രാത്രിയിൽ നായികാനായകന്മാർ പറഞ്ഞ വാക്കുകളെ രാവിലെ വിളിച്ചു പറയുന്ന കിളിയെ നായിക തടുക്കുന്ന പ്രകാരത്തെ കവി വണ്ണിൎക്കുന്നു.
രണ്ടാളും രാത്രിയിൽ ചേന്നൎരുളിയ മൊഴിതാൻ
സന്നിധാനേ ഗുരൂണാം
കൊണ്ടാടിക്കൊഞ്ചിയാമ്രേഡിതമൊടുഷസി ചൊ-
ല്ലുന്ന കേളീശുകത്തെ
മിണ്ടാതാക്കുന്നു ചം ചൂപുടനികടമതിൽ
കണ്ണിൎകാപത്മരാഗം
വണ്ടാർപൂവേണി കാണീച്ചവനതവദനാ
ദാഡിമീബീജദംഭാൽ.
ഗുരൂണാം സന്നിധാനെ=ഗുരുക്കളുടെ സന്നിധിയിൽ.
ആമ്രേഡിതം=പിന്നയുംപിന്നയും ആവൃത്തി.
ഉഷസി=പ്രഭാതത്തിൽ.
ചംചൂപുടനികടം=ചംചൂപുടത്തിന്റെ (കൊക്കിന്റെ) നികടം (സമീപം)
കണ്ണിൎകാപത്മരാഗം=കണ്ണാൎലങ്കാരമായ പത്മരാഗരത്നം
അവനതവദനാ=ലജ്ജകൊണ്ടു താഴ്ന്നതായ മുഖത്തോടു കൂടിയവൾ
ദാഡിമീബീജദംഭാൽ=ദാഡിമിയുടെ (മാതളംപഴത്തിന്റെ) ബീജം (കുരു) എന്ന ദംഭത്തോടെ (വ്യാജത്തൊടെ)
അജ്ഞാനേന പരാങ്മുഖീം പരിഭവാ-
ദാശ്ലിഷ്യ മാം ദുഃഖിതാം
കിം ലബ്ധം ശഠ! ദുന്നൎയേന നയതാ
സൗഭാഗ്യമെതാം ദശാം
പശ്യൈതദുയിതാക ചവ്യതികരാ-
സക്താംഗരാഗാരുണം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |