കവിശ്രോതാക്കന്മാൎക്കു് ദുരിതനിവൃത്തിയെ പ്രാത്ഥിൎക്കുന്നു.
വേഗത്താൽ ക്ഷിപ്തനാലംബിതകരനവധൂ
തൻ ഗൃഹീതാംശുകാന്തൻ
പ്രാഗല്ഭ്യത്തോടപാസൂൻ കലിതകചനനാ-
ലോകിതൻ പാദലഗ്നൻ
ആഗത്യാലിംഗനേ നിദ്ധൎതനഴലിയലും
മുപ്പുരസ്ത്രീജനത്താ-
ലാഗസ്വീ കാമിപോൽ ശങ്കരശരദഹനൻ
ദഗ്ദ്ധമാക്കട്ടഘംവഃ
ആലംബിതകരൻ=കയ്യിൽ കടന്നു പിടിച്ചവൻ-അപ്പോൾ"ക്ഷിപ്തൻ" എന്നന്വയം. ഗൃഹീതാംശുകാന്തൻ= മുണ്ടിൻറെ അറ്റം പിടിച്ചവൻ. അപ്പോൾ "അവധൂതൻ"(തട്ടപ്പെട്ടവൻ) കലിതകചൻ=തലമുടിയിൽ പിടിച്ചവൻ-അപ്പോൾ "അപാസ്തൻ (നിരസിക്കപ്പെട്ടവൻ)
പാദലഗ്നൻ=കാലിൽ പിടിച്ചവൻ- അപ്പോൾ "അനാലൊകിതൻ" (നോക്കപ്പെടാത്തവൻ)
ആഗത്യ=ആഗമിച്ചിട്ട്
നിദ്ധൎതൻ=(ആലിംഗനത്തിൽ) നിരാകരിക്കപ്പെട്ടവൻ.
ആഗസ്വീ=അപരാധി
ശങ്കരശരദഹൻ=പരമേശ്വരൻറെ ശരാഗ്നി.
അഘം വഃ=(വഃ) നിങ്ങളുടെ (അഘം) പാപത്തെ
മുപ്പുരസ്ത്രീജനം=ത്രിപുരന്മാരുടെ സ്ത്രീജനങ്ങൾ.
"ക്ഷിപ്തൻ" മുതലായ വിശേഷണങ്ങൾ ആഗസ്വീയായ കാമിക്കും ശരദഹനനും ഒരുപോലെ ചേരുന്നവയാകുന്നു.
ത്രിപുരവധം കഴിഞ്ഞ് ശ്രീപരമേശ്വരൻറെ ശരദഹനൻ ത്രിപരുസ്ത്രീകളുടെ ഓരോരോ അംഗത്തെയും ബാധിച്ചപ്പോൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |