താൾ:Sree Amaruka shathakam - Amarukakavi 1893.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൭

ചിന്താമോഹനിബദ്ധ്യമാനമനസാ മൗനേനപാദാനതഃ പ്രത്യാഖ്യാതപരാങ്മുഖഃപ്രിയതമോ ഗന്തും പ്രവൃത്തശ്ശഠഃ സവ്രീളൈരലസൈർന്നിരന്തരലുഠൽബാഷ്പാകുലൈരീക്ഷണൈ- സ്തമ്പ്യംഗ്യാ സ പുനസ്തയാ തരളയാ തത്രാന്തരേ വാരിതഃ(൬൪)

തിരസ്കൃതനായ നായകൻ പോകാൻ ഭാവിച്ചപ്പോൾ നായിക തടുത്ത പ്രകാരത്തെ കവി പറയുന്നു.

പ്രാണപ്രേഷ്ഠൻപ്രണാമത്തെയുമവൾ വകവയ്ക്കതിരുന്നോരു നേരം ക്ഷീണപ്പെട്ടേതുമോതാതരിശമൊടു ശഠൻ പോകുവാനായ് തുനിഞ്ഞാൻ നാണപ്പെട്ടേറുമാലസ്യമൊടവിരളബാഷ്പാർദ്രമാമീക്ഷണത്താ- ലേണപ്പെൺകണ്ണി നോക്കീട്ടവനെ വിവശയായ് തൽക്ഷണത്തിൽ തടുത്താൾ.

പ്രാണപ്രേഷ്ഠൻ=പ്രാണപ്രിയതമൻ. അവിരളബാഷ്പാർദ്ര=അവിരളമായ(ധാരമുറിയാത്ത)ബാഷ്പം കൊണ്ടു ആർദ്രം.


ക്വചിത്താംബൂലാക്തഃക്വചിദഗുരുപങ്കാങ്കമലിനഃ ക്വചിച്ചൂർണ്ണോൽഗാരീ ക്വചിദപി ച സാലക്തകപദഃ വലീഭംഗാഭോഗൈരളകപതിതൈശ്ശീർണ്ണകുസുമൈ- സ്ത്രിയാ നാനാവസ്ഥം പ്രഥയതി രതം പ്രച്ഛദപടഃ (൬൫)
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/67&oldid=171122" എന്ന താളിൽനിന്ന് ശേഖരിച്ചത്