താൾ:Sree Amaruka shathakam - Amarukakavi 1893.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


               ൬൯

ബന്ധുക്കൾക്കാക്കി ബാഷ്പോദകഝരികഗുരുക്കൾക്കുമശ്രാന്തചിന്താം ചിന്തും ദൈന്യത്തെയെല്ലാം പരിജനമതിനും താപമത്തോഴിമാർക്കും സന്ധിപ്പിച്ചന്യരിൽ തന്നഴൽ പരമസുഖം ശ്വാസമാത്രേണഖിന്നാ പന്തൊക്കും കൊങ്കയാൾ ചേർന്നിടുമുടനെയിനി സ്വൈരമായ് നീയിരിക്ക

ബാഷ്പോദകഝരിക=കണ്ണുനീരിന്റെ പ്രവാഹം അശ്രാന്തചിന്താം= ഇടവിടാതുള്ള വിചാരത്തെ. ശ്വസമാത്രേണഖിന്നാ=ശ്വാസമാത്രത്തോടുകൂടി ദുഖിച്ചുങ്കൊണ്ടിരിക്കുന്നവൾ-സകല ചേഷ്ടകളും പോയിട്ടു ശ്വാസം വലിക്കുന്നതുകൊണ്ടുമാത്രം ജീവനുണ്ടെന്നു ബോധപ്പെടത്തക്കവണ്ണം കഷ്ടപ്പെടുന്നൂ എന്നു താല്പര്യം. പരമസുഖം=പരമമായ സുഖത്തെ.ഒരിക്കലും ദുഃഖമുണ്ടാകാത്തവിധത്തിലുള്ള പരലോകസുഖത്തെ(ചേർന്നിടും)


സ്ഫുടതു ഹൃദയംകാമഃകാമം കരോതു കൃശാം തനും ന സഖി ചടുലപ്രേമ്ണാ കാര്യം പുനർദ്ദയിതേന മേ ഇതി സരഭസം മാനോടോപാദുദീര്യ വചസ്തയാ രമണപദവീ സാരംഗാക്ഷ്യാ സശങ്കിതമീക്ഷിതാ (൭൯)


കോപാവസരത്തിലും പ്രേമാതിശയത്താൽ നായികയ്ക്കുണ്ടായ ചേഷ്ടാവിശേഷത്തെ കവി പറയുന്നു. ദേഹത്തെക്കൃശമാക്കിടട്ടലർശരൻ പൊട്ടട്ടെയെൻ നെഞ്ചകം സ്നേഹസ്ഥൈര്യമകന്ന കാന്തനെയിനിക്കാണേണ്ടെനിക്കെൻ സഖി!
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/79&oldid=171135" എന്ന താളിൽനിന്ന് ശേഖരിച്ചത്