ശ്രാന്തത്വേനവിനാ=ഉൽസാഹത്തിനു കുറവു കൂടാതെ.
ഉചിതമായ്=തല്ക്കാലോചിതമായ്.
സാലക്തകേന നവപല്ലവകോമളേന
പാദേന നൂപുരവതാ മദനാലസേന
യസ്മാഡ്യതേ ദയിതയാ പ്രണയാപരാധാൽ
സോംഗീകൃതോ ഭഗവതാ മകരദ്ധ്വജേന (...)
കാമപുരുഷാർത്ഥസിദ്ധിയുടെ പരമകാഷ്ഠയേ കവി പറയുന്നു
സുകിസലയുമൊത്താലസ്യം പൂണ്ടലക്തകരക്തമായ്
സകിലികിലിതം മഞ്ജീരം ചേർന്നെഴും ചരണത്തിനാൽ
ചകിതഹരിണീനേത്രം മാനം കലർന്നു ചവിട്ടുകിൽ
സകില സുകൃതീ ശ്രീമന്മീനാങ്കനാലുരരീകൃതൻ.
സുകിസലയം=നല്ല തളിർ.
അലക്തകരക്തം=അലക്തം (ചെമ്പഞ്ഞിച്ചാറു )കൊണ്ടു രക്തം (ചുകന്നത്)
സകിലികിലിതം=കിലുങ്ങുന്നശബ്ദത്തോടുകൂടിയ
മഞ്ജീരം=പാദസരം.
ചരണം= പാദം
ചകിതഹരിണി നേത്രം=ചകിതയായ(ഭയപ്പെട്ട)ഹരിണിയുടെ (മാൻപേടയുടെ) നേത്രങ്ങൾ പോലെയുള്ള നേത്രങ്ങളോടുകൂടിയ സ്ത്രീ
സകിലസുകൃതി=സുകൃതിയായ അവൻ തന്നെ ആകുന്നു.
മീനാങ്കൻ=കാമദേവൻ.
ഉരരീകൃതൻ=അംഗീകരിക്കപ്പെട്ടവൻ.
‘ഹരിണീ’ ശബ്ദം കൊണ്ട് ംരം പദ്യത്തിന്റെ വൃത്തം കൂടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |