താൾ:Sree Amaruka shathakam - Amarukakavi 1893.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭഷ്ടാസ്മീത്യഭിധായ സത്വരപദം വ്യാധൂയ ചീനാംശുകം
തന്വംഗ്യാ രതികാതരേണ മനസാ നീതഃ പ്രദീപശ്ശമം (വ്ര സ)


നായകൻ ദേശാന്തരത്തിൽ നിന്നു വന്ന ദിവസം രാത്രിയിൽ ക്രീഡയ്ക്കുള്ള ബദ്ധപ്പാടിനാൽ നായിക ചെയ്ത പ്രവൃത്തിയെ കവി വർണ്ണിക്കുന്നു. കാന്തൻ പോയ്വന്ന ശേഷം കഥമപി പകലുൽ-
കണ്ഠയോടേ കഴിച്ചി-
ട്ടന്തേഗ്ഗേഹത്തിലെത്തിജ്ജ്ഡസഖികൾ കഥാ-
വിസ്തരം ചെയ്തിടുമ്പോൾ
എന്തോയെന്നെക്കടിച്ചെന്നധികവിവശയായി
ചൊല്ലി വസ്ത്രം കുടഞ്ഞ-
പ്പൂന്തേന്നേർവാണിയേറ്റം രതിരഭസഭരം
പൂണ്ടുദീപം കെടുത്തി.
ജഡസഖികൾ=ജഡാകളായ (വിഡ്ഢികളായ) സഖികൾ.
കഥാവിസ്തരം=വിസ്തരിച്ച് ഓരോ വർത്തമാനം പറക.
രതിരഭസഭരം=രതിക്കുള്ള ബദ്ധപ്പാടിന്റെ ആധിക്യം.


രോഹന്തൌ പ്രഥമം മമോരസി തവ
പ്രാപ്തൌ വിവൃദ്ധിം സ്തനൌ
സല്ലാപാസ്തവ വാക്യഭംഗിമിളനാ-
ന്മൌദ്ധ്യം പരം ത്യാജിതാഃ
ധാത്രീ കണ്ഠമപാസ്യ ബാഹുലതികേ
കണ്ഠേ തവാസഞ്ജിതേ
നിർദ്ദാക്ഷിണ്യ കരോമി കിം നു വിശിഖാ
പ്രേസ്യാ ന പന്ഥാസ്തവ (...)


                                      11

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/85&oldid=171142" എന്ന താളിൽനിന്ന് ശേഖരിച്ചത്