താൾ:Sree Amaruka shathakam - Amarukakavi 1893.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൧

ചുമ്മാതെന്തേ പടാന്തം ദൃഢതരമരഞാൺ-
കൊണ്ടു ബന്ധിച്ചുറങ്ങു-
ന്നിമ്മാൻകണ്ണാളിവണ്ണം പ്രിയനവളുടെയാ-
ളോടു മന്ദം വദിക്കേ
അമ്മാ!യിമ്മാമുറങ്ങുന്നതിനുമനുവദി-
ക്കുന്നതില്ലെന്നു കോപി-
ച്ചമ്മാറമ്മെത്തയിൽത്താൻ ഛലമൊടവൾ തിരി-
ഞ്ഞൊട്ടിടം വിട്ടവന്നായ്.

പടാന്തം=വസ്ത്രത്തിൻറെ അറ്റം.
ഇമ്മാം=രം, മാം (എന്നെ)
ഛലം=വ്യാജം


ഏകസ്മിഞ്ചരയനേ പരാന്മുഖതയാ
വീതോത്തരം താമ്യതോ-
രന്യോന്യസ്യ ഹൃദി സ്ഥിതേപ്യനുനയേ
സംരക്ഷതോഗ്ഗൌൎരവം
ദംപത്യോശ്ശനകൈരപാംഗവലനാ-
ന്മിശ്രീഭവച്ചക്ഷഷോ-
ഭൎഗ്നോ മാനകലിസ്സഹാസരഭസ-
വ്യാവൃത്തകണ്ടഗ്രഹം (൨൧ )

അന്യോന്യം പ്രണയകോപത്തെ നടിച്ചു കിടന്ന നായികാനായകന്മാരുടെ കോപം മാറിയ പ്രകാരത്തെ കവി പറയുന്നു.


ഉൾത്താപത്തോടൊരേ മെത്തയിലനഭിമുഖം
തമ്മിൽ മിണ്ടാതെ ഭായ്യാൎ-
ഭത്താൎക്കന്മാരെ തൻഗൗരവമതിനെ വിടാതേ പണിപ്പെട്ടിരിക്കേ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/31&oldid=171083" എന്ന താളിൽനിന്ന് ശേഖരിച്ചത്