താൾ:Sree Amaruka shathakam - Amarukakavi 1893.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൨൬

ഭ്രൂഭംഗേ രചിതേപി ദൃഷ്ടിരധികം
സോൽകണ്ഠമുദ്വീക്ഷതേ
രുദ്ധായാമപി വാചി സസ്മിതമിദം
ദഗ്ദ്ധാനനം ജായതേ
കാക്കൎശ്യം ഗമിതേപി ചേതസി തനൂ
രോമാഞ്ചമാലംബതേ
ദൃഷ്ടേ നിവൎഹണം ഭവിഷ്യതി കഥം
മാനസ്യ തസ്മിൽ ജനേ(൨൬)

ംരംഷ്യാൎകോപത്തെ നടിക്കാൻ സഖികളാൽ ഉപദേശിക്കപ്പെട്ട നായിക തൻറെ അശക്തതയെക്കുറിച്ച് അവരോടു പറയുന്നു.


വല്ലാതാക്കിച്ചുളുക്കാം പുരികമപിതു ക-
ണ്ണാസ്ഥയാ നോക്കിടുന്നൂ
സല്ലാപത്തേത്തടുക്കാം തദപി ഹതമിദം
സ്മേരമാകുന്നു വക്‌ത്രം
ഇല്ലാതാക്കാം മൃദുത്വം ഹൃദിപുളകിതമാ-
കുന്നിതെന്നാലുമംശം
ചൊല്ലാമായാളിനേക്കാണുകിലതിവിഷമം
തന്നെ മാനം നടിപ്പാൻ.

അപിതു=എന്നാലും.
ഹതം=നാണംകെട്ട (വക്‌ത്രം)
സ്മേരം=സ്മിതത്തോടു കൂടിയത.
ഹൃദി=മനസ്സിൽ.
പുളകിതം=പുളകം(രോമാഞ്ചം) ഉണ്ടായത.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/36&oldid=171088" എന്ന താളിൽനിന്ന് ശേഖരിച്ചത്