Jump to content

താൾ:Sree Amaruka shathakam - Amarukakavi 1893.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൫

വക്ഷസ്സ്=മാറിടം.
അംഘ്രിപ്രണമനകപടാൽ=അംഘ്രികളിൽ (കാൽക്കൽ) പ്രണമനം(നമസ്കാരം) എന്നുള്ള കപടത്തോടെ.
ഗോപനംചെയ്തു=മറയ്ക്ക.


ത്വം മുഗ്ദ്ധാക്ഷി വിനൈവ കഞ്ചുളികയാ
ധത്സേ മനോഹാരിണീം
ലക്ഷ്മീമിത്യഭിധായിനീ പ്രിയതമേ
തദ്വേണികാസംസ്പൃശി
ശയ്യോപാന്തനിവിഷ്ടസസ്മിതവധൂ-
നേത്രോത്സവാനന്ദിതോ
നിയ്യാൎതശ്ശനകൈരളീകവചനോ-
പന്യാസമാളീജനഃ(൨൫)

ക്രീഡാതരളനായ നായകൻറെ ചേഷ്ടയേയും സഖികളുടെ തൽക്കാലോചിതപ്രവൃത്തിയെയും കവി പറയുന്നു.


മയ്യേൽക്കണ്ണീ! നിനക്കേറുമൊരഴകു മുല-
ക്കച്ച കൂടാതെ തന്നേ
പൊയ്യല്ലെന്നോതി മെല്ലെ പ്രിയതമനതിലേ-
ക്കെട്ടു തൊട്ടീടുമപ്പോൾ
ശയ്യയ്ക്കാരാലിരിക്കും സുമുഖിയുടെ മുഖം
നോക്കിയാനന്ദമോടെ
പയ്യപ്പോയീടിനാരാളികൾ വെളിയിലളീ-
കങ്ങളോരോന്നു ചൊല്ലി.

ആരാൽ=സമീപത്തിൽ
അളീകങ്ങൾ=വ്യാജങ്ങൾ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/35&oldid=171087" എന്ന താളിൽനിന്ന് ശേഖരിച്ചത്