ശ്രീ അമരുകശതകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീ അമരുകശതകം

രചന:കേരളവർമ്മ വലിയ കോയിത്തമ്പുരാൻ (1893)

[ 1 ]ശ്രീ
അമരുകശതകം

[ 3 ]

ശ്രീ
അമരുകശതകം


കേരളവമ്മാൎ, എഫ്. എം.യൂ; എം.ആർ.ഏ.എസ്;
തിരുവിതാങ്കൂർ വലിയകോയിത്തമ്പുരാൻ അവർകൾ
സംസ്കൃതത്തിൽ നിന്നും മണിപ്രവാളത്തിൽ
ഭാഷാന്തരം ചെയ്തത്.


ഉദയവമ്മാൎ, ബി.ഏ;
മാവേലിക്കര തമ്പുരാൻ അവർകൾ
എഴുതി ചേത്തൎ
മുഖവുമ്യോടും വിവരങ്ങളോടും കൂടി


പി.സി. അച്യുത സൊദയ്യൎന്മാരാൽ കൊഴിക്കൊട്ട
സീവിൽ ആസ്പത്രി പാതവഴിയിലുള്ള ൪൯൫-ാം
നമ്പ്ര എടുപ്പിലെ മലബാർ ട്രാവങ്കൊർ
സ്പെക്ടറ്റർ അച്ചുകൂടത്തിൽ നിന്ന
അച്ചടിച്ച പ്രസിദ്ധം
ചെയ്യപ്പെട്ടത.
1893.
ഒന്നാം അച്ചടിച്ച കൊപ്പി 500.

AMARUKA SATAKUM
TRANSLATED FROM SANSKRIT
INTO
MANIPRAVALAM
BY
KERALA VARMA, F.M.U., M.R.A.S.,
VALIYA KOIL TAMPURAN OF TRAVANCORE
WITH
INTRODUCTION AND NOTES
BY


UDAYA VARMA,B.A.,
RAJA OF MAVELIKKARA


First Edition, Copies 500
All rights reserved.


Calicut:
PRINTED AT THE M. & T. SPECTATOR PRESS.
1893


[ 6 ]


മുഖവുര


കേരള വമ്മൎ വലിയ കോയിത്തമ്പുരാൻ അവർകളുടെ കൃതികൾ സംസ്കൃതപ്രധാനങ്ങളാകുന്നുഎന്ന് ഒരു അഭിപ്രായം "ഭാഷാശാകുന്തളം" പുറപ്പെട്ടതിനോടു കൂടെ പ്രായേണ ജനങ്ങൾക്കു വന്നിട്ടുള്ളതിലേക്കു സമാധാനമായി "ശാകുന്തള"ത്തിന്റെ ആമുഖോപന്യാസത്തിൽ വലിയകോയിത്തമ്പുരാൻ അവർകൾ ഇപ്രകാരം പറഞ്ഞിരിക്കുന്നു. "സംസ്കൃതത്തിൽ കവനം ചെയ്തു പരിചയിച്ച് ആ ഭാഷ അധികം സ്വാധീനിക്കപ്പെട്ടിരുന്നതു കൊണ്ട് ‌ംരം തജ്ജുൎമകളിൽ സംസ്കൃതപദപ്രയോഗങ്ങൾ അല്പം ബഹുലീഭവിച്ചിട്ടുണ്ട്". ംരം വചനം വായിക്കുന്ന സമയം ഇനിയുള്ള തജ്ജുൎമകളിൽ സംസ്കൃതപദപ്രയോഗങ്ങൾ കഴിയുന്നതും ചുരുങ്ങി ഇരിക്കുന്നതിനു വേണ്ട കരുതൽ ചെയ്തുകൊള്ളുന്നതാണ് എന്ന് ഒരു അത്ഥംൎ കൂടെ ധ്വനിക്കുന്നു. "അമരുകമണിപ്രവാള"ത്തെ വായിക്കുമ്പോൾ ംരം അത്ഥൎത്തെ ഫലിപ്പിച്ചിരിക്കുന്നതു കാണാം. മൂലത്തിലുള്ള ഭാവങ്ങൾക്കു ഭേദം വരുത്താതേയും ംരം കാവ്യത്തിന്റെ ജീവനായ ശൃംഗാര രസത്തിനു ലേശം കുറവു വരുത്താതേയും ഭാഷാകവിതക്കു വേണ്ടുന്ന പ്രാസനിയമത്തെ ഉപേക്ഷിക്കാതേയും ംരം കാവ്യത്തെ ഇത്ര വളരെ സരളമായി ഭാഷാന്തരം ചെയ്യാൻ അന്യന്മാരാൻ സാധിക്കയില്ലെന്നു തീച്ചൎയായിപറയാം. മൂലത്തിലെ ശബ്ദങ്ങൾക്കു ശരിയായ ഭാഷാശബ്ദങ്ങൾ പ്രയോഗിച്ച് അത്ഥൎപുഷ്ടിയെ പ്രകടിപ്പിക്കുന്നതിനു വലിയ കോയിത്തമ്പുരാൻ അവർകൾക്കുള്ള സാമത്ഥ്യംൎ അന്യാദൃശമാകുന്നു. "അമരുകമണിപ്രവാള"ത്തിലെ ചില പദ്യങ്ങളുടെ രസികത വിചാരിക്കുമ്പോൾ മൂലത്തിലെ ചില പദ്യങ്ങൾക്കു രസികത മതിയായിട്ടുണ്ടോ എന്നു സംശയം [ 7 ]
II

തോന്നിപ്പോകുന്നു. "ഭാഷാശാകുന്തളം" പോലെ "അമരുകമണിപ്രവാള"വും രസികശിരോമണിയും അഖിലമനീഷിജനപൂജിതനും ആയ വലിയ കോയിത്തമ്പുരാൻ അവർകളുടെ മുഖത്തിൽനിന്നു അവതരിക്കുന്നതിനു ഇടയായതു കേരളനിവാസികളുടെ ഭാഗ്യം എന്നോ അമരുകവിയുടെ പുണ്യഫലം എന്നോ പറയേണ്ടത് എന്നു ഞാൻ സംശയിക്കുന്നു. കേവലം പാമരന്മാർ കൂടെ "ഭാഷാശാകുന്തള"ത്തിലെ പദ്യങ്ങൾ ചൊല്ലി രസിക്കുന്നതു കേട്ട് കൃതാത്ഥൎനായിരിക്കുന്ന വലിയ കോയിത്തമ്പുരാൻ അവർകൾക്ക് "അമരുകമണിപ്രവാള"ത്തെ ജനങ്ങൾ കൊണ്ടാടുന്നതു കാണുമ്പോൾ ഉണ്ടാകാൻ പോകുന്ന കൃതാത്ഥൎത എത്രമാത്രം ആയിരിക്കുമെന്ന് ഇപ്പോൾ വിചാരിച്ചറിയുന്നതിനു എന്നാൽ അശക്യമാകുന്നു.

"അമരുകമണിപ്രവാള"ത്തിൽ സംസ്കൃതപദങ്ങളെ കഴിയുന്നതും ചുരുക്കീട്ടുണ്ട് എന്നല്ലാതെ തീരെ ഒഴിവാക്കുന്നതിനു സാദ്ധ്യമായിട്ടില്ല. മൂലത്തിന്റെ ഭാവം മുഴുവൻ വരുത്തുന്നതിനു ഭാഷാശബ്ദങ്ങൾ മതിയാകാതെ വന്ന ദിക്കിൽ മാത്രം സംസ്കൃതം പ്രയോഗിക്ക്കേണ്ടി വന്നിട്ടുണ്ട്. അതിനാൽ സംസ്കൃതപരിചയം ഇല്ലാത്ത മലയാളികൾക്കു "അമരുകമണിപ്രവാള"ത്തിന്റെ രസികത മുഴുവൻ മനസ്സിലാകാതെ വരരുതെന്നു വിചാരിച്ചു മണിപ്രവാളത്തിൽ പ്രയോഗിച്ചിരിക്കുന്ന സംസ്കൃതശബ്ദങ്ങൾക്ക് ഒരു ടിപ്പണി എഴുതീട്ടുണ്ട്. ഭാവത്തിനു ഗാംഭീയ്യംൎ ഉള്ള ഭാഗങ്ങളിൽ സൂചനകളെ കാണിച്ചിട്ടുള്ളതു കൂടാതെ പദ്യങ്ങളുടെ മുമ്പിൽ അവതാരികയും ചേൎത്തിട്ടുള്ളതിനാൽ അധികം പ്രയാസംകൂടാതെ പദ്യങ്ങളുടെ ഭാവങ്ങൾ സുഗ്രഹങ്ങളായിരിക്കുമെന്നു വിശ്വസിക്കുന്നു. അമരുകത്തിലെ പദ്യങ്ങൾക്ക് ഒരു വ്യാഖ്യാനം തന്നെ എഴുതിയാലേ മതിയാകയൊള്ളി. "അമരുകമണിപ്രവാള"ത്തെ കഴിയുന്നതും വേഗത്തിൽ അച്ചടിച്ചു കാണുന്നതിനു എല്ലാവരും കാത്തിരിക്കുമ്പോൾ ഒരു വ്യാഖ്യാനം എഴുതാ [ 8 ]
III

ൻ തുനിയുന്നതായാൽ വ്യാഖ്യാനത്തെ "അമരുകമണിപ്രവാള"ത്തോടു ചേത്ത്ൎ അച്ചടിപ്പിക്കാതെ ഇരിക്കയോ അനേകം ജനങ്ങളുടെ അപ്രീതിയെ സമ്പാദിക്കയീ വേണ്ടിവരുമെന്നു തോന്നി. അതുകൊണ്ടു തൽകാലം ടിപ്പണിയും അവതാരികയും മാത്രം ചേത്ത്ൎ അച്ചടിപ്പിക്കുന്നതു കൊള്ളാം എന്നു നിശ്ചയിക്കയാണ് ചെയ്തത്-സംസ്കൃതപദപ്രയോഗം കൊണ്ടു കഠിനം എന്നു വിചാരിക്കപ്പെട്ടിരിക്കുന്ന "ഭാഷാശാകുന്തള"ത്തെ കൂടെ ഇപ്പോൾ നാലാം പ്രാവശം അച്ചടിപ്പിക്കേണ്ടി വന്നിരിക്കുന്നതിനാൽ താമസിയാതെ "അമരുകമണിപ്രവാള"ത്തിന്റെ രണ്ടാം പതിപ്പിനു അപേക്ഷ ഉണ്ടാകുമെന്നും അപ്പോൾ അവശ്യപ്പെടുന്ന പക്ഷം ഒരു വ്യാഖ്യാനം തന്നെ എഴുതാമെന്നും വിചാരിക്കുന്നു.


മാ. ഉദയവമ്മാൎ


അമരുക കവി.
"അമരുകശതകം" എന്നുള്ള പെർ അമരുകകവിയാൽ രചിക്കപ്പെട്ടിറ്റുള്ള ശതകമാകയാൽ വന്നിട്ടുള്ളതാണല്ലൊ. എന്നാൻ അമരുകകവി ശ്രീശംകരാചായ്യൎരുടെ ഒരു അവതാരമാകുന്നു എന്നുള്ളസംഗതിയെ പറ്റി "കാവ്യമാല"യുടെ ഒരു ഭാഗമായി അച്ചടിക്ക്അപ്പെട്ടിട്ടുള്ള അഭിപ്രായം യുക്തിയുക്തവും സരസഗ്രാഹ്യവും ആകയാൽ വിദ്വാന്മാരുടെ രസത്തിനായിട്ട ംരം അഭിപ്രായത്തെ കൂടെ ഇവിടെ പ്രസംഗിക്കുന്നത് ഉചിതമായിരിക്കുമെന്നു വിചാരിക്കുന്നു- ശങ്കരാചായ്യൎർ ദിഗ്വിജയത്തിനെന്നുള്ള വ്യാജെന കാശ്മീരരാജ്യത്തിൽ പോയ സമയം ശൃംഗാര [ 9 ]
IV
രസ പ്രധാനമായി ഒരു കാവ്യം ഉണ്ടാക്കാൻ സദസ്യന്മാരാൽ പ്രാത്ഥിൎക്കപ്പെട്ടു എന്നും, മൃതനായ അമരുകരാജാവിന്റെ ശരീരത്തിൽ തന്റെ ജീവനെ ആരോപിച്ചുകൊണ്ടു രാജാവിന്റെ ഭാര്യമാരോടൊരുമിച്ചു സുഖമായി വസിച്ച് "അമരുകശതക" ത്തെ ഉണ്ടാക്കി എന്നും രവിചന്ദ്രന്റെ "അമരുകശതക" വ്യാഖ്യാനത്തിൽ കാണുന്നു. ഇതുകൂടാതെ മണ്ഡനമിശ്രന്റെ ഭായ്യൎയായ ശാരദ ശങ്കരാചായ്യൎരൊടു കാമകലകളെ കുറിച്ചു ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഉത്തരം പറയാതെ ഇരുന്നാൽ താൻ അല്പജ്ഞനാണെന്നു വരുമല്ലോ എന്നും കാമവിഷയങ്ങളായ ചോദ്യങ്ങളുടെ ഉത്തരം പറഞ്ഞാൽ തന്റെ സന്ന്യാസവൃത്തിയ്ക്കു ന്യൂനത ഉണ്ടാകുമല്ലൊ എന്നും വിചാരിച്ച് ഒരു മാസത്തെ അവധി വാങ്ങിക്കൊണ്ടു ശിഷ്യന്മാരോടൊരുമിച്ച് ആചായ്യൎർ ആകാശത്തിൽ കൂടെ പോയി എന്നും, വഴിയിൽ ഒരു സ്ഥലത്തിൽ കരയുന്ന ഭായ്യൎമാരാൽ ചുറ്റപ്പെട്ടതും ഗതജീവിതവും ആയ അമരുകരാജാവിന്റെ ശരീരം കണ്ടു എന്നും, ശിഷ്യന്മാരോടു തന്റെ ശരീരത്തെ സൂക്ഷിക്കുന്നതിനു ശട്ടം കെട്ടിയതിന്റേ ശേഷം രാജാവിന്റെ ശരീരത്തിൽ തന്റെ പ്രാണനെ ആരോപിച്ചു എന്നും, സന്തോഷിച്ച ഭായ്യൎമാരോടു കൂടെ രാജധാനിയിൽ പോയി സുഖമായി താമസിച്ച് ഓരോ ദിവസം ഓരോ ഭായ്യൎയുമായി രമിച്ച് ഓരോ പദ്യം വീതം ഉണ്ടാക്കി വാത്സ്യായനശാസ്ത്രാനുസാരിയായ ഒരു ശൃംഗാരകാവ്യത്തെ നിർമ്മിച്ചു എന്നും ഒരു ഐതീഹ്യം ഉള്ളതിനാൽ ംരം കാവ്യത്തിൽ ശാരദയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടെ അന്തഭൎവിച്ചിരിക്കുന്നു എന്നു ഊഹിക്കെണ്ടിയിരിക്കുന്നു. മാധവകവിപ്രണീതമായ "ശ്രീശംകരവിജയ" കാവ്യത്തിൽ "അമരുകശതക"ത്തിന്റെ പ്രസംഗം പോലും കാണുന്നില്ല. എന്നാൽ ആ കാവ്യത്തിന്റെ ഒമ്പതാം സഗ്ഗൎത്തിലോ മറ്റോ "കലാഃ കിയത്യോ വദ പുഷ്പധന്വനഃ കിമാത്മികാഃ കിം ച പദം സമാശ്രിതാഃ പൂവ്വേൎ ച പ [ 10 ]
V

ക്ഷെ കഥമന്യഥാസ്ഥിതിഃ കഥം യുവത്യാം കഥമേവ പൂരുഷെ" എന്നു ശാരദയുടെ ചോദ്യങ്ങൾ കാണുന്നുണ്ട്- "അമരുകശതക"ത്തിൽ‌" ംരം ചോദ്യങ്ങൾക്ക് ഉത്തരവും കാണുന്നില്ല- "ശങ്കരവിജയ"ത്തിൻറെ പതിനാറാം സർഗ്ഗത്തിൽ ആചായ്യൎരുടെ കാശ്മീരയാത്രയും ശാരദാഗൃഹത്തിൽ വച്ചു വിദ്വാന്മാരുമായുണ്ടായ വാദങ്ങളും വർണ്ണിക്കപ്പെട്ടു കാണുന്നു- രവിചന്ദ്രൻ പറയുന്നപ്രകാരം സദസ്യന്മാരുടെ പ്രാത്ഥൎനയെ പറ്റി ഒന്നു പറയപ്പെട്ടിട്ടില്ല- സംഗതികൾ ഈ വിധം ഇരിക്കുമ്പോൾ "അമരുകശതകം" ശങ്കരാചായ്യൎകൃതമാകുന്നു എന്നുള്ളതു കേവലം ജനശ്രുതിയായിട്ടേ വിചാരിക്കാൻ പാടൊള്ളു എന്നു "കാവ്യമാലാ" പ്രസാധകന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു- ശാരദയുടെ ചോദ്യങ്ങൾക്ക് ഉത്തരമായി ഒരു ഗ്രന്ഥം ഉണ്ടാക്കിയതിന്റെ ശേഷം "അമരുകശതക"മെന്നും ഒരു ഗ്രന്ഥം ഉണ്ടാക്കി എന്നു വരുരുതൊ എന്ന ചോദിച്ചാൽ തൻറെ സവ്വൎജ്ഞത്വത്തെ രക്ഷിക്കുന്നതിനും ശാരദയുടെ സംശയങ്ങളെ തീക്കുൎന്നതിനും ഒരു ഗ്രന്ഥം ഉണ്ടാക്കിയതിൻറെ ശേഷം അദ്ദേഹം കേവലം ശൃംഗാരവ്യസനം കൊണ്ട "അമരുകശതക" ത്തെ ഉണ്ടാക്കി എന്നു പറയുന്നത് ആചായ്യൎക്കുൎ ഒരു വലുതായ അവമാനം ആകുന്നു. അതിനാൽ അവരുടെ അഭിപ്രായം ഈ ശതകത്തിൻറെ പ്രന്നേതാവ് അമരുകൻ എന്നു പേരുള്ള വേറെ ഒരു കവി ആയിരിക്കണം എന്നാകുന്നു- വാമനപണ്ഡിതൻറെ "കാവ്യാലങ്‌കാരസൂത്ര"ങ്ങളിൽ അമരുകന്റെ പദ്യം ഉദാഹരിക്കപ്പെട്ടു കാണുന്നതുകൊണ്ടും വാമനപണ്ഡിതൻ ക്രിസ്ത്വബ്ദം ൭൫-ാം മതിനു പിന്നീടു ജീവിച്ചിരുന്ന ആളാണെന്നു നിണ്ണൎയിക്കപ്പെട്ടിരിക്കുന്നതുകൊണ്ടും അമരുകകവി വാമനപണ്ഡിതനെക്കാൾ പ്രാചീനനാണെന്നു സിദ്ധമാകുന്നു.


മാ. ഉദയവർമ്മാ.

[ 11 ]
ശ്രീ


ശ്രീരാഗത്തിനൊരാസ്പദം ശ്രിതജനസ്വാരാജ്യസൗഖ്യപ്രദം
മാരാരിദ്രുഹിമാദിനിജ്ജൎരവരന്മാരാൽ സമാരാധിതം
വാരാളം മുകിലോടെതീത്തുംൎ പൊരുതും ധാരാളദേഹദ്യുതിം
നേരായുള്ളിലുപാസ്മഹേ ത്രിജഗതീവേരായ നാരായണം

ജ്യാകൃഷ്ടിബദ്ധകടകാമുഖപാണിപൃഷ്ഠ-
പ്രേംഖന്നഖാംശുചയസംവലിതോ മൃഡാന്യാഃ
ത്വാം പാതു മഞ്ജരിതപല്ലവകണ്ണൎപൂര-
ലോഭഭ്രമൽഭ്രമരവിഭ്രമഭൃൽ കടാക്ഷഃ (൧)

കവി സ്വകാവ്യത്തെ പടിക്കുന്നവനു ആശീസ്സിനെ ചെയ്യുന്നു.


കണ്ണാൎന്തം കടാമുഖാകലിതമായ്
ജ്യാകഷൎണം ചെയ്യുമ-
ക്കയ്യിന്മേൽ പരിചിൽ പരന്ന കരജ-
ശ്രീപൂരസമ്മിശ്രിതം
കാതിൽചേത്തൎ കരുത്ത നൽത്തളിർ കൊതി-
ച്ചെത്തുന്ന മത്താളിപോൽ
കാന്തംകാന്തിമതീകടാക്ഷമവതു
ത്വാം കാംക്ഷിതാത്ഥൎ പ്രദം

കണ്ണാൎന്തം = കാതോളം

കടകാമുഖാകലിതമായ് =കടകാമുഖമുദ്രപിടിച്ച്. ചുണ്ടുവിരലിൻറേയും നടുവിരലിൻറേയും മദ്ധ്യേത്തിൽ പെരുവിരല് അമ [ 12 ]

ത്തിൎ മോതിരവിരല് ചേത്തുൎ പിടിക്കുന്ന മുദ്രയ്ക്കു "കടകാമുഖം" എന്നു പേർ പറയപ്പെട്ടിരിക്കുന്നു.

ജ്യാകഷൎണം=ജ്യയുടെ (ഞാണിൻറെ) കഷൎണം (വലി.)

കരജ ശ്രീപൂര സമ്മിശ്രിതം=കരജങ്ങളുടെ(നഖങ്ങളുടെ)
ശ്രീപൂരത്തോടു(ശോഭപുഞ്ജത്തോടു) സമ്മിശ്രിതം (ചേന്നൎത്.)
കടാക്ഷത്തിൻറെ വിശേഷണം.

മത്താളി - മദിച്ചിരിക്കുന്ന വണ്ട്
കാന്തിമതീ-ജഗദീശ്വരി
അവതു-രക്ഷിക്കട്ടെ.
കാംക്ഷിതാർത്ഥപ്രദം-അഭീഷ്ടത്തെ കൊടുക്കുന്നത്.

കാവ്യം ശൃംഗാരപ്രധാനമാകയാൽ ദേവിയുടെ "വശ്യമുഖി, എന്ന ധ്യാനത്തെ ആണ് ഇവിടെ ആശീസ്സിനു എടുത്തിരിക്കുന്നത്.

ധ്യാനം-"സന്ധായ സുമനോബാണാൻ
കർഷന്തീമൈക്ഷവം ധനുഃ
ജുജ്ജൈത്രീം ജപാരക്താം
ദേവിം വശ്യമുഖീം ഭജെ".

<poem>

ക്ഷിപ്തോ ഹസ്താവലഗ്നഃ പ്രസഭ്രമഭിഹതോ പ്യാമദാനോംശുകാന്തം ഗൃഹ്ണൻ കേശേഷ്വപാസൂശ്ചരണനിപതിതോ നേക്ഷിതസ്സംഭ്രമേണ ആലിംഗൻ യോവധൂതസ്ത്രീപുരയുവതിഭി- സ്സാശ്രുനേത്രൊൽപലാഭിഃ കാമീ വാദ്രാൎപരാധനസ്സമഹതു ദുരിതം ശാംഭവോ വശ്ശരാഗ്നിഃ

(൨)
[ 13 ]

കവിശ്രോതാക്കന്മാൎക്കു് ദുരിതനിവൃത്തിയെ പ്രാത്ഥിൎക്കുന്നു.

വേഗത്താൽ ക്ഷിപ്തനാലംബിതകരനവധൂ
തൻ ഗൃഹീതാംശുകാന്തൻ
പ്രാഗല്ഭ്യത്തോടപാസൂൻ കലിതകചനനാ-
ലോകിതൻ പാദലഗ്നൻ
ആഗത്യാലിംഗനേ നിദ്ധൎതനഴലിയലും
മുപ്പുരസ്ത്രീജനത്താ-
ലാഗസ്വീ കാമിപോൽ ശങ്കരശരദഹനൻ
ദഗ്ദ്ധമാക്കട്ടഘംവഃ

ആലംബിതകരൻ=കയ്യിൽ കടന്നു പിടിച്ചവൻ-അപ്പോൾ"ക്ഷിപ്തൻ" എന്നന്വയം. ഗൃഹീതാംശുകാന്തൻ= മുണ്ടിൻറെ അറ്റം പിടിച്ചവൻ. അപ്പോൾ "അവധൂതൻ"(തട്ടപ്പെട്ടവൻ) കലിതകചൻ=തലമുടിയിൽ പിടിച്ചവൻ-അപ്പോൾ "അപാസ്തൻ (നിരസിക്കപ്പെട്ടവൻ)

പാദലഗ്നൻ=കാലിൽ പിടിച്ചവൻ- അപ്പോൾ "അനാലൊകിതൻ" (നോക്കപ്പെടാത്തവൻ)

ആഗത്യ=ആഗമിച്ചിട്ട്
നിദ്ധൎതൻ=(ആലിംഗനത്തിൽ) നിരാകരിക്കപ്പെട്ടവൻ.
ആഗസ്വീ=അപരാധി ശങ്കരശരദഹൻ=പരമേശ്വരൻറെ ശരാഗ്നി. അഘം വഃ=(വഃ) നിങ്ങളുടെ (അഘം) പാപത്തെ
മുപ്പുരസ്ത്രീജനം=ത്രിപുരന്മാരുടെ സ്ത്രീജനങ്ങൾ.

"ക്ഷിപ്തൻ" മുതലായ വിശേഷണങ്ങൾ ആഗസ്വീയായ കാമിക്കും ശരദഹനനും ഒരുപോലെ ചേരുന്നവയാകുന്നു.

ത്രിപുരവധം കഴിഞ്ഞ് ശ്രീപരമേശ്വരൻറെ ശരദഹനൻ ത്രിപരുസ്ത്രീകളുടെ ഓരോരോ അംഗത്തെയും ബാധിച്ചപ്പോൾ [ 14 ]

അവർ അഗ്നിയെ തടുക്കുന്ന സമ്പ്രദായം കണ്ടാൽ എത്രതന്നെ നിരാകരിക്കപ്പെട്ടിട്ടും പിന്നെയും വലിഞ്ഞു കാമിനിയുടെ അംഗങ്ങളെ സ്പർശിക്കുന്ന ഒരു അപരാധിയായ കാമിയെ തിരസ്കരിക്കുന്നതുപോലെ തോന്നും. അവ്വണ്ണമിരിക്കുന്ന ശങ്കരശരദഹനൻ നിങ്ങളുടെ പാപത്തെ ദഹിപ്പിക്കട്ടെ എന്നു താൽപയ്യംൎ.

-----------

ആലോലാമള കാവലീം വിലുളിതാം
ബിഭ്രച്ചലൽകുണ്ഡലം
കിഞ്ചിന്മൃഷ്ടവിശേഷകം തനുകൈഃ
തമ്പ്യായൽ സുരതാന്തതാനയനം
വക്ത്രം രതിവ്യത്യയേ
തത്ത്വാം പാതു ചിരായ കിം ഹരിഹര-
ബ്രഹ്മാദിഭിദൈവതൈ (൩)

കവി പ്രകൃതരസത്തിനുചിതമായ ആശീരന്തരത്തെ പ്രയോഗിക്കുന്നു.


ഇന്നാലോലാളകാളീലളിതമിളകിടും
തോടയോടേ ലലാടോൽ-
ഭിന്നാനാം സ്വേദവാരാം തനുതരനിരയാ-
ലൊട്ടു നൽകപ്പൊട്ടു മാഞ്ഞും
നന്നായ്‌ക്കന്ദപ്പൎലീലാവിരതിയിലവസ-
ന്നാക്ഷി വിരായിതസ്ത്രീ
തന്നാസ്യം രക്ഷതു ത്വാം ഹരിഹരമുഖരാം
ദൈവതൈരാവതെന്താം

ആലോലാളകാളീലളിതം=ഇളകുന്ന കുറുനിരകൾ കൊണ്ടു ശോഭിക്കുന്ന. [ 15 ]

ലലാടോൽഭിന്നനാം സ്വേദവാരം=നെറ്റിയിൽ അങ്കുരിച്ച വിയപ്പുൎജലങ്ങളുടെ.

തനുതരം=ഏറ്റവും ചെറുതായ
വിരതി=അവസാനം. അവസന്നാക്ഷി=ക്ഷീണിച്ച കണ്ണുകളോടുകൂടിയ (ആസ്യം)
ആസ്യം=മുഖം.
രക്ഷതു=രക്ഷിക്കട്ടെ
ഹരിഹരമുഖർ=വിഷ്ണു, ശിവൻ മുതലായ
ദൈവതൈഃ=ദേവന്മാരാൽ

----------

സന്ദഷ്ടാധരപല്ലവാ സചകിതം
ഹസ്താഗ്രമാധൂന്വതീ
മാ മാ മുഞ്ച ശഠേതി കൊപവചനൈ-
രാനത്തിൎതഭ്രൂലതാ
സീൽകാരാഞ്ചിതലോചനാ സപുളകം
യൈശ്ചുംബിതാമാനിനീ
പ്രാപ്തം തൈരമൃതം ശ്രമായ മഥിതോ
മൂഢൈസ്സുരൈസ്സാഗരഃ (൪)

-----------

കവിതൃതീയപുരുഷാത്ഥൎത്തിന്റെ മാഹാത്മ്യത്തെ വണ്ണിൎക്കുന്നു.


സന്ദംശിച്ചീടവേ സുന്ദരമധരമുദ-
ഞ്ചദ്രസം കൈ കടഞ്ഞി-
"ട്ടെന്നേ വിട്ടാലു"മെന്നങ്ങനയരുളി രുഷാ
ചില്ലിവില്ലാട്ടമോടേ

[ 16 ]

വന്നീടും സീൽകൃതത്താൽ ചടുലനയനയാം
മാനിനിയ്ക്കുമ്മവയ്ക്കും
ധന്യക്കൎത്രേ ലഭിക്കുന്നമൃതുകുടൽ കട
ഞ്ഞാരമത്ത്യൎർ ശ്രമാത്ഥംൎ

സന്ദംശിക്ക=കടിക്ക.
ഉദഞ്ചദ്രസം=ഉൽഭവിക്കുന്ന ശൃംഗാരം, ശോകം, കോപം
മുതലായ രസങ്ങളൊടു കൂടുംവണ്ണം
രുഷാ-കോപത്തോടെ.
അമത്ത്യൎർ-ദേവന്മാർ.
ശ്രമാത്ഥംൎ-നിഷ്ഫലമായിട്ട് എന്നു താൽപയ്യംൎ.

-----------

അലസവലിതൈഃ പ്രേമാദ്രാദ്രൈമ്മുൎഹുമ്മുൎകളീകൃതൈഃ
ക്ഷണമഭിമുഖൈല്ലജ്ജാലൊലൈന്നിൎമേഷപരാബ്മുഖൈ?
ഹൃദയനിഹിതം ഭാവാകൂതം വമൽഭിരിവേക്ഷണൈഃ
കഥയ സുകൃതീ കോയം മുഗ്ദ്ധേ ത്വയാഭ്യ വിലോക്യതേ(൫)

----------നായികയുടെ പ്രണയമധുരമായ വീക്ഷണത്തെ കണ്ടിട്ടു സഖി ചോദിക്കുന്നു.

<poem>

ജാതാലസ്യം തിരിഞ്ഞും കിമപി മുഹുരട-
ഞ്ഞും പ്രിയത്താലലിഞ്ഞും
ഫ്രീതാരള്യം നിറഞ്ഞും ക്ഷണമെതിരെയണ-
ഞ്ഞും നിമേഷം വെടിഞ്ഞും
വീതാശങ്കം ഹൃദന്തഗ്ഗൎതമതു വെളിവാ-
ക്കുന്ന പോലുള്ളദൃഷ്ട്യാ
നീ താൻ മുഗ്ദ്ധേ! കഥിക്കേതൊരു
സുകൃതിയെയാ-
ണിന്നു വീക്ഷിച്ചിടുന്നു.

[ 17 ]


ജാതാലസ്യം=ഉൽഭവിച്ച ക്ഷീണതയോടു കൂടുംവണ്ണം
ഹ്രീതാരള്യം=ലജ്ജകൊണ്ടുള്ള ചാഞ്ചല്യം
വീതാശങ്കം=ശങ്ക കൂടാതെ
ഹൃദന്തഗ്ഗൎതം=ഉള്ളിലെ അഭിപ്രായം
മുഗദ്ധേ!=ബുദ്ധിക്കു സാമത്ഥ്യംൎ കുറഞ്ഞവളെ! സംബുദ്ധി.
ഇത് വിപരീതലക്ഷണയാകുന്നു.


അംഗുല്യഗ്രനഖെന ബാഷ്പസലിലം
വിക്ഷിപ്യ വിക്ഷിപ്യ കിം
തുഷ്ണീം രോദിഷി കോപനേ ബഹുതരം
ഫൂൽകൃത്യ രോദിഷ്യസി
യസ്യാസ്തേ പിശുനോപദേശവചനൈ
മ്മാൎനേതിഭൂമിംഗതേ
നിവിൎണ്ണോനുനയം പ്രതി പ്രിയതമോ
മദ്ധ്യസ്ഥതാമേഷ്യതി(൬)

പ്രണയകലഹത്തെ അവലംബിച്ചും നായകൻറെ പ്രവൃത്തിയെക്കുറിച്ചു വിഷാദിച്ചും ഇരിക്കുന്ന നായികയോടു സഖി പറയുന്നു.


അന്തസ്താപേന കണ്ണീകൎണിക കരരുഹാ-
ഗ്രത്തിനാൽ നീക്കിനീക്കി-
ക്കിംരുഷ്ണീം രോഷണേ രോദിഷിഃ ഭൃശമിനിവാ
വിട്ടു രോദിച്ചിടും നീ
എന്തെന്നാലേഷണിക്കാരുടയ മൊഴികളാ-
ലേറെ നീ മാനമാന്നാൎൽ
കാന്തൽ നിവിൎണ്ണനായ് സാന്ത്വനസരിയുപേ-
ക്ഷിച്ചുദാസിനനാകും.

[ 18 ]


കണ്ണീർകണിക=കണ്ണീർത്തുള്ളി.
കരരുഹാഗ്രം=നഖങ്ങളുടെ അറ്റം.
കിം=എന്തിനു.
തുഷ്ണീം=മിണ്ടാതെ.
രോഷണേ!=കോപിച്ചിരിക്കുന്നവളെ! സംബുദ്ധി.
രോദിഷി=നീ കരയുന്നു. ലട്.മദ്ധ്യമപുരുഷൻ
ഭൃശം=ഏറ്റവും.
മാനം=ംരംഷ്യാൎകോപം.
നിവിൎണ്ണൻ=ബുദ്ധിമടിച്ചവൻ.
സാന്ത്വാനസരണി=സമാധാനപ്പെടുത്തുന്ന സന്പ്രദായം.

<poem>

ദത്തോസ്യാഃ പ്രണയസ്ത്വയൈവ ഭവതൈ- വേയംചിരംലാളിതാ ദൈവാദദ്യ കില ത്വമേവ കൃതവാ- നസ്യാ നവം വിപ്രിയം മന്യുദ്ദുൎസ്സഹ ഏഷ യാത്യുപശമം നോ സാന്ത്വവാദൈഃസ്ഫുടം ഹേ നിസ്ത്രിംശ വിമുക്തകണ്ഠകരുണം താവൽ സഖീ രോദിതു. (൭)

<poem>
-------------

അപ്രിയംചെയ്ത നായകനോടു കലഹിച്ചിരിക്കുന്ന നായി
കയുടെ മുൻപിൽവച്ചു സഖി നായകനോടു പറയുന്നു.

<poem>

നീതാൻ സ്നേഹിച്ചു മാനിച്ചിവളെയധികനാ-
ളായി ലാളിച്ചു നീ താൻ
നീതാനേ ചെയ്തുപോലിപ്പൊഴുതു നവമിവൾ-
ക്കുപ്രിയം ദൈവയൊഗാൽ

<poem> [ 19 ]

ഏതാവൽസങ്കടം ദുസ്സഹമിതു നിയനം
സാന്ത്വനൈശ്ശാന്തമാകാ
ഹാ താവൽകാലമുച്ചൈരകരുണ കരുണം
തോഴി രോദിച്ചിടട്ടേ.

ഏതാവൽ=ഇത്രത്തോളം.
സാന്ത്വനൈഃ=അനുനയവാക്കുകൾക്കൊണ്ട്
താവൽകാലം=അതുവരെ.
ഉച്ചൈ=ഒറക്കെ.
അകരുണ!=നിർദ്ദയ!സംബുദ്ധി.
കരുണം=ദൈന്യത്തോടെ

<poem> ലിഖന്നാസ്തേ ഭൂമിം ബഹിരവനതഃ പ്രാണമയിതോ നിരഹാരാസ്സഖ്യസ്സതതരുദിതോച്ശ്രുനനയനാഃ പരിത്യകരും സർവം ഹസിത പടിതം പഞ്ജരശ്രുകൈ- സ്തവാവസ്ഥാ ചേയം വിസൃജ കടിനേ മാനമധുനാ.

കലഹാന്തരിതനായ നായികയുടെ സഖി പറയുന്നു.

വാഴുന്നൂഴിവരച്ചുകൊണ്ടവനതൻ ബാഹ്യാങ്കണേവല്ലഭവൻ കേഴുന്നു തവ തോഴിമാർ കരകയാൽ കണ്ണൂതിയുണ്ണാതയും താഴുംമൗലികളോടു പൈങ്കിളികളും മിണ്ടാതെയായ് നിൻറെയും തോഴിയിവിധയാവസ്ഥയിനിയും കാടിന്യമെന്തിങ്ങനെ? <poem>

ബാഹ്യാങ്കണേ=പുറമിറ്റത്തിൽ.
കണ്ണൂതി=കണ്ണുകൾ ഊതിവീർത്ത്.

നാര്യോ മുഗദ്ധശടാ ഹരന്തി രമണം
തിഷ്ടന്തി നോവാരിതാ-

[ 20 ]
൧൦

സ്തൂൽ കിം താമ്യസി കിഞ്ച രോദിഷി പുന-
സ്മാസാം പ്രിയം മാ കൃഥാഃ
കാന്തഃ കേളിരുചിവാൎ സഹൃദയ-
സ്താദൃക് പ്രിയഃ കാതരേ
കിം നോ ബബ്ബൎരകക്കൎശൈഃ പ്രിയശതൈ
രാക്രമ്യ വിക്രീയതേ (൯)

നായകനേ സാന്ത്വനം ചെയ്യുന്നതിനു കുപിതയായ നായി
കയെ സഖി പ്രോത്സാഹിപ്പിക്കുന്നു.

ത്വന്നാഥം വശ്യനാക്കും സരളശഠകളാം
നാരിമാരേത്തടുക്കാ-
നിന്നാമോ? പിന്നെനീയെന്തിനു ബത കരയു-
ന്നാത്തൎയായ് ഭത്താൎവതിരസികനവൻ
കാതരേ! നീതിരിച്ചി-
ട്ടെന്നാലേനം കഥഞ്ചിൽ പ്രിയശതമതിനാൽ
പാട്ടിലാക്കാനത്തതെന്തേ?

തൽപ്രിയാർത്ഥം=ആ നാരിമാരുടെ പ്രീതിക്കായിട്ട്. "നീ ക
രയുന്നതുകൊണ്ട് അവർ സന്തോഷിക്കും" എന്നു താൽപയ്യംൎ
കാതരേ!=ഭയശീലേ! സംബുദ്ധി.
ഏനം=ഇവനെ

കോപാൽ കോമളലോലബഹുലതികാ-
പാശേന ബദ്ധ്വാ ദൃഢം
നീതനു മോഹനമന്ദിരം ദയിതയാ
സ്വൈരം സഖീനാംപുരഃ

[ 21 ]
൧൧

ഭ്രൂയോപ്യേവമിതി സ്ഖലന്മൃദുഗിരാ
സംസൂച്യ ദുശ്ചേഷ്ടിതം
ധന്യോ ഹന്യത ഏവ നിഹ്നുതിപരഃ
പ്രേയാൻ രുദത്യാ ഹസൻ (൧൦ )

അപരാധിയായ നായകനെ നായിക ശിക്ഷിക്കുന്ന പ്രകാരത്തെ കവി വണ്ണിൎക്കുന്നു.


കാലുഷ്യത്തോടു ലോലായിതഭൂജലതയാൽ
ഗാഢമാബദ്ധ്യസായം-
കാലേ കേളീഗൃഹത്തിൽ പ്രിയതമനെനയി-
ച്ചാളിമാർ നോക്കിനില്ക്കേ
"മേലാലീവണ്ണ" മെന്നങ്ങിടറിയരുളിയാ-
ഗസ്സിനെസ്സുചയിത്വാ
ലോലാക്ഷീ നിഹ്നവോൽകം പ്രഹരതി രുദതീ
ധന്യമേനം ഹസന്തം.

ലോലായിത ഭൂജലത=നിവിത്തുൎ നീട്ടിയ കയ്യ്.
ആബദ്ധ്യ=ബന്ധിച്ചിട്ട്.
ആളിമാർ=തോഴിമാർ
"മേലാലീവണ്ണം" ഇതു നായികയുടെ അപൂണ്ണൎമായ വചനം-അപൂണ്ണൎമാകയാൽ അധികം ഭംഗി ഉണ്ട്.

ആഗസ്സ് =കുറ്റം
സുചയിത്വാ=സൂചിപ്പിച്ചിട്ട്.
നിഹ്നവോൽകം=മറയ്ക്കുന്നതിനു ഉത്സാഹിക്കുന്ന (ഏനം=ഇവനെ)
പ്രഹരതി=പ്രഹരിക്കുന്നു.
രുദതി= കരയുന്നവൾ [ 22 ]
൧൨


ധന്യം=ഭാഗ്യവാനും.
ഹസന്തം=ചിരിക്കുന്നവനും ആയ (ഇവനെ)


"യാതാഃ കിം നമിളന്തി? സുന്ദരി! പുന-
ശ്ചിന്താ ത്വയാ മൽകൃതെ
നോ കായ്യാ‌ൎ നിതരാം കൃശാസി" കഥയാ-
ത്യേവം സബാൎഷ്പേമയി
ലജ്ജാമന്ഥരതാരകേണ നിപതൽ-
‌പീതാശ്രുണാ ചക്ഷുഷാ
ദൃഷ്ട്വാ മാം ഹസിതേന ഭാവിമരണോ-
ത്സാഹസ്തയാ സുചിതഃ (൧൧)

വിരഹപ്രസക്തിയിൽ നായികയുടെ അവസ്ഥയെ നായകൻ പറയുന്നു.


"പൊയാലിങ്ങായവർ സുന്ദരി! തിരിയെ വരാ-
റില്ലയൊ? നീയെനിക്കാ-
യായാസപ്പെട്ടിടൊല്ലാ ഭൃശമസി കൃശ"യെ-
ന്നോതവേ ഞാനുദസ്രം
ഹ്രീയാൽ മന്ദിച്ചു കണ്ണീർവരവു കവരുമ-
ക്കണ്ണുകൊണ്ടെന്നെ നോക്കി-
ജ്ജായാ ഹാസത്തിനാൽ ഭാവിനമൊരു മരണോ-
ത്സാഹമാവിഷ്കരിച്ചാൾ

ഭൃശമസികൃശ=നീ ഏറ്റവും കൃശയായിരിക്കുന്നു.
ഉദസ്രം=ഉൽഗതമായ അസ്രത്തോടു (കണ്ണീരോടു) കൂടുംവണ്ണം.
ഭാവിനം=വരാൻഭാവിക്കുന്ന (ഉത്സാഹത്തെ) [ 23 ]


                ൧ന
        

തദ്വക്ത്രാഭിമുഖം മുഖം വിനമിതം ദൃഷ്ടിഃ കൃതാ പാദയോ. സ്കത്സല്ലാപകുതൂഹലാകുലതരേ ശ്രോത്രേ നിരുദ്ധേ മയാ പാണിഭ്യാം ച തിരസ്കൃതസ്സപുളക- സ്സ്വേദോൽഗമോ ഗണ്ഡയോ. സ്സഖ്യഃ! കിം കരവാണി യാന്തി ശതധാ

 മൽകഞ്ചുളീസന്ധയം (൧൨)
      -------------

നായകനോടു ഈഷ്യാകോപത്തെ ഭാവിക്കേണമെന്നുപദേശിച്ച സഖിയോടു മുഗ്ദ്ധയായ നായികപറയുന്നു.

കാന്തേ മത്സമ്മുഖീനേ വദനമനമയം കാൽകളിൽ കണ്ണു ചെത്തേൎൻ പൂന്തേനോലും തദുക്തിശ്രുതികുതുകികളാം കാതുകൾ ഞാനടച്ചേൻ സ്വാത്തെ തിങ്ങും വികാരം പ്രകടമധികപോ- ലം കരാജ്യാം മറച്ചേൻ പ്രാന്തേഷു ച്ഛിദ്യതേ കഞ്ചുളിക സഖികളെ ! ഹന്ത ഞാനെന്തു ചെയ്പു?. കാന്തേ മത്സമ്മുഖീനേ=കാന്തൻ എനിക്ക് അഭിമുഖനായിരിക്കും സമയത്തിൽ. വദനം=മുഖത്തെ. അനമയം=ഞാൻ നമിപ്പിച്ചു-ലങ്. ഉത്തമപുരുഷൻ. തദുക്തി ശ്രുതികുതുകികൾ=അവന്റെ വാക്കുകളെ കേൾ ക്കാൻ കൊതിക്കുന്നവ.

സ്വാന്തേ=മനസ്സിൽ. [ 24 ] 

പ്രകടം=വെളിപ്പെട്ടത്.അധികപോലം=കപോലങ്ങളിൽ- കവിൾ തടങ്ങളിൽ വെളിപ്പെടു വികാരം രോമാഞ്ചവും സ്വേദവും ആണ്.കരാഭ്യാം=കരങ്ങൾ കൊണ്ട്.പ്രാന്തേഷു ച്ഛിദ്യതേ= വിളുമ്പുകളിൽ പൊടുന്നു.കഞ്ചുളിക=റച്ചുക്ക- പ്രേമാതിശയം നിമിത്തംഅന്തർബൃം ഹിതങ്ങളായ സ്കനങ്ങളാൽ റച്ചുക്ക സ്വയമേ പൊട്ടുന്നു എന്നു താൽപര്യം.

      --------------------------------

"പ്രഹരവിരതൌ മദ്ധ്യെ വാഹ്നസകതോപി പരേഥവാ കിമുത സകലേ യാതേ വാമനി പ്രിയ! ത്വമിഹൈഷ്യസി" ഇതി ദിനശതപ്രാപ്യം ദേശം പ്രിയസ്യ യിയാസതോ ഹരതി ഗമനം ബാലാ വാക്യൈസ്സബാഷ്പഝള ജഡളൈഃ(൧൩)

     -------------------------------------------

പ്രയാണോന്മുഖനായ നായകനെ മുഗ്ദ്ധയായ നായിക നിവാരണം ചെയ്യുന്ന പ്രകാരത്തെ കവി പറയുന്നു. "വന്നീടാനിവിടെക്കുറേവഴുകുമൊ? നട്ടുച്ചയായീടുമൊ? പിന്നീടായ്പരുമോ? പകൽ കഴിയണോ? ചൊല്ലേണമെൻവല്ലഭാ!"എന്നീവണ്ണമുരച്ചു ഗൽഗദവതി ദേശാന്തരേ പോകവാ-നുന്നീടും കണവന്റെ യാത്രയെ മുടക്കീടുന്നു മുഗ്ദ്ധാംഗനാ.

ഗൽഗദവതീ=തൊണ്ടയ്ക്ക്, ഇടർച്ചയൊടുകൂടി യുവൾ.

      ---------------------------------------------------------

കഥമപി സഖി ക്രീഡാ കൊപാദ്‌വ്രജേതി മയോദിതെ കഠിനഹൃദയസ്ക്യക്ത്വാ ശയ്യാം ബലാൽ ഗത ഏവ സഃ ഇതി സരഭസദ്ധ്വസ്കപ്രേമണി വ്യപേതഘൃണേ സ്പൃഹാം പുനരപി ഹതവ്രീളം ചേതഃ കരോതി കരോമി കിം. (൧൪)

     ---------------------------------------------------[ 25 ] 

നായികധൃഷ്ടനായ നായകന്റെയും തന്റെ മനസ്സിന്റെയും പ്രവൃത്തിയെ സഖിയൊടു പറയുന്നു.

 കേരളീകോപവശാൽ കഥഞ്ചന ഗമി-
   ക്കാൻ ഞാൻ കഥിച്ചപ്പൊഴെ-
 ക്കാളീ!യക്കഠിനൻ കിടക്കയെവെടി-
    ഞ്ഞുത്ഥായ മണ്ടീടിനാൻ
 കേളീ നിമ്മർമനായ നിഷ്കരുണനിൽ
    ചെല്ലുന്നു ചിത്തം ഹത-
 വ്രീളീഭൂതമിതാഗ്രഹത്തൊടിനിയും
    വല്ലായ്മ ചൊല്ലാവതോ?.

കേളീകോപം=പ്രണയകലഹം.

 കഥഞ്ചന=പണിപ്പെട്ട്.

ഉത്ഥായ=എഴുന്നേറ്റ് കേളീ=കേൾ ംരം. നിമ്മർമൻ=സ്നേഹമില്ലാത്തവൻ. ഹതവ്രീളീഭൂതം- ഹതവ്രീളമായി (ലജ്ജയില്ലാത്തതായി) ഭ വിച്ചത്.

          --------------------------

ദംചത്യോർന്നിശി ജല്പതോർഗ്ഗഹശുകേ-

  നാകർണ്ണിതം യദ്വച-

സൂൽ പ്രാതർഗ്ഗുരുസന്നിധൌ നിഗദത-

  സൂസ്യാതിമാത്രം വധൂഃ

കർണ്ണാലംബിതപത്മരാഗശകലം

 വിന്യസ്യ ചം ചൂ പുടെ

വ്രീളാർത്താ വിദധാതി ദാഡിമഫല-

വ്യാജേന വാഗ്ബന്ധനം (൧൫) [ 26 ]
൧൬

രാത്രിയിൽ നായികാനായകന്മാർ പറഞ്ഞ വാക്കുകളെ രാവിലെ വിളിച്ചു പറയുന്ന കിളിയെ നായിക തടുക്കുന്ന പ്രകാരത്തെ കവി വണ്ണിൎക്കുന്നു.


രണ്ടാളും രാത്രിയിൽ ചേന്നൎരുളിയ മൊഴിതാൻ
സന്നിധാനേ ഗുരൂണാം
കൊണ്ടാടിക്കൊഞ്ചിയാമ്രേഡിതമൊടുഷസി ചൊ-
ല്ലുന്ന കേളീശുകത്തെ
മിണ്ടാതാക്കുന്നു ചം ചൂപുടനികടമതിൽ
കണ്ണിൎകാപത്മരാഗം
വണ്ടാർപൂവേണി കാണീച്ചവനതവദനാ
ദാഡിമീബീജദംഭാൽ.

ഗുരൂണാം സന്നിധാനെ=ഗുരുക്കളുടെ സന്നിധിയിൽ.
ആമ്രേഡിതം=പിന്നയുംപിന്നയും ആവൃത്തി.
ഉഷസി=പ്രഭാതത്തിൽ.
ചംചൂപുടനികടം=ചംചൂപുടത്തിന്റെ (കൊക്കിന്റെ) നികടം (സമീപം)
കണ്ണിൎകാപത്മരാഗം=കണ്ണാൎലങ്കാരമായ പത്മരാഗരത്നം
അവനതവദനാ=ലജ്ജകൊണ്ടു താഴ്ന്നതായ മുഖത്തോടു കൂടിയവൾ
ദാഡിമീബീജദംഭാൽ=ദാഡിമിയുടെ (മാതളംപഴത്തിന്റെ) ബീജം (കുരു) എന്ന ദംഭത്തോടെ (വ്യാജത്തൊടെ)


അജ്ഞാനേന പരാങ്മുഖീം പരിഭവാ-
ദാശ്ലിഷ്യ മാം ദുഃഖിതാം
കിം ലബ്ധം ശഠ! ദുന്നൎയേന നയതാ
സൗഭാഗ്യമെതാം ദശാം
പശ്യൈതദുയിതാക ചവ്യതികരാ-
സക്താംഗരാഗാരുണം

[ 27 ]
൧൭

വക്ഷസ്തേ മമ തൈലപങ്കമലിനൈ-
വേൎന്നീപദൈരംകിതം (൧൬) സ്വാപരാധത്തെ മറച്ചുംകൊണ്ട് അറിയാതെ പുറകിൽ വന്ന് ആലിംഗനംചെയ്ത നായകനോടു നായിക മുള്ളുപറയുന്നു.


വിശ്വാസക്കേടിനാലിജ്ജനമനഭിമുഖം
പിന്നെലോക്കാൎതെ വന്നി-
ങ്ങാശ്ലേഷിച്ചെന്തു കിട്ടീ തവ കിതവ! ഫലം
സൗഭഗഭൃംശമെന്യേ?
പശ്യേദം പ്രേയസീപൊർമുലയിണയിലെഴും-
കുങ്കുമാലംകൃതം മൽ-
കൈശ്യേ തങ്ങും മെഴുക്കാലതിവികൃതമഴു-
ക്കേറിടും മാറിടം തേ

ആശ്ലേഷിക്ക=ആലിംഗനംചെയ്തു.
കിതവ!=ധൂത്തൎ! സംബുദ്ധി.
സൗഭഗഭ്രംശം=സൗഭാഗ്യത്തിന്റെ ഹാനി.
പശ്യേദം=ഇദം=ംരം (നിന്റെ മാറിടത്തെ) പശ്യം=നോക്ക്.
പ്രേയസീപോർമുലയിന്നയിലെഴും കുങ്കുമാലംകൃതം=പ്രേയസിയുടെ (സപത്നിയുടെ) പോർമുലയിണയിൽ ഉള്ള കുങ്കുമത്താൽ അലങ്കരിക്കപ്പെട്ടത്.
മൽകൈശ്യേ=എന്റെ കേശസമൂഹത്തിൽ.
അതിവികൃതം=ഏറ്റവും വഷളായത്. <poem> ഏകത്രാസനസംഗതിഃ പരിഹൃതാ പ്രത്യുൽഗമാദി ദുരത. സ്താംബൂലാനയനച്ഛലേന രഭസാശ്ലേഷോപി സംവിഘ്നിതഃ ആലാപോപി ന മിശ്രിതഃ പരിജനം വ്യാപാരയന്ത്യാന്തികേ

കാന്തം പ്രത്യുപചാരതശ്ചതുരയാ കോപഃ കൃതാത്ഥികൃതഃ (൧൭) [ 28 ]
൧൮

അപരാധിയായ നായകനെ നായിക സാമത്ഥ്യംൎ കൊണ്ടു ഖേദിപ്പിക്കുന്ന പ്രകാരത്തെ കവി പറയുന്നു.


ദുരാൽപ്രത്യുദ്‌വ്രജന്തീ വസതി പരിഹരി-
ച്ചീടിനാളേ കമഞ്ചേ
സ്വൈരാശ്ലേഷായ വീടീപ്രണയനകപട-
ത്താൽ കൊടുത്തില്ല തക്കം
ചേരാതാക്കീടിനാളുക്തികൾ സഖികളൊടായ്
കൃത്യമൊരൊന്നു ചൊല്ലി-
ദ്ധീരാ സൽകാരഭംഗ്യാ ദയിതനൊടു ഫലി-
പ്പിച്ചു തൻപ്രേമകോപം.

പ്രത്യുദ്‌വ്രജന്തീ=എതിരെല്കുന്നതിനായിഎണീക്കുന്നവൾ.
വസതി=ഇരിപ്പിനെ-'പരിഹരിച്ചീടിനാൾ' എന്നതിന്റെ കമ്മംൎ.
ഏകമഞ്ചേ=ഒരേകട്ടിലിൽ.
സ്വൈരാശ്ലേഷായ=സ്വൈരമാകുംവണ്ണം ഉള്ള ആലിംഗനത്തിനായിട്ട്. 'തക്കം കൊടുത്തില്ല' എന്നന്വയം.
വീടീപ്രണയനകപടം=വെറ്റിലച്ചുരുൾ തെയ്യാറു ചെയ്ക എന്ന വ്യാജം.


ദൃഷ്ട്വൈകാസനസംഗതേ പ്രിയതമേ
പശ്ചാദപെത്യാദരാ-
ദേകസ്യാ നയനേ പിധായ വിഹിത-
ക്രീഡാനുബന്ധച്ഛലഃ
തിയ്യൎഗ്വക്രിതകന്ധരസ്സപുളക-
പ്രേമോല്ലസന്മാനസാ-
മന്തഹാൎസലസൽകപോലഫലകാം
ധൂത്തോൎപരാം ചുംബതി (൧൮)

[ 29 ]
൧൯

ധൂത്തൎനായ നായകൻ രണ്ടു നായികകളോടു പ്രവത്തിൎച്ചതിനെ കവി വണ്ണിൎക്കുന്നു.


കണ്ടിട്ടേകാസനത്തിൽ പ്രിയകളിരുവരെ-
പ്പിന്നിലെത്തി പ്രമോദാൽ
കണ്ടിക്കാർകൂന്തലാളാമൊരുവൾമിഴികളേ
മൂടി ലീലാച്ഛലേന
തൊണ്ടിക്കിണ്ടൽകൊടുക്കുന്നധരയപരയെ-
ക്കണ്ഠമീഷൽതിരിച്ചു-
ങ്കൊണ്ടിഷ്ടാവാപ്തിഹൃഷ്ടാം കിതവനതിരസം
പൂണ്ടു ചുംബിച്ചീടുന്നൂ

ലീലാച്ഛലേന=ലീല (വിനോദം) എന്ന ച്ഛലത്തോടെ (വ്യാജത്തോടെ). 'കണ്ടിക്കാർ കൂന്തലാൾ' എന്നും 'തൊണ്ടിക്കിണ്ടൽകൊടുക്കുന്നധര' എന്നും ഉള്ള വിശേഷണങ്ങൾ ഒരുത്തിയെ പിന്നിൽ ചെന്നു കണ്ണുപൊത്തുന്നതിനും മറ്റവളെ ചുംബിക്കുന്നതിനും ഉള്ള കാരണങ്ങളെ കാണിക്കുന്നു.
കണ്ഠം=കഴുത്ത.
ംരംഷൻ=അല്പം.
ഇഷ്ടാവാപ്തിഹൃഷ്ടാം=ഇഷ്ടത്തിന്റെ ലാഭംകൊണ്ട സന്തുഷയായ (അപരയെ)

ചരണപതനപ്രത്യാഖ്യാനാൽ പ്രസാദപരാങ്മുഖേ
നിഭ്രതകിതവാചാരേത്യുക്താരുഷാ പരുഷീകൃതേ
വ്രജതി രമണേ നിശ്ശ്വസ്യോച്ചൈസ് സ്തനാഹിതഹസ്തയും
നയനസലിലക്ലിന്നാ ദൃഷ്ടിസ്സഖീഷു നിപാതിതാ (൧൯)

സഖികളുടെ ഉപദേശത്താൽ നടിച്ച ഈഷ്യാൎകോപം കൊണ്ടു നായികക്കുണ്ടായ ഇച്ഛാഭംഗത്തെ കവി പറയുന്നു. [ 30 ]
൨൦

ഭള്ളില്ലാതെ നമസ്കരിച്ചതുമുപേ
ക്ഷിക്കെപ്രസാദാശയെ
ത്തള്ളിത്തൻ ദയിതൻ നിഗൂഢകിതവാ-
ചാരേതി ദവാൎക്കിനാൽ
ഉള്ളിൽ കോപമിയന്നു ലോകമളവിൽ
കൈവെച്ചു പോകൊൎങ്കയിൽ
പുള്ളിപ്പേടമൃഗാക്ഷി നോക്കി നെടുവി-
പ്പോൎടുൽകടാസ്രാ സഖീഃ

പ്രസാദാശ=പ്രസാദിപ്പിക്കുന്നതിനുള്ള ആശ.
നിഗൂഢകിതവാചാര=നിഗൂഢമായ (മറച്ചുവച്ചിരിക്കുന്ന)
കിതവാചാരം (ധൂർത്തവൃത്തി) ഉള്ളവനേ! ഇതു നായകനെ ഉദ്ദേശിച്ചുള്ള സംബുദ്ധി ആകുന്നു.
ഉൽകടാസ്രാ=ഉൽകടമായ (അധികമായ) അസ്രത്തോടു (കണ്ണുനീരോടു) കൂടിയവൾ.
സഖിഃ=സഖികളെ, നോക്കി എന്നതിൻറെ കമ്മം.ൎ


കാഞ്ച്യാഗാഢതരാവബദ്ധവസന-
പ്രാന്താ കിമർത്ഥം പുന-
മ്മുൎഗദ്ധാക്ഷീ സ്വപിതീതി തൽപരിജനം
സ്വൈരം പ്രിയേ പൃച്ഛതി
മാതസ്സുപ്തിമപീഹ ലുംപതി മമേ-
ത്യാരോപിൎതക്രോധയാ
പയ്യൎസ്യ സ്വപനച്ഛലേന ശയനേ
ദത്തോവകാശസ്തയാ(൨൦ )

പ്രണയകലഹം നടിക്കാൻ സഖികളാൽ ഉപദേശിക്കപ്പെട്ട നായിക അവരിൽനിന്നുള്ള ശങ്കകൊണ്ടും നായകനിൽ ഉള്ള പ്രേമംകൊണ്ടും കാണിച്ച പ്രവൃത്തിയെ കവി പറയുന്നു. [ 31 ]
൨൧

ചുമ്മാതെന്തേ പടാന്തം ദൃഢതരമരഞാൺ-
കൊണ്ടു ബന്ധിച്ചുറങ്ങു-
ന്നിമ്മാൻകണ്ണാളിവണ്ണം പ്രിയനവളുടെയാ-
ളോടു മന്ദം വദിക്കേ
അമ്മാ!യിമ്മാമുറങ്ങുന്നതിനുമനുവദി-
ക്കുന്നതില്ലെന്നു കോപി-
ച്ചമ്മാറമ്മെത്തയിൽത്താൻ ഛലമൊടവൾ തിരി-
ഞ്ഞൊട്ടിടം വിട്ടവന്നായ്.

പടാന്തം=വസ്ത്രത്തിൻറെ അറ്റം.
ഇമ്മാം=രം, മാം (എന്നെ)
ഛലം=വ്യാജം


ഏകസ്മിഞ്ചരയനേ പരാന്മുഖതയാ
വീതോത്തരം താമ്യതോ-
രന്യോന്യസ്യ ഹൃദി സ്ഥിതേപ്യനുനയേ
സംരക്ഷതോഗ്ഗൌൎരവം
ദംപത്യോശ്ശനകൈരപാംഗവലനാ-
ന്മിശ്രീഭവച്ചക്ഷഷോ-
ഭൎഗ്നോ മാനകലിസ്സഹാസരഭസ-
വ്യാവൃത്തകണ്ടഗ്രഹം (൨൧ )

അന്യോന്യം പ്രണയകോപത്തെ നടിച്ചു കിടന്ന നായികാനായകന്മാരുടെ കോപം മാറിയ പ്രകാരത്തെ കവി പറയുന്നു.


ഉൾത്താപത്തോടൊരേ മെത്തയിലനഭിമുഖം
തമ്മിൽ മിണ്ടാതെ ഭായ്യാൎ-
ഭത്താൎക്കന്മാരെ തൻഗൗരവമതിനെ വിടാതേ പണിപ്പെട്ടിരിക്കേ

[ 32 ]
൨൨

ചിത്താസംഗേന മന്ദം മിഴികളിടകല
ർന്നോരു നേരം ക്ഷണത്താ-
ലുൾത്താരിൽ തീന്നുൎ കേളീകലഹമിരുവരും
ചേർന്നു കെട്ടിപ്പുണൎന്നാർ.

ചിത്താസംഗേന=ചിത്തത്തിൻറെ (മനസ്സിൻറെ) ആസംഗം (ഇണക്കം) കൊണ്ട്.


പശ്യാമോ മയി കിം പ്രപദ്യത ഇതി
സ്ഥൈയ്യംൎ മയാലംബിതം
കിം മാം നാലപതീത്യയം ഖലു ശഠഃ
കോപസ്തയാപ്യാശ്രിതഃ
ഇത്യന്യോന്യവിലക്ഷദൃഷ്ടിചതുരേ
തസ്മിന്നവസ്ഥാന്തരേ
സവ്യാജം ഹസിതം മയാ ധൃതിഹരോ
മുക്തസ്തു ബാഷ്പസ്തയാ(൨൨)

അന്യോന്യം നായികാനായകന്മാർ സംസാരിക്കാതെ ഇരിക്കയും പെട്ടെന്നു നായകൻ ചിരിക്കയും ചെയ്തപ്പോളുണ്ടായ നായകയുടേ അവസ്ഥയെ നായകൻ പറയുന്നു.


കണ്ടീടാമെന്നൊടെന്താണിവളുടെ വിധമെ-
ന്നോത്തുൎ ഞാൻ പാത്തിൎരുന്നേൻ
മിണ്ടീടുന്നില്ല! തെന്തെന്നൊടു ശഠനിതി മൽ-
കാന്തയും കോപമാന്നാൎൾ
അവ്യാപാരം മിഥോവീക്ഷണചതുരമതാ-
മായവസ്ഥാന്തരത്തിൽ
സവ്യാജം ഞാൻ ചിരിച്ചേനവൾ മമ ധൃതി പോ-
കും പ്രകാരം കരഞ്ഞാൾ

അവ്യാപാരം=വ്യാപാരം ഒന്നും ഇല്ലാതെ [ 33 ]
൨൩

മിഥോവീക്ഷണചതുരം=മിഥഃ(അന്യോന്യം) വീക്ഷണം (നോട്ടം) കൊണ്ട് ചതുരം (രമണീയം)
ധൃതി=ധൈര്യം


ഏകസ്മിഞ്ചരയനേ വിപക്ഷരമണീ-
നാമഗ്രഹേ മുഗ്ദ്ധയാ
സദ്യഃ കോപപരാങ്മുഖഗ്ലപിതയാ
ചാടൂനി കവന്നൎപി
ആവേഗാദവധീരിതഃ പ്രിയതമ-
സ്തൂഷ്ണീം സ്ഥിതസൂൽക്ഷണാ-
ന്മാഭൂത്സുപൂ ഇവേതൃമന്ദവലിത-
ഗ്രീവം പുനവീക്ഷിതം(൨൩)

നായകനെകുറിച്ചു പെട്ടെന്നുതോന്നിയ കോപത്തെ പ്രണയാതിശയത്താൽ നായിക ത്യജിച്ച പ്രകാരത്തെ കവി പറയുന്നു.


അദ്ധ്യാസിച്ചേകശയ്യാം പതി പരതരുണീ-
പേരു ചൊന്നോരു നേര-
ത്തദ്ധാ കോപാൽ തിരിഞ്ഞോരവളൊടുനുനയാ
ത്ഥംൎ പറഞ്ഞൊരു വാക്യം
ബദ്ധാവേഗം ഗണിച്ചില്ലവളവനുമട-
ങ്ങിക്കിടന്നാനുടൻ സാ
മുഗ്ദ്ധാ വീക്ഷിച്ചുറങ്ങീടരുതിവനിതി സോൽ-
കണ്ഠമാവൃത്തകണ്ഠാ.

അദ്ധ്യാസിച്ചേകശയ്യാം=ഒരേ മെത്തയിൽ ഇരുന്ന്
പരതരുണീപേരു=സപത്നിയുടെ പേരു.
അദ്ധാ=ഉടൻ

അനുനയാത്ഥംൎ=സമാധആനപ്പെടുത്തുന്നതിനായി [ 34 ]
൨൪

ബദ്ധാവേഗം=ആവേശത്തോടെ (സംഭ്രമത്തോടെ)
മുഗ്ദ്ധാ=ബുദ്ധിക്കു സാമത്ഥ്യംൎ വന്നിട്ടില്ലാത്തവൾ
സോൽകണ്ഠം=ഉൽകണ്ഠയോടെ (ഉത്സുകതയോടെ)
ആവൃത്തകണ്ഠാ=ആവൃത്തമായ (പിൻതിരിക്കപ്പെട്ടതായ) കണ്ഠത്തൊടു കൂടിയവൾ


തസ്യാസ്സാന്ദ്രവിലേപനസ്തനതട
പ്രശ്ലേഷമുദ്രാങ്കിതം
കിം വക്ഷശ്ചരണാനതിവ്യതികര-
വ്യാജേന ഗോപായ്യതേ
ഇത്യുക്തേ ക്വ തദിത്യുദീയ്യൎ സഹസാ
തൽ സംപ്രമാഷ്ടുംൎ മയാ
സാശ്ലിഷ്ടാ രഭസേന തത്സുഖവശാ-
ത്തന്വാപി തദ്വിസ്മൃതം (൨൪)

സ്വാപരാധത്താൽ കുപിതയായ നായികയേ സാമത്ഥ്യംൎ കൊണ്ടു മോഹിപ്പിച്ച പ്രകാരത്തെ നായകൻ പറയുന്നു.


കന്നേലുംകൊങ്കയാളാമവളുടെ പരിരം-
ഭാങ്കമാന്ന്വേൎരു വക്ഷ-
സ്സിന്നേരത്തെന്തിനംഘ്രിപ്രണമനകപടാൽ
ഗോപനം ചെയ്തിടുന്നു?
എന്നേവം തന്വി ചൊന്നാളുടനതെവിടെ? യെ-
ന്നായതേ മായ്ക്കുവാനാ-
യൊന്നേണാക്ഷീം പുണന്നേൎൻ ദൃഢമവളുമതേ-
ത്തദ്രസത്താൽ മറന്നാൾ

പരിരംഭാങ്കം=പരിരംഭം(ആലിംഗനം) കൊണ്ടുള്ള അങ്കം (പാട്) [ 35 ]
൨൫

വക്ഷസ്സ്=മാറിടം.
അംഘ്രിപ്രണമനകപടാൽ=അംഘ്രികളിൽ (കാൽക്കൽ) പ്രണമനം(നമസ്കാരം) എന്നുള്ള കപടത്തോടെ.
ഗോപനംചെയ്തു=മറയ്ക്ക.


ത്വം മുഗ്ദ്ധാക്ഷി വിനൈവ കഞ്ചുളികയാ
ധത്സേ മനോഹാരിണീം
ലക്ഷ്മീമിത്യഭിധായിനീ പ്രിയതമേ
തദ്വേണികാസംസ്പൃശി
ശയ്യോപാന്തനിവിഷ്ടസസ്മിതവധൂ-
നേത്രോത്സവാനന്ദിതോ
നിയ്യാൎതശ്ശനകൈരളീകവചനോ-
പന്യാസമാളീജനഃ(൨൫)

ക്രീഡാതരളനായ നായകൻറെ ചേഷ്ടയേയും സഖികളുടെ തൽക്കാലോചിതപ്രവൃത്തിയെയും കവി പറയുന്നു.


മയ്യേൽക്കണ്ണീ! നിനക്കേറുമൊരഴകു മുല-
ക്കച്ച കൂടാതെ തന്നേ
പൊയ്യല്ലെന്നോതി മെല്ലെ പ്രിയതമനതിലേ-
ക്കെട്ടു തൊട്ടീടുമപ്പോൾ
ശയ്യയ്ക്കാരാലിരിക്കും സുമുഖിയുടെ മുഖം
നോക്കിയാനന്ദമോടെ
പയ്യപ്പോയീടിനാരാളികൾ വെളിയിലളീ-
കങ്ങളോരോന്നു ചൊല്ലി.

ആരാൽ=സമീപത്തിൽ
അളീകങ്ങൾ=വ്യാജങ്ങൾ. [ 36 ]
൨൬

ഭ്രൂഭംഗേ രചിതേപി ദൃഷ്ടിരധികം
സോൽകണ്ഠമുദ്വീക്ഷതേ
രുദ്ധായാമപി വാചി സസ്മിതമിദം
ദഗ്ദ്ധാനനം ജായതേ
കാക്കൎശ്യം ഗമിതേപി ചേതസി തനൂ
രോമാഞ്ചമാലംബതേ
ദൃഷ്ടേ നിവൎഹണം ഭവിഷ്യതി കഥം
മാനസ്യ തസ്മിൽ ജനേ(൨൬)

ംരംഷ്യാൎകോപത്തെ നടിക്കാൻ സഖികളാൽ ഉപദേശിക്കപ്പെട്ട നായിക തൻറെ അശക്തതയെക്കുറിച്ച് അവരോടു പറയുന്നു.


വല്ലാതാക്കിച്ചുളുക്കാം പുരികമപിതു ക-
ണ്ണാസ്ഥയാ നോക്കിടുന്നൂ
സല്ലാപത്തേത്തടുക്കാം തദപി ഹതമിദം
സ്മേരമാകുന്നു വക്‌ത്രം
ഇല്ലാതാക്കാം മൃദുത്വം ഹൃദിപുളകിതമാ-
കുന്നിതെന്നാലുമംശം
ചൊല്ലാമായാളിനേക്കാണുകിലതിവിഷമം
തന്നെ മാനം നടിപ്പാൻ.

അപിതു=എന്നാലും.
ഹതം=നാണംകെട്ട (വക്‌ത്രം)
സ്മേരം=സ്മിതത്തോടു കൂടിയത.
ഹൃദി=മനസ്സിൽ.
പുളകിതം=പുളകം(രോമാഞ്ചം) ഉണ്ടായത. [ 37 ]
൨൭

പ്രാണേശപ്രണയാപരാധസമയേ സഖ്യോപദേശം വിനാ
നോ ജാനാതി സവിഭ്രമാംഗവലനാവക്രോക്തിസംസൂചനം
സ്വച്ഛൈരച്ഛകപോലമൂലഗളിതൈഃ പയ്യൎസൂനേത്രോത്പലാ
ബാലാ കേവലമേവ രോമിതി ലുഠല്ലോലാള കൈരശ്രുഭിഃ(൨൭)

അപരാധിയായ നായകനിൽ ഏതുവിധം പ്രവത്തിൎക്കണമെന്ന് അറിയാൻ വഹിയാത്ത ബാലയായ നായികയെ കവി വണ്ണിൎക്കുന്നു.

കാന്തൻ വിപ്രിയമാചരിക്കുമളവിൽ കാലുഷ്യമാന്നീൎഷ്യൎയാ
കാട്ടും ചേഷ്ടകൾ മുള്ളുവാക്കുകളിവയ്ക്കാളീടെ കോളെന്നിയെ
കൌശല്യം കലരാതെ ബാലിക കരഞ്ഞീടുന്നു ഹാ കേവലം
കണ്ണീർകൊണ്ടു കപേലപാളി കഴുകിക്കല്യാണി കാവേൎണിയാൾ

വിപ്രിയം=അപ്രിയം.
കൌശല്യം=സാമർത്ഥ്യം കപോലപാളി=കവിൾത്തടം

ഭവതു വിദിതം വ്യത്ഥാൎലാപൈരലം പ്രിയ ഗമ്യതാം
തനുരപി ന തേ ദോഷോസ്മാകം വിധിസ്തു പരാങ്മുഖഃ
ദവ യദി യഥാരൂഢം പ്രേമ പ്രപന്നമിമാം ദശാം
പ്രകൃതിതരളേ കാ നഃ പീഡാ ഗതേ ഹതജീവിതേ (൨൮)

അപരാധഇയായ നായകനെ നായിക ഭത്സിൎക്കുന്നു.


ആകട്ടേ വിവരം ഗ്രഹിച്ചു മതി വീൺ-
വാക്യങ്ങൾ പോകാം പ്രിയാ!
ദോഷം നിന്നിലശേഷമില്ല വിധി താ-
നെന്നിൽ ധൃതദ്വേഷനായ്
അവ്വണ്ണം വലുതായ് വളന്നൊൎരു തവ
പ്രേമാവതിവ്വണ്ണമാ-

[ 38 ]
൨൮

യെന്നാലീ ഹതജീവിതം വിടുവതിൽ
കില്ലില്ല മേ തെല്ലുമേ.

വീൺവാക്യങ്ങൾ=വ്യത്ഥൎങ്ങളായ വാക്യങ്ങൾ.
ധൃതദ്വേഷൻ=ദ്വേഷത്തോടു കൂടിയവൻ.
പ്രേമാവ=പ്രേമം (സ്നേഹം)
ഹതജീവിതം = കെട്ട ജീവൻ.

ഉരസി നിഹിതസ്താരോ ഹാരഃ കൃതാ ജഘനേ ഘനേ
കളകളവതി കാഞ്ചീ പാദൌ രഞന്മണിനൂപുരൌ
പ്രിയമഭിസരസ്യേവം മുഗ്ദ്ധേ ത്വമാഹതഡിണ്ഡിമാ
യദി കിമധികത്രാസോൽകംപാ ദിശസ്സമുദീക്ഷസേ. (൨൯)

അഭിസാരത്തിനു അനുരൂപമായ വേഷത്തോടെ പ്രിയനേ അഭിസരിക്കാൻ ഭാവിക്കയും ശങ്കിച്ചു ചുറ്റു നോക്കുകയും ചെയ്യുന്ന നായികയോടു സഖി ചോദിക്കുന്നു.

താരം ഹാരമുരസ്സിലും കളകളം തഞ്ചുന്ന കാഞ്ചീഗുണം
സ്ഫാരശ്രീജഘനത്തിലും മുഖരമാമിത്തണ്ട കാൽത്താരിലും
സ്വൈരം ചേത്തുൎ തമുക്കടിച്ചഭിസരിക്കാൻ പോകയാണെങ്കിലി-
ന്നേരം പാരമുഴന്നു ദിക്കുകളയേ! നോക്കുന്നതെന്തിന്നു നീ?

താരംഹാരം= നിർമ്മലമായ മുത്തുമാല.
കളംകളം=മധുരമായ കിലുക്കം.
കാഞ്ചിഗുണം=അരഞാൺ.
സ്ഫാരശ്രീജഘനം=സ്ഫാരയായ (പ്രവൃദ്ധയായ) ശ്രീയോടു കൂടിയ ജഘനപ്രദേശം.
മുഖരം=ശബ്ദിക്കുന്നത്.
തമുക്കടിച്ച്=കൊട്ടിഘോഷിക്കുന്നതുപോലെ ഉള്ള ഒരുക്കങ്ങളൊടു കൂടെ. [ 39 ]
൨൯

പ്രാതഃപ്രാതരുപാഗതേന ജനിതാ നിന്നിൎദ്രതാ ചക്ഷുഷോ- മ്മൎന്ദായാ മമ ഗൌരവവ്യപനയാദൽപാദിതം ലാഘവം കിം മുഗ്ദ്ധേന കൃതം ത്വയാ മരണഭീമ്മുൎക്താ മയാ ഗമ്യതാം ദുഃഖം തിഷ്ഠസിയച്ച പഥ്യമധുനാ കത്താൎസ്മിതച്ഛ്രോഷ്യസി(൩൦) </poem> അപരാധിയായ നായകനോടു കപിതയായ നായിക മുള്ളു പറയുന്നു.


എത്തിക്കാലത്തുകാലത്തരികിൽ മിഴികളേ
നിദ്രയില്ലാതെയാക്കി-
പ്പോക്കിച്ചേൻ ഗൌരവത്തെസ്സരളഹൃദയയാ-
മെന്നെനീ പാട്ടിലാക്കി
മുഗ്ദ്ധൻ നീയെന്തുചെയ്തു? മൃതിഭയമതു ഞാൻ
വിട്ടു പോയ്ക്കൊൾക കഷ്ട
പ്പെട്ടീടേണ്ടാചരിപ്പെൻ ഹിതമതുമുടനേ
കേൾക്കുമാറാകുമേ നീ.

മൃതിഭയം=മരണഭയം
ഹിതം=എനിക്കു പഥ്യമായത് - ദേഹത്യാഗം എന്നു താൽപയ്യംൎ


പ്രസ്ഥാനം വലയൈഃ കൃതം പ്രിയസഖൈ-
രസ്രൈരജസ്രം ഗതം
ധൃത്യാ നക്ഷണമാസിതം വ്യവസിതം
ചിത്തേന ഗന്തും പുരഃ
യാതു നിശ്ചിതചേതസി പ്രിയതമേ
സവ്വൈൎസ്സമം പ്രസ്ഥിതം
ഗന്തവ്യേ സതി ജീവിത പ്രിയസുഹൃ-
ത്സാത്ഥഃൎ കിമുത്സൃജ്യതേ (൩൧)

[ 40 ]
൩൦

നായകൻ പ്രയാണോന്മുഖനായപ്പോൾ നായക പ്രാണത്യാഗത്തിൽ വ്യവസിതയായിട്ട് തന്റേ ജീവനേ സംബോധനം ചെയ്തു പറയുന്നു.


സ്ഥൈയ്യം‌ൎ വിട്ടൂന്നുൎപോയീ വളകളിടവിടാ-
തശ്രു നിയ്യാ‌ൎതമായീ
ധൈയ്യം‌ൎ നിന്നില്ല തെല്ലും മനമതു ഗമനം
നിശ്ചയിച്ചു നടേതാൻ
പോകാൻ ഭത്താൎവുറച്ചോരളവതിലൊരുമി-
ച്ചേവരും നിഗ്ഗൎമിച്ചു
പോകേണ്ടും നേരമെൻജീവിത! ബത വെടിയു-
ന്നെന്തു ചാങ്ങാതിമാരെ?

നിര്യാതം=പോയത്.


സുപൂോയം സഖി സുപ്യതാമിതി ഗതാ-
സ്സഖ്യസ്തതോനന്തരം
പ്രേമാവശിതയാ മയാ തരളയാ
ന്യസ്തം മുഖം തന്മുഖേ
ജ്ഞാതേളീകനിമീലനേ നയനയോ-
ദ്ധൎത്തൎസ്യ രോമാഞ്ചതോ
ലജ്ജാസീന്മമ തേന സാപ്യപഹൃതാ
ൽകാലയോഗ്യൈഃ ക്രമൈഃ(൩൨)

നായകനിൽ പ്രേമാതിശയത്താൽ നായിക താൻ ചെയ്ത ചാപല്യത്തെ തൻറെ ഇഷ്ടസഖിയൊടു പറയുന്നു.


ശ്രീമാൻ ഭത്താൎവുറങ്ങീ സഖീ! ഭഗവതിയുറ-
ങ്ങെന്നു ചൊന്നാളിമാർ പോയ്
പ്രേമാവോശന ചേത്തൎൻ തദനു തരളയായ്
തന്മുഖേ മന്മുഖത്തേ

[ 41 ] രോമാഞ്ചാലോകനത്താൽ കിതവകൃതകനി-

ദ്രാമറിഞ്ഞോരു നേരം ഹ്രീമാന്ദ്യം മേ ഭവിച്ചായതുമവനുചിത പ്രക്രമത്താലമർത്താൻ. കിതവകൃതകനിദ്രാം=കിതവൻറെ (ധൂർത്തൻറെ) കൃതക നിദ്രയെ (കള്ളമായ ഉറക്കത്തെ) ഉചിതപ്രക്രമം=ഉചിതമായ പ്രക്രമം (ആരംഭം) ചുംബനാദി എന്നു താൽപര്യം

കോപായത്ര ഭ്രുകടിരചനാ വിഗ്രഹോ യത്ര മൌനം യത്രാന്യോന്യസ്മിതമനുനയോ ദൃഷ്ടിപാതഃ പ്രസാമാഃ തസ്യ പ്രേമണ സ്തദിദമധുനാ വൈശസം പർശ്യ ജാതം ത്വം പാദാന്തേ ലൂസി നച മേ മന്യുമോക്ഷഃ ഖലായാഃ ( )

നായകൻറെ ക"ിനാപരാധത്താൽ കുപിതയായ നായിക നായകനോട് പറയുന്നു. ഉൾപൂവിൽ കോപമപ്പോൾ ഭ്രൂകടിഘടന താൻ ശണ്" മിണ്ടാവ്രതംതാ- നല്പം തമ്മിൽ സ്മിതം താനനുനയമൊരു ദൃക്- പാതമാത്രം പ്രസാദം അപ്രേമാവിപ്പൊഴോർത്തീടുക വിഷമതയേ പ്രാപ്തമായിപ്രകാരം മൽപാദേ നീ കടക്കുന്നഹഹ! കനിവുമി- ല്ലൊട്ടുമേ ദുഷ്ടയാം മേ.

ഭ്രുകടിഘടന = പുരുകം ചുളുക്കുക. മിണ്ടാവ്രതം = മിണ്ടാതെ ഇരിക്ക എന്നുള്ള വ്രതം

ദൃക്പാതം = ദൃക്കിൻറെ പാതം (കടാക്ഷം) [ 42 ]
൩൨

അപ്രേമാവ്=അവ്വണ്ണമെല്ലാം ഇരുന്ന പ്രേമം.
മൽപാദം=എന്റെ കാല്കൽ.

സുതനു ജഹിഹി മൗനം പശ്യ പാദാനതം മാം
ന ഖലു തവ കദാചിൽ കോല ഏവംവിധോഭൂൽ
ഇതി നിഗദതി നാഥേ തിയ്യൎഗാമീലിതാക്ഷ്യാ
നയനജലമനല്പം മുക്തമുക്തം ന കിഞ്ചിൽ (൩൪)

കുപിതയായ നായികയുടെയും സമാധാനപ്പെടുത്തുന്ന നായകന്റെയും സ്ഥിതിയെ കവി പറയുന്നു

മതി മതിമുഖി! മൗനം കാൺക ഞാൻ കാല്കൽ വീണേൽ
മതിയതിലിതുപോൽ തേ ജാതു ജാതാം ന കോപം
ഇതി പതി പറയുമ്പോൾ സാതിരിഞ്ഞക്ഷി ചിമ്മി-
ച്ചതിവിധുര കരഞ്ഞാളേതുമൊന്നോതിടാതേ

ജാതു ജാതം ന കോപം=ഒരിക്കലും കോപം ഉണ്ടായിട്ടില്ല
അതിവിധുരം=ഏറ്റവും ദുഃഖിതാ.


ഗാഢാലിംഗനവാമനീകൃതകച-
പ്രോത്ഭിന്നരോമോൽഗമാ
സാന്ദ്രസ്നേഹരസാതിരേകവിഗളൽ.
കാഞ്ചിപ്രദേശാംബരാ
മാ മാ മാനമ മാതി മാമലമിതി
ക്ഷാമാക്ഷരോല്ലാപിനീ
സുപ്താ കിം നു മൃതാ നു കിം മനസി മേ
ലീനാ വിലീനാ നു കിം (൩൫)

പ്രണയിനിയായ നായികയെ താൻ രമിപ്പിച്ചപ്പോൾ അവളുടെ അവസ്ഥയെ നായകൻ പറയുന്നു. [ 43 ] ൩൩

മുദ്രാഹീനാദരം പുൾകിയ മുലകളമർന്നേറേ രോമാഞ്ചമാർന്നും ഹൃദ്രാഗോദ്രേകമൂലം കടിതടമതിൽനിന്നംശുകം സ്രംസിയായും ഭദ്രാസാ വേണ്ടവേണ്ടന്തിതുമതിമതിയെന്നാകുലാലാപിനീ കിം നിദ്രാണാ മൂർച്ഛിതാ കിം മനസി മമ ലയിച്ചോ ദ്രവത്വം ഭജിച്ചോ? മുദ്രാഹീനാദരം=മുദ്രാഹീനമായ (അളവില്ലാത്ത)ആമരത്തോടു കൂടൂംവണ്ണം. ഹൃദ്രാഗോദ്രേകമൂലം=ഹൃത്തിൽ ഉള്ള രാഗത്തിന്റെ (സ്നേഹത്തിന്റെ) ഉദ്രേകം (ആധിക്യം) മൂലം. കടിതടം=അര. അംശുകം=വസ്ത്രം. സ്രംസി=അഴിയുന്നത്. ഭദ്രാ=കല്യാണവതീ. ആകുലാലാപിനി=ആകുലമാകുംവണ്ണം ആലാപിക്കുന്നവൾ (പറയുന്നവൾ) നിദ്രാണാ=ഉറങ്ങിയവൾ. മൂർച്ഛിതാ=മൂർച്ഛിച്ചവൾ (മോഹാലസ്യം പ്രാപിച്ചവൾ) ലയിക്ക=അഭേദത്തോടെ ചേരുക. ദ്രവത്വം ഭജിക്ക=അലിഞ്ഞു പോക.

==[തിരുത്തുക]

പടാലഗ്നേ പത്യേൗ നമയതി മുഖം ജാതവിനയാ ഹഠാശ്ലേഷം വാഞ്ഛത്യപഹരതി ഗാത്രാണി നിഭൃതം അശക്താ ചാഖ്യാതും സ്മിതമുഖസഖീദത്തനയനാ ഹ്രിയാ താമ്യത്യന്തഃ പ്രഥമപരിഹാസേ നവവധൂഃ. (൩൬)

==[തിരുത്തുക]

നവസംഗമസവ്രീളയായ നായികയുടെ അവസ്ഥയെ കവി പറയുന്നു. കാന്തൻ പൂന്തുകിലേന്തവേയവൾ മുഖം താഴ്ത്തുന്നുമർയ്യാദയാ പുൾകാനായി മുതിർന്നിടുംപൊഴുതൊഴിച്ചീടുന്നു മെയ് മെല്ലവെ [ 44 ] ൩൪ ആളാകാതുരിയാടുവാൻ സ്മിതമുഖീമാലോക്യ ചാലേ സഖീം വ്രീളാലോളിതയാദ്യകേളിയിൽ വലഞ്ഞീടുന്നു ബാലാ തുലോം

ആലൊക്യ=കണ്ടിട്ട് (സ്മിതമുഖിയായ സഖിയെ) വ്രീളാലോലിത=വ്രീള (ലജ്ജ) കൊണ്ട് ലോളിത (ചഞ്ചലാ) ആദ്യകേളി=ഒന്നാമതായിട്ടുണ്ടായ ക്രീഡ.

         ===================

നാപേതോനുനയേന യഃ പ്രിയസുഹൃ- ദ്വാക്യൈർന്ന യസ്സംഹൃതോ യോ ദീർഘം ദിവസം വിഷഹ്യ ഹൃദയേ യത്നാൽ കഥഞ്ചിദ്ധൃതഃ അന്യോന്യസ്യ ഹൃതേ മൂഖേ വിഹിതയോ- സ്മിർയ്യക്കഥഞ്ചിദൃശോ- സ്സംഭേദേ സപദി സ്മിതവ്യതികരേ മാനോ വിഹസ്യോജ്ഞിതഃ (൩൭) അന്യന്മാരുടെ പ്രയത്നത്താൽ ശമിപ്പിക്കപ്പെടാത്ത നായികാനായകന്മാരുടെ പ്രണയകോപം താനേ ശമിച്ച പ്രകാരത്തെ കവി പറയുന്നു.

സാന്ത്വത്താൽ ശാന്തമാകാതയുമപഹൃതമാ- കാതയും ബന്ധുവാക്യൈ- സ്സ്വാന്തത്തിൽ ഭൂരിയത്നത്തൊടു പകൽ മുഴുവൻ സോഢമാം പ്രേമകോപം തന്താങ്ങൾ പിന്തിരിഞ്ഞങ്ങനെ മരുവുമവ- സ്ഥാന്തരേ തിർയ്യഗക്ഷി- പ്രാന്തങ്ങൾ ചേർന്നനേരത്തിരുവരുടയ ഹാ- സത്തിനാൽ തീർന്നു വേഗാൽ. [ 45 ] ൩൫ സോഢം=സഹിക്കപ്പെട്ടത്. തിര്യക്=വിലങ്ങത്തിൽ. അക്ഷിപ്രാന്തങ്ങൾ=കടാക്ഷങ്ങൾ.

==[തിരുത്തുക]

ഗതേ പ്രേമാവേശേ പ്രണയബഹു- മാനേ വിഗളിതേ നിവൃത്തേ സൽഭാവേ ജനഇവ ജ- നേ ഗച്ഛതി പുരഃ തദുൽപ്രേക്ഷ്യോൽപ്രേക്ഷ്യ പ്രിയസഖി ഗ- താംസ്മാംശ്ച ദിവസാൻ ന ജാനേ കോ ഹേതുർദ്ദലതി ശത- ധായന്ന ഹൃദയം (൩൮)

നായകനാൽ അനാദൃതയായ നായിക അയാൾ ഉദാസീനനായി മുൻപിൽകൂടി കടന്നുപോകുന്നതു കണ്ട് തന്റെ അവസ്ഥയെ സഖിയൊടൂ പറയുന്നു.

പ്രേമാവും ബഹുമാനവും പ്രണയവും സൗജന്യവും വിട്ടവൻ സാമാന്യത്തിലൊരാളുതൻനിലയിലായ് മുൻപിൽഗമിച്ചിടവേ സീമാതീതസുഖം കഴിഞ്ഞദിവസാ- നോർത്തോർത്തു മേ മാനസം ഹേ മാന്യേ സഖി!യെന്തുകൊണ്ടു പൊടിയു- ന്നില്ലെന്നറിഞ്ഞില്ല ഞാൻ.

സീമാതീതസുഖം=സീമാതീതമായ (അളവില്ലാത്ത) സുഖത്തോടുകൂടുംവണ്ണം.

ദിവസാൻ=ദിവസങ്ങളെ (ഓർത്ത്) [ 46 ]
൩൬

ചിരവിരഹിണോരുൽകണ്ഠാത്ത്യാൎ ശ്ലഥീകൃതഗാത്രയോ-
ന്നൎവമിവ ജഗജ്ജാതം ഭൂയശ്ചിരാദഭിനന്ദതോഃ
കഥമപി ദിനേ ദീഘേൎ യാതേ നിശാമധിരൂഢയോഃ
പ്രസരതി കഥാ ബഹ്വീ യുനോയ്യൎഥാ ന തഥാ രതിഃ (൩൯)

ചിരവിരഹിതന്മാരാ നായികാനായകന്മാരുടെ സമാഗമദിവസത്തെ അവസ്ഥയെ കവി വണ്ണിൎക്കുന്നു.


ഏറക്കാലം പിരിഞ്ഞിട്ടതിരതികൊതികൊ-
ണ്ടാത്തൎരായ് പുത്തനായി-
പ്പാരൊക്കെത്തീന്നൎപോലുള്ളൊരു പരമരസം
പൂണ്ടു ചേന്നോൎരു യൂനോഃ
സ്വൈരക്കേടായി നീളപ്പകലതു ഗുരുമ-
ദ്ധ്യേ കഴിഞ്ഞിട്ടു രാവിൽ
ഭൂരിക്രീഡയ്ക്കു നേരം ബഹുസരസകഥാ-
വിസ്തരൈരസ്തമായി.

അതിരതികൊതി=അധികമായി രതിക്കുള്ള (ക്രീഡക്കുള്ള) കൊതി
പുത്തനായിപ്പാരൊക്കെത്തീന്നൎപോലുള്ള=ലോകം പുത്തനായിത്തീന്നാൎൽ ഉണ്ടാകുന്നതുപോലുള്ള.
യൂനോഃ=യുവാവിനും യുവതിക്കും.
ബഹുസരസകഥാവിസ്തരൈഃ=ബഹുക്കളായ സരസകഥകളുടെ വിസ്താരങ്ങൾ കൊണ്ട്.
ആസ്തമായി=ഇല്ലാതെയായി. രാത്രിയിൽ ഒരുമിച്ചു ചേന്നൎ സമയം പലപല സല്ലാപങ്ങൾകൊണ്ടു ക്രീഡകൾക്ക് അവസരം കുറഞ്ഞു എന്നുതാൽപയ്യംൎ.

ദീഘാൎ വന്ദനമാലികാ വിരാചിതാ
ദൃഷ്ട്യൈവ നേന്ദീവരൈഃ

[ 47 ]
൩൭

പുഷ്പാണാം പ്രകരസ്‌സ്മിതേന രചിതോ
നോ കുന്ദജാത്യാദിഭിഃ
ദത്തം സ്വേഗമുചാ പയോധരഭരേ-
ണാഘ്യംൎ ന കുംഭാസാ
സ്വൈരേവാവയവൈഃ പ്രിയസ്യ വിശത-
സ്തമ്പ്യാ കൃതം മംഗളം (൪൦)

ദേശാന്തരത്തിൽ നിന്നു വന്ന നായകനെ നായിക സൽക്കരിച്ച സമ്പ്രദായത്തെ കവി വണ്ണിൎക്കുന്നു.


ദ്വാരത്തിൽ ചേത്തുൎ മാല്യം കവലയമയമ
ദൃഷ്ടിപാതത്തിനാൽ താൻ
ചാരത്താചാരപുഷ്പാഞ്ജലികലന ഫലി-
പ്പിച്ചു മന്ദസ്മിതത്താൽ
നേരത്തഘ്യംൎ വിയത്തുൎള്ളൊരുകുചകലശം
കൊണ്ടവൾ നൽകിനാൾ സൽ-
കാരത്തേ വീട്ടെലെത്തും പ്രിയതമനു പരാ-
പേക്ഷ കൂടാതെ ചെയ്താൾ

ദ്വാരത്തിൽ=വാതിൽക്കൽ.
കവലയമയം=കരികൂവിളപ്പൂവുകൊണ്ടു കെട്ടിയ.
ആചാരപുഷ്പാഞ്ജലികലന=ആചാരത്തിനു വേണ്ടുബ്ബ പുഷ്പാഞ്ജലി ചിതറുക.
അഘ്യംൎ=കാൽ കഴുകുന്നതിനുള്ള ജലം


കാന്തേ സാഗസി യാപിതേ പ്രിയസഖീ-
വേഷം വിധായാഗതേ
ഭ്രാന്ത്യാലിംഗ്യ മയാ രഹസ്യമുദിതം
തത്സംഗമാകാംക്ഷയാ

[ 48 ]


                       ൩ഠ;
             മുഗ്ദ്ധേ ദുഷ്കരമേതദിത്യതിതതാ -
                മുക്ത്വാ സഹാസം ബനാ-
            ഭാലിംഗ്യ ച്ഛ ലിതാസ്മി തേന കിതവേ-
                നാദ്യ പ്രദോഷാഗമേ.  (൪൧)
                  ====================
         ധൂർത്തനായ നായകൻ  ചെയ്ത  വഞ്ചനയെ  നായിക സ
    ഖിയോടു പറയുന്നു.
      രോഷത്താൽ സാപരാധൻ കണവനെയകുല-
           ത്താക്കിനേൽ പിന്നെയാളീ-
      വേഷത്തോയെത്തിനാനെന്നരികിലവനിരു-
           ട്ടത്തു ഞാൻ ഭ്രാന്തിമൂലം
      ഭാഷിച്ചേൻ ഗൂഢമായാഗ്രഹമവനിലുടൻ
           ദുഷ്ടരം താനിതെന്നുൽ.
      ഘോഷിച്ചാലിംഗനം ചെയ്തുദിതഹസിതനായ്
           ധൂർത്തനെന്നെച്ചതിച്ചാൻ.
    ആളിവേഷം=സഖിയുടെ വേഷം .
    ദുഷ്കാരം=പ്രയാസമുള്ളത്.
     ഉദിതഹസിതൻ=ഉദിതമായ ഹസിതത്തോടു കൂടിയവൻ
  (ചിരിച്ചുകൊണ്ട് )
             ====================
       ആശംക്യ പ്രണതിം പടാന്തപിഫിതൌ
             പാദൌ കരോന്യാദരാ -
      ദ്വാജേനാഗതമാറൃണോതി ഫസിതം
            ന സ്പഷ്ടമുദ്വീക്ഷതേ 
      മയ്യ്യാലാപവതി പ്രതിപവചനാ
             സഖ്യാസമം ഭാഷതേ
     തന്വ്യാസ്തിഷ്ഠതു നിർഭരപ്രണയിതാ
            മാനോപി രമ്യോദയഃ .   (൪൨ .) [ 49 ] 
                     ൩നു
        പ്രേയസിയായ നായികളുടെ കോപത്തെ അഭിനന്ദിച്ചു
     നായകൻ പറയുന്നു.
         കാൽക്കൽ വീണിടുമെന്നോർത്തടിമലരിണ മു -
             ടുന്നു ചേലാഞ്ചലംകൊ-
         ണ്ടേല്ക്കും ഹാസം മറയ്ക്കുന്നൊളിവൊടു .തെളിവായ്
             ദൃഷ്ടി ചേർക്കുന്നതിൽ
         വാക്യം ഞാനൊന്നു ചൊല്ലന്നളവിലവൾ വിരു-
              ദ്ധോകേതിയോതുന്നു സഖ്യം
         വായ്ക്കും പ്രേമാവിരിക്കട്ടവളുടെ കലഹാ.
               രംഭലും രമ്യമത്രേ.
      ചേലാഞ്ചലം =ചേലത്തിന്റെ (വസ്ത്രത്തിന്റെ)  അഞ്ച
   ലം (അററും).
       .വിരുദ്ധോക്തി=വിരുദ്ധയായ  (വിപരീതയായ)   ഉക്തി
   (വാക്ക്).
      സഖ്യാ=സഖിയോടു.
            =========================
       സാ യാവന്തി പദാന്യളിവേചനൈ-
           രാളിജനൈഃ പാഠിതാ
       താവന്ത്യേവ കൃതാഗസോ ദ്രുതതരം
            വ്യാഹൃത്യ പത്യുഃ പുരഃ
       പ്രാരബ്ധാ പരതോ യഥാ മനസിജ-
            സ്യേച്ഛാ തഥാ വർത്തിതും
       പ്രേണമോ മൌഗ്ദ്ധ്യവിഭ്രഷണസ്യ  സബജഃ
             കോപ്യേഷ കാന്ത ഃ  ക്രമഃ.  (൪൩. )
            =========================
   അപരാധിയയേ നായകനിൽ സഖിമാരുടെ ഉപദേശപ്ര കാരം കോപത്തെ പ്രകാശിപ്പിച്ചതിന്റേ  ശേഷം കാമപരതന്ത്ര
യായ മുഗ്ദ്ധനായികയുടേ അവസ്ഥയേ കവി പറയുന്നു. [ 50 ]
൪൦

കറ്റക്കാർവേണിയാളേ പ്രിയസഖികൾ പഠി-
പ്പിച്ചുറപ്പിച്ചതെല്ലാം
കുറ്റക്കാരൻ പ്രിയൻതന്നരികിലവൾ പറ-
ഞ്ഞിട്ടു വേഗേന പിന്നേ
സ്നിഗ്ദ്ധത്വത്തോടനംഗാഭിമതമതനുവ-
ത്തിൎപ്പതിന്നായ് തുനിഞ്ഞാൾ
മുഗ്ദ്ധത്വത്തോടിണങ്ങും പ്രിയതയുടെ നിസ-
ഗ്ഗാൎഭിരാമഃ ക്രമോയം.

സ്നിഗ്ദ്ധത്വം==സ്നേഹം.
അനംഗാഭിമതം=അനംഗന്റെ (കാമന്റെ) അഭിമതം
(ഇഷ്ടം).
മുഗ്ദ്ധത്വം=മൗഢ്യം.
നിസഗ്ഗാൎഭിരാമഃ ക്രമോയം=സ്വാഭാവികമായിട്ടു കാണുന്ന മനോഹരമായ ഒരു സമ്പ്രദായമാകുന്നു ഇത്.

---------

<poem> ദുരാദുത്സുകമാഹതേ വിവലിതം സംഭാഷിണി സ്ഫുരിതം സംശ്ലിഷ്യത്യരുണം ഗൃഹീതവസനേ സംകോചിതഭ്രൂലതം മാനിന്യാശ്ചരണാനതിവ്യതികരേ ബാഷ്പാംബുപൂണ്ണംൎ ക്ഷണാ- ച്ചക്ഷുജ്ജാൎതമഹോ പ്രപഞ്ചചതുരം ജാതാഗസി പ്രേയസി (൪൪)

---------


അപരാധിയായ നായകനേ കുറിച്ചു നായികയുടേ നേത്ര
ത്തിനുണ്ടായ വികാരവിശേഷങ്ങളെ കവി വണ്ണിൎക്കുന്നു.


പ്രേയാനാഗസ്സു ചെയ്തോൻ വരുവതുവരയും
പാരമൗത്സുക്യമാന്നിൎ-
ട്ടായാനം ചെയ്തനേരം വിവലിതമഭിഭാ-
ഷിക്കുവേ സ്ഫായ്യൎമാണം

[ 51 ]
൪൧‌
ആലിംഗിക്കെച്ചുകന്നൻപൊടു പുടക പിടി
ക്കെക്കതഭ്രുവിഭംഗം
കാലിൽ വീണപ്പൊളസ്രാവിലമതിചതുരം
കണ്ണഹോ മാനവത്യാഃ

പ്രേയാൻ=പ്രിയതമൻ.
അയാനംചെയ്ത നേരം=വന്നപ്പോൾ
വിവലിതം=തിരിക്കപ്പെട്ടത്.
സ്ഫായ്യൎമാണം=സ്ഫുരിപ്പിക്കപ്പെടുന്നത് (ഇളക്കപ്പെടുന്നത്)
കൃതഭ്രൂവിഭംഗം=കൃതമായ ഭ്രൂവിഭംഗത്തോടു (പുരികച്ചുളുക്കലോടു) കൂടിയത്.
അസ്രാവിലം=അസ്രം (കണ്ണുനീർ)കൊണ്ട് ആവിലം (കലങ്ങിയത്)
മാനവത്യാഃ=ംരംഷ്യാൎകോപമുള്ള സ്ത്രീയുടെ.

അംഗാനാമതിതാനവം കത ഇദം
കംപശ്ച കസ്മാൽ ലതോ
മുഗ്ദ്ധ പാണ്ഡുകപോലമാനനമിതി
പ്രാണേശ്വരേ പൃച്ഛതി
തമ്പ്യാ സവ്വൎമിദം സ്വഭാവത ഇതി
വ്യാപി ബാഷ്പഭരസ്ത്രയാ വലിതയാ
നിശ്ശ്വസ്യ മുക്തോന്യതഃ (൪൫)

ദേശാന്തരത്തിൽ നിന്നും വന്ന നായകന്റെ വാക്യത്താൽ നായികയ്ക്കുണ്ടായ നിവേൎദത്തിന്റെ ദൈന്യത്തന്റെയും അനുഭാവങ്ങളെ കവി പറയുന്നു.

എന്താണീയതികാശ്യൎമെന്തിതു വിറ-
ച്ചീടുന്നു? മുഗ്ദ്ധേ മുഖം
[ 52 ]
൪൨

കിം താവൽ പരിപാണ്ഡുഗണ്ഡമിതി തൽ-
കാന്തൻ കഥിച്ചീടവേ
ചിന്താവിഗ്നയിതൊക്കെയും സഹജമെ-
ന്നോതിത്തിരിഞ്ഞന്യത-
സ്സന്താപാശ്രുവിനേക്കളഞ്ഞു നെടുവീ-
പ്പോൎടേ നെടുങ്കണ്ണിയാൾ.

മുഖം കിം താവൽ പരിബാണ്ഡുഗണ്ഡം=മുഖം എന്തുകൊണ്ടാണ് ആകപ്പാടെ പരിപാണ്ഡുക്കളായ (വിളത്തിൎരിക്കുന്ന) ഗണ്ഡങ്ങളോടു (കവിളുകളോടു) കൂടിയിരിക്കുന്നത്?
ചിന്താവിഗ്ന=ചിന്തകൊണ്ട് ആവിഗ്ന (വ്യാകുല)
അന്യതഃ=മറ്റൊരിടത്തേക്കു.
സന്താപാശ്രു=ദുഃഖം ഹേതുവായിട്ടുള്ള കണ്ണുനീർ.


രാത്രൗ വാരിഭരാലസാംബുദരവോ-
ദ്വിഗ്നേന ജാതാശ്രുണാ
പാന്ഥേനാത്മവിയോഗദുഃഖപിശുനം
ഗീതം തഥോൽകണ്ഠയാ
ആസ്താം ജീവിതഹാരിണഃ പ്രവസനാ-
ലാപസ്യ സങ്കീത്തൎനം
മാനസ്യാപി ജലാഞ്ജലിസ്സരഭസം
ലോകേന ദത്തോ യഥാ. (൪൬)

പ്രവാസവിപ്രലംഭത്തെ കവി വണ്ണിൎക്കുന്നു.


ക്ഷീണം പൂണ്ടംബുമാഡംബരജനിതസമു-
ദ്വേഗനായിട്ടു രാത്രൗ
ദീനം രോദിച്ചു കേഴും വിരഹിയുടെ വിലാ-
പങ്ങളേക്കേട്ട നേരം

[ 53 ]
൪൩

പ്രാണം പോക്കും പ്രവാസവ്യസനകഥയിരി-
ക്കട്ടെയുണ്ടായിടൊല്ലാ
മാനം പോലും മഹാസങ്കടമിതിസകല-
ക്കുംൎ മനസ്സാദ്രമായി.

അംബുദാഡുംബരജനിതസമുദ്വേഗൻ=അംബുദങ്ങളുടെ (മേഘങ്ങളുടെ) ആഡംബരം (ഘോഷം) കൊണ്ട് ജനിതമായിരിക്കുന്ന സമുദ്വേഗത്തോടു (വ്യാകുലതയോടു) കൂടിയവൻ.
പ്രവാസവ്യസനകഥ=പ്രവാസം (വിരഹം) നിമിത്തം ഉണ്ടാകുന്ന വ്യസനത്തെ കുറിച്ചുള്ള കഥ.

സ്വം ദൃഷ്ട്വാ കരജക്ഷതം മധുമദക്ഷീബാവിചായ്യേൎഷ്യൎയാ
ഗച്ഛന്തീ ക്വ ഗച്ഛസീതി വിധൃതാ ബാലാ പടാന്തേ മയാ
പ്രത്യാവൃത്തമുഖീ സബാഷ്പനയനാ സാ മുഞ്ച മുഞ്ചേതി മാം
കോപപ്രസ്ഫുരിതാധരം യദവദത്തൽ കേന വിസ്മായ്യൎതേ (൪൭)

പ്രമാദത്താൽ കലഹാന്തരിതയായ നായികയെ ഉദ്ദെശിച്ചു നായകൻ പറയുന്നു.


ഹാലാപാനേന മത്താ നിജകരജപദം
കണ്ടു ശങ്കിച്ചു സേഷ്യാൎ
ബാലാ പോകുമ്പൊളേന്തിപ്പുടകയരുളിനേ-
നെങ്ങു പോകുന്നിതെന്നായ്
ലോലാപാംഗീടെ സാചീകൃതവദനമുദ-
സ്രേക്ഷണം മുഞ്ച മുഞ്ചേ-
ത്യാലാപം കോലകമ്പ്രധരമതുപൊഴുതെ-
ന്നുള്ളിൽനിന്നെങ്ങനേ പോം.

ഹാലാപാനേന=ഹാലയുടെ (മദ്യത്തിന്റെ) പാനംകൊണ്ട്
മത്തി=മദിച്ചവൾ. [ 54 ]

                 ൪൪
      നിജകരജപദം-നിജങ്ങളായ (തന്റെ) കരജങ്ങളുടെ (നഖങ്ങളുടെ) പദം (പാട്.)
     സേർഷ്യാ- ഈർഷ്യയുള്ളവൾ.
     ലോലാപാംഗീടെ-പഞ്ചലാക്ഷിയുടെ.

നത്തോടു (മുഖത്തോടു) കുടുംവണ്ണം.

    ഉദസ്രേക്ഷണം - ഉദസ്രങ്ങളായ (കണ്ണുനീർ പുറപ്പെട്ടിരിക്കുന്ന) രംക്ഷണങ്ങളോടു (കണ്ണുകളോടു) കുടുംവണ്ണം.
 മുഞ്ച മുഞ്ച-വിട്ടാലും വിട്ടാലും. ലോട് മദ്ധ്യമപുരുഷൻ.
  ആലാപം-സംസാരം.
  കോപകമ്പ്രാധര- കോപംകൊണ്ടു കമ്പ്രമായ (ചലിക്കുന്ന) അധരത്തോടു കുടം വണ്ണം.
            -----------------
ചചലഹൃദയേ കിം സ്വാതന്ത്ര്യാത്തഥാ ഗൃഹമാഗത.
ശ്ചരണപതിതഃ പ്രേമാർദ്രാദ്രഃ പ്രിയസ്സമുപേക്ഷിതം
തമിമധുേനാ യാവജ്ജീവം നിരസുസുഖോയോ
രുദിതശരണാ ദൃജ്ജാതാനാം സഹസ്വരുഷാം ഫലം (൪൮)
         --------------------------
       നായകനാൽ പ്രേരിതയായ സഖി നായികയെ അധിക്ഷേപിക്കുന്നു.
ഞാനേറപ്പണി ചെയുകയാലിഹ ഗൃഹേ വന്നിട്ടു നിൻ കൽകളിൽ 
താനേ വീണ സരാഗനാം രമണനേ നീയെന്തു കൈവിട്ടെടീ?
മാനേലുംമിഴി ! മന്ദഭാഗ്യായിനി നീയിസ്സാഹസത്തിൽ ഫലം 
താനേ വാന്നു കരഞ്ഞു കേണനുവേിക്കാജീവാനന്തം ശഠേ ! 
   സരാഗൻ-രാഗം (പ്രണയം) ഉള്ളവൻ.
   ആജീവനാന്തം -ജീവിച്ചിരിക്കുന്ന കാലം മുഴുവനും.
   ശഠേ!ശാഠ്യമുള്ളവളേ! സംബുദ്ധി
-------------------------------------[ 55 ]
൪൫

നഭസി ജലദലക്ഷ്മീം സാസ്രയാ വീക്ഷ്യദൃഷ്ട്യാ
പ്രവസസി യദി കാന്തേത്യദ്ധൎമുക്ത്വാ കഥഞ്ചിൽ
മമ പടമവലംബ്യ പ്രോല്ലിഖന്തീ ധരിത്രീം
യദനു കൃതവതീ സാ തത്ര വാപോ നിവൃത്താഃ (൪൯)

നായകന്റെ പ്രവാസോന്മുഖതയെ അറിഞ്ഞപ്പൊൾ നായികയ്ക്കുണ്ടായ അവസ്ഥയെ നായകൻ തന്നെ പറയുന്നു.


ക്രാന്താകാശാന്തരാളം കരിമുകിൽനികരം
നോക്കിയുദ്വാന്തബാഷ്പാ
കാന്താ നി പോകുവാനായിഹ തുനിയുകയാ-
ണെങ്കിലെന്നദ്ധൎവാക്യം
ശ്രാന്താ കൃച്ഛ്രേണ ചൊല്ലീട്ടഥ മമ പടമേ-
ന്തിദ്ധരിത്രീം ലിഖന്തീ
കാന്താ പിന്നെന്തു ചെയ്തെന്നതു ബത പറവാൻ
നാവിന്നാവതല്ലാ.

ക്രാന്താകാശാന്തരാളം=ക്രാന്തമായ (വ്യപ്തമായ) ആകാശാന്തരാളത്തോടു (ആകാശമദ്ധ്യത്തോടു) കൂടിയത്.
ഉദ്വാന്തബാഷ്പാ=ഉദ്വന്തമായ (വെളിയിൽ പുറപ്പെട്ടിരിക്കുന്ന) ബാഷ്പത്തോടു (കണ്ണുനീരൊടു) കൂടിയവൾ.
ശ്രാന്താ=ക്ഷീണിച്ചവൾ.
കൃച്ഛ്രേണ=പ്രയാസപ്പെട്ട്.
ധരിത്രീം ലിഖന്തീ=ധരിത്രിയെ (ഭൂമിയെ) ലേഖനം ചെയ്യുന്നവൾ (വരയ്ക്കുന്നവൾ)

ബാലേ നാഥ വിമുഞ്ച മാനിനിരുഷം രോഷാന്മയാ കിം കൃതം
ഖേദോസ്മാസു ന മേപരാദ്ധ്യതി ഭവാൻ സവേൎപരാധാ മയി
തൽകിം രോദിഷി ഗൽഗദേന വചസാ കുസ്യാഗ്രതോ രുദ്യതേ
നമ്പേതന്മമ കാ തവാസ്മി ദയിതാ നാസ്മീത്യതോ തദ്യതേ(൫൦)

[ 56 ]
൪൬
<poem>

നായികാ നായകന്മാരുടെ ഉക്തിപ്രത്യുക്തികൾ. കാന്തേ! നാഥാ! കയൎത്തീടരുതു മയി കയ- ൎത്തെന്തു ചെയ്തേനഹം തേ? സ്വാന്തേ ദുഖം ഭവാനില്ലൊരു പിഴയുമെനി- ക്കല്ലയോ കുറ്റമെല്ലാം എന്തേ പിന്നീവിധം തേ രുദിതമെവനുടേ മുൻപിലെന്മുൻപിലത്രേ ഹന്തേയം തേസ്മികാഹം ദയിതതമയത- ല്ലെന്നു രോദിച്ചിടുന്നേൻ. ഹന്തേയം തേസ്മികാഹം= ഹാ! ഞാൻ അങ്ങേയ്ക്കു ആരാകുന്നു? ദയിതതമ= ദയിതതമ ആകുന്നു. അതല്ലെന്നും= ദയിതതമ അല്ലെന്നു.


ശ്ലിഷ്ടഃ ക്ണ്ഠേ കിമിതി ന മയാ മുഗ്ദ്ധയാ പ്രാണനാഥ- ശ്ചംബത്യസ്മിൻ വദനവിനതിഃ കിഃ കൃതാ കിഃ ൻ ദൃഷ്ടഃ നോക്തഃ കസ്മാദിതി നവവധൂചേഷ്ടിതം ചിന്തയന്തീ പശ്ചാത്താപം വഹതി തരുണീ പ്രേമ്ണി ജാതേ രസജ്ഞാ

(൫൧)മൌഢ്യംകൊണ്ടു യഥേഷ്ടം രമിച്ചില്ലല്ലൊ എന്നു പശ്ചാത്തപിക്കുന്ന നായികയുടെ ആത്മോപാലംഭത്തെ കവി പറയുന്നു.

പ്രാണേശന്റെ കഴുത്തിലെന്തു പുണരാ- ഞ്ഞിപ്പൊട്ടി ഞാനെന്തുവാ- നാണേ താഴ്ത്തി മുഖത്തെയുമ്മതരവേ നോക്കാതിരുന്നെന്തുവാൻ? തുഷ്ണീം വാണതുമെന്തിനെന്നു നവസംഗാ- വസ്ഥയോൎത്തംഗനാ കേണീടുന്നനുതാപമാർന്നു രസികാ

പ്രേമ്ണി പ്രരൂഢേ ദൃഢേ. [ 57 ]
൪൭

നവസംഗാവസ്ഥ=നവമായ (ആദ്യമായ) സംഗത്തിന്റെ (സംഗമത്തിന്റെ) അവസ്ഥ.
അനുതാപം=പശ്ചാത്താപം.
പ്രേമ്ണി പ്രരൂഢേ ദൃഢേ=ദൃഢമായ പ്രേമം പ്രരൂഢമായപ്പൊൾ.


വാന്തൈല്ലൊൎചനവാരിഭിസ്സിശപഥൈഃ
പാദപ്രണാമൈഃ പ്രിയൈ-
രന്യൈസ്താ വിനിവാരയന്തി കൃപണാഃ
പ്രാണേശ്വരം പ്രസ്ഥിതം
ധന്യാഹം വ്രജ മംഗളം സുദിവസം
പ്രാതഃ പ്രയാതസ്യ തേ
യൽ സ്നേഹോചിതമീഹിതം പ്രിയതമ
ത്വം നിഗ്ഗൎതശ്ശ്രോഷ്യസി (൫൨)

പ്രയാണോന്മുഖനായ നായകനെ നിവാരണം ചെയ്യാൻ വക്രോക്തിയായി നായിക പറയുന്നു.


കണ്ണീർ വാത്താൎണയിട്ടും കഴലിണയിൽ നമി-
ച്ചും പ്രിയം മറ്റു ചെയ്തും
പെണ്ണുങ്ങൾ ദൈന്യമാന്നൎന്യകൾ ഗമനപരം
പ്രാണനാഥം തടുക്കും
ധന്യാഹം പോക നി മംഗള സുദിവസമ-
ക്കാലമേ ചെയ്‌വനെന്നാ-
ലെന്നാൽ കത്തൎവ്യമായുള്ളതു തവ വഴിയേ
കേട്ടിടാമായഭീഷ്ടം.

ഗമനപരം പ്രാണനാഥാം=പോകാൻ താൽപയ്യൎപ്പെടുന്ന ഭത്താൎവിനെ. [ 58 ]
൪൮

ധന്യാഹം=ഞാൻ ധന്യയാകുന്നു. മറ്റുള്ളവരെ പോലെ ചാപല്യം കാണിക്കുന്നവളല്ല എന്നു താൽപയ്യം‌ൎ.
കേട്ടിടാമായഭീഷ്ടം=അങ്ങു പുറപ്പെട്ടുകഴിഞ്ഞാൽ ഞാൻ ജീവഹാനിയെ ചെയ്തു എന്നുള്ള വത്തൎമാനം കേൾക്കാം എന്നു താൽപയ്യംൎ.

ലഗ്നാ നാംശുകപല്ലവേ ഭൂജലതാ നോ ദ്വാരദേശേ സ്ഥിതം
നോ വാ പാഡയുഗേ മുഹുന്നിൎപതിതം തിഷ്ഠ്യേതി നോക്തം വചഃ
കാലേ കേവലമംബുദാളിമലിനേ ഗന്തും പ്രവൃത്തശ്ശഠ-
സ്തമ്പ്യാ ബാഷ്പജലൗഘകല്പിതനദീപൂരേണ രുദ്ധഃ പ്രിയഃ (൫൩)

പ്രസ്ഥാനപ്രവൃത്തനായ നായകനെ നായിക തടുത്ത പ്രകാരത്തെ കവി പറയുന്നു.


നീലാംഭോജാക്ഷി നിന്നില്ലവൾ നടയെ മുട-
ക്കിപ്പിടിച്ചില്ല കയ്യാൽ
ചേലാന്തത്തെപ്പതിച്ചില്ലടിയിണയിലുര-
ച്ചില്ല നില്ക്കെന്നവാക്കും
കാളാംഭോദാളി മേളിച്ചിളകിയ സമയേ
പോകുവാനായ് തുനിഞ്ഞോ-
രാളാമ് കാന്തന്റെ യാനം നയനജലനദീ-
നിർജ്ധരത്താൽ തടുത്താൾ

ചേലാന്തം=ചേലത്തിന്റെ (വസ്ത്രത്തിന്റെ) അറ്റം.
കാളാംഭോദാളി=നീലങ്ങളായ മേഘങ്ങളുടെ ആളി (സമൂഹം)
നയനജലനദീനിർജ്ധാരം=നയനജലംകൊണ്ടുണ്ടായ നദിയുടെ നിർജ്ധരം (പ്രവാഹം)

വിരഹവിഷമഃ കാമഃ കാമം തനും കുരുതേ തനും
ദിവസഗണനാദക്ഷസ്സ്വൈരം വ്യപേതഘൃണോ യമഃ

[ 59 ]
൪൯

ത്വമപി വശഗോ മാനവ്യാധേവിചിന്തയ നാഥ ഹേ
കിസലയമൃദുജ്ജീൎവേദേവം കഥം പ്രമദാജനഃ (൫൪)

സഖി നായകിയെ കുറിച്ചു ഉദാസീനനായ നായകനെ അധിക്ഷേപിക്കുന്നു.

പാരം കാമൻ വിരഹവിഷൻ മെയ് മെലിപ്പിച്ചിടുന്നൂ
സ്വൈരം കാലൻ ദിവസഗണനാദക്ഷനത്യന്തരൂക്ഷൻ
ഘോരം മാനാമയമതിനു ഹാ വശ്യനായ് നീയുമോക്കിൎ-
ന്നേരം ജീവിപ്പതു സുകരമോ ദുബ്ബൎലസ്ത്രീജനത്താൽ.

വിരഹവിഷമൻ=വിരഹത്തിൽ വിഷമൻ (ക്രൂരൻ)
ദിവസഗണനാദക്ഷൻ=ദിവസങ്ങളുടെ ഗണനയിൽ (എണ്ണലിൽ) ദക്ഷൻ (സമത്ഥൎൻ) കൊല്ലാൻ ബദ്ധപ്പെടുന്നവൻ എന്നു താൽപയ്യംൎ.
അത്യന്തരൂക്ഷൻ=അത്യന്ത്യം (ഏറ്റവും) രൂക്ഷൻ (നിദ്ദൎയൻ.)
സുകരമോ=എളുപ്പമോ.
ദുബ്ബൎലസ്ത്രീജനം=ദുബൎലമായ (അശക്തമായ) സ്ത്രീജനം.

പരിമ്ലാനേ മാനേ മുഖശശിനി തസ്യാഃ കരധൃതേ
മയി ക്ഷീണോപായേ പ്രണിപതനമാത്രൈകശരണേ
തദാ പക്ഷ്മപ്രാന്തവ്രജപുടനിരുദ്ധേന സഹസാ
പ്രസാദോ ബാഷ്പേണ സ്തനതവിശീണ്ണേൎന കഥിതഃ (൫൫)

നായികയുടെ കോപം ശമിച്ച പ്രകാരത്തെ നായകൻ പറയുന്നു.

മാനം മ്ലാനതയാന്നുൎ മാനിനി കരം കൊണ്ടാനനം താങ്ങിയും
ഞാനംഘ്രിപ്രണതിക്കൊരുങ്ങിയുമുപായങ്ങൾ ഫലിക്കായ്കയാൽ

[ 60 ]

വാണോരക്ഷണമക്ഷിരോമനിരയിൽ തങ്ങീട്ടു പൊർകൊങ്കയിൽ

വീണോരശ്രുവിനാലുടൻ പ്രകടമായുള്ളിൽ പ്രസാദോദയം

മ്ലാനത = വാട്ടം (കടുപ്പക്കുറവ്)

മാനിനി = മാനമുള്ള സ്ത്രീ

അംഘ്രിപ്രണതി = കാൽക്കൽ നമസ്കാരം

പ്രകടം = സ്പഷ്ടം

പ്രസാദോദയം=പ്രസാദത്തിന്റെ ഉദയം (ആവിർഭാവം)കൃതോ ദുരാദേവ സ്മിതമധുരമ ഭ്യുൽഗമവിധി

ശിരസ്യാജ്ഞാ ന്യസ്താ പ്രതിവചനമപ്യാലപസി ച

ന ദൃഷ്ടിശ്ശൈഥില്യം ഭജത ഇതി ചേതോ ദഹതി മേ

നിഗൂഢാന്ത ഃ കോപേ കഠിനഹൃദയേ സംവൃതിരിയം. (സ)


ബഹ്യാചാരത്തിനു വിരോധം കൂടാതെ അന്ത : കോപ ത്തെ വഹിക്കുന്ന നായികയോടു നായകൻ പറയുന്നു.

ദുരാൽ താനുപചാരമോടുടനെഴുന്നേറ്റം സമന്ദസ്മിതം

പാരാതാജ്ഞ ശിരസ്സിൽ വച്ചു മമ ചൊല്ലീടുന്നുമുണ്ടുത്തരം

ചേരുന്നില്ലയവിന്നു ദൃഷ്ടിയിലയേ നിന്നാശയേ ഗൂഢമി -

പ്പാരുഷ്യം പരമേവ മോർത്തു കഠിനേ! കത്തുന്നിതുൾത്താരു മേ

സമന്ദസ്മിത = മന്ദസ്മിതത്തോടു കൂടെ

നിന്നാശയേ = നിൻറെ ആശയത്തിൽ (മനസ്സിൽ)

അസ്താം വിശ്വസനം സഖീഷ്ഠ വിദിതാഭിപ്രായസാരേ ജനേ

തത്രാപ്യപ്പയിതും ദൃശം സലളിതാം ശക്നോമി ന വ്രീളയാ

ലോകോപ്യേഷ പരോപഹാസചതുരസ്സ ക്ഷേമം ഗിതജ്ഞ പ്യലം

മാത ഃ കം ശരണം വ്രജാമി ഹൃദയേ ജീർണ്ണോനുരാഗനല :


[ 61 ]
൫൧

നായകനോടും സഖികളോടും സ്വാഭിലാഷത്തെ പറയാൻ അസമത്ഥൎയായ നായിക ഉപമാതാവിനോടു പറയുന്നു.


തെല്ലും വിശ്വാസമില്ലെൻസഖികളിലതിരി-
ക്കട്ടെയെന്നാശയത്തേ-
യല്ലാം ബോധിച്ചൊരാളിൽ സലളിതമിഴിചേ-
പ്പാൎനുമാളല്ലഹോ ഞാൻ
വല്ലാതെല്ലാരുമെല്ലാക്കഥയുമറിയുമെ-
ന്നാൽ ഹസിക്കും രസിക്കും
ചൊല്ലമ്മാ! നീയെനിക്കാരൊരുഗതിയനുരാ-
ഗാഗ്നിയുള്ളിൽ ജരിച്ചു.

എന്നാശയത്തെ=എന്റെ അഭിപ്രായത്തെ
സലളിതമിഴി=ലളിതത്തോടു (വിഭൂമത്തോടു) കൂടിയ മിഴി.
ജരിക്ക=കുത്തിക്കെട്ടു നീറുക


ശ്രുത്വാ നാമാപിയസ്യസ്ഫുടഘനപുളകം
ജായതേ യൽസമന്താ-
ദ്ദൃഷ്ട്വാ യസ്യാനനേന്ദും ഭവതി വപുരിദം
ചന്ദ്രകാന്താനുകാരി
തസ്മിന്നാഗത്യ കണ്ഠഗ്രഹനികടപദ-
സ്ഥായിനി പ്രാണനാഥേ
ഭഗ്നാ മാനസ്യ ചിന്താ ഭവതി മമ പുന-
വൎജൂമയ്യാഃ കഥഞ്ചിൽ. (൫൮)

ംരംഷ്യാൎകോപത്തെ നടിക്കുന്നതിനു സഖികളാൽ ഉപദിഷ്ടയായ നായിക തന്റെ അസാമത്ഥ്യൎത്തെ അവരോടു പറയുന്നു.


ഉണ്ടാകുന്നൊണ്ടു മേ കോൾമയിരധികമവൻ
പേരുപോലും ശ്രവിച്ചാൽ
കണ്ടാലോ തന്മുഖത്തിങ്കളെയുടലലിയും
ചന്ദ്രകാന്തം കണക്കേ

[ 62 ]
൫൨

കണ്ഠാശ്ലേഷത്തിനെത്തും നിലയിലണയുമ-
പ്‌പ്രാണനാഥോപകണ്ഠേ
കണ്ഠാ ശണ്ഠയ്ക്കു ചിന്താ മമ കഠിനതയു-
ണ്ടാക്കിയാലും കഥഞ്ചിൽ.

പ്രാണനാഥോപകണ്ഠേ=പ്രാണനാഥന്റെ ഉപകണ്ഠത്തിൽ (സമീപത്തിൽ)
കണ്ഠാ (ഭവതി)=മന്ദയായിപ്പോകുന്നു.
ശണ്ഠയ്ക്കു ചിന്താ=ശണ്ഠയ്ക്കയുള്ള വിചാരം.
കഥഞ്ചിൽ=പ്രയാസപ്പെട്ട് (കഠിനത ഉണ്ടാക്കിയാലും.)


സന്ത്യേവാത്ര ഗൃഹേ ഗൃഹേ യുവതയ-
സ്മാഃ പൃച്ഛ ഗത്വാധുനാ
പ്രേയാംസഃ പ്രണമന്തി കിം തവ പുന-
ദ്ദാൎസോ യഥാ വത്തൎതേ
ആത്മദ്രോഹിണി ദുജ്ജൎനപ്രലപിതം
കണ്ണേൎ ഭൃശം മാകൃഥാ-
ശ്ഛിന്നസ്നേഹരസാ ഭവന്തി പുരുഷാ
ദുഃഖാനുവൃത്ത്യാ യതഃ (൫൯)

അത്യന്തകുപിതയായ നായികയേ സമാധാനപ്പെടുത്തുന്നതിനു ശക്തനാകാത്ത നായകനാൽ പ്രേരിതയായ സഖി നായികയോടുപറയുന്നു.


ശിഷ്ടപ്പെണ്ണുങ്ങളൊണ്ടിങ്ങനുഗൃഹമവരോ-
ടിന്നുനീ ചെന്നു ചോദി-
ക്കിഷ്ടന്മാർ കൂപ്പുമോ? നിന്നടിമയുടെ നില-
യ്ക്കല്ലയോ നിൻമണാളൻ?
ദുഷ്ടക്കൂട്ടങ്ങൾ ചൊല്ലുന്നതു കരുതരുതേ
നിന്നെ നീയോത്തിൎടേണം

[ 63 ] ൫൩
 കഷ്ടപ്പാടേറിവന്നാൽ കഠിനത പുരുഷന്മാർക്കു കൂടീടുമത്രെ.
       അനുഗൃഹം=ഗൃഹം(വീടു)തോറും.
       നിന്മണാളൻ=നിന്റെ ഭർത്താവ്.
                 ----------
   സ്മരരസനദീപുരേണോഢാ: പുനർഗ്ഗുരുസേതുഭി-
   ര്യദപി വിധൃതാസ്മിഷ്ഠന്ത്യാരാദപൂർണ്ണമനോരഥാ:
   തദപി ലിഖിതപ്രഖ്യൈരംഗൈ: പരസ്പരമുന്മുഖാ
   നയനനളിനീനാളാനീതം പിബന്തി രസം പ്രിയാ: (൬o)
                  ----------

പ്രണയ പരവശന്മാരും അപൂർണ്ണമനോരഥന്മാരും ആയ നായികാനായകന്മാരുടെ സ്ഥിതിയെ കവി വർണ്ണിക്കുന്നു.

   അദ്ധാ കാമുകർ കാമകൌതുകനദീപൂരത്തിനാലൂഢരാ-  
   യദ്ധാമസ്ഥഗുരുക്കളാമണകളാൽ പ്രത്യൂഢരായന്തികേ
   രുദ്ധാസംഗമിരിക്കിലും നിഭ്രതമായൌന്മുഖ്യമോടേ മിഥ-
   ശ്ശ്രാദ്ധാമാർന്നു പകർന്നിടുന്നു മിഴികൊണ്ടുള്ളിൽ കിടക്കുംരസം.
 അദ്ധാം=സത്യമായിട്ട്.
 കാമുകർ=കാമുകനും കാമുകിയും.
 കാമകൌതുക നദീപൂരം=കാമത്തിലുള്ള കൌതുകമാകുന്ന നദിയുടെ പൂരം (പ്രവാഹം)
 ഊഢർ=വഹിക്കപ്പെട്ടവർതള്ളിക്കൊണ്ടുപോകപ്പെട്ടവർ.
 അദ്ധാമസ്ഥഗുരുക്കൾ=ആധാമത്തിൽ (ഗൃഹത്തിൽ)ഉള്ള ഗുരുക്കൾ(അച്ചൻ അംബ  മുതലായ ഗുരുജനങ്ങൾ.)
 പ്രത്യൂഢർ=തടുക്കപ്പെട്ടവർ.
 അന്തികേ=അടുക്കൽ.
 രുദ്ധാസംഗം=രുദ്ധമായ(തടുക്കപ്പെട്ട) ആസംഗത്തോടു(ആസക്തിയോടു)കൂടുംവണ്ണം. [ 64 ]                ൫൪
    നിഭ്രതം=ഗൂഢം.
    ഔന്മുഖ്യം=ആഭിമുഖ്യം.
    മിഥ:=അന്യോന്യം.
    ശ്രദ്ധാം=ശ്രദ്ധയെ.
       ---------------
    നിശ്ശേഷച്യുതചന്ദനം സ്തനതടം
        നിർമ്മൃഷ്ട രാഗോധരോ
    നേത്രേ ദുരമനഞ്ജനേപുളകിതാ
        തൻവീ തവേയം തനു:
    മിഥ്യാവാദിനി ദുതി ബാന്ധവജന-
        സ്യാജ്ഞാതപീഡാഗമേ
    വാപീം സ്നാതുമിതോ ഗതാസി ന പുന-
        സ്തസ്യാധമസ്യാന്തികം. (൬൧)
       ----------------

നായകനെ കൂട്ടിച്ചുകൊണ്ടുവരാൻ പോയിട്ടു ലക്ഷ്യമാണ സംഭോഗചിഹ്നയായി തിരിച്ചു വന്ന സഖിയോടു നായിക പറയുന്നു.

   നഷ്ടം നിശ്ശേഷമായ് പോർമുലയിൽ മലയജം
        ചുണ്ടിലേച്ചോപ്പശേഷം
   മൃഷ്ടം ലുപ്നാഞ്ജനം കണ്ണിണ തവ * കൃശമി-
        ക്കോൾമയിർ കൊണ്ടകോലം
   കഷ്ടം പോയ്യോതുവോള! സ്വജനരുജ ധരി-
        ക്കാത്ത ദുതീ! കുളിപ്പാ-
   നിഷ്ടം പോലങ്ങു നീ പോയ് കുളമതിൽ ന ഹി ത-
        സ്യാനമസ്യാന്തികത്തിൽ.
   മലയജം=ചന്ദനം.
   മൃഷ്ടം=ക്ഷാളനം ചെയ്യപ്പെട്ടത്.

 • കൃശമിക്കണ്ടകം കൊണ്ട കോലം എന്നു പാഠാന്തരം. [ 65 ] ൫൫
  ലുപ്ഗാഞ്ജനം=ലുപ്ഗമായ (അപഗമിച്ച) അഞ്ജനത്തോടു(മഷിയോടു)കൂടിയത്.
  കണ്ടകം= രോമാഞ്ചം. രുജ=പീഡ

ന ഹി തസ്യാധമസ്യാന്തികത്തിൽ= ആ അധമന്റെ സമീപത്തിൽ അല്ല-സംഭോഗചിഹ്നങ്ങളെ സ്നാനചിഹ്നങ്ങളാക്കിപ്പറഞ്ഞിരിക്കുന്നു എങ്കിലും അധമശബ്ദം കൊണ്ട് നായകനു ദുതിസംഭോഗം ഉണ്ടായി എന്നു ധ്വനിപ്പിച്ചിരിക്കുന്നു.'നീ പോയ് കുളമതിൽ ന ഹി' എന്നു പൂർവവാക്യതോടൻവയിച്ച് അർത്ഥാന്തരത്തെ കൂടെ സ്ഫുരിപ്പിക്കാൻ വേണ്ടിയാണു ഇവിടെ നഞ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്.

             --------------
   മ്ലാനം പാണ്ഡു കൃശം വിലാസവിധുരം
     ലംബാളകം ചാലസം
   ഭൂയസ്മൽക്ഷണജാതകാന്തി മധുരം
     പ്രാപ്തേ മയി പ്രോഷിതേ
   സാടോപം രതികേളിദത്തരഭസം
     രമ്യം കിമപ്യാദരാൽ
   പീതം യൽ സുതനോർമ്മയാ മുഖമിദം
     തൽ കേന വിസ്മാര്യതേ (൬൨)
            ----------------

ദേശാന്തരത്തിൽ നിന്നു താൻ വന്ന സമയം നായികയ്ക്കുണ്ടായ അവസ്ഥാഭേദത്തെ വിചാരിച്ചു നായകൻ പറയുന്നു

   ഒട്ടേറത്തട്ടി വാട്ടം കുറുനിരകൾ വള-
     ർന്നാർത്തി പൂണ്ടങ്ങിരിക്കെ-
   പ്പെട്ടെന്നെന്നാഗമത്താൽ പുനരുടനുളവാ-
     യോരു സൗന്ദര്യമാർന്നും
. [ 66 ]
൫൬

ചട്ടറ്റാടോപമോടേ രതികതുകമിയ-
ന്നും പ്രകാശിച്ച പുത്ത-
ന്മട്ടോലും വാണിതന്നാനനമതിനെ നുക-
ന്നോൎരു സൗഖ്യം മറക്കാ.

ആഗമം=വരവു
ആടോപം=അഹങ്കാരം.
രതികുതുകം=ക്രീഡയിലുള്ള താൽപയ്യംൎ

ആയസ്താ കലഹം പുറേവ കുരുതേ
ന സ്രംസനേ വാസസോ
ഭുഗ്നഭ്രൂരതിഖണ്ഡ്യമാനാമധരം
ധത്തേ ന കേശഗ്രഹേ
അംഗാന്യാപ്പൎയതി സ്വയം ഭവതി നോ
വാമാ ഹഠാലിംഗനേ
തമ്പ്യാ ശിക്ഷിത ഏഷ സംപ്രതി പുനഃ
കോപപ്രകാരോപരഃ (൬൩)
കുപിതയായ നായികയെ ഉദ്ദേശിച്ചു നായകൻ പറയുന്നു.

മുന്നപ്പോൾ മുണ്ടഴിക്കും‌പൊഴുതവൾകലഹി-
ക്കുന്നതില്ലിന്നു ദീനാ
പിന്നക്കൂന്തൽ പിടിക്കെ ഭ്രുകുടിയൊടധര-
ത്തേ മുറിക്കുന്നുമില്ല
തന്നത്താൻ തന്നിടുന്നൊണ്ടുടലുമവൾ ഹഠാ-
ലിംഗനേ ശാഠ്യമെന്യേ
കന്നൽക്കണ്ണാൾ പഠിച്ചാളപരമൊരു കയ-
പ്പിൎന്റെ മട്ടെന്നിലിപ്പോൾ.

ഹഠാലിംഗനേ=ബലാൽകാരത്താൽ ഉള്ള ആലിംഗനത്തിൽ. [ 67 ] ൫൭

ചിന്താമോഹനിബദ്ധ്യമാനമനസാ മൗനേനപാദാനതഃ പ്രത്യാഖ്യാതപരാങ്മുഖഃപ്രിയതമോ ഗന്തും പ്രവൃത്തശ്ശഠഃ സവ്രീളൈരലസൈർന്നിരന്തരലുഠൽബാഷ്പാകുലൈരീക്ഷണൈ- സ്തമ്പ്യംഗ്യാ സ പുനസ്തയാ തരളയാ തത്രാന്തരേ വാരിതഃ(൬൪)

തിരസ്കൃതനായ നായകൻ പോകാൻ ഭാവിച്ചപ്പോൾ നായിക തടുത്ത പ്രകാരത്തെ കവി പറയുന്നു.

പ്രാണപ്രേഷ്ഠൻപ്രണാമത്തെയുമവൾ വകവയ്ക്കതിരുന്നോരു നേരം ക്ഷീണപ്പെട്ടേതുമോതാതരിശമൊടു ശഠൻ പോകുവാനായ് തുനിഞ്ഞാൻ നാണപ്പെട്ടേറുമാലസ്യമൊടവിരളബാഷ്പാർദ്രമാമീക്ഷണത്താ- ലേണപ്പെൺകണ്ണി നോക്കീട്ടവനെ വിവശയായ് തൽക്ഷണത്തിൽ തടുത്താൾ.

പ്രാണപ്രേഷ്ഠൻ=പ്രാണപ്രിയതമൻ. അവിരളബാഷ്പാർദ്ര=അവിരളമായ(ധാരമുറിയാത്ത)ബാഷ്പം കൊണ്ടു ആർദ്രം.


ക്വചിത്താംബൂലാക്തഃക്വചിദഗുരുപങ്കാങ്കമലിനഃ ക്വചിച്ചൂർണ്ണോൽഗാരീ ക്വചിദപി ച സാലക്തകപദഃ വലീഭംഗാഭോഗൈരളകപതിതൈശ്ശീർണ്ണകുസുമൈ- സ്ത്രിയാ നാനാവസ്ഥം പ്രഥയതി രതം പ്രച്ഛദപടഃ (൬൫) [ 68 ] സംഭോഗചിഹ്നാങ്കിതമായ തല്പത്തെ കവി വർണ്ണിക്കുന്നു.

വീടിച്ചെഞ്ചാറുചേർന്നിട്ടൊരിടമഗുരുപങ്കാങ്കമാർന്നിട്ടൊരേടം
കൂടിച്ചൂർണ്ണക്കുറിക്കൂട്ടൊരിടമരുണമാം ചേവടിപ്പാടൊരേടം
വാടിശ്ശീർണ്ണങ്ങളാം പൂക്കളൊടുമിടയിലേറച്ചുളുക്കോടുമിന്നി-
ക്കോടിശ്ശയ്യാസ്തരം പെൺകൊടിയുടെ രതഭേദങ്ങളെക്കാട്ടിടുന്നു.

വീടി = വെറ്റില.
അഗരുപങ്കാങ്കം = അകിൽച്ചാറിന്റെ പാട്.
ശീർണ്ണങ്ങൾ = ചിതറിയ.
കോടിശ്ശയ്യാസ്തരം = പുത്തനായ മെത്തയിലെ പിരിപ്പ്.
രതഭേദങ്ങൾ = വാത്സ്യായനപ്രോക്തങ്ങളായ സംഭോഗഭേതങ്ങൾ.

വീടിച്ചെഞ്ചാറ് മാർജ്ജാരകരണത്തെ സൂചിപ്പിക്കുന്നു. "പ്രസാരിതെ പാണിപാദെ ശയ്യാസ്ചൃശി മുഖോരസി. ഉന്നതായാം സ്ത്രീയ: കട്യാം മാർജ്ജാരകരണം വിദഃ"

അഗുരുപങ്കം ഐബേന്ധത്തെ സൂചിപ്പിക്കുന്നു. "ഭൂഗതസ്തഭാരാസ്യമസ്തകാമന്നതസ്ഫിജ മധോമുഖീം സ്ത്രിംയംക്രാമതി സ്വകരകൃഷ്ടമേഹനെ വല്ലഭേ കരിവദൈഭമച്യുതേ."

ചൂർണ്ണക്കറിക്കൂട്ട് ധൈനുകബന്ധത്തെ സൂചിപ്പിക്കുന്നു. 'ന്യസ്തഫസ്തയുഗളാ നിജേ പദേ യോഷിദേതി കടിരൂഢ വല്ലഭാ അഗ്രതോ യദിശനൈരധോമുഖീധൈനുകം വൃഷവദുന്നതെ പ്രിയെ."

ചേവടിപ്പാട് പുരുഷായിതത്തെ സൂചിപ്പിക്കുന്നു.

ചിതറിയപൂക്കളും ചുളുക്കുകളും രതിരഭസത്തിൽ സാധാരണങ്ങളാകുന്നു.


അഹം തേനാഹ്രതാ കിമപി കഥയാമീതി വിജനേ
സമീപേ ചാസീനാ സരളഹൃദയത്വാദവഹിതം

[ 69 ] ൫൯

തതഃകർണ്ണോപാന്തേ കിമപി വദതാഘ്രായ വദനം ഗൃഹീത്വാ ധമ്മില്ലം മമ സഖി നിപീതോധരരസഃ (൬൬)


മുഗ്ദ്ധയായ നായിക നായകൻ ചെയ്ത കൈതവത്തെ സഖിയോടു പറയുന്നു.

ചെല്ലാനുണ്ടൊരുകാര്യമിങ്ങുവരികെന്നാഹൂതയായ് മറ്റൊരാ- ളില്ലാതുള്ളൊരിടത്തിൽ ഞാനൃജൂതയാ ചെന്നേനവന്നന്തികേ എന്തോ മേ ചെവിയിൽ പറഞ്ഞു വദനം ധൂർത്തൻ മണപ്പിച്ചുകൊ- ണ്ടെന്തോഴീ!മുടിയിൽ പിടിച്ചധരസർവസ്വം കവർന്നീടിനാൻ.

ഋജൂതയാ= നേരുബുദ്ധിയോടെ


പുഷ്പോൽഭേദമവാപ്യ കേളിശയനാദ്ദൂരസ്ഥയാ ചുംബനേ കാന്തേന സ്ഫുരിതാധരേണ നിഭൃതം ഭൂസംജ്ഞയാ യാചിതേ ആച്ഛാദ്യ സ്മിതപൂർണ്ണഗണ്ഡഫലകം ചേലാഞ്ചലേനാനനം മന്ദാന്ദോളിതകുണ്ഡലസ്തബകയാ തമ്പ്യാ വിധൂതം ശിരഃ(൬൭)


നയികാനായകന്മാർ ഒരുമിച്ചു രമിക്കുമ്പോൾ അശുദ്ധിയായ നായികയുടെ ചേഷ്ടയേ കവി വർണ്ണിക്കുന്നു. വണ്ടാർ പൂവണിവേണി കേളി ശയനാൽ തീണ്ടാർന്നകന്നീടവേ ചുണ്ടാലോലത പൂണ്ടു ചുംബനമതിന്നർത്ഥിച്ചു കാന്തൻ ഭ്രുവാ ഉണ്ടാമുൾച്ചിരിചേർന്ന ചാരുവദനം പൂഞ്ചേലതന്നഞ്ചലം കൊണ്ടാരോമൽ മറച്ചവൾ തല കുലുക്കീ തോടയാടീടവേ. ആലോലത=ഇളക്കം ഭ്രുവാ=ഭ്രൂ(പുരികം)കൊണ്ട് [ 70 ]


                         ൬ഠ
     ക്വ പ്രസ്ഥിതാസി കരഭോരു ഘനേ നിശിഥേ
      പ്രാണേശ്രരോ വസതി യത്ര മനഃപ്രിയോ മേ
     ഏകാകിനീ വദ കുഥം ന ബിഭേഷി ബാലേ
     നമ്പസ്തി പുംഖിതശരോ മദനസ്സഹായഃ  (൬൮)
           ===================
       സഖിയും നായികയും തമ്മിലുള്ള ഉക്തിപ്രത്യുക്തികൾ.
   കനത്ത നടുരാവിലെങ്ങു കരഭോരു! പേകുന്നു നീ?
   മനഃപ്രിയതമൻ മോദ്യ മരുവുന്നിടത്തേക്കു താൻ
   നിനക്കു ഭയമില്ലയോ സഖി! തനിച്ചുപോയീടുവാ.
   നനംഗനിഷുവും തൊടുത്തു തുണയായെനിക്കില്ലയോ?.
   ഇഷു=അസ്ത്രം.
           ===================
      ലോലഭുലതയാ വിപക്ഷദിഗുപ-
           ന്യാസേ വിധൂതം ശിര-
     സൂദൃത്താന്തവിദീക്ഷണേ കൃരുമന-
         സ്കാരോ വിലക്ഷസ്സഗിതഃ
     ഠരംഷത്താമ്രകപോലകാന്തിനി മുഖേ
         ദൃഷ്ട്യാ നതഃ പാദയോ-
      രുത്സ്യഷ്ടോ ഗുരുസന്നിധാവപി വിധി-
         ദ്വാഭ്യം  ന കാലോചിതം (൬നു)
            ===================
       ഗുരുസന്നിധിയിൽ  വച്ചു  നായികാനായകനിമാർ  തമമിലുണ്ടായ ചേഷ്ടാവിശേഷത്തെ  കവി പറയുന്നു.
        അന്യസ്ത്രീദിക്കിലേക്കായ് പുരികമിളകവേ
            മുർദ്ധനിർദ്ധൂതി ചെയ്താൻ
     പിന്നത്തത്വജ്ഞലോകേ മിഴിയതണയവേ
            ചിന്ത പൂണ്ടമ്പരന്നാൻ [ 71 ]                ൬൧

തന്വിക്കാസ്യം ചുകന്നീടവെയടിയിണയിൽ ദൃഷ്ടികൊണ്ടാനമിച്ചാൻ മുന്നിൽതന്നേ ഗുരൂണാമിരുവരവർ വെടിഞ്ഞില്ല കാലോചിതത്തെ.

അന്യസ്ത്രീദിക്കിലേക്ക്=അന്യസ്ത്രീയുടെ(സപത്നിയുടെ)ദിക്കിലേക്കു(വാസസ്ഥലത്തേക്കു)

പുരികമിളകവേ=സപത്നിയുടെ ഗൃഹത്തിൽ പോയില്ലയോ എന്നർത്ഥമാകത്തക്കവണ്ണം നായിക പുരികം ഇളക്കിയപ്പോൾ. മൂർദ്ധനിർദ്ധൂതി ചെയ്താൻ=ഇല്ലെന്നർത്ഥമാകത്തക്കവണ്ണം നായകൻ തല കുലുക്കി. തത്വജ്ഞലോകേ=തത്വത്തെ9സത്യത്തെ)അറിയുന്ന ലോകത്തിൽ(ജനത്തിൽ) മിഴിയതണയവേ=സത്യത്തെ സാക്ഷിമൂലം തെളിയിക്കട്ടയോ എന്നുള്ള അർത്ഥ ത്തോടെ നായിക തന്റെ ഉള്ളാളായ സഖിയുടെ നേരേ നോക്കിയപ്പോൾ. ചിന്ത പൂണ്ടമ്പരന്നാൻ=നായിക പരമാർത്ഥം ഗ്രഹിച്ചു പോയിരിക്കുമോ എന്നുള്ള വിചാരത്താൽ നായകൻ പരുങ്ങി നിന്നു. ആസ്യം ചുകന്നീടവേ=നായകന്റെ അമ്പരപ്പു കണ്ടു നായികയുടെ മുഖം കോപത്താൽ ചുകന്നപ്പോൾ. അടിയിണയിൽ ദൃഷ്ടികൊണ്ടാനമിച്ചാൻ= അനുനയിപ്പിക്കുന്നതിനു നായകൻ നായികയുടെ കാലിൽ കണ്ണു പതിപ്പിച്ചു നമസ്കരിക്കുന്ന ഭാവം കാട്ടി. ഗുരൂണാം=ഗുരുക്കളുടെ(മുന്നിൽ തന്നെ.)


ദൃഷ്ടഃകാതരനേത്രയാചിരതരം ബദ്ധ്വാഞ്ജലിം യാചിതഃ പശ്ചാദംശുകപല്ലവേ ച വിധൃതോ നിർവ്യാജമാലിംഗിതഃ ഇത്യാക്ഷിപ്യസമസ്തമേതദഘൃണോ ഗന്തും പ്രവൃത്തശ്ശഠഃ പൂർവം പ്രാണപരിഗ്രഹോ ദയിതയാ മുക്തസ്തതോ വല്ലഭഃ(൭൦) [ 72 ] ൬൨

പ്രനയകോപവ്യാജേന പോകാൻ ഭാവിച്ച നായകനോടു നായിക പ്രവർത്തിച്ചതിനെ കവി വർണ്ണിക്കുന്നു. ഏണാക്ഷീ നോക്കി ദീനാ ചിരതരമഥ കൈകൂപ്പി യാചിച്ചു പിന്നെ. ച്ചേണാർന്നച്ചേലമേന്തീ ചിദമൊടു തദനു വ്യാജമെന്യേ പുണർന്നാൾ വീണാക്കീട്ടായതെല്ലാം ശഠനഹൃണനവൻ പോവതിന്നാഞ്ഞ നേരം പ്രാനാശാം കൈവെടിഞ്ഞൂ പ്രഥമമവളഥ പ്രാണനാഥം പ്രയത്നാൽ.

അഘൃണൻ= നിർദ്ദയൻ വീണാക്കീട്ട=വ്യർത്ഥമാക്കീട്ട്. പ്രാണാശാം= പ്രാണനിലുള്ള ആശയേ(ആഗ്രഹത്തെ)


ലാക്ഷാലക്ഷ്മ ലലാടപട്ടമഭിതഃ കേയൂരമുദ്രാ ഗളേ വക്ത്രേ കജ്ജള കാളിമാ നയനയോസ്താംബൂലരാഗോപരഃ ദൃഷ്ട്വാ കോപവിധായി മണ്ഡനമിദം പ്രാതശ്ചിരം പ്രേയസോ ലീലാതാമരസോദരേ മൃഗദൃശശ്ശ്വാസാസ്സമാപ്തിം ഗതാഃ (൭൧ )


സപത്നീസംഭോഗാപരാധിയായ നായകനെ കണ്ടിട്ടും നായിക കാണിച്ച ധൈര്യത്തെ കവി വർണ്ണിക്കുന്നു.

ആ ലാക്ഷാങ്കം ലലാടസ്ഥലമതുചുഴലെക്കങ്കണാങ്കം കഴുത്തിൽ ചേലായിട്ടാനനത്തിൽ മഷിമിഴികളിലസ്വപ്നതാംബൂലരാഗം ബാലാകാലത്തു കോപാവഹമിതി ചിരമാലോക്യ കാന്തന്റെ കോലം [ 73 ] ൬൩

ലീലാകഞ്ജത്തിനുള്ളിൽ കൊടിയൊരു നെടുതാം വീർപ്പതപ്പോളടക്കീ.

ലാലാക്ഷം= ലാക്ഷയുടെ(ചെമ്പഞ്ഞിച്ചാറിന്റെ)അങ്കം(പാട്) അസ്വപ്നതാംബൂലരാഗം= അസ്വപ്നം(ഉറക്കം ഇല്ലായ്ക)കൊണ്ടും താംബൂലം കൊണ്ടും ഉള്ള രാഗം(ചുകപ്പു) മൂലത്തിലുള്ള'അപര'ശബ്ദത്തിന്റെ താല്പര്യമായി 'അസ്വപ്നം"എന്നു 'ശൃംഗാരദീപിക'യിൽ വ്യാഖ്യാനിച്ചിട്ടുള്ളതാണ്. കോപാവഹം+ കോപത്തെ ഉണ്ടാക്കുന്നത്. ചിരം ആലോക്യ= ഏറനേരം നോക്കീട്ട്. ലീലാകഞ്ജം= ലീലക്കയിട്ടുള്ള കഞ്ജം(താമരപ്പൂവ്.)


അദ്യാരഭ്യ നഹി പ്രിയേ പുനരഹം മാനസ്യ വാ ഭാജനം ഗൃഹ്ണീയാം വിഷരൂപിണശ്ശഠമതേർന്നാമാപി സംക്ഷേപതഃ കിം തേനൈവ വിനാ ശശാങ്കകിരണസ്പഷ്ടാട്ടഹാസാ നിശ നൈകോ വാ ദിവസഃപയോദമലിനോ യായാത്മമ പ്രാവൃഷി.(൭൨)


0ര0ർഷ്യാകലഹത്തെ ത്യജിക്കുന്നതിനു സഖിയാൽ പ്രാർത്ഥിതയായ നായിക കോപാതിശയത്താൽ പറയുന്നു.

ഇക്കാലത്തു മുതൽക്കു മാനവുമെനിക്കായാളിലുണ്ടാകയി- ല്ലക്കാക്കോടകനാം ശഠന്റഭിധയും ഞാൻ തെല്ലുമേ ചൊല്ലിടാ [ 74 ] ൬൪

നോക്കാമായവനെപ്പിരിഞ്ഞിഹ ശരൽ കാലത്തിലേ രാത്രിയോ നൽക്കർകൊണ്ടൊരു വർഷകാലദിനമോ പോക്കാനെനിക്കാവതോ.

കാർക്കോടകൻ=വിഷസ്വരൂപൻ. അഭിത= പേരു


ശഠാന്യസാഃകാഞ്ചീമണിരണിതമാകർണ്യസഹസാ യദാശ്ലിഷ്യന്നേവ പ്രശിഥിലഭുജഗ്രന്ഥിരഭവഃ തദേതൽ ക്വാചക്ഷേഘൃതമയത്വൽബഹുവചോ- വിഷേണാഘൂർണ്ണന്തീ കിമപി ന സഖീ മേ ഗണയതി (൭൩)


ക്രീഡാസമയത്തിൽ അന്യനായികയുടെ കാഞ്ചീശബ്ദംകേട്ടു സഹസാ ചലിച്ച നായകനോടു കുപിതയായ നായിക പറയുന്നു.

കയ്യാ!കൈതവശീല!മറ്റവളുടേകഞ്ചീരവം കേട്ടു നീ കയ്യാശു ശ്ലഥബന്ധമാക്കിയിഹ മാം പുൽകിശ്ശയിച്ചീടവേ അയ്യാ ചൊൽവനിതാരൊടെന്റെ സഖിയും കൂട്ടാക്കയില്ലേതുമേ നെയ്യായും മധുവായുമുള്ള ബഹുനിൻപൊയ്വാഗ്വിഷാഘൂർണ്ണിതാ.

കൈതവശീല= ധൂർത്ത!സംബുദ്ധി. കാഞ്ചീരവം=കാഞ്ചിയുടെ(അരഞ്ഞാണിന്റെ) രവം(ശബ്ദം) ശ്ലഥബന്ധം=അയഞ്ഞകെട്ടോടു കൂടിയതു. നെയ്യായും മധുവായുമുള്ള ബഹുനിൻപൊയ് വാഗ്വിഷാ [ 75 ] ൬൫

ഘൂർണ്ണിതാ=നെയ്യും തേനും പോലെ പ്രത്യേകം പഥ്യമായും യോഗത്തിൽ വിഷരൂപമായും ഉള്ള ബഹുക്കളായ നിന്റെ പൊയ് വാക്കുകളാൽ ആഘൂർണ്ണിതാ(തലചുറ്റിക്കപ്പെട്ടവൾ).ഇതു സഖിയുടെ വിശേഷണമാകുന്നു.നെയ്യും തേനും ചേർന്നാൽ വിഷത്തിന്റെ ഫലത്തെ ചെയ്യുമെന്നു പ്രമാണം ഉണ്ട്.


ശൂന്യം വാസഗൃഹം വിലോക്യ ശയനാദുത്ഥായ കിഞ്ചിച്ഛനൈ- ർന്നിദ്രാവ്യാജമുപാഗതസ്യ സുചിരം നിർവർണ്ണ്യ പത്യുർമ്മുഖം വിസ്രബ്ധം പരിചുംബ്യ ജാതപുളകാമാലോക്യ ഗണ്ഡസ്ഥലീം ലജ്ജാനമ്രമുഖീ പ്രിയേണ ഹസതാ ബാലാഭവച്ചുംബിതാ(൭൪)


നായകൻ കപടമായി ഉറങ്ങിക്കിടന്നു നായികയെ വഞ്ചിച്ചു രമിപ്പിച്ച പ്രകാരത്തെ കവി പറയുന്നു.

വീക്ഷിച്ചേകാന്തമായപ്പുരമുറി ശയനാൽ ചെറ്റെഴുന്നേറ്റു മന്ദം സൂക്ഷിച്ചൊട്ടേറെനേരം കൃതകപടമുറങ്ങുന്ന കാന്തന്റെ വക്ത്രം ചുംബിച്ചാശങ്കയെന്യേ കലിതപുളകമായ് കണ്ടു ഗണ്ഡസ്ഥലത്തെ- ച്ചുംബിക്കപ്പെട്ടു ലജ്ജാനതമുഖി ഹസതാ പ്രാണനഥേന ബാലാ.

കൃതകപടം=കള്ളം കാണിച്ചു(ഉറങ്ങുന്ന) വക്ത്രം=മുഖത്തെ. കലിതപുളകം=കലിതമായ(അങ്കുരിതമായ)പുളകത്തോടു(രോമാഞ്ചത്തോടു)കൂടിയത്. ലജ്ജാനതമുഖി=ലജ്ജ കൊണ്ടു താഴ്ത്തിയ മുഖത്തോടു കൂടിയ(ബാലാ) [ 76 ] ൬൬

ഹസതാ പ്രാണനാഥേന= ഹസിക്കുന്ന പ്രാണനാഥനാൽ(ചുംബിക്കപ്പെട്ടു.)


പാദാസക്തേസുചിരമിഹതേ വാമതാ കൈവ കാന്തേ മന്ദാരംഭേ പ്രണയിനി ജനേ കോപനേകോപരാധഃ ഇത്ഥം തസ്യാഃപരിജനഗിരകോപവേഗേ പ്രശാന്തേ ബാഷ്പോൽഭേദൈസ്തദനു സഹസാ ന സ്ഥിതം ന പ്രവൃത്തം.(൭൫)


കുപിതയായ നായികയ്ക്കു സഖിയുടെ ഉപാലംഭത്താൽ ഉണ്ടായ അവസ്ഥയെ കവി വർണ്ണിക്കുന്നു.

ഹേരംഭോരു!വിരോധമെന്തു സുചിരം കാൽകൂപ്പുമിക്കാന്തനോ- ടാരംഭത്തിനു താമസിക്കിലവനെന്താഗസ്സയേ കോപനേ! പാരം പൊങ്ങിയ കോപമിങ്ങനെ സഖീവാചാ ശമിച്ചീടുമ- ന്നേരം പെണ്ണിനു തോർന്നുമില്ല മിഴിയിൽ നീർ വാർന്നുമില്ലഞ്ജസാ.

ആരംഭം=അനുനയിപ്പിക്കുന്നതിനുള്ള ആരംഭം. സഖീവാചാ=സഖിയുടെ വാക്കിനാൽ.


കഥമപി കൃതപ്രത്യാപത്തൗ പ്രിയേസ്ഖലിതോത്തരേ വിരഹകൃശയാ കൃത്വാ വ്യാജം പ്രകല്പിതമശ്രുതം അസഹനസഖീശ്രോത്രപ്രാപ്തിം വിശംക്യ സസംഭ്രമം വിവലിതദൃശാ ശൂന്യേ ഗേഹേസമുച്ഛ്വസിതം പുനഃ(൭൬) [ 77 ] ൬൭

തിരസ്കൃതനായ നായകനു പുനരാഗമനാനന്തരം സംഭവിച്ച സ്ഖലിതത്താൽ നായികയ്ക്കുണ്ടായ ചേഷ്ടാവിശേഷത്തെ കവി പറയുന്നു. കഷ്ടപ്പെട്ട വിയോഗിനീ കഥമപി പ്രത്യാഗതൻ കാമുകൻ ദ്വിഷ്ടസ്ത്രീയുടെ പേരുചൊല്ലിയതു കേട്ടില്ലെന്നു ഭാവിക്കിലും ധൃഷ്ടാ തൻസഖി കേട്ടിതോ പരമിതെന്നുൽഭ്രാന്തമായ് സംശയാ- വിഷ്ടാ വേല്ലിതദൃഷ്ടി വേശ്മവിജനം കണ്ടാശ്വസിച്ചീടിനാൾ.

വിയോഗിനീ= വിരഹമുള്ളവൾ. പ്രത്യാഗതൻ=തിരിച്ചു വന്നവൻ. ദ്വിഷ്ടസ്ത്രീ=ദ്വിഷ്ടയായ9ശത്രുവായ)സ്ത്രീ(സപത്നി) സംശയാവിഷ്ട= സംശയത്താൽ ആവിഷ്ടാ(ബാധിക്കപ്പെട്ടവൾ) വേല്ലിതദൃഷ്ടി=വേല്ലിതകളായ(ചുറ്റും അയക്കപ്പെട്ട)ദൃഷ്ടികലോടു കൂടിയവളായിട്ടു വേശ്മ=ഗൃഹത്തെ(വിജനമായിട്ടു കണ്ട്.)


പശ്യാശ്ലേഷവിശീർണ്ണചന്ദനരജഃപുഞ്ജപ്രകർഷാദിയം ശയ്യാ സമ്പ്രതി കോമളാംഗി പരുഷേത്യാരോപ്യ മാം വക്ഷസി ഗാഢോഷ്ഠഗ്രഹപീഡനാകലതയാ പദാഗ്രസന്ദംശകേ- നാകൃഷ്യാംബരമാത്മനോ യദുചിതം ധൂർത്തേന തൽ പ്രസ്തുതം(൭൭) [ 78 ] തന്നെ നായകൻ രമിപ്പിച്ച പ്രകാരത്തെ നായിക ഇഷ്ടസഖിയോടു പറയുന്നു.പാടീരപ്പൊടിവീണു പാരമധുനാ പാരുഷ്യമീ മെത്തമേൽ
വാടീടൊല്ലയി പല്ലവാംഗി! തവ മെയ്യെന്നേറ്റി മാറത്തു മാം
കൂടീടും പരിരംഭചുംബനരസാവേശേന കാല്കൊണ്ടുതാൻ
ശാടിബന്ധമകറ്റിയക്കിതവനാലാരബ്ധമാത്മോചിതം

  പാടീരപ്പൊടി=ചന്ദനപ്പൊടി.
പാരുഷ്യം=മാർദ്ദവമില്ലായ്ക.
പല്ലവാംഗി=തളിർപോലെ സുകുമാരങ്ങളായ അംഗങ്ങൾ ഉള്ളവളേ! സംബുദ്ധി.
പരിരംഭചുംബനരസാവേശേന=ആലിംഗനത്തിനും ചുംബനത്തിനും ഉള്ള രസത്തിന്റെ ആവേശം കൊണ്ട്.
ശാടീബന്ധം=വസ്ത്രത്തിന്റെ കെട്ട്.
ആരബ്ധം=ആരംഭിക്കപ്പെട്ടു.
ആത്മോചിതം=തനിക്ക് ഉചിതമായിട്ടുള്ളത് (തൽ കാലയോഗ്യമായ കർമ്മം.)


അച്ഛിന്നം നയനാംബു ബന്ധുഷു കൃതം
ചിന്താ ഗുരുഷാർപ്പിതാ
ദത്തം ദൈന്യമശേഷതഃ പരിജനേ
താപസ്സഖീഷ്വാഹിതഃ
അദ്യ ശ്വഃ പരനിർവൃതിം ഭജതി സാ
ശ്വാസൈഃ പരം ഖിദ്യതേ
വിസ്രബ്ധോ ഭവ വിപ്രയോഗജനിതം ദുഃഖം വിഭക്തം തയാ. (...)ഉദാസീനനായ നായകനോടു നായികയുടെ അവസ്ഥയെ സഖി പറയുന്നു. [ 79 ] ൬൯

ബന്ധുക്കൾക്കാക്കി ബാഷ്പോദകഝരികഗുരുക്കൾക്കുമശ്രാന്തചിന്താം ചിന്തും ദൈന്യത്തെയെല്ലാം പരിജനമതിനും താപമത്തോഴിമാർക്കും സന്ധിപ്പിച്ചന്യരിൽ തന്നഴൽ പരമസുഖം ശ്വാസമാത്രേണഖിന്നാ പന്തൊക്കും കൊങ്കയാൾ ചേർന്നിടുമുടനെയിനി സ്വൈരമായ് നീയിരിക്ക

ബാഷ്പോദകഝരിക=കണ്ണുനീരിന്റെ പ്രവാഹം അശ്രാന്തചിന്താം= ഇടവിടാതുള്ള വിചാരത്തെ. ശ്വസമാത്രേണഖിന്നാ=ശ്വാസമാത്രത്തോടുകൂടി ദുഖിച്ചുങ്കൊണ്ടിരിക്കുന്നവൾ-സകല ചേഷ്ടകളും പോയിട്ടു ശ്വാസം വലിക്കുന്നതുകൊണ്ടുമാത്രം ജീവനുണ്ടെന്നു ബോധപ്പെടത്തക്കവണ്ണം കഷ്ടപ്പെടുന്നൂ എന്നു താല്പര്യം. പരമസുഖം=പരമമായ സുഖത്തെ.ഒരിക്കലും ദുഃഖമുണ്ടാകാത്തവിധത്തിലുള്ള പരലോകസുഖത്തെ(ചേർന്നിടും)


സ്ഫുടതു ഹൃദയംകാമഃകാമം കരോതു കൃശാം തനും ന സഖി ചടുലപ്രേമ്ണാ കാര്യം പുനർദ്ദയിതേന മേ ഇതി സരഭസം മാനോടോപാദുദീര്യ വചസ്തയാ രമണപദവീ സാരംഗാക്ഷ്യാ സശങ്കിതമീക്ഷിതാ (൭൯)


കോപാവസരത്തിലും പ്രേമാതിശയത്താൽ നായികയ്ക്കുണ്ടായ ചേഷ്ടാവിശേഷത്തെ കവി പറയുന്നു. ദേഹത്തെക്കൃശമാക്കിടട്ടലർശരൻ പൊട്ടട്ടെയെൻ നെഞ്ചകം സ്നേഹസ്ഥൈര്യമകന്ന കാന്തനെയിനിക്കാണേണ്ടെനിക്കെൻ സഖി! [ 80 ]

മോഹത്താലതി മാനിനീ സരഭസം

ചോന്നേവമീക്ഷിച്ചു സാ

ഗേഹസ്ഥാ ഭയസംഭ്രമേണ രമണൻ-

തൻമാർഗ്ഗമേണേക്ഷണാ .

അതിമാനിനീ = ഏറ്റവും മാനമുള്ളവൾ

ഗേഹസ്ഥാ = ഗൃഹത്തിൽ ഇരിക്കുന്നവൾ

ഭയസംഭ്രമേണ= ഭയം കൊണ്ടുള്ള സംഭ്രമത്തോടു കൂടെ

രമണൻതൻമാർഗ്ഗ = രമണന്റെ (ഭർത്താവിൻറെ) മാർഗ്ഗത്തെ (രക്ഷിച്ചു)

   ----------------------

ലീലാതാമര സാഹതോന്യ വനിതാ നിശ്ശംകദഷ്ടാ ധര :

പ്രേമാൻ കേസരദൂഷിതേക്ഷണ ഇവ വ്യാമീല്യ നേത്രേ സ്ഥിത :

കാന്താ കടമളിതാനനേന ദധതീ വായും സ്ഥിതാ തത്ര സാ

ഭ്രാന്ത്യാ ധൂർത്തതയാ തദാനതിമൃതേ തേനാഭവച്ചുംബിതാ

----------------------

അപരാധിയായ നായകൻ കുപിതയായ നായികയെ വഞ്ചനം കൊണ്ട് അനുസരിപ്പിച്ച പ്രകാരത്തെ കവി പറയുന്നു .

നന്നായ ന്യാരദാങ്കം പ്രിയനു ടയുധരേ

കണ്ടു ലീലാംബുജം കൊ -

ണ്ടൊന്നയാളേ യടിച്ചാളരുവയറുടന -

ക്കേസരം വീണവണ്ണം

നിന്നാൻ ചിമ്മിച്ചു കണ്ണങ്ങവനവളനുതാ

പത്തൊടു തീടുവാനായ

ചെന്നാള ധൂർത്തനപ്പോളനുനയതിയെ

ന്യേ പ്രിയയ്ക്കുമ്മവച്ചാൻ.

അന്യാരദാംകം = സപത്നിയുടെ ദന്തക്ഷതം

കേസരം = താമരപ്പൂവിന്റെ അല്ലി [ 81 ] അനുനയനതി = അനുനയത്തിനു വേണ്ടുന്ന നതി ( നമസ്കാരം )

പുരാഭൂമസ്മാകം പ്രഥമമഭിന്നാ തസരിയം

തതോനു ത്വം പ്രേയാൻ വയമപി ഹതാശാ : പ്രിയതമാ :

ഇദാനിം നാഥസത്വം വയമപി കളത്രം കിമപരം

ഹതാനാം പ്രാണാനാം കുലിശ കഠിനാനാം ഫലമിദം


ക്ഷീയമാണപ്രണയനായ നായകനോടു നായികാ പറയുന്നു .

മുന്നത്തേ സ്ഥിതിയോർക്കിൽ നമ്മുടെ വപു -

സ്സൊന്നായിരുന്നാദിയിൽ

പിന്നത്തേ നിലയിൽ ഭവാൻ പ്രിയതമൻ


ഭഗ്നാശ ഞാൻ പ്രേയസീ

ഇന്നേരം കണവൻ ഭവാനൊരു കള-

ത്രം ഞാനുമീമട്ടിലാ

യെന്നേ വേണ്ടിതു വജ്ര നിഷ്ഠൂര മതാ-

മിജ്ജീവിതത്തിൽ ഫലം .


ഭഗ്നാശ= ഇഛാഭംഗമുള്ളവൾ

എന്നേ വേണ്ടിതു = എന്നേ വേണ്ട, ഇത് ' എന്ന പദം മുറിയ്ക്കണം .

വജ്രനിഷ്ഠൂരം= വജ്രം പോലെ കഠിനംമുഗ്ധെ മുഗ്ദ്ധതയൈവ നേതുമഖിലം

കാലം കിമാരഭ്യതേ

മാനം ധതസ്വ ദൃതിം ബധാന ഋജുതാം

ദുരേ കുരു പ്രേയസി

സാഖൈവം പ്രതിബോധിതാ പ്രതിവച-

സ്ഥാമാഹ ഭീതാനന [ 82 ] റെ നീചൈശ്ശംസ ഹൃദി സ്ഥിതോ ഹി നനു മേ പ്രാണേശ്വരശ്ശ്രോഷ്യതി. ( )

രംഷ്യാകോപത്തെ നടിക്കുന്നതിനു സഖിയാൽ ഉപദിഷ്ടയായ നായികയുടെ മൗഗ്ദ്ധ്യാതിശത്തെ കവി വർണ്ണിക്കുന്നു. "പാവം നീ പാവമായ് താനനവരതമിരു- ന്നീടൊലാ കാന്തനോടി- ബ്ഭാവം മാറ്റിക്കയർത്തീടുക സരളതയേ വിട്ടു കയ്ക്കൊണ്ടു ധൈര്യം" രംവണ്ണം തോഴിയോതുംപൊഴുതു മതിമുഖീ സാദ്ധ്വിസാ സാദ്ധ്വാസത്തോ- ടേവം ചൊന്നാൾ "പതുക്കപ്പറക മനസി മേ വാഴുമായാളു കേൾക്കും". അനവരതം=എല്ലാപ്പൊഴും സാദ്ധ്വി=സാധുശീല സാദ്ധ്വാസത്തോടു=ഭയത്തോടു ആലംബ്യാംഗണവാപികാപരിസരേ ചൂതദ്രമേ മഞ്ജരീം സർപ്പത്സാന്ദ്രപരാഗലംപടരണൽ- ഭൃംഗാംഗനാശോഭിനീം മന്യേ സ്വാം തനുമുത്തരീയശകലേ- നാച്ഛാദ്യ ബാലാ സ്ഫുരൽ കണ്"ദ്ധ്വാനനിരോധകന്പിതകുച- ശ്വാസോൽഗമാ രോദിതി ( ) പ്രോഷിതനായ നായകൻ നായികയുടെ അവസ്ഥയെ വിചാരിച്ചു പറയുന്നു. [ 83 ] ൩ നീരാഴിക്കരയിൽ പരാഗരസമാർന്നാരബ്ധഝങ്കാരമായ് ധരാളം വരിവണ്ടണഞ്ഞു വിലസും മാംവള്ളിയേന്തീട്ടവൾ പാരാതങ്ങുടലുത്തരിയമുറിയാൽ മന്യേ മറച്ചേറിടു- ന്നാരാവത്തെയടക്കിയിന്നു കരയുന്നൂ ശ്വാസകന്പ്രസ്തനീ. പരാഗരസം=പരാഗത്തിൽ (പൂവിൻ പൊടിയിൽ) ഉള്ള താൽപര്യം ആരബ്ധഝങ്കാരമായ്=മുരണ്ടുങ്കൊണ്ട് ഉത്തരീയം=മേൽപുടക മന്യേ=(എനിക്ക്) തോന്നുന്നു ലട്-ഉത്തമപുരുഷൻ ശ്വാസകന്പ്രസ്തനീ=ശ്വാസംകൊണ്ടു കന്പ്രങ്ങളായ (പല) സ്തനങ്ങളോടു കൂടിയവൾ കുനാലോച്യപ്രേമണഃ പരിണതമനാദൃത്യ സുഹൃദ- കാണ്ഡേ മാനഃ കിമിതി തരളേ സംപ്രതി കൃതഃ കൃഷ്ടാ ഹ്യേതേ പ്രളയദഹനോൽഭാസുരശിഖാ ഹസ്തേനാംഗാരാസൂദലമധുനാര്യരുദിതൈഃ(൮൪) കുപിതയായ നായികയുടെ നായകനാൽ സ്വാധഈനീകൃത സഖി പറയുന്നു. തിക്കാതവനുള്ളരാഗമനുവർത്തിക്കാതെ ബന്ധുക്കളെ. തിക്കാലമകാരണം കണവനോടന്ധേ; കലന്പിച്ചു നീ? തിക്കട്ടകൾ താൻ യുഗാന്തദഹനോദ്ദീപൂങ്ങൾ നീ കയ്യിനാ- തിക്കാട്ടിലിനിക്കിടന്നു മുറയിട്ടാലാരു കൂട്ടാക്കിടും? അന്ധേ!=അറിവില്ലാത്തവളേ! സംബുദ്ധി. യുഗാന്തദഹനോദ്ദീപൂങ്ങൾ=യുഗാന്തത്തിൽ (പ്രളയകാലൽ) ഉള്ളദഹനൻ (അഗ്നി) പോലെ ഉദ്ദീപ്തങ്ങൾ (ജ്വലിച്ചവ) [ 84 ] ൭൪ ചെന്തീക്കട്ടകൾ നീ കയ്യിനാലേന്തി= നീ തന്നെ അനർത്ഥം ഉണ്ടാക്കിത്തീർത്ത് എന്നുതാല്പര്യം കാട്ടിൽ****കൂട്ടാക്കീടും?=കേൾക്കാനുള്ള ആൾ ഇല്ലാത്ത ദിക്കിൽവച്ച്നിലവിളിച്ചാൽ എന്തു പ്രയോജനം?


കപോലേപത്രാളീകരതലനിരോധേനമൃദിതാ നിപീതോ നിശ്വാസൈരയമമൃതഹൃദ്യോധരരസഃ മുഹുഃകണ്ഠേലഗ്നസ്തരളയതി ബാഷ്പഃസ്തനതടീം പ്രിയോമന്യുർജ്ജാതസ്തവ നിരനുരോധേ ന തു വയം(൮൫)

കുപിതയായ നായികയോടു നായകൻ പറയുന്നു.

പഞ്ഞിക്കീറ്റു കവിൾത്തടത്തിലമരും കയ്യാൽ പ്രമൃഷ്റ്റം സുധാ- സത്തിന്നൊത്തിയലും തവാധരരസം നിശ്ശ്വാസനിഷ്പീതമായ് എത്തിക്കണ്ഠമണഞ്ഞു പോർമുല ചലിപ്പിക്കുന്നു കണ്ണീർ പ്രകോ- പത്തിന്നായ് പ്രിയഭാവമിന്നതു ദുരാരാദ്ധ്യേ!നമുക്കൂർദ്ധ്വമായ്.

പ്രമൃഷ്ടം=തുടയ്ക്കപ്പെട്ടു സുധാസത്തിന്നൊത്തിയലും= അമൃതരസത്തോടുതുല്യമായ നിശ്ശ്വാസനിഷ്പീതം=നിശ്ശ്വാസത്താൽ പാനം ചെയ്യപ്പെട്ടതു(നുകരപ്പെട്ടതു എന്നും വറ്റിക്കപ്പെട്ടതെന്നും) പ്രകോപത്തിന്നായ്****ഊർദ്ധ്വമായ്=ഭർത്താവിന്റെ അംഗങ്ങളാൽ ചെയ്യപ്പെടുന്ന പത്തിക്കീറ്റു തുടയ്ക്ക മുതലായ പ്രവൃത്തികൾ കോപത്തിന്റെ അംഗങ്ങൾ തന്നെ ചെയ്കയാൽ ഇപ്പോൾ ഞാനല്ല കോപം തന്നെ നിനക്കു പ്രിയനായി തീർന്നിരിക്കുന്നു എന്നു താല്പര്യം.


ആയാതേ ദയിതേ മനോരഥശതൈർന്നീത്വാ കഥഞ്ചിദ്ദിനം [ 85 ] ഭഷ്ടാസ്മീത്യഭിധായ സത്വരപദം വ്യാധൂയ ചീനാംശുകം
തന്വംഗ്യാ രതികാതരേണ മനസാ നീതഃ പ്രദീപശ്ശമം (വ്ര സ)


നായകൻ ദേശാന്തരത്തിൽ നിന്നു വന്ന ദിവസം രാത്രിയിൽ ക്രീഡയ്ക്കുള്ള ബദ്ധപ്പാടിനാൽ നായിക ചെയ്ത പ്രവൃത്തിയെ കവി വർണ്ണിക്കുന്നു. കാന്തൻ പോയ്വന്ന ശേഷം കഥമപി പകലുൽ-
കണ്ഠയോടേ കഴിച്ചി-
ട്ടന്തേഗ്ഗേഹത്തിലെത്തിജ്ജ്ഡസഖികൾ കഥാ-
വിസ്തരം ചെയ്തിടുമ്പോൾ
എന്തോയെന്നെക്കടിച്ചെന്നധികവിവശയായി
ചൊല്ലി വസ്ത്രം കുടഞ്ഞ-
പ്പൂന്തേന്നേർവാണിയേറ്റം രതിരഭസഭരം
പൂണ്ടുദീപം കെടുത്തി.
ജഡസഖികൾ=ജഡാകളായ (വിഡ്ഢികളായ) സഖികൾ.
കഥാവിസ്തരം=വിസ്തരിച്ച് ഓരോ വർത്തമാനം പറക.
രതിരഭസഭരം=രതിക്കുള്ള ബദ്ധപ്പാടിന്റെ ആധിക്യം.


രോഹന്തൌ പ്രഥമം മമോരസി തവ
പ്രാപ്തൌ വിവൃദ്ധിം സ്തനൌ
സല്ലാപാസ്തവ വാക്യഭംഗിമിളനാ-
ന്മൌദ്ധ്യം പരം ത്യാജിതാഃ
ധാത്രീ കണ്ഠമപാസ്യ ബാഹുലതികേ
കണ്ഠേ തവാസഞ്ജിതേ
നിർദ്ദാക്ഷിണ്യ കരോമി കിം നു വിശിഖാ
പ്രേസ്യാ ന പന്ഥാസ്തവ (...)


                                      11 [ 86 ] ബാല്യം മുതൽ കൃതപരിചയനായിരുന്നതിൻറെ ശേഷം ഉദാസീനനായ നായകനെ യദൃച്ഛയാ കണ്ടപ്പോൾ നായികമുള്ളു പറയുന്നു.

എൻമാറിൽ പൂർവമുണ്ടായൊരു മുലയിണ നിൻ- മാറിലത്രേ വളർന്നൂ നിൻവാക്യത്തോടു ചേർന്നെന്നുടെ മൊഴിയതിനി- ല്ലാതയായ് മുഗ്ദ്ധഭാവം എൻബാഹുക്കൾക്കു ധാത്രീഗളതലമതു വി- ട്ടാശ്രയം നിൻകുഴുത്തായ് നിൻമാർഗ്ഗം നിർദ്ദയാഗ്രേസര! തെരുവുമിത- ല്ലാതയായെന്തു ചെയവൂ?. മുഗ്ദ്ധഭാവം=ബാല്യകാലത്തിൽ(വാക്കിനുള്ള) അപ്രഗല്ഭത. ധാത്രീഗളം=ധാത്രിയുടെ (എടുത്തുവളർത്തിയ അമ്മയുടെ ഗളം (കഴുത്ത്) നിർദ്ദയാഗ്രേസര! =നിർദ്ദയന്മാരിൽ വച്ച അഗ്രേസര (അഗ്രഗണ്യ) സംബുദ്ധഇ.

ചക്ഷുഃപ്രീത്യാ നിഷണ്ണേ മനസി പരിചയാ- ച്ചിന്ത്യമാനേഭ്യുപായേ യാതേ രാഗേ വിവൃദ്ധിം പ്രവിസരതി ഗിരാം വിസ്തരേ ദുതികായാഃ ആസ്കാം ദുരേ സതാവൽ സരഭസദയിതാ- ലിംഗനാനന്ദലാഭ സൂൽഗേഹോപാന്തരഥ്യാഭ്രമണമപി പരാം നിർവൃതി സന്തനോതി( ) കഴിഞ്ഞ കഥയെ വിചാരിച്ചു ജാതകുതുകനായ നായകൻ വയസ്യനോടു പറയുന്നു. [ 87 ] കണ്ണിന്നാഹ്ലാദമുണ്ടായ് ഹൃദയമതു പതി-
ഞ്ഞോർത്തുപായങ്ങളേറ്റം
വണ്ണിച്ച സ്നേഹമെൻ ദൂതിയുടെ മൊഴികളും
ചെന്നുകൊണ്ടങ്ങിരിക്കേ
എണ്ണിക്കൂത്തൊരാലിംഗനസുഖമതിരി-
ക്കട്ടെയെന്നോമലാമ-
പ്പെണ്ണിൻ വീട്ടിന്നടുക്കൽ പെരുവഴിയിൽ നട-
ക്കുന്നതും ബ്രഹ്മസൌഖ്യം.
ആദ്യം നായികയെ കാണുകയും, പിന്നെ നായികയിൽ മനസ്സു പതിയുകയും പിന്നീട് ഇഷ്ടസിദ്ധിക്ക് ഉപായങ്ങൾ ചിന്തിക്കയും ക്രമേണ അനുരാഗം വർദ്ധിക്കയും അനന്തരം ദൂതിയുടെ മുഖേന വർത്തമാനങ്ങൾ നായികയെ അറിയിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ നായികയുടെ ആലിംഗനത്താൽ ഉണ്ടാകുന്ന ഭാവിയായ അപാരസുഖം വിചാരിച്ചാൽ അവർണ്ണനീയമാകുന്നു എങ്കിലും ആ നായികയുടെ ഗൃഹത്തിന്റെ സമീപത്തിൽ ഉള്ള വഴികളിൽ സഞ്ചരിക്കുന്നതുകൂടെ ബ്രഹ്മാനന്ദമായി തോന്നുന്നു എന്നു താല്പര്യം.കരകിസലയം ധൂത്വാ ധൂത്വാ വിളംബിതമേഖലാ
ക്ഷിപതി സുമനോമാലാശേഷം പ്രദീപശിഖാം പ്രതി
സ്ഥഗയതി മുഹുഃപത്യുർന്നേത്ര വിഹസ്യ സമാകുലാ
സുരതവിരതൌ രമ്യം തന്വീ പുനഃപുനരീക്ഷ്യതേ (...)


ക്രീഡാനന്തരം നായകനിരീക്ഷണത്താൽ ലജ്ജിതയായ നായികയുടെ ചേഷ്ടയെ കവി വർണ്ണിക്കുന്നു.
കാമക്രീഡ കഴിഞ്ഞ വേളയിലഴി-
ഞ്ഞക്കാഞ്ചി കാലിൽ തട-
[ 88 ] ഞ്ഞോമൽ കയ്ത്തളിർ വീശി വീശി വിവശാ
ദീപം കെടുത്തിടുവാൻ
സാമർത്ഥ്യത്തോടെറിഞ്ഞു മാല്യമുറിയെ-
ക്കാന്തന്റെ കൺ പൊത്തിടു-
ന്നാമയ്ക്കണ്ണി ചിരിച്ചു ഭംഗിയതവൻ
നോക്കുന്നു കൌതൂഹലാൽ.

മാല്യമുറി=മാല്യത്തിന്റെ (മാലയുടെ) മുറി.
ഭംഗി=രംവിധമുള്ള ചേഷ്ടകളുടേ ഭംഗി.


പരാചീ കോപേന സ്ഫുടകപടനിദ്രാമുകുളിതാ
പ്രവിശ്യാംഗേനാംഗം പ്രണയിനി പരീരംഭചതുരേ
ശനൈർന്നീവീബന്ധം സ്പൃശതി സഭയവ്യാകുലകരം
വിധത്തേ സംകോചഗ്ലപിതമവലഗ്നം വരതനുഃ. (നുഠ)


കുപിതയായ നായിക നായകന്റെ പ്രവൃത്തിവിശേഷത്താൽ കാണിച്ച ചേഷ്ടയെ കവി പറയുന്നു.
കോപംകൊണ്ടുതിരിഞ്ഞു ശയ്യയിലണ-
ഞ്ഞേണേക്ഷണാ വ്യാജമായ്
സ്വാപം ചെയ്തിടവേ പുണർന്നു നിപുണൻ
പ്രാണേശ്വരൻ മാന്മഥം
താപം പൂണ്ടു പതുക്കയംശുകമഴി-
ക്കാനാഞ്ഞിടുമ്പോൾ ഭുജ-
ക്ഷേപം ചെയ്തഥ നീവീയേറ്റവുമുറ-
പ്പിക്കുന്നു ചിക്കെന്നവൾ.
മാന്മഥം താപം=കാമപീഡ.
ഭുജക്ഷേപം=ഭുജങ്ങളുടേ ക്ഷേപം (ഉതറുക.)
നീവി=വസ്ത്രത്തിന്റെ കെട്ട്. [ 89 ] ൭൯


ആ ദൃഷ്ടിപ്രസരാൽ പ്രിയസ്യ പദവീമുദ്വീക്ഷ്യനിർവിർണ്ണയാ വിശ്രാന്തേഷു പഥിഷ്വഹഃപരിണതൌ ധ്വാന്തേ സമുത്സർപ്പതി ദത്വൈകം സശുചാ ഗൃഹം പ്രതിപദം പാന്ഥസ്ത്രിയാസ്മിൻ ക്ഷണേ മാഭൂദാഗത ഇത്യമന്ദവലിത ഗ്രീവം പുനർവീക്ഷിതം (൯൧)


പ്രോഷിതനായ നായകന്റെ വരവിനേ കാത്തുനിൽക്കുന്ന നായികയുടെ ഔൽസുക്യത്തെ കവി വർണ്ണിക്കുന്നു.

നോക്കിക്കണ്ണെത്തുവോളം കണവനുടെ വഴിക്കാശവിട്ടെങ്ങുമേയാൾ പോക്കില്ലാതന്തിനേരം വഴികളിലിരുളേരിത്തുടങ്ങീടുമപ്പോൾ വീട്ടിൻ നേർക്കായ് വിഷാദിച്ചൊരടി വിരഹിണീ വച്ചുകൊണ്ടിക്ഷണത്തിൽ പ്രേഷ്ഠൻ വന്നേക്കുമോയെന്നുടെ വലിതയായ് പിന്നെയും കണ്ണയച്ചാൾ.

വിരഹിണീ=വിരഹമുള്ളവൾ വലിത+പിന്തിരിഞ്ഞവൾ


ദെശൈരന്തരിതാ ശതൈശ്ച സരിതാമുർവീഭൃതാം കാനന- ര്യത്നേനാപി ന യാതി ലോചനപഥം കാന്തേതി ജാനന്നപി

ഉൽഗ്രീവശ്ചരണാഗ്രരുദ്ധവസുധഃപ്രൊന്മൃജ്യ സാസ്രേദൃശൗ [ 90 ]

താമാശാം പഥികസ്തഥൈവ കിമപി-
ധ്യായൻ മുഹുവീക്ഷതേ        ൯൨

********

വിരഹിയായ നായകന്റെ ഔത്സുക്യത്തെ കവി വൎണ്ണിക്കുന്നു.

നാടും മേടും കൊടുങ്കാടുകൾ പുഴകളനേ
കം കടന്നെത്തിടേണ്ടു-
ന്നേടത്തുള്ളൊരു തൻകാന്തയെയൊരുവിധവും
കാണ്മതല്ലെന്നറിഞ്ഞും
കൂടക്കൂടക്കിളൎത്തിഗ്ഗളമതു മിഴിനീർ
പോക്കിയദ്ദിക്കിലേക്കാ-
യാടൽപ്പെട്ടുള്ളിലെന്തോ നിനവൊടു വിരഹീ
നോക്കിടുന്നാക്കമോടെ.

ഗളം=കഴുത്ത്. വിരഹീ=ഭാര്യയോടു പിരിഞ്ഞ പുരുഷൻ

********


സ്വിന്നം കേന മുഖം ദിവാകരകരൈസ്തേ രാഗിണീലോചനേ രോഷാത്തദ്വചനോദിതാദ്വിലുളിതാ നീലാളകാ വായുനാ ഭ്രഷ്ടം കുങ്കുമമുത്തരീയകഷണാൽ ക്ലാന്താസി ഗത്യാഗതൈ ർയുക്തം തൽ സകലം കിമത്ര വദ ഹേ ദുതി ക്ഷതസ്യാധരേ ( )

നായകനേ കൂട്ടിച്ചുകൊണ്ടുവരുന്നതിനു പോയി ലക്ഷ്യമാ ണസംഭോഗചിഹ്നയായി തിരിച്ചു വന്ന സഖിയും നായികയും തമ്മിലുള്ള ഉക്തിപ്രത്യുക്തികള്ഡ വകത്രമെന്തിതു വിയർത്തു ഹന്ത വെയിൽ- കൊണ്ടു കണ്ണരുണമായവ ന്നുക്തി കേട്ടൊരു രുഷാ കറുത്തൊരള- കങ്ങൾ ചിന്നിയതു തെന്നലാൽ [ 91 ] പത്രലേഖയിതു മാഞ്ഞു വസ്ത്രകഷ- ന്നാൽ തളർന്നതു നടപ്പിനാൽ യുക്തമോതിയതശേഷവും പുറക ദുതി! ചുണ്ടിൽ മുറിവെന്തു തേ? വകത്രമെന്തിതു വിയർത്തു ഹന്ത? നായികയുടെ ചോദ്യം. വെയിൽ കൊണ്ടു-ദുതിയുടെ ഉത്തരം -രം ക്രമത്തിൽ ഗ്രഹിച്ചുകൊൾക. അവന്നുകതികേട്ടൊരുരുഷാ=അവൻറെ ധാർഷ്ട്യമുള്ള വാക്കു കേട്ടിട്ടുണ്ടായ കോപം കൊണ്ട് പത്രലേഖ=പത്തിക്കീറ്റു വസ്ത്രകഷണാൽ=മുണ്ടുകൊണ്ടുരഞ്ഞിട്ട് ചുണ്ടിൽമുറിവെന്തു തേ?= നായികയുടെ എല്ലാ ചോദ്യങ്ങൾക്കും ദുതി സമാധാനം പറഞ്ഞപ്പോൾ ഉത്തരം മുട്ടത്തക്കവണ്ണം ദന്തക്ഷതത്തിൻറെ കാരണം ചോദിക്കുന്നു. ക"ിനഹൃദയേ മുഞ്ച ഭ്രാന്തിം വ്യളീകകഥാശ്രയാം പിശുനവചനൈദുഃഖം നേതും ന യുക്തമിമം ജനം കിമിദമഥവാ സത്യം മുഗ്ദ്ധേ ത്വായാദ്യ വിനിശ്ചിതം യദഭിരുചിതം തന്മേ കൃത്വാ പ്രിയേ സുഖമാസ്യതാം. ( ) കുപിതയായ നായികയോടു നായകൻ അനുനയം പറയുന്നു. വിട്ടാലും ക"ിനേ! വ്യളീകകഥയെച്ചേർന്നുള്ള വിഭ്രാന്തിയെ- പ്പെട്ടെന്നേഷണി കേട്ടു നീ ജനമിമം കഷ്ടപ്പെടുത്തീടൊലാ തിട്ടപ്പെട്ടിതു സത്യമായ് കരുതിയോ? മുഗ്ദ്ധേ! ഫലിപ്പിച്ച മേ ചട്ടറ്റുള്ളൊരഭിഷ്ടമെൻ പ്രിയതമേ! വാണീടുകാനന്ദമായി വ്യളീകകഥ= അപാരാധത്തിൻറെ കഥ ജനമിമം=രം ജനത്തെ (എന്നെ) [ 92 ] ഭ്രൂദേദോ ഗണിതശ്ചിരം നയനയോ- രഭ്യസ്കമാമീലനം രോദ്ധം ശിക്ഷിതമാദരേണ ഹസിതം മൌനേഭിയോഗഃ കൃതഃ ധൈര്യം കാർത്തുമപിസ്ഥിരീകൃതമിദം ചേതഃകഥഞ്ചിന്മയാ ബദ്ധോ മാനപരിഗ്രഹേ പരികര- ‌സ്സിദ്ധിസ്തു ദൈവവേസ്ഥിതാ( )

രംഷ്യാകോപത്തെ നടക്കുന്നതിനു സഖിയാൽ പ്രേരിതയായ മുഗ്ദ്ധനായിക സഖിയോടു പറയുന്നു. ചില്ലീഭംഗം കഴിച്ചേനുരുവനവധിയ- ക്കണ്ണടപ്പഭ്യസിച്ചേൻ സല്ലീലാഹാസവും സല്ലപിതമതുമടക്കാൻ പ"ിച്ചേൻ ചിരം ഞാൻ ഇല്ലാതാക്കാൻ മൃദുത്വം ഹൃദയമതു പണി- പ്പെട്ടുറപ്പിച്ചുകൊണ്ടേ- നെല്ലാമായ് മാനയത്നം മമഫലമേതു ദൈ വത്തിനായത്തമത്രേ.

ചില്ലിഭംഗം=പുരികം ചുളുക്കുക സല്ലീലാഹാസം=വേണ്ടുംപോലുള്ള മന്ദഹാസം സല്ലപിതം=സല്ലാപം മാനയത്നം= മാനത്തിനായിട്ടുള്ള യത്നം ആയത്തം=അധീനം-ഞാൻ വേണ്ട യത്നം ചെയ്തിട്ടുണ്ടെങ്കിലും ഫലം ദൈവാധീനമായിത്തന്നെ ഇരിക്കയൊള്ളു എന്നു താൽപര്യം [ 93 ] പരണപതനം സാസ്രാലാപാ മനോഹരപാടവഃ കൃശതരതനോർഗ്ഗാഢാശ്ലേഷോ ഹ"ാൽ പരിചുംബനം ഇതി ബഹുഫലോ മാനാരംഭസ്ഥാപി ച നോത്സഹേ ഹൃദയദയിതഃ കാന്തഃ കാമം കിമത്ര കരോമ്യഹം ( ) പ്രണയകലഹം ഭാവിച്ചാൽ പലതും ഗുണമുണ്ടെന്നു ഉപദേശിച്ച സഖിയോടു നായിക പറയുന്നു. കാന്തൻ കേണു കഴൽക്കു വീണു കരയും സ്വാന്തം ഹരിക്കുന്ന ൽ- സാന്ത്വം ചൊല്ലിടുമാർത്തിയോടു പുണരും ചുംബിക്കുമത്യാദരാൽ എന്തെല്ലാം ഗുണമൊണ്ടു മാനമതിനെ- ന്നാലും മടിയ്ക്കുന്നു ഞാ- നന്തസ്നേഹമിയന്ന കാന്തനെ നിന- ച്ചെന്തിങ്ങു ചെയ്പേൻ സഖി.

സ്വാന്തം=മനസ്സ് സാന്ത്വം=നല്ലവാക്ക്

കാന്തേ തല്പമുപാഗതേ വിഗളിതാ നീവി സ്വയം തൽക്ഷണാൽ തദ്വാസഃശ്ലഥമേഖലാഗുണധൃതം കിഞ്ചിന്നിതംബേസ്ഥിതം ഏതാവൽ സഖി വേദ്മി കേവലമഹം തസ്യാംഗസംഗേ പുനഃ കോസൌർകാസ്മി രതം ച കിം കഥമികി സ്വല്പാപി മേ ന സതിഃ ( ) [ 94 ] ക്രീഡാകാലത്തെ അവസ്ഥയെ നായിക ഇഷ്ടസഖിയോടു പറയുന്നു. തല്പത്തിൽ പ്രിയനെത്തിയപ്പൊളുടനേ സ്രംസിച്ചു നീവിസ്വയം സ്വല്പം നിന്നധിമധ്യമത്തുകിലഴിഞ്ഞീടുന്ന കാഞ്ച്യാ ധൃതം ഉൾപ്പൂവിത്രയുമോർത്തിടുന്നു സഖി! മേ പിന്നീടു തന്മൂർത്തി ചേ- ർന്നപ്പോളാരവനാരു ഞാൻ രതമതേതെന്തോർമ്മയില്ലേതുമേ തല്പം=കിടക്ക അധിമദ്ധ്യം=മദ്ധ്യത്തിൽ (അരയിൽ) സ്രംസിക്ക=അഴിയുക. നീവി=വസ്ത്രത്തിൻറെ കെട്ട് കാഞ്ച്യാ ധൃതം=അരഞ്ഞാണിൽ തടഞ്ഞ് തന്മൂർത്തി=അവൻറെ മൂർത്തി (ശരീരം) കാമപാരവശ്യംകൊണ്ട ഒന്നും ഓർമ്മയില്ലെന്നു താൽപര്യം

നിശ്ശ്വാസാ വദനം ദഹന്തി ഹൃദയം നിർമ്മൂലമുന്മൂല്യതേ നിദ്രാ നൈതി ന ദൃശ്യതേ പ്രിയമുഖം നക്തന്ദിവം രുദ്യതേ അംഗം ശോഷമുപൈതി പാദപതിതഃ പ്രേയാംസ്തഥോപേക്ഷിത- സ്സഖ്യഃ കം ഗുണമാകലയ്യ ദയിതേ മാനം വയം കാരിതാഃ ( ) നമസ്തരിച്ച നായകനെ സഖികളുടെ പ്രേരണയാൽ നിരസിച്ച നായിക തൻറെ സങ്കടത്തെ അവരോടു പറയുന്നു. മ്ലാനം നിശ്ശ്വാസദാഹാന്മുഖമകതളിരു- ന്മുലിതം ദീനയാം മേ [ 95 ] ന്യൂനം നിദ്രാപ്രസംഗം ദയിത മുഖമുദ്ര-

 ശ്യം സദാ രോദനം താൻ 
 ഗ്ലാനം ഗാത്രം മെലിഞ്ഞെൻപ്രിയനടിയിൽ നമി
     ച്ചിട്ട്പേക്ഷിച്ചു ഹാ ഞാൻ 
    മാനം മാം കാന്തനിലൊരുഫലമെ-
  ന്താപൂ മെൻ തോഴിമാരേ?

മ്ലാനം =വാടിയത്(ആയി )

 നിശ്വാസദാഹാൽ =നിശ്വാസത്തിന്റെ (നെടുവീർപ്പിന്റെ )

ചൂടു ഹേതുവായിട്ട്.

 ഉണ്മൂലിതം =വേരോടെ പറിക്കപ്പെട്ടത് .

ന്യൂനം =കുറഞ്ഞത്‌ . നിദ്രാപ്രസംഗം =നിദ്രയുടെ കഥ . ദയിതമുഖം =ദയിതന്റെ മുഖം . അടിയിൽ =പാദത്തിൽ ഗ്ലാനം =ക്ഷീണിച്ചത്. ആപ്തം=കിട്ടി .

      ____________ 

നാന്ത:പ്രവേശമരുണ ദ്വിമുഖി ന ചാസീ- മാചഷ്ട രോഷ പരുഷയാണീ ന ചാക്ഷരാണീ സാ കേവലം സരള പക്ഷ്മഭിരക്ഷി പാതൈ: കാന്തം വിലോകിതവതീ ജനനി വിശേഷം .(നു നു)

    ______________

അപരാധിയായ നായകൻ വന്നപ്പോൾ കുപിതയായ നായിക ചെയ്ത ആകാര ഗോപനത്തെ കവി വർണ്ണിക്കുന്നു. തടുത്തില്ലാവാസാഗതിയുഥ ഭവിച്ചില്ല വിമുഖീ കടുത്തോരുൾ കൊപാൽ പൌരുഷമുരചെയ്തില്ല മൊഴിയും അടുത്തെത്തും തൻകാന്തനെ വെറുമോരാളോടു സദൃശ- പ്പെടുത്തി പ്രേക്ഷിച്ചാൾ പരമവളൂ ദാസീനതയോടെ . [ 96 ] ആവാസാഗതി=ആവാസത്തിൽ (ഗൃഹത്തിൽ) ആഗതി (വരവ്)പ്രിയകൃതപടസ്തേയക്രീഡാവിളംബനവിഹ്വലാം
കിമപി കരുണാലാപാം തന്വീമുദീക്ഷ്യ സസംഭ്രമം
അപി വിഗളിതേ സ്കന്ധാവാരേ ഗതേ സുരതാഹവേ
ത്രിഭുവനമഹാധന്വീ സ്ഥാനേ ന്യവർത്തത മന്മഥ: (.... )ക്രീഡാനന്തരം പുനഃ ക്രീഡയ്ക്കു നായികാനായകന്മാർക്കുണ്ടായ താല്പര്യത്തെ കവി വർണ്ണിക്കുന്നു.
കാന്തൻ വസ്ത്രമൊളിച്ചു കിഞ്ചന വിളം-
ബിച്ചപ്പൊളെന്തോ പരം
ക്ലാന്തതിത്തൊടു ചൊല്ലുമത്തരുണിയെ-
ക്കണ്ടാശു തണ്ടാരശരൻ
ശാന്തപ്പെട്ടു രതാഹവം ശിബിരവും
വിച്ഛിന്നമായെങ്കിലും
ശ്രാന്തത്വേന വിനാതിരിഞ്ഞുചിതമായ
വൻപുള്ളവൻ പിന്നയും

വിളംബിക്ക=താമസിക്ക
ക്ലാന്തത്വം=ക്ഷീണത
രതാഹവം=രതം ആകുന്ന അഹവം (യുദ്ധം) സുരതോൽസവം എന്നു താല്പര്യം
ശിബിരം=യുദ്ധോപകരണ സാമഗ്രി. പ്രകൃതത്തിൽ മാലകൾ മുതലായ അലങ്കാരങ്ങളാകുന്ന ഉദ്ദീപനസാധനങ്ങൾ എന്നു താല്പര്യം
വിച്ഛിന്നം=പിരിഞ്ഞുപോയത്-പ്രകൃതത്തിൽ പൊട്ടിച്ചിതറിയത് എന്നു താല്പര്യം [ 97 ] ശ്രാന്തത്വേനവിനാ=ഉൽസാഹത്തിനു കുറവു കൂടാതെ.
ഉചിതമായ്=തല്ക്കാലോചിതമായ്.


സാലക്തകേന നവപല്ലവകോമളേന
പാദേന നൂപുരവതാ മദനാലസേന
യസ്മാഡ്യതേ ദയിതയാ പ്രണയാപരാധാൽ
സോംഗീകൃതോ ഭഗവതാ മകരദ്ധ്വജേന (...)


കാമപുരുഷാർത്ഥസിദ്ധിയുടെ പരമകാഷ്ഠയേ കവി പറയുന്നു
സുകിസലയുമൊത്താലസ്യം പൂണ്ടലക്തകരക്തമായ്
സകിലികിലിതം മഞ്ജീരം ചേർന്നെഴും ചരണത്തിനാൽ
ചകിതഹരിണീനേത്രം മാനം കലർന്നു ചവിട്ടുകിൽ
സകില സുകൃതീ ശ്രീമന്മീനാങ്കനാലുരരീകൃതൻ.
സുകിസലയം=നല്ല തളിർ.
അലക്തകരക്തം=അലക്തം (ചെമ്പഞ്ഞിച്ചാറു )കൊണ്ടു രക്തം (ചുകന്നത്‌)
സകിലികിലിതം=കിലുങ്ങുന്നശബ്ദത്തോടുകൂടിയ
മഞ്ജീരം=പാദസരം.
ചരണം= പാദം
ചകിതഹരിണി നേത്രം=ചകിതയായ(ഭയപ്പെട്ട)ഹരിണിയുടെ (മാൻപേടയുടെ) നേത്രങ്ങൾ പോലെയുള്ള നേത്രങ്ങളോടുകൂടിയ സ്ത്രീ
സകിലസുകൃതി=സുകൃതിയായ അവൻ തന്നെ ആകുന്നു.
മീനാങ്കൻ=കാമദേവൻ.
ഉരരീകൃതൻ=അംഗീകരിക്കപ്പെട്ടവൻ.
‘ഹരിണീ’ ശബ്ദം കൊണ്ട് ംരം പദ്യത്തിന്റെ വൃത്തം കൂടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.


[ 98 ]
൮൮

സ്ഫീതാമോദമകൈതവപ്രണയനാമിഷ്ടന്റെ തുഷ്ടിക്കു ഞാ-
നേതാനും ദിവസങ്ങൾകൊണ്ടമരുകം ഭാഷപ്പെടുത്തീടിനേൻ
വീതാശങ്കമുരച്ചിടാം വിരുതെനിക്കില്ലേതുമേ പ്രൗഢയാ-
മേതാദൃക്കതിതന്നിലുള്ളൊരു രസം ഭാഷാന്തരേ ചേക്കുൎവാൻ (൧)

അമലമതികളാകും പണ്ഡിതന്മാർ ചമച്ചി-
ട്ടമരുകശതകവ്യാഖ്യാനമുണ്ടിങ്ങനേകം
സമരസതനിമിത്തം തത്ര ശൃംഗാരദീപം
മമ രുചിരമതേത്താൻ മിക്കതും സ്വീകരിച്ചേൻ (൨)

ശോകം പോക്കി നമിക്കുന്ന
ലോകം പാലിക്കുമെപ്പൊഴും
ശ്രീകണ്ഠാശ്ലേഷസന്തുഷ്ട-
മേകം തത്ത്വമുപാസ്മഹേ. (൩)


ശുഭമസ്തു

[ 99 ]

"https://ml.wikisource.org/w/index.php?title=ശ്രീ_അമരുകശതകം&oldid=139943" എന്ന താളിൽനിന്ന് ശേഖരിച്ചത്