ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അനുനയനതി = അനുനയത്തിനു വേണ്ടുന്ന നതി ( നമസ്കാരം )
പുരാഭൂമസ്മാകം പ്രഥമമഭിന്നാ തസരിയം
തതോനു ത്വം പ്രേയാൻ വയമപി ഹതാശാ : പ്രിയതമാ :
ഇദാനിം നാഥസത്വം വയമപി കളത്രം കിമപരം
ഹതാനാം പ്രാണാനാം കുലിശ കഠിനാനാം ഫലമിദം
ക്ഷീയമാണപ്രണയനായ നായകനോടു നായികാ പറയുന്നു .
മുന്നത്തേ സ്ഥിതിയോർക്കിൽ നമ്മുടെ വപു -
സ്സൊന്നായിരുന്നാദിയിൽ
പിന്നത്തേ നിലയിൽ ഭവാൻ പ്രിയതമൻ
ഭഗ്നാശ ഞാൻ പ്രേയസീ
ഇന്നേരം കണവൻ ഭവാനൊരു കള-
ത്രം ഞാനുമീമട്ടിലാ
യെന്നേ വേണ്ടിതു വജ്ര നിഷ്ഠൂര മതാ-
മിജ്ജീവിതത്തിൽ ഫലം .
ഭഗ്നാശ= ഇഛാഭംഗമുള്ളവൾ
എന്നേ വേണ്ടിതു = എന്നേ വേണ്ട, ഇത് ' എന്ന പദം മുറിയ്ക്കണം .
വജ്രനിഷ്ഠൂരം= വജ്രം പോലെ കഠിനം
മുഗ്ധെ മുഗ്ദ്ധതയൈവ നേതുമഖിലം
കാലം കിമാരഭ്യതേ
മാനം ധതസ്വ ദൃതിം ബധാന ഋജുതാം
ദുരേ കുരു പ്രേയസി
സാഖൈവം പ്രതിബോധിതാ പ്രതിവച-
സ്ഥാമാഹ ഭീതാനന
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |