താൾ:Sree Amaruka shathakam - Amarukakavi 1893.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


            ൫൯

തതഃകർണ്ണോപാന്തേ കിമപി വദതാഘ്രായ വദനം ഗൃഹീത്വാ ധമ്മില്ലം മമ സഖി നിപീതോധരരസഃ (൬൬)


മുഗ്ദ്ധയായ നായിക നായകൻ ചെയ്ത കൈതവത്തെ സഖിയോടു പറയുന്നു.

ചെല്ലാനുണ്ടൊരുകാര്യമിങ്ങുവരികെന്നാഹൂതയായ് മറ്റൊരാ- ളില്ലാതുള്ളൊരിടത്തിൽ ഞാനൃജൂതയാ ചെന്നേനവന്നന്തികേ എന്തോ മേ ചെവിയിൽ പറഞ്ഞു വദനം ധൂർത്തൻ മണപ്പിച്ചുകൊ- ണ്ടെന്തോഴീ!മുടിയിൽ പിടിച്ചധരസർവസ്വം കവർന്നീടിനാൻ.

ഋജൂതയാ= നേരുബുദ്ധിയോടെ


പുഷ്പോൽഭേദമവാപ്യ കേളിശയനാദ്ദൂരസ്ഥയാ ചുംബനേ കാന്തേന സ്ഫുരിതാധരേണ നിഭൃതം ഭൂസംജ്ഞയാ യാചിതേ ആച്ഛാദ്യ സ്മിതപൂർണ്ണഗണ്ഡഫലകം ചേലാഞ്ചലേനാനനം മന്ദാന്ദോളിതകുണ്ഡലസ്തബകയാ തമ്പ്യാ വിധൂതം ശിരഃ(൬൭)


നയികാനായകന്മാർ ഒരുമിച്ചു രമിക്കുമ്പോൾ അശുദ്ധിയായ നായികയുടെ ചേഷ്ടയേ കവി വർണ്ണിക്കുന്നു. വണ്ടാർ പൂവണിവേണി കേളി ശയനാൽ തീണ്ടാർന്നകന്നീടവേ ചുണ്ടാലോലത പൂണ്ടു ചുംബനമതിന്നർത്ഥിച്ചു കാന്തൻ ഭ്രുവാ ഉണ്ടാമുൾച്ചിരിചേർന്ന ചാരുവദനം പൂഞ്ചേലതന്നഞ്ചലം കൊണ്ടാരോമൽ മറച്ചവൾ തല കുലുക്കീ തോടയാടീടവേ. ആലോലത=ഇളക്കം ഭ്രുവാ=ഭ്രൂ(പുരികം)കൊണ്ട്
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/69&oldid=171124" എന്ന താളിൽനിന്ന് ശേഖരിച്ചത്