കേരള വമ്മൎ വലിയ കോയിത്തമ്പുരാൻ അവർകളുടെ കൃതികൾ സംസ്കൃതപ്രധാനങ്ങളാകുന്നുഎന്ന് ഒരു അഭിപ്രായം "ഭാഷാശാകുന്തളം" പുറപ്പെട്ടതിനോടു കൂടെ പ്രായേണ ജനങ്ങൾക്കു വന്നിട്ടുള്ളതിലേക്കു സമാധാനമായി "ശാകുന്തള"ത്തിന്റെ ആമുഖോപന്യാസത്തിൽ വലിയകോയിത്തമ്പുരാൻ അവർകൾ ഇപ്രകാരം പറഞ്ഞിരിക്കുന്നു. "സംസ്കൃതത്തിൽ കവനം ചെയ്തു പരിചയിച്ച് ആ ഭാഷ അധികം സ്വാധീനിക്കപ്പെട്ടിരുന്നതു കൊണ്ട് ംരം തജ്ജുൎമകളിൽ സംസ്കൃതപദപ്രയോഗങ്ങൾ അല്പം ബഹുലീഭവിച്ചിട്ടുണ്ട്". ംരം വചനം വായിക്കുന്ന സമയം ഇനിയുള്ള തജ്ജുൎമകളിൽ സംസ്കൃതപദപ്രയോഗങ്ങൾ കഴിയുന്നതും ചുരുങ്ങി ഇരിക്കുന്നതിനു വേണ്ട കരുതൽ ചെയ്തുകൊള്ളുന്നതാണ് എന്ന് ഒരു അത്ഥംൎ കൂടെ ധ്വനിക്കുന്നു. "അമരുകമണിപ്രവാള"ത്തെ വായിക്കുമ്പോൾ ംരം അത്ഥൎത്തെ ഫലിപ്പിച്ചിരിക്കുന്നതു കാണാം. മൂലത്തിലുള്ള ഭാവങ്ങൾക്കു ഭേദം വരുത്താതേയും ംരം കാവ്യത്തിന്റെ ജീവനായ ശൃംഗാര രസത്തിനു ലേശം കുറവു വരുത്താതേയും ഭാഷാകവിതക്കു വേണ്ടുന്ന പ്രാസനിയമത്തെ ഉപേക്ഷിക്കാതേയും ംരം കാവ്യത്തെ ഇത്ര വളരെ സരളമായി ഭാഷാന്തരം ചെയ്യാൻ അന്യന്മാരാൻ സാധിക്കയില്ലെന്നു തീച്ചൎയായിപറയാം. മൂലത്തിലെ ശബ്ദങ്ങൾക്കു ശരിയായ ഭാഷാശബ്ദങ്ങൾ പ്രയോഗിച്ച് അത്ഥൎപുഷ്ടിയെ പ്രകടിപ്പിക്കുന്നതിനു വലിയ കോയിത്തമ്പുരാൻ അവർകൾക്കുള്ള സാമത്ഥ്യംൎ അന്യാദൃശമാകുന്നു. "അമരുകമണിപ്രവാള"ത്തിലെ ചില പദ്യങ്ങളുടെ രസികത വിചാരിക്കുമ്പോൾ മൂലത്തിലെ ചില പദ്യങ്ങൾക്കു രസികത മതിയായിട്ടുണ്ടോ എന്നു സംശയം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |