താൾ:Sree Amaruka shathakam - Amarukakavi 1893.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
V

ക്ഷെ കഥമന്യഥാസ്ഥിതിഃ കഥം യുവത്യാം കഥമേവ പൂരുഷെ" എന്നു ശാരദയുടെ ചോദ്യങ്ങൾ കാണുന്നുണ്ട്- "അമരുകശതക"ത്തിൽ‌" ംരം ചോദ്യങ്ങൾക്ക് ഉത്തരവും കാണുന്നില്ല- "ശങ്കരവിജയ"ത്തിൻറെ പതിനാറാം സർഗ്ഗത്തിൽ ആചായ്യൎരുടെ കാശ്മീരയാത്രയും ശാരദാഗൃഹത്തിൽ വച്ചു വിദ്വാന്മാരുമായുണ്ടായ വാദങ്ങളും വർണ്ണിക്കപ്പെട്ടു കാണുന്നു- രവിചന്ദ്രൻ പറയുന്നപ്രകാരം സദസ്യന്മാരുടെ പ്രാത്ഥൎനയെ പറ്റി ഒന്നു പറയപ്പെട്ടിട്ടില്ല- സംഗതികൾ ഈ വിധം ഇരിക്കുമ്പോൾ "അമരുകശതകം" ശങ്കരാചായ്യൎകൃതമാകുന്നു എന്നുള്ളതു കേവലം ജനശ്രുതിയായിട്ടേ വിചാരിക്കാൻ പാടൊള്ളു എന്നു "കാവ്യമാലാ" പ്രസാധകന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു- ശാരദയുടെ ചോദ്യങ്ങൾക്ക് ഉത്തരമായി ഒരു ഗ്രന്ഥം ഉണ്ടാക്കിയതിന്റെ ശേഷം "അമരുകശതക"മെന്നും ഒരു ഗ്രന്ഥം ഉണ്ടാക്കി എന്നു വരുരുതൊ എന്ന ചോദിച്ചാൽ തൻറെ സവ്വൎജ്ഞത്വത്തെ രക്ഷിക്കുന്നതിനും ശാരദയുടെ സംശയങ്ങളെ തീക്കുൎന്നതിനും ഒരു ഗ്രന്ഥം ഉണ്ടാക്കിയതിൻറെ ശേഷം അദ്ദേഹം കേവലം ശൃംഗാരവ്യസനം കൊണ്ട "അമരുകശതക" ത്തെ ഉണ്ടാക്കി എന്നു പറയുന്നത് ആചായ്യൎക്കുൎ ഒരു വലുതായ അവമാനം ആകുന്നു. അതിനാൽ അവരുടെ അഭിപ്രായം ഈ ശതകത്തിൻറെ പ്രന്നേതാവ് അമരുകൻ എന്നു പേരുള്ള വേറെ ഒരു കവി ആയിരിക്കണം എന്നാകുന്നു- വാമനപണ്ഡിതൻറെ "കാവ്യാലങ്‌കാരസൂത്ര"ങ്ങളിൽ അമരുകന്റെ പദ്യം ഉദാഹരിക്കപ്പെട്ടു കാണുന്നതുകൊണ്ടും വാമനപണ്ഡിതൻ ക്രിസ്ത്വബ്ദം ൭൫-ാം മതിനു പിന്നീടു ജീവിച്ചിരുന്ന ആളാണെന്നു നിണ്ണൎയിക്കപ്പെട്ടിരിക്കുന്നതുകൊണ്ടും അമരുകകവി വാമനപണ്ഡിതനെക്കാൾ പ്രാചീനനാണെന്നു സിദ്ധമാകുന്നു.


മാ. ഉദയവർമ്മാ.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/10&oldid=171060" എന്ന താളിൽനിന്ന് ശേഖരിച്ചത്