താൾ:Sree Amaruka shathakam - Amarukakavi 1893.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൪൬

<poem>

നായികാ നായകന്മാരുടെ ഉക്തിപ്രത്യുക്തികൾ. കാന്തേ! നാഥാ! കയൎത്തീടരുതു മയി കയ- ൎത്തെന്തു ചെയ്തേനഹം തേ? സ്വാന്തേ ദുഖം ഭവാനില്ലൊരു പിഴയുമെനി- ക്കല്ലയോ കുറ്റമെല്ലാം എന്തേ പിന്നീവിധം തേ രുദിതമെവനുടേ മുൻപിലെന്മുൻപിലത്രേ ഹന്തേയം തേസ്മികാഹം ദയിതതമയത- ല്ലെന്നു രോദിച്ചിടുന്നേൻ. ഹന്തേയം തേസ്മികാഹം= ഹാ! ഞാൻ അങ്ങേയ്ക്കു ആരാകുന്നു? ദയിതതമ= ദയിതതമ ആകുന്നു. അതല്ലെന്നും= ദയിതതമ അല്ലെന്നു.


ശ്ലിഷ്ടഃ ക്ണ്ഠേ കിമിതി ന മയാ മുഗ്ദ്ധയാ പ്രാണനാഥ- ശ്ചംബത്യസ്മിൻ വദനവിനതിഃ കിഃ കൃതാ കിഃ ൻ ദൃഷ്ടഃ നോക്തഃ കസ്മാദിതി നവവധൂചേഷ്ടിതം ചിന്തയന്തീ പശ്ചാത്താപം വഹതി തരുണീ പ്രേമ്ണി ജാതേ രസജ്ഞാ

(൫൧)മൌഢ്യംകൊണ്ടു യഥേഷ്ടം രമിച്ചില്ലല്ലൊ എന്നു പശ്ചാത്തപിക്കുന്ന നായികയുടെ ആത്മോപാലംഭത്തെ കവി പറയുന്നു.

പ്രാണേശന്റെ കഴുത്തിലെന്തു പുണരാ- ഞ്ഞിപ്പൊട്ടി ഞാനെന്തുവാ- നാണേ താഴ്ത്തി മുഖത്തെയുമ്മതരവേ നോക്കാതിരുന്നെന്തുവാൻ? തുഷ്ണീം വാണതുമെന്തിനെന്നു നവസംഗാ- വസ്ഥയോൎത്തംഗനാ കേണീടുന്നനുതാപമാർന്നു രസികാ പ്രേമ്ണി പ്രരൂഢേ ദൃഢേ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/56&oldid=171110" എന്ന താളിൽനിന്ന് ശേഖരിച്ചത്