്നേ ഫലിഷ്റ്റക്കാരുടേ
ഗത്ഥിലേക്ക് ഇറങ്ങിച്ചെല്ലുവിൻ! അങ്ങേ ഇരുരാജ്യങ്ങളിലും ഇവ നല്ല
വയോ? നിങ്ങടേ അതിരെക്കാൾ ഇവറ്റിൻ അതിർ വലുത് എന്നോ?
</lg><lg n="൩"> സാഹസം ഇരുന്നരുളുന്നതിനെ അടുപ്പിച്ചിട്ടും ദുൎദിവസം ദൂരേ എന്നു
</lg><lg n="൪"> വെച്ചുള്ളോരേ! ആനകൊമ്പിൻ കട്ടിലുകളിന്മേൽ കിടന്നു മെത്തക
ളിന്മേൽ ഞെളിഞ്ഞു ചരിഞ്ഞു കൂട്ടത്തിൽനിന്നു തെരിഞ്ഞ കുഞ്ഞാടുകളേ
</lg><lg n="൫"> യും ആലയുള്ളിൽനിന്നു കന്നുകാലികളേയും ഭക്ഷിക്കുന്നോരേ! കിന്നരത്തോ
ടു കളിഗാനം മേളിച്ചു ദാവിദെപ്പോലേ വാദ്യരാഗങ്ങളെ കാറ്റു പഠിച്ചു
</lg><lg n="൬"> കൊള്ളുന്നോരേ! തിരുക്കിണ്ണങ്ങളിൽ വീഞ്ഞു കുടിച്ചു മേത്തരതൈലങ്ങ
ളെ മേല്ക്ക തേച്ചുംകൊണ്ടു യോസേഫിൻ ഭംഗത്തെച്ചൊല്ലി ഒരു വേദന
</lg><lg n="൭"> യും ഇല്ലാതോരേ!— അതുകൊണ്ട് അവർ ഇപ്പോൾ പ്രവസിക്കുന്നവ
രുടേ മുമ്പരായി പ്രവസിച്ചുപോകും, ഞെളിഞ്ഞുചരിഞ്ഞവരുടേ കൂക്കലും
</lg><lg n="൮"> നീങ്ങും. സൈന്യങ്ങളുടേ ദൈവമായ യഹോവയുടേ അരുളപ്പാടാവി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/408&oldid=192550" എന്ന താളിൽനിന്ന് ശേഖരിച്ചത്