താൾ:Sree Amaruka shathakam - Amarukakavi 1893.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


               ൬൧

തന്വിക്കാസ്യം ചുകന്നീടവെയടിയിണയിൽ ദൃഷ്ടികൊണ്ടാനമിച്ചാൻ മുന്നിൽതന്നേ ഗുരൂണാമിരുവരവർ വെടിഞ്ഞില്ല കാലോചിതത്തെ.

അന്യസ്ത്രീദിക്കിലേക്ക്=അന്യസ്ത്രീയുടെ(സപത്നിയുടെ)ദിക്കിലേക്കു(വാസസ്ഥലത്തേക്കു)

പുരികമിളകവേ=സപത്നിയുടെ ഗൃഹത്തിൽ പോയില്ലയോ എന്നർത്ഥമാകത്തക്കവണ്ണം നായിക പുരികം ഇളക്കിയപ്പോൾ. മൂർദ്ധനിർദ്ധൂതി ചെയ്താൻ=ഇല്ലെന്നർത്ഥമാകത്തക്കവണ്ണം നായകൻ തല കുലുക്കി. തത്വജ്ഞലോകേ=തത്വത്തെ9സത്യത്തെ)അറിയുന്ന ലോകത്തിൽ(ജനത്തിൽ) മിഴിയതണയവേ=സത്യത്തെ സാക്ഷിമൂലം തെളിയിക്കട്ടയോ എന്നുള്ള അർത്ഥ ത്തോടെ നായിക തന്റെ ഉള്ളാളായ സഖിയുടെ നേരേ നോക്കിയപ്പോൾ. ചിന്ത പൂണ്ടമ്പരന്നാൻ=നായിക പരമാർത്ഥം ഗ്രഹിച്ചു പോയിരിക്കുമോ എന്നുള്ള വിചാരത്താൽ നായകൻ പരുങ്ങി നിന്നു. ആസ്യം ചുകന്നീടവേ=നായകന്റെ അമ്പരപ്പു കണ്ടു നായികയുടെ മുഖം കോപത്താൽ ചുകന്നപ്പോൾ. അടിയിണയിൽ ദൃഷ്ടികൊണ്ടാനമിച്ചാൻ= അനുനയിപ്പിക്കുന്നതിനു നായകൻ നായികയുടെ കാലിൽ കണ്ണു പതിപ്പിച്ചു നമസ്കരിക്കുന്ന ഭാവം കാട്ടി. ഗുരൂണാം=ഗുരുക്കളുടെ(മുന്നിൽ തന്നെ.)


ദൃഷ്ടഃകാതരനേത്രയാചിരതരം ബദ്ധ്വാഞ്ജലിം യാചിതഃ പശ്ചാദംശുകപല്ലവേ ച വിധൃതോ നിർവ്യാജമാലിംഗിതഃ ഇത്യാക്ഷിപ്യസമസ്തമേതദഘൃണോ ഗന്തും പ്രവൃത്തശ്ശഠഃ പൂർവം പ്രാണപരിഗ്രഹോ ദയിതയാ മുക്തസ്തതോ വല്ലഭഃ(൭൦)
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/71&oldid=171127" എന്ന താളിൽനിന്ന് ശേഖരിച്ചത്