Jump to content

താൾ:Sree Amaruka shathakam - Amarukakavi 1893.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൭

തിരസ്കൃതനായ നായകനു പുനരാഗമനാനന്തരം സംഭവിച്ച സ്ഖലിതത്താൽ നായികയ്ക്കുണ്ടായ ചേഷ്ടാവിശേഷത്തെ കവി പറയുന്നു. കഷ്ടപ്പെട്ട വിയോഗിനീ കഥമപി പ്രത്യാഗതൻ കാമുകൻ ദ്വിഷ്ടസ്ത്രീയുടെ പേരുചൊല്ലിയതു കേട്ടില്ലെന്നു ഭാവിക്കിലും ധൃഷ്ടാ തൻസഖി കേട്ടിതോ പരമിതെന്നുൽഭ്രാന്തമായ് സംശയാ- വിഷ്ടാ വേല്ലിതദൃഷ്ടി വേശ്മവിജനം കണ്ടാശ്വസിച്ചീടിനാൾ.

വിയോഗിനീ= വിരഹമുള്ളവൾ. പ്രത്യാഗതൻ=തിരിച്ചു വന്നവൻ. ദ്വിഷ്ടസ്ത്രീ=ദ്വിഷ്ടയായ9ശത്രുവായ)സ്ത്രീ(സപത്നി) സംശയാവിഷ്ട= സംശയത്താൽ ആവിഷ്ടാ(ബാധിക്കപ്പെട്ടവൾ) വേല്ലിതദൃഷ്ടി=വേല്ലിതകളായ(ചുറ്റും അയക്കപ്പെട്ട)ദൃഷ്ടികലോടു കൂടിയവളായിട്ടു വേശ്മ=ഗൃഹത്തെ(വിജനമായിട്ടു കണ്ട്.)


പശ്യാശ്ലേഷവിശീർണ്ണചന്ദനരജഃപുഞ്ജപ്രകർഷാദിയം ശയ്യാ സമ്പ്രതി കോമളാംഗി പരുഷേത്യാരോപ്യ മാം വക്ഷസി ഗാഢോഷ്ഠഗ്രഹപീഡനാകലതയാ പദാഗ്രസന്ദംശകേ- നാകൃഷ്യാംബരമാത്മനോ യദുചിതം ധൂർത്തേന തൽ പ്രസ്തുതം(൭൭)




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/77&oldid=171133" എന്ന താളിൽനിന്ന് ശേഖരിച്ചത്