ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮
അപരാധിയായ നായകനെ നായിക സാമത്ഥ്യംൎ കൊണ്ടു ഖേദിപ്പിക്കുന്ന പ്രകാരത്തെ കവി പറയുന്നു.
ദുരാൽപ്രത്യുദ്‌വ്രജന്തീ വസതി പരിഹരി-
ച്ചീടിനാളേ കമഞ്ചേ
സ്വൈരാശ്ലേഷായ വീടീപ്രണയനകപട-
ത്താൽ കൊടുത്തില്ല തക്കം
ചേരാതാക്കീടിനാളുക്തികൾ സഖികളൊടായ്
കൃത്യമൊരൊന്നു ചൊല്ലി-
ദ്ധീരാ സൽകാരഭംഗ്യാ ദയിതനൊടു ഫലി-
പ്പിച്ചു തൻപ്രേമകോപം.
പ്രത്യുദ്‌വ്രജന്തീ=എതിരെല്കുന്നതിനായിഎണീക്കുന്നവൾ.
വസതി=ഇരിപ്പിനെ-'പരിഹരിച്ചീടിനാൾ' എന്നതിന്റെ കമ്മംൎ.
ഏകമഞ്ചേ=ഒരേകട്ടിലിൽ.
സ്വൈരാശ്ലേഷായ=സ്വൈരമാകുംവണ്ണം ഉള്ള ആലിംഗനത്തിനായിട്ട്. 'തക്കം കൊടുത്തില്ല' എന്നന്വയം.
വീടീപ്രണയനകപടം=വെറ്റിലച്ചുരുൾ തെയ്യാറു ചെയ്ക എന്ന വ്യാജം.
ദൃഷ്ട്വൈകാസനസംഗതേ പ്രിയതമേ
പശ്ചാദപെത്യാദരാ-
ദേകസ്യാ നയനേ പിധായ വിഹിത-
ക്രീഡാനുബന്ധച്ഛലഃ
തിയ്യൎഗ്വക്രിതകന്ധരസ്സപുളക-
പ്രേമോല്ലസന്മാനസാ-
മന്തഹാൎസലസൽകപോലഫലകാം
ധൂത്തോൎപരാം ചുംബതി (൧൮)
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |