ൻ തുനിയുന്നതായാൽ വ്യാഖ്യാനത്തെ "അമരുകമണിപ്രവാള"ത്തോടു ചേത്ത്ൎ അച്ചടിപ്പിക്കാതെ ഇരിക്കയോ അനേകം ജനങ്ങളുടെ അപ്രീതിയെ സമ്പാദിക്കയീ വേണ്ടിവരുമെന്നു തോന്നി. അതുകൊണ്ടു തൽകാലം ടിപ്പണിയും അവതാരികയും മാത്രം ചേത്ത്ൎ അച്ചടിപ്പിക്കുന്നതു കൊള്ളാം എന്നു നിശ്ചയിക്കയാണ് ചെയ്തത്-സംസ്കൃതപദപ്രയോഗം കൊണ്ടു കഠിനം എന്നു വിചാരിക്കപ്പെട്ടിരിക്കുന്ന "ഭാഷാശാകുന്തള"ത്തെ കൂടെ ഇപ്പോൾ നാലാം പ്രാവശം അച്ചടിപ്പിക്കേണ്ടി വന്നിരിക്കുന്നതിനാൽ താമസിയാതെ "അമരുകമണിപ്രവാള"ത്തിന്റെ രണ്ടാം പതിപ്പിനു അപേക്ഷ ഉണ്ടാകുമെന്നും അപ്പോൾ അവശ്യപ്പെടുന്ന പക്ഷം ഒരു വ്യാഖ്യാനം തന്നെ എഴുതാമെന്നും വിചാരിക്കുന്നു.
"അമരുകശതകം" എന്നുള്ള പെർ അമരുകകവിയാൽ രചിക്കപ്പെട്ടിറ്റുള്ള ശതകമാകയാൽ വന്നിട്ടുള്ളതാണല്ലൊ. എന്നാൻ അമരുകകവി ശ്രീശംകരാചായ്യൎരുടെ ഒരു അവതാരമാകുന്നു എന്നുള്ളസംഗതിയെ പറ്റി "കാവ്യമാല"യുടെ ഒരു ഭാഗമായി അച്ചടിക്ക്അപ്പെട്ടിട്ടുള്ള അഭിപ്രായം യുക്തിയുക്തവും സരസഗ്രാഹ്യവും ആകയാൽ വിദ്വാന്മാരുടെ രസത്തിനായിട്ട ംരം അഭിപ്രായത്തെ കൂടെ ഇവിടെ പ്രസംഗിക്കുന്നത് ഉചിതമായിരിക്കുമെന്നു വിചാരിക്കുന്നു- ശങ്കരാചായ്യൎർ ദിഗ്വിജയത്തിനെന്നുള്ള വ്യാജെന കാശ്മീരരാജ്യത്തിൽ പോയ സമയം ശൃംഗാര
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |