താൾ:Sree Amaruka shathakam - Amarukakavi 1893.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്നെ നായകൻ രമിപ്പിച്ച പ്രകാരത്തെ നായിക ഇഷ്ടസഖിയോടു പറയുന്നു.



പാടീരപ്പൊടിവീണു പാരമധുനാ പാരുഷ്യമീ മെത്തമേൽ
വാടീടൊല്ലയി പല്ലവാംഗി! തവ മെയ്യെന്നേറ്റി മാറത്തു മാം
കൂടീടും പരിരംഭചുംബനരസാവേശേന കാല്കൊണ്ടുതാൻ
ശാടിബന്ധമകറ്റിയക്കിതവനാലാരബ്ധമാത്മോചിതം

    പാടീരപ്പൊടി=ചന്ദനപ്പൊടി.
പാരുഷ്യം=മാർദ്ദവമില്ലായ്ക.
പല്ലവാംഗി=തളിർപോലെ സുകുമാരങ്ങളായ അംഗങ്ങൾ ഉള്ളവളേ! സംബുദ്ധി.
പരിരംഭചുംബനരസാവേശേന=ആലിംഗനത്തിനും ചുംബനത്തിനും ഉള്ള രസത്തിന്റെ ആവേശം കൊണ്ട്.
ശാടീബന്ധം=വസ്ത്രത്തിന്റെ കെട്ട്.
ആരബ്ധം=ആരംഭിക്കപ്പെട്ടു.
ആത്മോചിതം=തനിക്ക് ഉചിതമായിട്ടുള്ളത് (തൽ കാലയോഗ്യമായ കർമ്മം.)


അച്ഛിന്നം നയനാംബു ബന്ധുഷു കൃതം
ചിന്താ ഗുരുഷാർപ്പിതാ
ദത്തം ദൈന്യമശേഷതഃ പരിജനേ
താപസ്സഖീഷ്വാഹിതഃ
അദ്യ ശ്വഃ പരനിർവൃതിം ഭജതി സാ
ശ്വാസൈഃ പരം ഖിദ്യതേ
വിസ്രബ്ധോ ഭവ വിപ്രയോഗജനിതം ദുഃഖം വിഭക്തം തയാ. (...)



ഉദാസീനനായ നായകനോടു നായികയുടെ അവസ്ഥയെ സഖി പറയുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/78&oldid=171134" എന്ന താളിൽനിന്ന് ശേഖരിച്ചത്