താൾ:Sree Amaruka shathakam - Amarukakavi 1893.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൯

ത്വമപി വശഗോ മാനവ്യാധേവിചിന്തയ നാഥ ഹേ
കിസലയമൃദുജ്ജീൎവേദേവം കഥം പ്രമദാജനഃ (൫൪)

സഖി നായകിയെ കുറിച്ചു ഉദാസീനനായ നായകനെ അധിക്ഷേപിക്കുന്നു.

പാരം കാമൻ വിരഹവിഷൻ മെയ് മെലിപ്പിച്ചിടുന്നൂ
സ്വൈരം കാലൻ ദിവസഗണനാദക്ഷനത്യന്തരൂക്ഷൻ
ഘോരം മാനാമയമതിനു ഹാ വശ്യനായ് നീയുമോക്കിൎ-
ന്നേരം ജീവിപ്പതു സുകരമോ ദുബ്ബൎലസ്ത്രീജനത്താൽ.

വിരഹവിഷമൻ=വിരഹത്തിൽ വിഷമൻ (ക്രൂരൻ)
ദിവസഗണനാദക്ഷൻ=ദിവസങ്ങളുടെ ഗണനയിൽ (എണ്ണലിൽ) ദക്ഷൻ (സമത്ഥൎൻ) കൊല്ലാൻ ബദ്ധപ്പെടുന്നവൻ എന്നു താൽപയ്യംൎ.
അത്യന്തരൂക്ഷൻ=അത്യന്ത്യം (ഏറ്റവും) രൂക്ഷൻ (നിദ്ദൎയൻ.)
സുകരമോ=എളുപ്പമോ.
ദുബ്ബൎലസ്ത്രീജനം=ദുബൎലമായ (അശക്തമായ) സ്ത്രീജനം.

പരിമ്ലാനേ മാനേ മുഖശശിനി തസ്യാഃ കരധൃതേ
മയി ക്ഷീണോപായേ പ്രണിപതനമാത്രൈകശരണേ
തദാ പക്ഷ്മപ്രാന്തവ്രജപുടനിരുദ്ധേന സഹസാ
പ്രസാദോ ബാഷ്പേണ സ്തനതവിശീണ്ണേൎന കഥിതഃ (൫൫)

നായികയുടെ കോപം ശമിച്ച പ്രകാരത്തെ നായകൻ പറയുന്നു.

മാനം മ്ലാനതയാന്നുൎ മാനിനി കരം കൊണ്ടാനനം താങ്ങിയും
ഞാനംഘ്രിപ്രണതിക്കൊരുങ്ങിയുമുപായങ്ങൾ ഫലിക്കായ്കയാൽ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/59&oldid=171113" എന്ന താളിൽനിന്ന് ശേഖരിച്ചത്