ദെവവിചാരണ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദെവവിചാരണ

രചന:ഹെർമൻ മോഗ്ലിംഗ് (1845), പരിഭാഷകൻ : ഹെർമൻ ഗുണ്ടർട്ട്

[ 5 ] ദെവവിചാരണ

തലശ്ശെരി ൧൮൪൫ [ 7 ] ശിവദിൻ - ഗംഗാരാം ബാഹുർ ഹൈ ഹൊ (പുറത്തുപൊയൊ)

ഗംഗാരാം - ആ പ്ക്കു ക്യാഹുവാ (നിങ്ങൾ്ക്ക എന്തായി കല്പിച്ച പ
ണിയെ ഞാൻ എടുത്തു

ശിവദിൻ - ഹും സബ് സിദ്ധ കിയാഹൈ (എല്ലാം തീൎത്തുവൊ)

ഗംഗ - സബ്‌സിദ്ധായി ഷാം ഹുയിലൊഗ് സബ് ദെഖനെ ആ
തെ ഹൈം ഹുഷാർ രഹൊ (എല്ലാം തീൎന്നു സന്ധ്യ
യായി ജനം എല്ലാം നൊക്കുവാൻ വരുന്നു സൂക്ഷിച്ചു
കൊൾ്വൂ)

ശിവ - ഹുഷാർ ക്യാ ഹൈ ഹുഷാർ (എന്തു സൂക്ഷിക്കെണ്ടു)

ഗംഗ - തും നഹി ആവെഗെതൊ വഃ ഖെൽ നഹി ഖെലുംഗാ-
നിങ്ങൾ വരാഞ്ഞാൽ ഞാൻ ആ കളി കളിക്കയില്ല

ശിവ - ക്യാഹൈ ഗദ്ധെ നഹി ഖെലീതൊ ഠൊക്കുംഗാ- എ
ന്തൊരു കഴുത കളിക്കാഞ്ഞാൽ കുത്തും രാവിലെ ഞാൻ
പറഞ്ഞതു പൊലെ ചെയ്യാഞ്ഞാൽ ജീവനൊടു വരും

ഗംഗ - മൌൻ സെരഹൊ - അടങ്ങിയിരിപ്പിൻ എന്ത കഥ ക
ളിക്കെണം-

ശിവ - ആരെ ഗദ്ധെ ഛൊഡദെ - എടാ കഴുതെ വിടു ദെവ
കഥയൊ രാക്ഷസ കഥയൊ എന്തെങ്കിലും കളികെട്ടുവൊ
കളിച്ചിട്ടു ലെലം വിളിക്ക നിലാവ ഉച്ചെക്ക വരുമ്പൊൾ പ [ 8 ] ണി എല്ലാം തീൎത്ത ഓടിപൊവാൻ ജറൂർ ഊണ്ടു എന്റെ
ഗ്രഹദൊഷത്തെ നൊക്കെണമെ മാദെവി ഞാൻ ന
ല്ലവണ്ണം പൂജിക്കും

ഗംഗ - ഔർ ഏക്കീ ചബാത സുനൊ - ഒരു വാക്കു കെൾ്ക്കു എല്ലാം
വില്ക്കെണമൊ എതു വഴി പൊകെണം

ശിവ - സബസബ ഗദ്ധെ - എല്ലാം വിറ്റു വിടു നരകത്തിൽ പൊ
കട്ടെ

ഗംഗ - ഇവൻ എനിക്ക നല്ല അഛ്ശൻ തന്നെ എനിക്ക ഒരു ഗതി
യും ഇല്ല അമ്മയെ കാണ്മാനില്ല അഛ്ശന്ന കാലുനില്പില്ല
നിത്യം സഞ്ചാരം കുലമില്ല കുഡുംബവും ഇല്ല അഛ്ശൻ
അവീൻ തിന്നുകയൊനാണം കെടുക്കയൊ അടിക്കയൊ
രാത്തെണ്ടലിന്നു പൊകയൊ മറ്റെന്ത എന്നെ പൊ
ലെ ആശ്രയമില്ലാത്തവനുണ്ടൊ ഹൊ ജനങ്ങൾ വന്നു
രാത്രിയായി ഇന്ന എല്ലാ പാവകളെയും കാട്ടുന്നു വലി
യ കളി വെണം അപ്പാ പാതിരിയും ഉപദെശിയാരും
കൂടവന്നു

പാതിരി - എടൊ ഇന്നും ഈ ഊരിൽ ഇരിക്കുന്നുവൊ കഷ്ടം ദി
നം ഈ നിസ്സാര കളികളെ കാട്ടുന്നതിനാൽ മടിപ്പുവ
ന്നില്ലയൊ

ഗംഗ - വന്നാലും എന്ത വയറു നിറെക്കെണ്ടെ

പാതി - നല്ല പണി എടുത്തു ദിവസം കഴിക്കാമല്ലൊ ജനങ്ങളുടെ
ബുദ്ധിയെ വഷളാക്കുന്ന ഈ കള്ളകളികളെ കാട്ടി ന [ 9 ] ഷ്ടം തിരിയുന്നത ഇങ്ങിനെപ്രാപ്തിയുള്ള കുട്ടിക്ക തക്ക
തല്ല

ഗംഗ - ഞാൻ എന്ത ചെയ്യും അഛ്ശന്റെ പണി ഞാൻ വശാക്കി
കൊണ്ട അഛ്ശന്റെ ഒരുമിച്ചു പൊയി അവൻ ചെയ്യു
ന്നതിനെചെയ്തു നടക്കെണ്ടെ നിങ്ങൾ എനിക്ക അന്ന വ
സ്ത്രങ്ങൾ തരുന്നുണ്ടൊ

പാതി - എന്റെ വാക്കു കെട്ടു കൂട വന്നാൽ തരാം പിന്നെ അഛ്ശ
ന്ന അറിയാത്ത സത്യ വഴിയെ കാണിച്ചു രക്ഷ വരുത്തുന്ന
ജ്ഞാനത്തെയും ഗ്രഹിപ്പിക്കാം

ഗംഗ - ഒഹൊ നിങ്ങളുടെ മനസ്സ അറിഞ്ഞ രണ്ടു മൂന്നു വട്ടം ഞാൻ
തെരുവിൽ വെച്ചു ഈ വാക്കു കെട്ടിരിക്കുന്നു അതു നല്ലതു
നെർ എങ്കിൽ നല്ല വെദം തന്നെ പത്തു നൂറു ജനങ്ങൾ അ
തു കെട്ടു ധൎമ്മ പുസ്തകങ്ങളെ വാങ്ങിസലാം ചെയ്തു ഉടനെ
ഇപ്പുറത്തു വന്നു ഞങ്ങളുടെ കളിനൊക്കി സന്തൊഷിച്ചു
ചിരിച്ചു പൈസയും തന്നിരിക്കുന്നു പിന്നെ രഥൊത്സ
വത്തിന്നു പൊയി ക്ഷെത്രത്തിൽ തൊഴുതു വഴിപാടു ക
ഴിപ്പിച്ചു നടക്കും ദെവ പൂജ പാവക്കളിമുതലായനെര
മ്പൊക്കുകളെ കണ്ടു രസിക്കുന്നു നിങ്ങളുടെ വാക്ക ആരുടെ
മനസ്സിലും ചെരുന്നില്ല

പാതി - അതു നെർ തന്നെ അയ്യൊ പാപം എന്നെ ഉള്ളു ഈ പ്രപ
ഞ്ചമായയാൽ അന്ധത പിടിച്ച ഹൃദയത്തിങ്കൽ ദെ
വതെജസ്സും തത്വ ജ്ഞാനവും ബൊധിക്കുന്നില്ല എങ്കിലും നീ [ 10 ] ത്രി മൂൎത്തികളുടെ കാൎയ്യവും ഈ സാരം ഇല്ലാത്ത അഹൊ
വൃത്തിയും രണ്ടും നെരമ്പൊക്കത്രെ എന്നറിഞ്ഞതിന്റെ
ശെഷം എന്റെ വാക്ക അല്പം പരീക്ഷിക്കെണ്ടെ എല്ലാവ
രൊടും നിന്നൊടും ഞാൻ പറയുന്നു പാപപരിഹാരവും നിത്യ
ജീവത്വവും ലൊക രക്ഷിതാവായ യെശു ക്രിസ്തങ്കൽ വി
ശ്വസിക്കുന്ന ദൊഷികൾ്ക്ക ദൈവത്തിൽ നിന്നുണ്ടാകും നി
ന്റെ വഴിയിൽ നടക്കുന്നതിനാൽ ക്ലെശവും ദാരിദ്ര്യവും
അടുത്തിരിക്കുന്നതല്ലാതെ മരണശെഷം അധികമായ
ചെതവും വരും യെശുവിൽ വിശ്വസിച്ചാൽ ആയവൻ ലൊക
പാപത്തിന്നും നിന്റെ ദൊഷങ്ങൾ്ക്കും വെണ്ടി തന്റെ പ്രാ
ണനെ വിട്ടു സമ്പൂൎണ്ണമായ ഒരു ബലിയെ കഴിച്ചതിനാൽ
പാപ മരണ നരകങ്ങളിൽ നിന്നും തെറ്റി പൊകുന്ന മാൎഗ്ഗം
ഉളവായി കൊടി ജനങ്ങൾ ദെവ കരുണയെ നിരസിച്ചാ
ലും നീയും അവിശ്വാസത്താൽ നശിച്ചു പൊകെണമൊ

ഗംഗ - ഞാൻ വിചാരിക്കട്ടെ

പാ - അതെ ആലൊചന വെണം നാള ഇവിടെ ഇരിക്കുമൊ

ഗംഗ - അറിഞ്ഞു കൂട അഛ്ശനിരുന്നാൽ ഇരിക്കും പൊയാൽ
പൊകും ഇപ്പൊൾ വിളക്കു കത്തിക്കെണം സമയമായി

ചെട്ടി - തന്നെ ഭാഗവതരെ കത്തിച്ചുവൊ നല്ല കളികാട്ടു ഉത്സ
വം തീൎന്നു നാളെ ഞങ്ങൾ പൊകും

വാണിയൻ - എടാ ചന്തു ഇക്കല്ലിന്മെൽ നല്ലവണ്ണം കുത്തിരു ഇ
രുന്നുവൊ - അമ്പൂട്ടി നിണക്കും ഇടം ഉണ്ടു ഇങ്ങു വാജ്യെ [ 11 ] ഷ്ഠന്റെ കൂട കുത്തിരു വീഴരുത ഘട്ടിയായി തമ്മിൽ പി
ടിച്ചുവൊ ഹെ ഭാഗവതരെ കുട്ടികൾ നല്ലവണ്ണം കാണു
ന്ന കളിവെണം വലിയ തമാശ ചെയ്താൽ അരരൂപ്പിക
തരാം

ഗംഗ - അസ്സലായി കളി കാട്ടാം എല്ലാ പാവകളെയും നിറുത്താം

കൊല്ക്കാരൻ - ഭാഗവതരെ ഇപ്പൊൾ കളിക്കുമൊ

ഗംഗ - ക്ഷണത്തിൽ തുടങ്ങും

കൊല്ക്ക - മൂപ്പനുണ്ടൊ

ഗംഗ - ഉണ്ടു ധ്യാനം ചെയ്തൊണ്ടിരിക്കുന്നു

ശിവദിൻ - അകത്തു നിന്നു – ഗംഗാരാം കൊൻഹൈ - ഈ പറയുന്ന
ത ആർ -

ഗംഗ - ക്യാഹൈ കുഛ നഹി - എതും ഇല്ല വളരെ ജനം വന്നു
വിശെഷം പറയുന്നത്രെ

ശിവ - അരെ ഗദ്ധെ - ഹൊ കഴുതെ

പാതിരി - ബാല്യക്കാര അകത്തുള്ളവൻ അഛ്ശനൊ

ഗംഗ - അഛ്ശനൊ എന്തൊ പൊറ്റിയവൻ തന്നെ

പാതി - സമുവെലയ്യാവെ കെട്ടീരാ നാൻ ചൊന്നപ്പടിയെ എ
ൻറു തൊൻറുകിറതു

ഉപദെശി - കെട്ടെനെ ആലൊചനൈ ചെയ്കിറെൻ എൻ
തിമൊത്യനുടയ വയസ്സളവായിരുക്കിറാൻ

പാതി - ചുമ്മ - ഇതു നമുക്കു നല്ല നാൾ എൻറു നിനൈക്കിറെൻ നാ
ൻ ഇങ്കെ നില്ക്കിറെൻ നീർ പൊലീസ്സ ആമീനിടത്തിൽ [ 12 ] പൊവീരാക

ഉപദെശി - തുരയവൎകൾ ചൊന്നപ്പടിക്കു പൊകിറെൻ ഞാ
ൻ സന്തൊഷത്താൽ കവലപ്പെടുന്നു അനെക വൎഷങ്ങളി
ലെ ദുഃഖത്തിന്ന ദൈവം ഇന്നു നിവൃത്തി വരുത്തിയാൽ
എത്ര ഒരു സൌഖ്യം - പൊകിറെൻ

പാതിരി - എടൊ ജനങ്ങളെ ഈ അരങ്ങിന്റെ മുമ്പിൽ കൂടി
വന്ന നിങ്ങളുടെ കൂട്ടത്തെ ഞാൻ നൊക്കി ദുഃഖത്തൊ
ടിരിക്കുന്നു ദൈവവചനം കെൾ്വാൻ പത്തു വരുന്നതി
ൽ ഇവിടെ നൂറൊളം കൂടി ഇരിക്കുന്നു ഈ ഉത്സവം
കൊണ്ടാടി പുകഴ്ത്തുന്നദെവകൾ എല്ലാം കള്ള ദെവർ
എന്നറിഞ്ഞിട്ടും നിങ്ങൾ ഊരും വീടും വിട്ടു ദൂരത്തു നി
ന്നു വന്നു തൊഴുതു വെറുതെ പണം ചെലവിട്ടു രാപ്പക
ലും വീഥിയിലും വെളിയിലും ഉലാവി കൊണ്ടു കൂട കൂട
പറഞ്ഞു കെട്ട സത്യ വചനം എല്ലാം മറന്നു നടക്കുന്നതു
മല്ലാതെ ക്ഷെത്ര വെല തീൎന്ന ഉടനെ ഈ നിസ്സാരമായ
കളിയെ പിന്നെയും കാണെണം എന്നു വെച്ചു ഇവിടെ
കൂടി വന്നിരിക്കുന്നു പൂൎവ്വന്മാരും ബ്രാഹ്മണരും കല്പിച്ചുവ
ല്ലൊ എന്നു ചൊല്ലി ഇല്ലാത്ത ദെവകളുടെ ബിംബങ്ങ
ളെ ആരാധിച്ചും അഴിച്ചലുള്ള ദുൎമ്മൎയ്യാദകളെ ആ
ചരിച്ചും ജീവനുള്ള ദൈവത്തെ അറിയാത്തവൎക്ക ജ
നിക്കുന്ന ദൊഷങ്ങളാലും ശൈത്താൻ ഈ ലൊക ത
മസ്സിൽ നടത്തുന്ന കള്ള തന്ത്ര വിദ്യകളാലും ഇരുണ്ടു [ 13 ] മയങ്ങി എവിടുന്നു വന്നുവെന്നും എവിടെക്ക പൊകും
എന്നും ബൊധിക്കാതെ ഗതിയില്ലാത്തവരായി വല
ഞ്ഞു തിരിഞ്ഞു ദുൎന്നടയിലും ഉപദ്രവത്തിലും മുങ്ങി വെ
റുതെ ജീവകാലം കഴിക്കുന്നു ഉത്സവഘൊഷം നിമി
ത്തം അങ്ങാടിയിൽ വന്നിട്ടുള്ള ഈ കളിക്കാരെ കാണെ
ണ്ടതിന്നു എട്ടു പത്തു ദിവസം വളരെ ഭ്രാന്ത പിടിച്ച
വരെ പൊലെ വന്നു തിങ്ങി വിങ്ങി നിന്നു സ്വസ്ഥ ബുദ്ധി
കൊണ്ട ഒന്നും വിചാരിയാതെ പാവകളുടെ കളിവി
നൊദത്തിൽ ലയിച്ചു പൊകുന്നു

ഊരാളി - നിങ്ങൾ്ക്ക അറിഞ്ഞ കൂട ഞാൻ വെറുതെ വന്നില്ല ചന്ത
യിൽ ൨ എരുമ മെടിച്ചു കൊണ്ടു പുരെക്കു മടങ്ങി
പൊകുന്നു

ഇടയൻ - സയ്പെ എന്ത പറഞ്ഞപ്പാ പെണ്ണുങ്ങൾ്ക്ക വസ്ത്രം
വെണ്ടെ പത്തു പതിനൊന്നു മാസം കന്നാലികളെ നൊക്കി
ട്ട അല്പം ഒരു തമാശ കാണ്മാൻ വന്നാൽ എന്ത

പാതിരി - ചത്ത കാൎയ്യം ദൊഷം എന്നല്ല എല്ലാ വിനൊദവും
ദൊഷം എന്നല്ല സത്യ ദൈവത്തിന്റെ സെവ ഉപെക്ഷി
ച്ചു സാരമില്ലാത്ത ദെവകളെ പൂജിക്കുന്നത ദൊഷം

ആശാരി - ഹൊ പാതിരിയെ വിലാത്തിയിൽ ഇ പ്രസംഗം
ചെയ്താൽ കൊള്ളാം ഈ രാജ്യത്ത വന്ന ജനങ്ങൾ്ക്ക ബു
ദ്ധി ഭ്രമം ഉണ്ടാക്കുന്നത എന്തിന്നു ഈശ്വരൻ നിങ്ങൾ്ക്ക
ഒരു വഴി കാണിച്ചിരിക്കുന്നു ഞങ്ങൾ്ക്കും ഒരു വഴി കാ [ 14 ] ണിച്ചിരിക്കുന്നു അതിന്നു നിങ്ങൾ്ക്ക എന്ന നിങ്ങൾ ആ വഴി
യും ഞങ്ങൾ ൟ വഴിയും നടന്നാൽ മൊക്ഷം വരും

പാതിരി - ദൈവം ഒരുത്തനല്ലയൊ

ആശാരി - പിന്നെയൊ അതിനാൽ എന്തു

പാതി - ഏകനായ ദൈവം തമ്മിൽ വിരൊധമായി വരുന്ന ൨
മൊക്ഷ മാൎഗ്ഗങ്ങളെ കാണിക്കുമൊ

ആശാരി - മാണിച്ചിട്ടുണ്ടല്ലൊ - ഓരൊരൊ രാജ്യക്കാൎക്ക
വെവ്വെറെ ഭാഷയും ആചാരവും ഉണ്ടല്ലൊ

പാതിരി - വിലാത്തിയിലും വെവ്വെറെ ഭാഷകളും ദെശാചാ
രങ്ങളും ഉണ്ടു എങ്കിലും എല്ലാ നാടുകളിലെ ക്രിസ്ത്യാനി
കളും ഏക ദെവനെ ആത്മാവിലും സത്യത്തിലും വന്ദി
ക്കെണം എന്നു സമ്മതിക്കുന്നു അവൻ അറിയിച്ച വെദത്തി
ൽ അവൻ കല്പിക്കുന്നിതു ഞാനല്ലാതെ അന്യ ദെവന്മാർ
ഇല്ല ആ വക ഉണ്ടാക്കി കൊൾ്കയും സെവിക്കയും അരുത
എന്നു പറഞ്ഞിരിക്കവെ ഹിന്തു രാജ്യക്കാരൊട എന്നെ
അല്ല മൂപത്തു മുക്കൊടി മൂൎത്തികളെ സങ്കല്പിച്ചു കൊണ്ടാ
ടെണം എന്നു കല്പിക്കുമൊ

ആശാ - നിങ്ങൾ എല്ലാം ഒന്നാക്കെണം എന്നു വെച്ചു കുടുമ ചെ
ൎത്തി വെഷം മാറ്റിപ്പാൻ വന്നിരിക്കുന്നു ഞാൻ ഒരു ബു
ദ്ധിയെ പറയട്ടെ നിങ്ങളുടെ ചട്ടയും തൊപ്പിയും വെണ്ടാ
നിങ്ങളും കൌപീനം ഉടുത്തു മുണ്ടു സൊമൻ കാവി വ
സ്ത്രം മുതലായതു ധരിച്ചു തലയിൽ കെട്ടി ഞങ്ങളെ പൊലെ നട [ 15 ] ന്നു കൊണ്ടാൽ നാം ഒന്നാകെണം എന്ന ആഗ്രഹത്തി
ന്നു നിവൃത്തി വരുമല്ലൊ ഇങ്ങെ പക്ഷത്തിൽ വളരെ ആൾ
ഉണ്ടു നിങ്ങൾ ചുരുക്കമത്രെ

ശാസ്ത്രി - ശി- ഇവൻ പൊട്ടൻ സായ്പെ ഒന്നു ചൊദിപ്പാനുണ്ടു അ
തിന്നു ഉത്തരം കൊടുത്താൽ കൊള്ളാം യേശു ക്രിസ്ത
ന്റെ വചനം നിങ്ങൾ്ക്ക ഉറപ്പിച്ചു കൊടുത്തത ആർ

പാതിരി - അവന്റെ വചനം നെർ എന്നു ഞാൻ ദിവ്യവെദം
കൊണ്ടും അനുഭവം കൊണ്ടും രണ്ടു വിധെന ഉറപ്പിച്ചി
രിക്കുന്നു -

ശാസ്ത്രി - നല്ലതു ഈശ്വരൻ ഈ പുസ്തകം ദെവലൊകത്തിൽ നി
ന്നു അച്ചടിച്ചു തൊലിൽ കെട്ടി നിങ്ങളുടെ കൈയിൽ
ഇറക്കി തന്നിരിക്കുന്നുവൊ ഇപ്പൊൾ എന്തവരും ജന
ങ്ങൾ കെൾ്പിൻ

പാതിരി - ഈ കൈയിലുള്ള പുസ്തകത്താൽ എനിക്കു സത്യബൊ
ധം വന്നു എന്നു ഞാൻ പറഞ്ഞില്ല ഇത അച്ചടിച്ചതും
തൊൽ കെട്ടിയതും ഹിന്തു രാജ്യത്തിൽ നിന്നു തന്നെ ഇ
തിലുള്ള വചനങ്ങളൊ ജീവനുള്ള ദൈവം ഒരൊ
രൊ കാലങ്ങളിൽ പണ്ടു പണ്ടെ ലൊകത്തിൽ പരസ്യമാ
ക്കി ഇരിക്കുന്നു ഈ യുഗത്തിന്റെ ആരംഭത്തിങ്കൽ ദെ
വപുത്രനായ യെശു ക്രിസ്തു മനുഷ്യനായി ജനിച്ചു മനു
ഷ്യൎക്ക പ്രത്യക്ഷനായി സഞ്ചരിച്ചു നിത്യ ജീവവചനങ്ങ
ളെ ശിഷ്യന്മാൎക്ക ഉപദെശിച്ചു തന്റെ നാമം ലൊക [ 16 ] ത്തിൽ എഞ്ചും പ്രസിദ്ധം ആക്കി എല്ലാ വംശങ്ങളെയും
പാപമരണങ്ങളിൽ നിന്നു നിത്യ ജീവത്വത്തിങ്കലെക്കു
വിളിച്ചു പൊരെണം എന്നു കല്പിക്കുന്നു അനന്തരം ആ
യിരം വൎഷത്തിന്റെ മുമ്പിൽ യെശുവിന്റെ ഭക്ത
മാർ ഞങ്ങളുടെ ദെശത്തിലും വന്നു അതിൽ കുടി ഇരിക്കു
ന്നവർ നിങ്ങളെ പൊലെ കള്ള ദെവ നാമങ്ങളെ
ധ്യാനിച്ചു നിങ്ങളെക്കാളും കാട്ടാള ഭാവമുള്ളവർ
എന്നു കണ്ടു ഞങ്ങളുടെ പൂൎവ്വമാരൊടു ലൊകരക്ഷി
താവായ യെശുവിന്റെ നാമം അറിയിച്ചു അതിന്നായി
ബഹു കഷ്ടങ്ങളെ സഹിച്ചു അദ്ധ്വാനിച്ചു ക്രമത്താലെ
പുരാണ വ്യാജങ്ങളെ അകറ്റി നാട്ടുകാരെ ക്രിസ്തസഭ
യൊട ചെൎക്കയും ചെയ്തു അന്നു തൊട്ടു ദെവവചനം ഞങ്ങ
ളുടെ രാജ്യത്തിൽ നടപ്പായ്വന്നു മാതാപിതാക്കന്മാരും
മറ്റും കുട്ടികളൊടറിയിക്കും അപ്രകാരം ഞാനും ചെറു
പ്പത്തിലെ ആയതു കെട്ടും ഈ പുസ്തകത്തിലുള്ള യെശു
ശിഷ്യന്മാരുടെ പ്രബന്ധങ്ങളെ വായിച്ചും അറിഞ്ഞിരി
ക്കുന്നു എന്നാലും എല്ലാ മനുഷ്യരിലും ഉള്ള ദെവ വൈരം
ഉപദെശത്താൽ വിട്ടില്ല ന്യായം അധികമായപ്പൊൾ പാ
പമൊഹങ്ങളും വൎദ്ധിച്ചു ഞാൻ പലപ്രകാരം ലംഘിച്ചു
ദൈവത്തെ നിരസിച്ചു എങ്കിലും ദൊഷ ഫലങ്ങളെ അനുഭ
വിക്കുന്ന സമയം മുമ്പിൽ കെട്ടതിനെ ദൈവം ഒൎപ്പിച്ചു
എന്റെ അഹംഭാവം താഴ്ത്തി പാപത്തെ തീൎക്കുന്നതു ഈ യെ [ 17 ] ശുവത്രെ എന്നു ബൊധം വരുത്തി ദുഃഖം മാറ്റി എ
നിക്കു വെണ്ടി മരിച്ചവനെ ഞാനും മരണത്തൊളം
സ്നെഹിക്കെണം എന്ന നിശ്ചയം ഉണ്ടാക്കി തന്നൊടു
ഇണക്കി ഇരിക്കുന്നു ഈ രാജ്യത്ത വന്നു യെശു നാമം
അറിയിക്കുന്നത എന്റെ സെവ തന്നെ എന്നു തെ
ളിഞ്ഞു വന്നപ്പൊൾ ഞാൻ നാടുവിട്ടു ഇവിടെ വന്നു
ദൈവം തരുന്ന പ്രാപ്തിക്ക തക്കവണ്ണം ആ ശുശ്രൂഷ
നിവൃത്തിച്ചു വരുന്നു ഇപ്രകാരം ചെയ്യുമ്പൊൾ ഈ
വചനം സത്യം എന്ന ഹൃദയത്തിൽ നിത്യ അനുഭ
വം കൊണ്ടു കണ്ടു വരുന്നു

ശാസ്ത്രി - നിങ്ങൾ കെട്ടുവൊ ഇവൻ പ്രമാണിക്കുന്ന വെദം
പാരമ്പൎയ്യ ത്താലെ തനിക്കു വന്നതിനാൽ പരമാൎത്ഥം
എന്നു നിശ്ചയിച്ചു നമ്മുടെ പാരമ്പൎയ്യ ന്യായങ്ങ
ളെ തള്ളി പുതിയ പുതിയ വഴിയെ ഉപദെശിക്കുന്നു-
ആഗമം ഐതിഹ്യം മുതലായതല്ലാതെ സത്യപ്രമാ
ണം ഇല്ലയൊ ആത്മ ജ്ഞാനം തന്നെ പ്രബലം പാതിരി
യെ നിങ്ങൾ മീ മാംസാ തൎക്കശാസ്ത്രങ്ങളെയും ഇമ്മാത്രം
പഠിച്ചു ഈ രാജ്യത്തിൽ വന്നതിനാൽ ലൊക പശു
ക്കളൊടു പറയെണ്ടതിന്നു മതിയായിരിക്കും ശാസ്ത്രാഭ്യാ
സം തികഞ്ഞവരൊടു പൊരുമൊ

പാതിരി - നിങ്ങളുടെ തൎക്കയുക്തികളെ ഞാൻ ഒരു നാളും അ
ഭ്യസിക്കയില്ല സത്യം പ്രതി പറയുന്നതിൽ ഒരംശം എ [ 18 ] ടുത്തു ഖണ്ഡിക്കയും മറ്റെതു മറക്കുകയും ചെയ്യുന്നത
ഞങ്ങളുടെ മൎയ്യാദയല്ല യെശുവിന്റെ ആദ്യ ശിഷ്യ
ന്മാരുടെ ചരിതങ്ങളെ ഞാൻ വായിച്ചു വിചാരിച്ചതും
അല്ലാതെ ഹൃദയാനുഭവം കൊണ്ടു ഈ മാൎഗ്ഗം സത്യം എ
ന്നു കണ്ടിരിക്കുന്നു പറഞ്ഞുവല്ലെ ഇങ്ങിനെ എനിക്കു ൨ പ്ര
മാണം ഉണ്ടു ആ ശിഷ്യന്മാരുടെ സാക്ഷ്യം വിചാരിച്ചാ
ൽ അവർ കണ്ണാലെ കണ്ടതും ചെവിയാലെ കെട്ടതും
ഉപദെശിച്ചും എഴുതിവെച്ചും ഇരിക്കുന്നു എന്നും ആ
സാക്ഷി പറയുന്നതിനാൽ അവൎക്ക ഹിംസയും ഉപദ്രവവും
അല്ലാതെ മറ്റ ഒരു ലാഭവും വന്നില്ല എന്നും അറിഞ്ഞു
കൊണ്ടു വിശ്വസിപ്പാൻ സംഗതി ഉണ്ടു ഹൃദയാനുഭവമൊ
ഇതെ ആ ശിഷ്യന്മാർ പറഞ്ഞ പ്രകാരം തന്നെ ഞാൻ എ
ന്നിലും പാപത്തെ കണ്ടു യെശുവെ വിശ്വസിച്ചതിനാൽ അ
വൎക്കും എനിക്കും ഒരു പൊലെ പാപ പരിഹാരവും നിൎഭയ
മായ സമാധാനവും വന്നു അവർ ചെയ്ത കണക്കെ ഞാനും
യെശുവിന്റെ പിതാവെ എന്റെ പിതാവ എന്നു വിളി
ച്ചു ഞാൻ അവന്നു മകനായി എന്നു ദിവസെന പ്രാൎത്ഥ
നയിൽ അറിഞ്ഞും അവൻ എന്റെ ചൊദ്യങ്ങളെ
കെട്ട ആശ്വാസം വരുത്തുന്നു എന്നു സംശയം കൂടാ
തെ ഗ്രഹിച്ചും കൊണ്ടിരിക്കുന്നു മറ്റെവരിലും കാണു
ന്നത അപ്രകാരം തന്നെ ഒക്കുന്നു ഞങ്ങളുടെ വചനം
കെട്ടു ചിരിക്കുന്നവരും ദുഷിക്കുന്നവരും അനുസരിക്കു [ 19 ] ന്നവരും ചതിക്കുന്നവരും മറ്റും പല വിധത്തിലുള്ളവരും
ഉണ്ടു ഇവരുടെ ഭാവ വിവരങ്ങളെ ഒക്കെയും ഈ പുസ്തക
ത്തിൽ എഴുതി കാണുന്ന പ്രകാരം തന്നെ കാണുന്ന സകല
ത്തിന്റെ അന്തൎഭാവത്തെ തുറന്നു വെളിവാക്കുന്നത ഈ
ദെവവചനം തന്നെ ഈ ഹൃദയാനുഭവം കൊണ്ടു പറ
ഞ്ഞതു നിങ്ങൾ വിട്ടു മറ്റെ ന്യായത്തെ മാത്രം ഖണ്ഡിച്ചി
രിക്കുന്നു അങ്ങിനെ ചെയ്തു കൊള്ളട്ടെ എല്ലാ തൎക്കയുക്തി
കളെക്കാളും വെറും സത്യത്തിന്നു തന്നെ ബലം ഏറി
ഇരിക്കുന്നു

ശാസ്ത്രി - കൊപം വെണ്ടാ നിങ്ങളുടെ വെദം സത്യമായിരിക്കും
അതു കളവു എന്നു പറയെണ്ടതിന്നു ഞാൻ നിൎമ്മൎയ്യാദ
ക്കാരനല്ല നിങ്ങളൊ ഞങ്ങളുടെ ശാസ്ത്രപുരാണങ്ങൾ
കളവു എന്ന പിന്നെയും പിന്നെയും പറയുന്നു അതിൽ എ
ന്തസാരം മഹൎഷികൾ പണ്ടെ വരുത്തിയ വ്യവസ്ഥെക്കു
നീക്കം വരിക ഇല്ല

പാതിരി - ഇല്ലയൊ ഇതു വിചാരിയാതെ പറഞ്ഞതു ഗൊ മെധം
നരമെധം അശ്വമെധം മുതലായതു വെദശാസ്ത്രങ്ങളി
ൽ ഉണ്ടല്ലൊ ഇപ്പൊൾ മൂരി കുതിര മനുഷ്യർ മുതലാ
യ പ്രാണികളെ വധിച്ചു ബലികഴിക്കുന്നുണ്ടൊ നാലാശ്ര
മമുള്ളതിനാൽ വാനപ്രസ്ഥാശ്രമത്തെ ആർ ആചരിക്കു
ന്നു ബ്രഹ്മചാരികൾ ഇന്നും കുടം എടുത്തു കൊണ്ടു നടക്കു
ന്നുവൊ-അതിഥിസല്ക്കാരത്തിന്നായി ബ്രാഹ്മണൻ മൃഗങ്ങ [ 20 ] ളെ കൊന്നു പാകം ചെയ്യുന്നുവൊ-ശ്രാദ്ധത്തിങ്കൽ മാം
സം തിന്നുന്നുവൊ- സൌത്രാമണിയിലും ബ്രാഹ്മണന്നു
മദ്യം സെവിക്കാമൊ ജ്യെഷ്ഠൻ മരിച്ചാൽ അനുജ
ൻ അവന്റെ ഭാൎയ്യയെ എടുക്കുന്നതും ഭൎത്താവമരിച്ചാ
ൽ രാജസ്ത്രീവെറെ പത്രിയെ വരിക്കുന്നതും മറ്റുള്ള പുരാ
ണ വിധികളും എവിടെ നടക്കുന്നു. മനുവിന്റെ കാലത്തി
ൽ ബ്രാഹ്മണർ അനുസരിച്ച ഭക്ഷണ നിയമങ്ങളെ ഇപ്പൊ
ൾ തള്ളി ഇരിക്കുന്നു. ആയിരം ദ്വിജന്മാരിൽ ഒരുവൻ എ
ങ്കിലും മനുവിന്റെ സംഹിത വായിച്ചാൽ ആശ്ചൎയ്യം തന്നെ
വായിച്ചാലും അൎത്ഥം അറിയുന്നില്ല-ഇപ്പൊൾ അഴിയുന്ന
മൎയ്യാദകൾ പുരാതന മല്ല നൂതനമായി ഉണ്ടായതത്രെ

വാണിയൻ - ഒ സായ്പെ സമയമായി - തിരശ്ശീലയുടെ പിന്നിൽ
വിളക്കുകൾ കത്തുന്നുണ്ടു കളിക്ക എല്ലാം തയ്യാറായി നി
ങ്ങളും ശാസ്ത്രിയാരും വിശെഷം പറഞ്ഞു പൊന്നാൽ കളി
നടക്കയില്ല

പാതിരി - ശാസ്തികളെ നാം ഈ കുളങ്ങര ചെന്നു നിന്നു പറക ഇ
വർ കളി കണ്ടു കൊള്ളട്ടെ

ഗംഗ - ഹൊ പാതിരികളെ പൊകെണ്ടാ ഞാൻ ഒരൊ സമയം നി
ങ്ങളെ അടുക്കെ വന്നല്ലെ നിങ്ങളും ഒരിക്കൽ എന്റെ
അടുക്കെ വരരുതൊ

പാതിരി - വല്ലാത്ത കളി കണ്ടും അസഭ്യ വാക്കുകളെ കെട്ടും
കൊൾ്വാൻ ഞാൻ നില്ക്കെണമൊ [ 21 ] ഗംഗ - ഇന്ന അപ്രകാരമല്ല നിങ്ങളും കണ്ടു സന്തൊഷിപ്പാ
ന്തക്കവണ്ണം കളിക്കും നിങ്ങളുടെ പ്രസംഗത്തിലെ അ
ഭിപ്രായത്തൊട ഒത്തു വരും - നില്ക്കരുതൊ

പാതിരി - അങ്ങിനെ എങ്കിൽ കൊള്ളാം ഞാൻ നില്ക്കാം

ശിവദിൻ - അരെ തു ക്യാ കാം കൎത്താഹൈ മൈ ബാത്ത കൎന്നെ
ക്കു ബൊലാഹും (പൊട്ട നീ എന്തു ചെയ്യുന്നു സംസാരിപ്പാ
ൻ കല്പന ഉണ്ടൊ)

ഗംഗര - ഞാൻ കളിക്കാം - ഹൊ ജനങ്ങളെ വായി പൊത്തി കണ്ണും
ചെവിയും തുറന്നു കെൾ്പിൻ ദെവകളും അസുരകളും ഭൂത
ങ്ങളും ഋഷികളും ഇവരെ എല്ലാം നിറുത്തി സന്തൊഷം വരു
ത്താം

ജനങ്ങൾ - ചുമ്മയിരു - മിണ്ടാതിരു - പറയരുതു - കളി തുടങ്ങുന്നു ചന്തു
അപ്പാ അവർ ഉന്തുന്നു - നാം വീഴുമപ്പാ

വാണിയൻ - ഞാൻ നിന്നെ പിടിച്ചു നില്ക്കും പെടിക്കല്ലെ

ജനങ്ങൾ - ഹൊതിര തൂക്കി ഹഹൊ നൊക്കീൻ

ഗംഗ - അല്ലയൊ ജനങ്ങളെ ആദ്യ ദെവകൾ ഇവിടെ നില്ക്കുന്നത
കാണ്മിൻ ഇവർ ഇ മെച്ചമിഴിയില്ലാത്തവർ കാലും നിലം
തൊടുന്നില്ല ശരി നൊക്കുവിൻ ഈ നടുവിലെ സഹസ്ര
ശീൎഷനും സഹസ്രാക്ഷനും ആയവൻ വിരാൾ പുരുഷ
ൻ - അവന്റെ വലത്തുള്ള ചതുൎഭുജൻ വിഷ്ണു - അവ
ന്റെ വലത്തു നില്പവൻ സഹസ്രകിരണൻ സൂൎയ്യൻ - ഈ
ശീത രശ്മിയുള്ളവൻ ചന്ദ്രൻ - ഇവരുടെ മുമ്പിൽ നില്ക്കു [ 22 ] ന്ന വജ്രധാരി ഇന്ദ്രൻ അവന്റെ പാൎശ്വത്തിൽ എഴുവാനുള്ള
വൻ അഗ്നി – ശിശിശി നാരദാദി മഹൎഷിമാർ വരുന്നു ണ്ടു -
സ്വാമിമാരെ നമസ്ക്കാരം - ബദരികാശ്രമത്തിൽ നിന്നു വരുന്നു
മുഖം ശ്മശ്രൂമയം നിത്യം ശിരൊ ദീൎഘ ജടാമയം ഭസ്മഭൂഷി
ത സൎവ്വാംഗം കാഷായവസനാന്യുഷെഃ

ചെട്ടി - ഭാഗവതരെ സംസ്കൃതം പറഞ്ഞാൽ ആൎക്ക അറിയാം

വാണിയൻ - അതെ ജനങ്ങൾ അറിവാന്തക്കത പറക

ഗംഗ - പറയാം ഋഷികൾ്ക്ക മുഖരൊമ പുഷ്ടിയും നീണ്ട ജടകളും
ഭസ്മാലങ്കാരവും കാവി വസ്ത്രവും പുലിത്തൊലും രുദ്രാക്ഷമാ
ലകളും കാണുന്നുവല്ലൊ - നാരദൻ എന്തു ചെയ്യും - എന്ന മസ്ക്കാ
രത്തെ കണ്ടില്ല - സ്വാമീ ഞാൻ തൃക്കാക്കൽ വീണു

മാച്ചാൻ - ദീൎഘായുഷ്മാൻ ഭവ

ഗംഗ - നാരദൻ നല്ല ആശീസ്സ തന്നു

മാച്ചാൻ - ഓം നരനാരായണാശ്രമമായ ബദരികാശ്രമത്തിങ്ക
ൽ നിന്നു ഇവിടെ വന്നതു അത്യുത്തമമായി ദെവകൾ ഇവി
ടെ കൂടി വന്നിരിക്കുന്നു - ഹെ ദെവതകളെ ഞാൻ വണങ്ങുന്നു
പ്രസാദിക്കെണമെ

അഗ്നീം ഈളെ പുരൊഹിതം യജ്ഞസ്യ ദെവമൃത്വിജം

ജനങ്ങൾ - ഇതെന്തു നമുക്ക തിരിയാ

ഗംഗാര - ചിന്ത ഇല്ല മഹൎഷി അഗ്നിയെ സ്തുതിക്കുന്നു

മാച്ചാൻ - ഈ സൎവ്വ ദെവന്മാരും ഒരു സ്ഥലത്തെ എനിക്ക പ്ര
ത്യക്ഷരായതു എൎത്രെയും ആശ്ചൎയ്യം ഇതു തന്നെ പുണ്യക്ഷെ [ 23 ] ത്രം യാഗത്തിന്നു നല്ല മുഹൂൎത്തം

ഗംഗാര - കണ്ടൊ - മഹൎഷീ യാഗ സംഭാരങ്ങളെ വെക്കുന്നു

മാച്ചാൻ - ഞാൻ സാഹിത്യം ചെയ്യുന്നു - സ്ഥണ്ഡിലകുണ്ഡം സമി
ത്ത ദൎഭചൂതപത്രം തണ്ഡുലംതിലംജലം ആജ്യം ഈ യാ
ഗ സാധനങ്ങളെ വെക്കുന്നു

ആശാരി - യാഗം ആകുമൊ - അഗ്നിക്കു വെണ്ടിയ അരണിമ
രത്തെ നിങ്ങൾ മറന്നുവല്ലൊ

മാച്ച - രെ മൎത്യപ്പുഴുവെ വായി പൊത്തു നമ്മെപൊലെ ഉള്ള
വരൊടു ഇങ്ങിനെ പറയാമൊ - ഇതാ അരണിയാൽ അ
ഗ്നി ഞാൻ ഉണ്ടാക്കി ഇരിക്കുന്നു കാൺ പുകയുന്നു ജ്വലി
ക്കുന്നു - അവിഘ്ന മസ്തു

അമ്പൂട്ടി - അപ്പാതീപ്പൊരി പാറുന്നു അഹ ഹാ

മാച്ച - യജ്ഞ ഭൃദ്യജ്ഞ കൃദ്യജ്ഞെയജ്ഞ ഭുഗ്യജ്ഞ സാധനം
യജ്ഞാന്ത കൃദ്യ ജ്ഞഗുഹ്യം അന്നം അന്നാദം ഏവച

ഊരാളി - ഇത എന്തു യജിനയജിന എന്നു കൂവുന്നു ഋഷിയവൎക
ളെ തീനൊക്കപ്പാ

മാച്ച - വിനഷ്ടൊഭവദുൎബുദ്ധെ ശീഘ്രം ത്വംവചനാന്മമ

ഊരാളി - മതി നിങ്ങളുടെ പണിനൊക്കുവിൻ

മാച്ച - അഗ്നയെസ്വാഹാ ഇന്ദ്രായാ സ്വാഹാ - പൂൎണ്ണാഹുതിയായ്തീ
രെണം - മംഗല വാദ്യാനിഭവന്തു - ആടുവാ

ആടു—ബെബെബെ

അമ്പൂട്ടി ചന്തു അയ്യൊ നമ്മളെ ആടിനെ കൊല്ലുന്നു [ 24 ] ചന്തു - അനുജ കരയെണ്ടാ ഇത നമ്മളെ ആടല്ല ഇത ഒരു കളി-
കരയെണ്ടാ

മാച്ച - നിൎവ്വിഘ്നമസ്തു - സമ്പൂൎണ്ണ മഭൂൽ
ദെവനാം തൃപ്തിരസ്തു

ഗംഗ - നൊക്കുവിൻ - ദെവകൾ്ക്കു സമൎപ്പിച്ചിട്ടുള്ള ആഹുതികൾ ഒ
ക്കയും അഗ്നി ദെവൻ വന്നു അവൎക്കായി വിഴുങ്ങുന്നു

മാച്ച - ഭൊ ദെവതകളെ സൊമത്തിന്നു ആവശ്യമില്ലല്ലൊ
ഞാൻ കുടിക്കട്ടെ സൊമം തെറിച്ചുപൊയാൽ വിഘ്നമാ
കും ആയി നല്ല രുചി - ജ്ഞാനൊദയം വന്നു - അല്ലയൊ അ
ഗ്നിയെ മതി - ഒരാടിനെ തിന്നതല്ലാതെ നെയ്യി അരി
എള്ളും കൂട വിഴുങ്ങിയൊ ഇവൻ എല്ലാം തിന്നു കളഞ്ഞു
ദെവകളെ - ഒന്നും ശെഷിപ്പില്ല - നിങ്ങൾ്ക്കും തൃപ്തിയായൊ

ഇന്ദ്രൻ - ഋഷി വൃന്ദെഷു സൎവ്വെഷുജാതസ്ത്വംകുലപാംസനഃ
ശപാമിപഞ്ചതാം പ്രാപ്യനിരയം യാഹിചാധമ

മാച്ചാൻ - അയ്യൊ ഉമ്പുൎക്കൊൻ എന്നെ ശപിച്ചു കളഞ്ഞു ഞാ
ൻ ചന്തു പൊകുന്നു

ചെട്ടി - എന്തൊ മഹൎഷിചത്തുപൊയൊ കവിണ്ണു വീണു കിടക്കുന്നു

ഗംഗ - ദെവെന്ദ്രന്റെ ശാപത്താൽ ജീവൻ പൊയിരിക്കുന്നു

ആശാരി - വെറെ അഞ്ചാൾ മഹൎഷിമാർ വന്നു ശവം എടുത്തു
ക്കൊണ്ടു പൊകുന്നു വെഗം പൊയാൽ ദക്ഷീണ കിട്ടും

ചാലിയർ - ഹൊ തിരപിടിച്ചിരിക്കുന്നു

ചന്തു - അസ്സലായ്ക്കണ്ടപ്പാ [ 25 ] പാതിരി - ഇത ആശ്ചൎയ്യം തന്നെ ഒരു കളിക്കാരൻ നിങ്ങളു
ടെ ദെവപാവകളെ അരങ്ങിൽ വെച്ചു കാണിച്ചു പരി
ഹാസം ചെയ്തു നാവിൽ വരുന്നതു പൊലെ ഒരൊന്നു പറയിച്ചു
കളിക്കുമ്പൊൾ എല്ലാവരും സന്തൊഷിച്ചു കണ്ടും കെട്ടും
കൊണ്ടു ചിരിക്കുന്നു - ഈ ബൊമ്മകളിൽ ഒന്നിനെ ഒരു
നമ്പൂതിരി കട്ടു കൊണ്ടു പൊയി പ്രതിഷ്ഠിച്ചു വെങ്കിൽ നിങ്ങ
ൾ എല്ലാവരും വന്നു വളരെ ഭക്തിയൊടെ സ്വാമി സ്വാമി ന
മൊനമഃ പാഹിമാം ത്രാഹിമാം എന്നു തൊഴുതു പ്രാൎത്ഥിച്ചു വഴി
പാടു കഴിക്കും എങ്കിലും പൂൎവ്വ ബ്രാഹ്മണരുടെ വെഷമൎയ്യാ
ദകളെ കണ്ടുവല്ലൊ ഇപ്പൊൾ ആ വക ഒന്നും ഇല്ല ഋഷിക
ൾ ഇല്ല ദെവകൾ ഉലകിഴിയുന്നില്ല വിശെഷയാഗവും മുട
ങ്ങി പൊയി സൊമം കുടിക്കുന്നതും ഇല്ല

ആശാരി - സൊമം എന്തു സാളഗ്രാമം മതി

ശാസ്തി - ആശാരി അടങ്ങി ഇരുന്നാൽ നന്നു

പാതിരി - പുരാണ നിയമങ്ങൾ ഇപ്പൊൾ ഇല്ലാതെയായി എന്നു
കണ്ടു വരുന്നു - എന്നാലും പണ്ടത്തെ നട്ട വടി പൊലെ നാം
നടക്കുന്നു എന്നു ഒരു വാക്കു കെൾ്പാറുണ്ടു - അങ്ങിനെ അ
ല്ലയൊ ശാസ്ത്രികളെ

ഗംഗാര - ഇതാ നല്ല പുതിയ പാവകൾ ഇതാ

ജന - അഹാ എത്ര വന്നു ഇപ്പൊൾ എന്താകും

ഗംഗാര - നൊക്കുവിൻ - വിരാൾ പുരുഷന്റെ സ്ഥാനത്തു ബ്രഹ്മാവ
വന്നിരിക്കുന്നു - അവന്റെ കാല്ക്കൽ ഇതാ ഉടഞ്ഞു പൊയൊ [ 26 ] രു മുട്ട ബ്രഹ്മാണ്ഡം തന്നെ - വലത്തു വിഷ്ണുവും എടത്തു ഐ
മുഖനായ ശിവനും ഉണ്ടു - ഇന്ദ്രൻ അഗ്നിയമൻ തുടങ്ങിയുള്ള
ദിൿപാലകരും വന്നു - ഈ ജടയർ ഋഷികൾ ഈ കറുത്ത ദെ
ഹങ്ങൾ അസുരകൾ വഴിയൊട്ടു തിരിഞ്ഞ അടിയുള്ളവർ
പിശാചുകൾ - ഈ വലിയ സൎപ്പം മഹാശെഷൻ ഈ മഞ്ഞ
ളിച്ച പക്ഷി ഗരുഡൻ കുതിരമുഖമുള്ളവർ കിന്നരന്മാർ ചി
റകല്ലാതെ മാനുഷരൂപം പൂണ്ടവർ ഗന്ധൎവ്വർ ഈ വികൃതി
രൂപികൾ യക്ഷന്മാർ ഈ ഭയങ്കരന്മാർ അരക്കർ തന്നെ

ജനങ്ങൾ - അഹൊ എത്ര പാവകൾ ഇതു വിശെഷമായ കളി ഹൊ

ഗംഗാ—ശിശി മൎയ്യാദവെണം ദെവ സ്ത്രീകൾ വരുന്നു മഹാദെവി
കളെ ഞാൻ തൊഴുന്നു

സരസ്വതി - അഹൊ നാം എവിടെ ആയി പൊയി ഭൎത്താവ എ
വിടെ

പാൎവ്വതി - എന്തിന്നു പെടിക്കുന്നു മുന്നൊക്കി പൊവിൻ പതികൾ
ഉണ്ടു

ബ്രഹ്മാ - വാണി ഞാൻ ഇവിടെ ഇരിക്കുന്നു അച്ചം വെണ്ടാ - ഇങ്ങുവാ

വിഷ്ണു - മലർ മകളെ എന്നെ കണ്ടുവൊ ഈ ഗന്ധൎവ്വരെ പതുക്കെ
കടന്നു അടുക്കെവാ

ശിവൻ – ഹെ പ്രമഥരെ മാൎഗ്ഗം നല്കുവിൻ - മലമകളെവാ

ആശാരി - അതാശചീദെവിയും വരുന്നു - ഇന്ദ്രൻ ജാര വൃത്തി
യുള്ളവൻ എന്നറിഞ്ഞു നൊക്കി കൊൾ്വാൻ വന്നുവൊ എ
ന്തൊ [ 27 ] ശാസ്ത്രി - ഒരൊരുത്തന്ന ഒരൊരുത്തി ഉണ്ടല്ലൊ ഭാഗവതരെ
ചലൊകളി നടക്കട്ടെ

ഗംഗാ - ഹൊ-മനു വരുന്നു. വൈവസ്വത മനുവെനമഃ

മാച്ചാൻ - ദൃഷ്ചാ ദെവാംസ്തഥായക്ഷാൻ ഗന്ധൎവ്വാനുരഗാംസ്തഥാ
ബ്രഹ്മാണം വിഷ്ണും ഈശഞ്ചസ്തുത്വാവന്ദനമാചരെ

ഗംഗ - ധൎമ്മ ശാസ്ത്രം ചമെച്ച മനു ഇവർ തന്നെ - ദെവകളെ എത്രയും
താഴ്മയായി വണങ്ങുന്നു

മാച്ചാൻ - ഒ ബ്രഹ്മണരെ പുറത്തു നില്ക്കരുതെ സന്തൎപ്പണത്തി
ന്നു നല്ല യൊഗം ഉണ്ടു - വരുവിൻ

ഗംഗ - നാലു ബ്രാഹ്മണർ വരുന്നു കൌപീനം ഉടുത്തവൻ ബ്ര
ഹ്മചാരി ശുഭ്ര വസ്ത്രം ധരിച്ചവൻ ഗൃഹസ്ഥൻ മരവുരി ഉ
ടുത്തവൻ വാനപ്രസ്ഥൻ ജടനീട്ടി കൃഷ്ണാ ജിനത്തെ കെ
ട്ടിയവൻ സന്ന്യാസി

ബ്രാഹ്മണർ - നമസ്ക്കാരം - ആജ്ഞാനുസരെണ എത്തി നില്ക്കുന്നു
മഹാഗുരൊ

മാച്ച - ഇങ്ങുന്നു അരുളിച്ചെയ്യും പ്രകാരം എല്ലാം അനുഷ്ഠിപ്പിൻ
ഋഷികളിൽ മരമനായ ഞാൻ നിങ്ങളിൽ പ്രീതി വെച്ചു
നിങ്ങളുടെ സുഖത്തിന്നായുള്ള ധൎമ്മത്തെ ഈ ജനം ബുദ്വീ
പിൽ സ്ഥാപിക്കുന്നുണ്ടു ഭദ്ര മസ്തു ഭഗവതെനമഃ

ബ്രഹ്മ - ശുഭമസ്തു ഭഗവതെ നമഃ

മാച്ച - ഒം ഭൂർ ഭുവഃ സ്വഃ തത്സവിതുർ വരെണ്യം ഭൎഗ്ഗൊദെവസ്യധീ
മഹീ-ധിയൊ യൊനഃ പ്രചൊദയാൽ[ 28 ] ബ്രാഹ്മ - തത്സവിതുർവരെണ്യം ഭൎഗ്ഗൊദെവസ്യധീമഹീ-ധി
യൊയൊനഃപ്രചൊദയാൽ

ഊരാളി - ഇത ഒരു മന്ത്രമൊ എന്തൊ-

ശാസ്ത്രി - ഛി ഛി നിനക്ക എന്തു

പാതിരി - ഞാൻ പറയാം ഇത ഗായത്രി എന്ന മൂല മന്ത്രം ഈ മുക്കാ
ൽ ശ്ലൊകത്തിന്റെ അൎത്ഥമാവിത - പ്രകാശമുള്ള സൂൎയ്യ
ന്റെ വന്ദ്യമായ വെളിച്ചത്തെ നാം ധ്യാനിക്കുന്നു അതു
നമുക്ക അന്തഃകരണങ്ങളെ ഉദ്യൊഗിപ്പിക്കട്ടെ

ചെട്ടി - ആ സൂൎയ്യൻ എവിടെ

ഊരാളി - നിങ്ങൾ്ക്ക കണ്ണു കണ്ടു കൂട - അവിടെ ബ്രഹ്മാവിന്റെ
പക്കൽ പൊന്നുപൊലെ മിന്നുന്നല്ലൊ

മാച്ച - നൈവെദ്യത്തിന്നു കൊപ്പിടുവിൻ മടി വെണ്ടാ

ബ്രഹ്മ - ഞങ്ങൾ എന്തു ചെയ്യെണ്ടു

മാച്ച - ബ്രഹ്മചാരി അന്നം കൊണ്ടൊ - അവിഘ്ന മസ്തു

ബ്രഹ്മച - കൊണ്ടു വന്നിതാ

മാച്ച - ഹെ ഗൃഹസ്ഥ ഇലക്കറി കൊണ്ടാ

ഗൃഹസ്ഥ - ഇതാ ഞാൻ വെച്ചിരിക്കുന്നു

മാച്ച - വാനപ്രസ്ഥനെ രാജീമത്സ്യത്തെ കൊണ്ടാ

വാന - താൻ പിടിച്ചു കൊണ്ടു നില്ക്കന്നു

ചെട്ടി - ഇവർ മീൻ തിന്നുന്നുവൊ

ഗംഗ - മീൻ എന്നു വെണ്ടാ നൊക്കുവിൻ-

മാച്ച - സന്ന്യാസിയെ ആടിട്ടിഭപ്പുൾ കൊണ്ടുവെച്ചകറികൊണ്ടാ [ 29 ] സന്ന്യ - ഇതാ സ്വാമിൻ

മാച്ച - പാകം ചെയ്ത കാട്ടു പന്നിയുടെ കുറുക്കു ഞാൻ തന്നെ ത
രാം - കനാ ഉണ്ടു - ഭൊ ദെവതകളെ പക്വാന്നം പായസ
ഞ്ചൈവശൎക്കരാഘൃതമിശ്രിതം നാനാ സ്വാദുര സൈൎയ്യുക്തം
ഭക്ഷ്യമാണം ശരീരിഭിഃ

ഗംഗാ - ശീ ശീ അവർ മുഖം മൂടി ജപിക്കുന്നു - ഭൊജ്യമായത എ
ല്ലാം നൈവെദ്യത്തിന്നു കൊള്ളാം

മാച്ച - ഇപ്പൊൾ ഉണ്മാൻ ഇരിക്കെണം

ബ്രാഹ്മ - ഇരിക്കുന്നു

ചന്തു - അമ്പൂട്ടി നൊക്കു - നാലു ബ്രാഹ്മണരും ഊണിന്നിരിക്കുന്നു-
വലിയ ഋഷി വിളമ്പുന്നു

അമ്പൂ - ജ്യെഷ്ഠബ്രാഹ്മണൎക്ക ഇങ്ങിനെ മൎയ്യാദ ഉണ്ടൊ

ഊരാളി - ഇവർ അന്തണരൊ അല്ലയൊ - മടുപ്പു വരുന്നില്ല ഇ
നിയും തിന്നുന്നു

ചെട്ടി - ഹെ ശാസ്ത്രികളെ ഈ കളി ഉള്ളതൊ പണ്ടു ഇങ്ങിനെ
തിന്നു മാറുണ്ടൊ

ശാസ്ത്രി - അത ഈ യുഗ ധൎമ്മം അല്ല ഇവർ പൂൎവ്വയുഗത്തിലെധ
ൎമ്മത്തെ കളിയാക്കുന്നു

പാതിരി - ശാസ്ത്രിയാരെ - ജനങ്ങളൊടു പരമാൎത്ഥം പറയെ
ണ്ടെ ഈ കളിക്കാരൻ എവിടെ നിന്നു പഠിച്ചുവൊ എന്നറി
യുന്നില്ല - മനുസ്മൃതിയിൽ പറഞ്ഞപ്രകാരം ചെയ്യുന്നു - നിങ്ങ
ൾ സായ്പമാരൊടു കൊടുതികളിൽ മറ്റും മനുധൎമ്മം പ്രമാ [ 30 ] ണം എന്നുപറയുന്നുണ്ടല്ലൊ ഈ ചെട്ടിയൊടു അത ഇപ്പൊൾ നട
ക്കുന്നതല്ല മുമ്പെഉള്ളതത്രെ എന്നു പറയാമൊ

ഊരാളി - എല്ലുകൾ മാത്രം വിട്ടു ശെഷം എല്ലാം തിന്നു കൈകളെക
ഴുകി തൊൎത്തി വെറുതെ ഇരിക്കുന്നു ഇപ്പൊൾ എന്തു ചെയ്യും

മാച്ച - ഹെ ബ്രാഹ്മണരെ മറഞ്ഞുപൊവാൻ കുറകാലം ശെഷിച്ചു-
നിങ്ങളുടെ ഉപകാരത്തിന്നു ഞാൻ സദാകാലം നടക്കെണ്ടുന്ന
നീതിയെ എഴുതി വെച്ചിരിക്കുന്നു നിങ്ങൾ അനുസരി
ച്ചാൽ നിത്യം ഭൂദെവന്മാരായി വാഴും

ബ്രാഹ്മ - ഞങ്ങൾ വിധെയരായിരിക്കുന്നു

മാച്ച - സൎവ്വസ്യാസ്യതു സൎഗ്ഗസ്യ ഗുപ്ത്യൎത്ഥം സമഹാദ്യുതിഃമുഖ
ബാഹൂരൂപജ്ജാനാം പൃഥൿ കൎമ്മാണ്യ കല്പയൽ

ചെട്ടി - ഈ പറയുന്നത എന്ത - തെളിയുന്നില്ല

ശാസ്ത്രി - ഞാൻ പറയാം - സൎവ്വലൊകരക്ഷയ്ക്കായിട്ട ബ്രഹ്മാവമുഖാ
ഭുജം തുട കാലുകളിൽ നിന്നും ജനിച്ചവൎക്ക വെവ്വെറെ കുലധ
ൎമ്മം നിയമിച്ചിരിക്കുന്നു

ബ്രാഹ്മ - ബ്രഹ്മകൃൽ ബ്രാഹ്മണൊ ബ്രഹ്മ ബ്രഹ്മജ്ഞൊ ബ്രാഹ്മ
ണപ്രിയഃ

ഗംഗാര - അവർ ബ്രഹ്മരെ സ്തുതിക്കുന്നു കെട്ടുവൊ

മാൎച്ച - ചെവി കൊൾ്വിൻ നിങ്ങളുടെ ധൎമ്മമാവതു അദ്ധ്യാപന
മദ്ധ്യയനം യജനം യാജനം തഥാ ദാനം പ്രതിഗ്രഹംചൈ
വ ബ്രാഹ്മണാനാമകല്പയൽ

ശാസ്ത്രി - ജനങ്ങളെ കെട്ടുവൊ - പരബ്രഹ്മാവ വിധിച്ചത വെദം [ 31 ] ഒതി ഒതിക്കുന്നതും യാഗം ചെയ്തു ചെയ്യിക്കുന്നതും ദാനം
കൊടുത്തു വാങ്ങുന്നതും ബ്രാഹ്മണ ധൎമ്മം തന്നെ

ബ്രാഹ്മ - ഓ മനുവെ ഇപ്രകാരം ചെയ്തു കൊണ്ടാൽ ലൊകം എങ്ങിനെ
നടക്കും

മാച്ച - വെദയാഗദാനങ്ങൾ നിങ്ങൾ്ക്കുള്ളത യാതൊരു ക്ലെശവും അ
ദ്ധ്വാനവും നിങ്ങൾ്ക്ക അരുത രാജാക്കന്മാർ മറ്റും നിങ്ങ
ളെ ഇടവിടാതെ ബൂജീച്ചനുസരിക്കും ഘനവും ധനവും നി
ങ്ങൾ്ക്കായി - ഞാൻ ഉടനെ രണ്ടു മൂന്നുപെരെ വിളിച്ചു നിങ്ങ
ൾ്ക്ക ഹിതമാംവണ്ണം കല്പിക്കാം - ഇക്ഷ്വാവാ

ഗംഗാരാ - നൊക്കുവിൻ - ഇക്ഷ്വാകുചക്രവൎത്തി സാഷ്ടാം വണങ്ങുന്നു

ഇക്ഷ്വ - സ്വാമി എന്ത കല്പന

മാച്ചാൻ - അരചനെ നൊക്കു സൎവ്വ ദെവന്മാരും സാക്ഷികൾ ആയി നി
ല്ക്കുന്നു നമ്മുടെ കല്പെക്ക അവിധെയമായാൽ നരക പ്രാപിയെ
ഉള്ളു

ഇക്ഷ്വ - വിധെയനായിരിക്കും എനിക്ക സ്വാമിയുടെ ദയ അത്രെ
വെണം

മാച്ചാൻ - പ്രജാനാം രക്ഷണം ദാനം ഇജ്യാദ്ധ്യയനം ഏവച
വിഷയെഷ്വ പ്രസക്തിഞ്ചക്ഷത്രീയസ്യ സമാസതഃ

സന്ന്യാസി - രാജ ധൎമ്മം എന്ത എന്നു കെട്ടുവൊ - പ്രജാപരിപാ
ലനം ദാനം ഓത്തു വിഷയ വിരക്തി എന്നിങ്ങി
നെ

ഇക്ഷ്വ ബുദ്ധികൃതാൎത്ഥനായി ഭവിച്ചെൻ [ 32 ] മാച്ചാൻ - എടൊ വൈശ്യവാദെവകല്പനകൾ്ക്ക പശൂനാം രക്ഷ
ണം ദാനം ഇജ്യാദ്ധ്യയനം ഏവചണീക്പഥം കുസീദ
ഞ്ച വൈശ്യസ്യകൃഷിം ഏവച

വൈശ്യ - അടിയൻ എല്ലാം ചെയ്യാം ഒന്നും ഒഴിക്ക ഇല്ല എങ്കി
ലും അറിയെണെ

ബ്രഹ്മചാരി - ഗൊരക്ഷദാനം വ്യാപാരം പലിശെക്കു പണം കൊ
ടുക്ക കൃഷി മുതലായത നിന്റെ വെല ആകുന്നു

വൈശ്യ - സ്വാമി സ്വാമി

പാതിരി - ഹൊ ചതിച്ചു - വെദം കൂട ഒതെണം എന്നു ശ്ലൊകത്തി
ൽ ഉണ്ടല്ലൊ

ആശാരി - നല്ലതു പാതിരിയെ ബ്രാഹ്മണർ അവനെ ഒതിക്ക ഇല്ല
നിങ്ങൾ പഠിപ്പിക്കെണം

മാച്ചാൻ - വൈശ്യ ശൂദ്രനെ വിളിക്ക

വൈശ്യ - എടാ ശൂദ്ര വെഗം വാ

ഗംഗാര - ജനങ്ങളെ നൊക്കുവിൻ - ശൂദ്രൻ ഒടി വരുന്നു

വാണിയൻ - ബ്രാഹ്മണാദികൾ്ക്ക വന്നു ഇപ്പൊൾ നമുക്ക വിധി ആകും

വൈശ്യൻ - ഹെ ശൂദ്ര കെൾ - അകത്തു വരല്ലെ മഹാ സ്വാമികൾ
ഉണ്ടു– അവിടെ നിന്നുകൊ

ഗംഗാര - ശൂദ്രൻ വിറെച്ചു വന്നു കുമ്പിട്ടു വാതുക്കൽ നില്ക്കുന്നു
കാണ്മിൻ

മാച്ച - ശൂദ്ര നീ വലിപ്പവും ആസൂയയും ഒക്ക വിട്ടു ബ്രാഹ്മണർ ക്ഷ
ത്രീയർ വൈശ്യർ ഇവരെ സെവിച്ചു മറ്റൊരു ധ [ 33 ] ൎമ്മം വെണ്ടാ

ശൂദ്ര - മതീ - ഞാൻ കുറവു വരാതെ ചെയ്യാം

മാച്ച - സൎവ്വൊഷാംവഃ സ്വസ്തിരസ്തു

ജനങ്ങൾ - മനു മറഞ്ഞു പൊയി എവിടെയൊ

ഗംഗാര - നൈമീശാരണ്യത്തിൽ പൊയൊ എന്തൊ

ബ്രാഹ്മ - നല്ല ആൾ - നമുക്കു ശാശ്വത സൌഖ്യം ഉണ്ടാക്കി

ബ്രഹ്മച - ധൎമ്മ ശാസ്ത്രത്തെ അതാ വിട്ടെച്ചു പൊയി നാം ഇതിനെ
കെട്ടു പൊകാതെ വണ്ണം സൂക്ഷീക്കെണം

ഗൃഹസ്ഥ - നീ ഇത എടുത്തു കൊൾ്ക

ഗൃഹ - വെണ്ടാ ഞാൻ സംസാരി - നിണക്കിരിക്കട്ടെ

വാന - ആ കാ എന്റെ പൎണ്ണശാലയിൽ വെച്ചാൽ ചെതൾ പിടിച്ചു പൊം
സന്ന്യാസി കൈക്കൊള്ളട്ടെ

സന്ന്യ - അന്തണരെ ഞാൻ എടുക്കാം മറ്റാൎക്കും കാട്ടുക ഇല്ല ഓ
രൊ സമയത്തു വെണ്ടും പ്രകാരം നാം തന്നെ ജനങ്ങളൊടു അ
റിയിക്കാം

മാച്ച - ഗംഗാരാമരെ ഞാൻ നന്നായി കളിച്ചുവല്ലൊ

ഗംഗാര - അതെ - നീ മനു ഭാവം നടിച്ചു വളരെ ഗാഭീൎയ്യം കാണി
ച്ചിരിക്കുന്നു - ചക്കര കിട്ടും - എങ്കിലും മണിത്തൊപ്പിയും കു
പ്പായവും എന്തിന്നു

മാച്ച - ഞാൻ മാച്ചാൻ അല്ലയൊ - ചക്കര തരാം എന്നു പറ
ഞ്ഞുവൊ

ഊരാളി - നല്ല തമാശ വരുന്നു നൊക്കുവിൻ [ 34 ] ഗംഗാര - മാച്ചാൻ പഞ്ചസാര മതിയാവൊളം തിന്നു - ഇപ്പൊ
ൾ പറ

മാച്ച - നിങ്ങൾ കല്പിച്ച പൊലെ കളിച്ചുവല്ലൊ ഞാൻ അല്പം തനി
യെ കളിക്കാമൊ

ഗംഗാര - തിര വീഴുവൊളം കളിക്കാം

മാച്ച - ഖബൎദാർ ദെവകളെ എനിക്ക അസാരം തുള്ളെണം
കൈകാൽ നൊക്കി കൊൾ്വിൻ ഞാൻ വടി വീശി സ്ഥലം ഉണ്ടാ
ക്കട്ടെ തെറ്റിയൊ

ചന്തു - അപ്പാ പാവകൾ എല്ലാം പിൻ വാങ്ങി പൊയി ഇപ്പൊൾ എ
ന്തു കളിക്കും

മാച്ച - ധിമിഘിടതൈഥൈഥാ - ഗംഗാ രാമരെ ഈ വടി പിടി
ക്കുമൊ കാല്ക്ക തടയുന്നു

ഗംഗാര - പിടിച്ചു

മാച്ച - താതാഥൈഥൈ - അഹൊ രാക്ഷസരെ നിങ്ങളുടെ
മെൽ വീഴുന്നു കാണുന്നില്ലയൊ

രാക്ഷ - ഹ്രാവൂ

മാച്ച - നിങ്ങൾ എരുമ പൊലെ മുക്കിറയിടെണ്ട ധിക്കതാം ധിക്ക
താം ഖബർ ദാർ

ഋഷി - അയ്യയ്യൊ എന്റെ കഴുത്തിൽ ചാടല്ലെ അപ്പാ രുദ്രാ
ക്ഷമാല പാറിപ്പൊയി

മാച്ച - അഹൊ മഹൎഷികളെ പൊറുക്കെണ്ടു വസിഷ്ഠരെ ഞാൻ
കണ്ടില്ല തത്രപ്പാടു വെണ്ടാ - ഞാൻ ഇറങ്ങാം അയ്യൊ ഞാ [ 35 ] ൻ വീണു

രണ്ടാം ഋ - അയ്യയ്യൊ കാൽ പൊയപ്പാ

മാച്ച - വിശ്വാമിത്രെരെ തൃക്കാൽ പൊയൊ ഒരു കുഴമ്പു പിരട്ടാം
ക്ഷമിക്കെണമെ - ഇപ്പൊൾ ദൈവതകളെ നൊക്കുവി
ൻ - ഗംഗാരാമരെ വടി തന്നുവൊ

ഊരാളി - ഈ മാച്ചാൻ എങ്ങിനെ ഉള്ളവൻ - ദെവതകളെ അ
ടിക്കുന്നു തീപ്പൊരി പറപ്പിക്കുന്നു

പാൎവ്വ - ഹൂ ഹൂ ഹരശീല ചുടുന്നു

ലക്ഷ്മി - ഹൊ ഹൊ ഹരി - വായിൽ എണ്ണ തെറിച്ചു

സരസ്വതി - ഓ പരമെഷ്ഠി എനിക്ക മുറിയെറ്റു എല്ലാ ദെവന്മാ
രും ഗംഗാ രാമ മഹാരാജൻ രക്ഷ

ഗംഗാര - പെടിക്കെണ്ടാ - മാച്ചാൻ ഇപ്പൊൾ മതി

മാച്ച - വെറുതെ ഇരിക്കാം

ചെട്ടി - തിര വീണപ്പാ - ഇവൻ സാമൎത്ഥ്യം ഏറിയ കളിക്കാരൻ
തന്നെ

ഊരാളി - കളി തീൎന്നുവൊ ഇന്നിയും ഉണ്ടൊ

ശാസ്ത്രി - ഉണ്ടു - പൊകരുത പുതുമ കാണാം

പാതിരി - ഇത്ര കാലം ചിരിപ്പാൻ തക്കത കെട്ടുവല്ലൊ സ്വ
സ്ഥ ബുദ്ധിയൊടെ പറയുന്നതിന്നു അല്പം ചെവി കൊടു
ക്കുമൊ

ചെട്ടി - പറവൂ ഞങ്ങൾ കെൾ്ക്കാം

പാതിരി - ഈ കളിയുടെ അഭിപ്രായം നിങ്ങൾ്ക്ക തൊന്നുന്നില്ല എന്ന [ 36 ] എന്റെ പക്ഷം

ശാസ്ത്രി - അത എങ്ങിനെ കെൾ്ക്കട്ടെ

പാതിരി - ഈ മാച്ചാൻ ചെയ്തത ഹിന്തു ജനങ്ങളൂടെ നടപ്പിന്നു ഉപ
മയായി വന്നിരിക്കുന്നു കുരങ്ങു പൊലെ മറ്റവരുടെ ഭാവം
നടിച്ചു കാട്ടുന്നു - നിങ്ങൾ ഇത്ര ദിവസം ഉത്സവത്തിങ്കൽ
ചെയ്തതിനെ ഈ മാച്ചാൻ കണ്ടറിഞ്ഞു താനും അതു പൊ
ലെ ചെയ്തു നിങ്ങൾ വളരെ അച്ചടക്കത്തൊടെ വന്നു
കൈ തൊഴുതു നെൎച്ചകളെ ഒപ്പിച്ചു പൂജകളെയും ചെയ്തു
കൊണ്ടിരുന്നു - ഇത്ര ഭക്തി കാട്ടിയവൎക്ക ഒരു നെരമ്പൊക്കു
വെണം എന്നു വെച്ചു ഉടനെ ഭ്രാന്തരെ പൊലെ ഒരൊ
കളി കണ്ടും ചെയ്തും രസിച്ചു കൊണ്ടതും അല്ലാതെ ദെവ
കളെയും പരിഹസിച്ചു വരുന്നു അപ്രകാരം ഈ മാച്ചാൻ
മുമ്പെ ഋഷിയായി യാഗം കഴിച്ചു പിന്നെ മനുവായി
നൈവെദ്യം നടത്തി വൎണ്ണ ധൎമ്മങ്ങളെ അറിയിച്ചു തിരിച്ചു വന്നതു
ടനെകൾ്ക്കുടിയന്റെ പുറപ്പാടായി താൻ പൂജിച്ച ദെവ ഋ
ഷികളെ ചവിട്ടിയും തല്ലിയും തുള്ളിച്ചാടിയും ഇരിക്കുന്നു

ആചാരി - എല്ലാ നെരവും ഘനശാലിയായിരിക്കെണമൊ വി
നൊദം വെണ്ടെ -

പാതിരി - വിനൊദം ഇരിക്കട്ടെ - ദൈവം ഉണ്ടെന്നു പ്രമാണി
ക്കുന്നവൻ അവനെ പരിഹസിക്ക ഇല്ല മാപ്പിള്ളമാർ ത
ങ്ങളുടെ നെപിയെ കളിയാക്കുന്നുണ്ടൊ വിശ്വാസികളാ
യ ക്രിസ്ത്യാനികളും തങ്ങളുടെ കൎത്താവിനെ കുറിച്ചു [ 37 ] അഹങ്കരിക്ക ഇല്ല

ചെട്ടി - അയ്യൊ ഞങ്ങളുടെ ദെവകളെ പൂജിച്ചാൽ കുറ്റം എന്നു
പറയുന്നു പരിഹസിച്ചാലും തെറ്റു എന്നു പറയുന്നു ഞങ്ങൾ എ
ന്തു വെണം

ഊരാളി - അതൊ നൊക്കു തിര എടുത്തിരിക്കുന്നു

ശിവൻ - പാൎവ്വതി എന്തിന്നു മടിച്ചു നില്ക്കുന്നു - വാ

പാൎവ്വ - എനിക്ക ഒരു സംശയം തൊന്നി - ആരെ ചെരെണം അ
ങ്ങെക്കും ബ്രഹ്മാവിന്നും ഒരു പൊലെ ൫ മുഖം ഉണ്ടല്ലൊ

ശിവൻ - നിന്റെ ശല്യം എടുക്കാം നൊക്കു ഞാൻ നഖം കൊണ്ടു
ബ്രഹ്മാവിന്റെ ഒരു തലയെ നുള്ളി എടുക്കട്ടെ ഇപ്പൊൾ എ
ത്ര തല കാണുന്നു

പാൎവ്വ - അഹൊ നാലു തല മാത്രമായി

ബ്രഹ്മ - എടൊ ശിവ ഇന്നു തൊട്ടു നീ ഈ കപാലത്തെ നിത്യം
കൈയിൽ പിടിച്ചിരിക്കെണം അല്ലാഞ്ഞാൽ ബ്രഹ്മഹത്യ
നിന്മെൽ വരും

ഊരാളി - എന്തു മൎയ്യാദ - ദെവന്മാർ തമ്മിൽ തല ചെത്തുന്നു ശ
പിക്കുന്നു ഉണ്ടൊ

ആചാരി - വെണ്ടതില്ല രക്തം വരുന്നില്ല നാല തലയും മതി

ചെട്ടി - അതാ ഒരു മീൻ വരുന്നു

വാണിയൻ - മീനിൻ വഴിയെ അതാ ഒരാമ

ചന്തു - അയ്യൊ ഒരു പന്നിയും വരുന്നു

ശാസ്ത്രി - നരസിംഹവും വന്നു ദശാവതാരങ്ങളൊ എത്തുന്നതു [ 38 ] ഗംഗാര - അതെ കണ്ടൊ പത്തും ഉണ്ടു - ഈ ബ്രഹ്മചാരി വാമന
ൻ വെണ്മഴു ഒങ്ങിയ ബ്രാഹ്മണൻ പരശു രാമൻ ഈ പ
രശു കൊണ്ടു ഇരുപത്തൊന്നു വട്ടം ക്ഷത്ര സംഹാരം ചെ
യ്തതു - വില്ലും ശരവും എടുത്തു വരുന്നവൻ രാമൻ ഈ കറു
ത്ത ചക്രധാരി കൃഷ്ണൻ ദിഗംബരൻ ബൌദ്ധൻ തന്നെ

ശാസ്ത്രി - ഇനി കല്കി അവതരിക്കെണ്ടതല്ലെ

ഗംഗ - ഈ വെള്ള കുതിരപ്പുറത്തു കയറി വാൾ പിടിച്ചു വരുന്നവൻ
കല്കി തന്നെ

ലക്ഷ്മി - ഹരി ഈ കുരൂപന്മാർ ആർ എനിക്കു പെടി ആകുന്നു

വിഷ്ണു - പെടിക്കെണ്ടാ ഇവർ ഒന്നും ചെയ്കയില്ല

ഗംഗാ - രാമായണം ചമെച്ച വാന്മീകി എഴുന്നെള്ളുന്നു

വാന്മീകി - മത്സ്യഃ കൂൎമ്മൊവരാഹശ്വനാരസിംഹശ്വവാമനഃ
രാമൊരാമശ്വ കൃഷ്ണശ്വ ബൌദ്ധം കല്കീനമൊസ്തുപഃ

ഊരാളി - അറിഞ്ഞു കൂടാത്തതു പിന്നെയും പറയുന്നു

ഗംഗാര - വെണ്ടതില്ല ദെവകളെ കണ്ടു നമസ്കരിക്കുന്നു

മാച്ച - വാല്മീകി ആർ എന്നു കുറ്റി ഇല്ല ഞാൻ പരീക്ഷിക്കട്ടെ സ
ലാം അപ്പാ -

വാന്മീ - കഷ്ടം കീ മൎത്ഥം ആഗതഃ

മാച്ച - സ്വാമി എനിക്കു ചെവി നന്നായി കെൾ്ക്കുന്നില്ല എന്തു കല്പിച്ചു

വാന്മീ- നീ ആർ എന്തിന്നു വന്നു

മാച്ച - വസിഷ്ഠരുടെ ശിഷ്യൻ ഞാൻ - ഊർഭൂ ഗ്രാമം തന്നെ അ
മ്മ മൂഢത അഛ്ശൻ ഇല്ല ശമ്പളം മാസത്തിന്നു ൩൦ ദിവസം [ 39 ] വാന്മീ - ഛീ ഭ്രഷ്ട ഇവിടെ എന്തു വെണം

മാച്ച - വസിഷ്ഠർ അയച്ചിട്ടു വന്നു

വാന്മീ - എന്തിന്നു അയച്ചു

മാച്ച - ഒഹൊ മറന്നു പൊയി - ഞാൻ ചൊദിക്കട്ടെ വസിഷ്ഠരെ എ
ന്തിന്ന എന്നെ അയച്ചു

വാന്മീ - ഇത എന്തൊരു ദൂതൻ

മാച്ച - ഞാൻ വന്നു എന്നു പറയെണം

വാന്മീ - കണ്ടു - വാതുക്കൽ നിന്നു കൊൾ

മാച്ച - ഹാ വസിഷ്ഠരെ ഞാൻ വന്നു എന്നു പറഞ്ഞപ്പൊൾ എ
ന്നെ വാതുക്കൽ നിറുത്തി

വസിഷ്ഠ - (പുറത്തു) - എന്തു പറഞ്ഞു

മാച്ച - ഞാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു

വസി - ഛീ നീ അല്ല ഞാന്തന്നെ വന്നു എന്നു പറ

മാച്ച - വാന്മീകിയാരെ നീ അല്ല ഞാൻ തന്നെ വന്നു

ജനങ്ങൾ - ഹ ഹ ഹ വളരെ രസം

ഗംഗാര - മാച്ചാൻ പൊ നിന്നെ ആർ വിളിച്ചു

മാച്ച - ചൊടിക്കെണ്ടാ ഞാൻ പൊകുന്നു

ഗംഗ - ഈ മര വിരി ധരിച്ചവൻ വസിഷ്ഠൻ ഈ കൊങ്കണ്ണൻ
വിശ്വാമിത്രർ രാമന്റെ കൂടെയുള്ള വില്ലാളി ലക്ഷ്മണ
ൻ - ഈ സുന്ദരി സീത - ഈ കിഴവൻ ൬൦൦൦൦ വൎഷം വാണി
ട്ടുള്ള ദശരഥൻ - കൈകെയിയും മറ്റും അതാ നില്ക്കുന്നു
സുഗ്രീവഹനുമാൻ മുതലായ വാനരശ്രെഷ്ഠമാരും ഇതാ [ 40 ] മാച്ച - പെരുത്തു ആൾ എനിക്കും നൊക്കെണം

ഗംഗാ - നീ നിൎമ്മൎയ്യാദക്കാരൻ നല്ല വസ്ത്രം ഉടുത്തെ വരാവു

മാച്ച - നല്ലതു ഞാൻ വരാം

ഗംഗാ - ഈ ദശമുഖൻ രാവണൻ മക്കളും അനുജന്മാരും എല്ലാം
ഉണ്ടു

ചെട്ടി - മുമ്പെ മാറ്റാന്മാരായി തമ്മിൽ പട ഏറ്റവൎക്കു ഇണക്കം
വന്നുവൊ

ഗംഗ - പിന്നെയൊ ഇപ്പൊൾ പിണക്കം ഇല്ല രണ്ടു പക്ഷക്കാരെയും
വാന്മീകി അല്ലൊ ഉണ്ടാക്കിയതു തങ്ങളുടെ കൎത്താവിൻ മു
മ്പാകെ കലഹിക്കുമൊ - സുരാസുരന്മാരെ വരുവിൻ
ദെവദൈത്യന്മാർ - ഒം ഗണപതയെ നമഃ

അമ്പൂട്ടി - ൟ കുടവയറുള്ള ജന്തു എന്തപ്പാ

ചന്തു - ഇത ജന്തുവല്ല അമ്പൂട്ടി - ചാലിയരുടെ തെരുവിൽ ഇ
തു പൊലെ ഒരു കല്ലു കണ്ടില്ലയൊ അതിന്നു ദിവസം പൂ
ജ ചെയ്യുന്നു

അമ്പൂ - അതെ ചന്തു - ഗണപതിക്കു എലിപ്പുറത്തു സവാരിയൊ

മാച്ച - മൂഷികൊത്തമം ആരുഹ്യദെവാസുര മഹാഹപെയൊദ്ധു
കാമം മഹാ വീൎയ്യം വന്ദെഹം ഗണനായകം ഹൊ ഗംഗാ
രാമരെ ഞാൻ വൈകൃത്യം കാട്ടുക ഇല്ല കീമ്പുരുഷരെ
എന്റെ ഗ്രന്ഥത്തിന്നു വഴി വിടുവിൻ ഞാൻ ദെവസന്നിധി
യിൽ ചെല്ലുന്നു - ഗണെശ ഒം നമഃ - നിങ്ങൾ നാലുകൈയാ
ൽ എഴുതിച്ച മെച്ച മഹാ ഭാരതം ഞാൻ ൧൦ വൎഷത്തിന്ന [ 41 ] കംപകൎത്തെഴുതിയത ഇതാ ഞാൻ കാല്ക്കൽ വെക്കുന്നു

ഗണ - ചിരഞ്ജീവീ ഭവ - നന്നായി - വ്യാസന്നു കൊടു

മാച്ച - നിന്തിരുവടിയുടെ ദൎശനത്താൽ കൃതാൎത്ഥനായി ഭവിച്ചെ
ൻ - ഹൊ വ്യാസരെ

ഗംഗ - അല്ലയൊ ജനങ്ങളെ തൊന ആൾ വരുന്നു ഇവിടെ
മയിലെറി വരുന്നവൻ അറുമുഖനായ സുബ്രഹ്മണ്യൻ - വ
ലിയ നഖമുള്ളവൻ രുദ്രന്റെ ജടയിൽ നിന്നുണ്ടായ വീ
രഭദ്രൻ - വഴിയെ വീരഭദ്രർ മുതലായവരും ഉണ്ടു

കൃഷ്ണ - ശിവകെട്ടൊ നീ ശൂലം പ്രയൊഗിച്ചാൽ ചക്രം അയപ്പൻ

ഊരാളി - ഇത എന്തു ആകാശത്തിൽ ചക്രവും ത്രിശൂലവും തിക്കി
ക്കൊണ്ടു നില്ക്കുന്നു - തൊണ്ടയിൽ ഒരപ്പം തടഞ്ഞ പൊലെ

വാണിയൻ - ശാസ്ത്രികളെ നിങ്ങൾ്ക്ക അറിയാം എന്ത

ശാസ്ത്രി - ബാണാസുരന്നു ഉഷ എന്ന ഒരു മകൾ ഉണ്ടു കൃഷ്ണ
ന്റെ മകനായ അനിരുദ്ധൻ അവളെ മൊഹിച്ചു ചെന്നാ
റെ ബാണാസുരൻ തടവിൽ വെച്ചിരിക്കുന്നു അസുരനെ
കൊല്ലുവാൻ കൃഷ്ണൻ വന്നപ്പൊൾ ശിവൻ എതൃത്തു ഇരി
വരും പിണങ്ങി ശൂലവും ചക്രവും പ്രയൊഗിച്ചിരിക്കുന്നു

ചെട്ടി - ഹൊ ഇപ്പൊൾ കാണുന്നു അഛ്ശനെ പൊലെ മകന്റെ
ഭാവം - കൃഷ്ണൻ ജാര വൃത്തിയുള്ളവൻ മകനും അപ്രകാരം
തന്നെ പുതുമകളെ കാട്ടുന്നു പ്രത്യുമ്നനും ജാരൻ അവന്റെ മ
കൻ വെറെ ആകുമൊ

പാതിരി - ഇങ്ങിനെ ഉള്ളവരെ ദെവകൾ എന്നു പൂജിക്കുന്നതു ആശ്ചൎയ്യം [ 42 ] തന്നെ

വാണിയൻ - അതു പരമാൎത്ഥം ഇങ്ങിനെ നടക്കുന്നു എന്തു ചെയ്യെ
ണ്ടു

പരശുര - രെ രെ ക്ഷത്ര കുലാധമ

വാണിയൻ - എന്തു ഒച്ച ദെവകൾ്ക്ക തമ്മിൽ മറ്റൊരു കലശൽ
ഉണ്ടായൊ

ഗംഗാര - നില്പിൻ - എന്തിന്നു എല്ലാവരും ഉന്തി തിക്കി വരുന്നു - ക
ളി കാണെണ്ടെ - മിഥിലാപുര സമീപത്തു രാമനും പരശുരാ
മനും തമ്മിൽ കണ്ടു പിണങ്ങുന്നു ക്ഷത്രിയരെ കണ്ടു കൂടാത
സംഗതിയാൽ ഈ മഴുവെന്തിയ ബ്രാഹ്മണൻ രാമനെ എ
ടാ ക്ഷത്രിയ കുലത്തിൽ അധമനായുള്ളൊവെ എന്നുവി
ളിക്കുന്നു

രാമ - ഹെ ബ്രാഹ്മണ ബ്രുവനെ എന്ത

പരശു - മതി നീ ശൂരൻ തന്നെ താടക എന്ന സ്ത്രീയെ വധിച്ച നിമി
ത്തമൊ ഗൎവ്വം ഏറി ഇരിക്കുന്നു

രാമ - താടക എന്റെ അമ്മയല്ല നില്ലു നിൽ

പരശു - ഇവിടെ പ്രാണനെ വിടെണം

ചെട്ടി - അതാ അവർ പൊരുതുന്നു കണ്ടൊ രാമന്റെ അമ്പു ഹാ
ഇവൻ വെണ്മഴു വീശി

വാണീ - അന്യൊന്യം കൊന്നു ചാകും

രാമ - കെൾ എടൊ പരശു രാമ - എന്റെ അമ്പിനാൽ നീ മരിക്കുന്നി
ല്ല പൊർ വിടുക നിന്റെ അവതാര കാലം കഴിഞ്ഞു ഇപ്പൊ [ 43 ] ൾ എന്റെ കാലം ആകുന്നു നിണക്കിപ്പൊൾ തപസ്സു നല്ലു

പരശു - ഞാൻ അറിഞ്ഞില്ല ഇപ്പൊൾ കാണുന്നു ഞാൻ പൎവ്വതം
പൂകി പാൎക്കും - എന്റെ തെജസ്സ അതാ നീ വാങ്ങിക്കൊ

ഗംഗാ - വെണ്മഴു വെന്തൻ തപസ്സിന്നാമ്മാറു പൊയി - ഒണത്തിന്നവ
രും - കണ്ടുവൊ മഹാവ്യാസർ എഴുന്നെള്ളുന്നു

മാച്ച - വ്യാസരെ നമസ്കാരം അയ്യാ നമസ്കാരം

ശാസ്ത്രീ - ഹൊ - ഇരപ്പു ഈ മാച്ചാൻ ബ്രാഹ്മണനായി വന്നു

ഗംഗ - വ്യാസൻ തന്റെ ജനങ്ങളെ കൂട്ടി കൊണ്ടു വന്നു സൎപ്പം
കൊടിയിൽ ആക്കിയ കൌരവൻ ദുൎയ്യൊധനൻ തന്നെ നൂ
റ്റവർ ഇതാ കലശ സംഭവനായ ദ്രൊണാചാൎയ്യർ ഈ കി
ഴവൻ തന്നെ പൊന്നിറമുള്ളവൻ കൎണ്ണൻ അവൻ ആദി
ത്യന്റെ മകനല്ലെ ശല്യരും ദ്രൌണിയും ഉണ്ടു– മറ്റെ ഭാ
ഗത്തിൽ ൟ ശാന്ത മുഖൻ യുധിഷ്ഠരൻ

വാണി - ശാസ്ത്രികളെ യുധിഷ്ഠരൻ ആർ

ശാസ്ത്രി - ധൎമ്മരാജാവല്ലൊ - അവനും ആ നൂറ്റവരും ഒരു ഗൊ
ത്രം തന്നെ - നൂറ്റവർ അവനെ ചൂതിൽ ചതിച്ചു പാണ്ഡ
വൎക്കവരെണ്ടുന്ന രാജ്യം തങ്ങൾ അടക്കി കൊണ്ട ഇവരെ
൧൨ വൎഷത്തൊളം കാട്ടിൽ ആക്കി പിന്നെ അജ്ഞാതവാ
സം കഴിപ്പിച്ചതിന്റെ ശെഷം മടങ്ങി വന്നപ്പൊൾ രാജ്യം
എല്പിച്ചു കൊടുക്കാതെ ൧൮ ദിവസം കൊണ്ടു പൊരാടി
എല്ലാവരും പട്ടു പൊയി

ഗംഗാ - ധൎമ്മ രാജാവിന്റെ അനുജന്മാരെ ക്കണ്ടൊ പൊന്നിക പിടിച്ച [ 44 ] വൻ ഭീമ സെനൻ വില്ലാളി അൎജ്ജുനൻ വിനീതരായ നകു
ല സഹദെവന്മാരും പാഞ്ചാലൻ കൃഷ്ണൻ മുതലായ ചങ്ങാ
തികളും കൂട നില്ക്കുന്നു

മാച്ച - അന്നവും പാൽ പഴം നീർ ഇറങ്ങാത നാൾ വെണ്ണ കട്ടുണ്ട
വൻ വന്നു താങ്ങെണമെ

സരസ്വതി ലക്ഷ്മി - അയ്യൊ ഭൎത്താക്കന്മാർ ചതിച്ചു പൊയ്ക്കളഞ്ഞു

പാൎവ്വതി - അതു വിഷ്ണുവിന്റെ മറിമായം തന്നെ

ലക്ഷ്മി - പണ്ടെന്റെ കാന്തന്റെ സുന്ദര വെഷത്തെ കണ്ടു വ
ലഞ്ഞീലെനിൻ കണവൻ

പാൎവ്വ - എണ്ണു രണ്ടായിരം പെണ്ണുങ്ങൾ തമ്മുടെ പിന്നാലെ പൊയ
തില്ലെന്റെ കാന്തൻ

ലക്ഷ്മി - ഉത്തമെ ഗംഗയാം നാരിയെ സംഗിച്ചു മൂൎദ്ധാവിൽ കൊ
ണ്ടങ്ങൊളിച്ചതെന്തെ

പാൎവ്വ - മംഗല കാന്തയെ തുംഗനാം രാക്ഷസൻ എങ്ങാനും കട്ടു
കൊണ്ടൊടായ്വാനായി

ലക്ഷ്മി - പ്രെതഗണങ്ങൾ്ക്കും ഭൂത ഗണങ്ങൾ്ക്കും നാഥനല്ലൊ നി
ന്റെ ജീവ നാഥൻ

പാൎവ്വ - മുഖ്യന്മാരാരായുള്ള വാനരന്മാരുമായി സൌഖ്യമാ
യി വാണതു നന്നുവാരം

ലക്ഷ്മി - ആനമുകവനും ആറുമുകവനും മാനിനിനിൻ കാന്ത
ൻ താ തനല്ലൊ

പാൎവ്വ - മീനിനും ആമെക്കും പന്നി സിംഹാദിക്കും നൂനം ജനകന [ 45 ] ല്ലെന്റെ കാന്തൻ

ലക്ഷ്മി - മൎത്യനായുള്ളൊരു പാൎത്ഥൻ കുമെച്ചപ്പൊൾ ചത്തു പെ
കാഞ്ഞതു നിന്റെ ഭാഗ്യം

പാൎവ്വ - വീരനാം പാൎത്ഥന്റെ തെരു തെളിച്ച അപാരം ഭയപ്പെ
ട്ടു തൊന്നുന്നില്ലെ

ല - ബ്രഹ്മഹത്യ ചെയ്ത ദുൎമ്മതി അല്ലയൊ നിൎമ്മലെ നിന്നു ജീ
വനാഥൻ

പ - സ്ത്രീകളെ കൊന്നതു ലൌകികം എന്നുണ്ടൊ

ല - ഇഛ്ശയില്ലാത നിൻ അഛ്ശനാം ദക്ഷനെ തച്ചു കൊനില്ല
യൊ നിൻ കണവൻ

പ - താതനെ കൊന്നതിൻ പാതകം പൊക്കുവാൻ മാതുലനെ
കൊന്നതു ഒൎത്തില്ലയൊ

ല - ബാലെ നിൻ കാന്തന്നു ചെലയില്ലാഞ്ഞിട്ടൊ തൊലും ഉടു
ത്തു നടന്നീടുന്നു

പ - ചെലാ ഇല്ലാഞ്ഞീട്ടൊ നീള അപ്പെണ്ണങ്ങൾ ചെലാക്കവൎന്നി
ല്ലാ എൻ കണവൻ

സരസ്വതി - അയ്യൊ ബ്രഹ്മാ നീ എവിടെ

ചെട്ടി - ഭാൎയ്യമാരുടെ ഉപദ്രവം ബ്രഹ്മാദികൾ്ക്കും സഹിച്ചു കൂടാ

ഊരാളി - നെർ തന്നെ ഓരൊ കാലത്തു വീട്ടിൽ നിന്നു ഓടിപൊ
വാൻ സംഗതി ഉണ്ടാകും

ശാസ്ത്രി - മിണ്ടാതിരു ത്രി മൂൎത്തികൾ അനസൂയയെ കാണ്മാൻ
പൊയി [ 46 ] ഊരാളി - അതാർ കുത്തിച്ചിയൊ

ശാസ്ത്രി - ചീ അവൾ അത്രി ഋഷിക്കു ഭാൎയ്യ പതിവ്രത തന്നെ

ലക്ഷ്മി - അയ്യൊ ഞങ്ങളുടെ പുരുഷന്മാർ എങ്ങു പൊയി

മാച്ച - ലക്ഷ്മി നിന്തിരുവടിയുടെ പുരുഷൻ പൊയെങ്കിൽ എനിക്കു വ
രാമൊ

ലക്ഷ്മി - ബ്രാഹ്മണാധമ ഗഛ്ശ ഗഛ്ശ

മാച്ച - നിങ്ങൾ കൊപിക്കെണ്ടാ ഞാൻ ഒന്നു പാടാം വിശ്വമൊ
ഹിനീ മെനകയെപ്പണ്ടു വിശ്വാമിത്രനനുഭവിച്ചില്ലയൊ
ചന്ദ്രനും ഗുരു ഭാൎയ്യയെ പ്രാപിച്ചു ചന്തമൊടു രമിച്ചില്ലയൊ
ശുഭെ

ഇന്ദ്രനും പണ്ടഹല്യയെ പ്രാപിച്ചിട്ട
ഇന്ദ്രിയ ക്ഷൊഭ ശാന്തി വരുത്തിലെ സൎവ്വജ്ഞന്മാരാം മി
ത്രാവരുണന്മാർ ഉൎവ്വശിയെ പരിഗ്രഹിച്ചില്ലയൊ പ്രമ്ലൊ
ചാഖ്യായായുള്ളൊരു നാരിയെ പ്രാപിച്ചില്ലയൊ കണ്വ മഹാ
മുനി ബ്രഹ്മദെവനാകുന്ന ഭഗവാനും തന്മകളെ പരിഗ്രഹിച്ചില്ല
യൊ

ലക്ഷമി - ഇവർ എല്ലാവൎക്കും മഹാപാപം സംഭവിച്ചു എനിക്കു ഭയം
ഉണ്ടു

മാച്ച - ഭയം വെണ്ടാ - ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വെണം ഇപ്പ
റഞ്ഞ മഹാജനം ഒക്ക വെതൽ പ്രതിക്രിയ കൊണ്ടു വിശുദ്ധരാ
യി അപ്രകാരം നമുക്കും ഇദ്ദൊഷത്തെ ക്ഷിപ്രം അങ്ങു കള
വാൻ തടവുണ്ടൊ [ 47 ] ഗംഗ - കള്ള പൊ - മഹാദെവിമാരെ ഇവൻ പണക്കാരനല്ല ഇങ്ങു
വന്നു നൊക്കുവിൻ - ഭൎത്താക്കന്മാർ മൂവരും ചെന്നു അനസൂയ
യ്ക്കു പാതിവ്രത്യ ഭംഗം വരുത്തുവാൻ നൊക്കുമ്പൊൾ അവൾ അ
വരെ ശപിച്ചു കുഞ്ഞുകളാക്കി മാറ്റി ഇരിക്കുന്നു

ബ്രഹ്മ - അമ്മമ്മാ അസാരം കിങ്കു

വിഷ്ണു - താ താ ചക്കര

ശിവ - എ യെ യെ യെ

സരസ്വതി മറ്റും - ഹൊ ദുൎന്നടപ്പുകാരെ നിങ്ങൾ്ക്ക നന്നായി - പ്രിയയായ
അനസൂയെ ഈ ഒരു വുരു ക്ഷമിക്കെണമെ - ഈ കള്ളന്മാർ
ഞങ്ങളുടെ ഭൎത്താക്കൾ തന്നെ

ചെട്ടി - അവൾ കനിഞ്ഞു നൊക്കുവിൻ വെള്ളം തളിച്ചു ൩ കുഞ്ഞുക
ളെയും മുമ്പെ പൊലെ വലിയവരാക്കി വെക്കുന്നു

ലക്ഷ്മി - ഹരി എന്തിന്ന ഈ ഭവനത്തിൽ പൊയതു കരവാൻ സംഗതി
ഉണ്ടു കരഞ്ഞാലും

സരസ്വ - മൂൎഖ നീ പിന്നെയും ഇങ്ങിനത്തെ പണി ചെയ്താൽ നൊക്കി
ക്കൊ

പാൎവ്വതി - പന്നഗാഭരണ ഈ കുമ തന്നെ നിണക്കു പൊ

ശിവൻ - അയ്യയ്യൊ പെണ്ണടിച്ചാൽ വിഴുങ്ങെണമൊ

ബ്രഹ്മ - പ്രിയ ശിവ വെണ്ടതില്ല ആരും കണ്ടില്ല ഞങ്ങൾ ആരൊടും പ
റക ഇല്ല - നാം വീട്ടിൽ പൊക

ഊരാളി - ഇല്ലത്തിലും കിരിയത്തിലും നടക്കുന്ന പ്രകാരം ദെവകൾ്ക്കും
ഉണ്ടെ– [ 48 ] ആവാരീ - പിന്നെയൊ - എല്ലാം ഒരു കീടയത്രെ ദൈവം മനുഷ്യ
രെ ഉണ്ടാക്കിയാൽ ദെവഗുണങ്ങൾ മനുഷ്യരിലും കാണും - മനു
ഷ്യർ തന്നെ ദെവകളെ ഉണ്ടാക്കും ദിക്കിൽ തങ്ങളുടെ ഗുണ
ദൊഷങ്ങളെ അവരിലും ആരൊപിക്കും - എന്ത ഒച്ച കെൾ്ക്കുന്നു
എല്ലാ പാവകളും തമ്മിൽ പിണങ്ങുന്നു - ദെവതകൾ അയ്യൊ നമു
ക്ക ഒരു രക്ഷയും ഇല്ല എടൊ ബ്രഹ്മൻ - അവൻ കെൾ്ക്കുന്നില്ല - അ
ല്ലയൊ വിഷ്ണൊ അവൻ ഒടിപ്പൊയി ഹൊ ഗംഗാരാമരെ ര
ക്ഷിക്കെണമെ

ഗംഗ - രാമരാവണന്മാരെ നില്പിൻ കൌരവ പാണ്ഡവന്മാരെ സ്വസ്ഥ
രായിരിപ്പിൻ

രാമൻ - ഞാൻ ചത്താലും നിന്നെ വിടുക ഇല്ല

ഗംഗ - പാവകളെ ചെവികെൾ്ക്കുന്നില്ലയൊ ഭ്രാന്ത പിടിച്ചുവൊ ഇനി
യും ശബ്ദിച്ചാൽ ഞാനടിക്കും

ഊരാളി - നല്ല തമാശ എത്ര മറിച്ചൽ - അവൻ തല്ലുന്നു ഹൊ

അമ്പൂട്ടി - ഇന്നലെ ഇതു പൊലെ തന്നെ സിപ്പായികളുടെ കുട്ടികൾ്ക്കു
കഠൊരമായ അടിപിടി ഉണ്ടായി

മാച്ച - ഗംഗാരാമരെ ഞാനും തുണ നില്ക്കട്ടെ അടി അട എടാ പാ
പാവകളെ ഇപ്പൊൾ ഞങ്ങൾ തന്നെ വലിയവരായി ഹാ ഹാ

ചെട്ടി - തിര വീണു കളിചലൊ

ജനങ്ങൾ - ഹ ഹ ഹ മാച്ചാൻ വിടാതെ തച്ചു തകൎക്കുന്നു കെൾ്പിൻ

പാതിരി - അല്ലയൊ മലയാളികളെ നിങ്ങളുടെ ദെവകൾ തമ്മിലും മ
നുഷ്യരൊടും ചെയ്യുന്ന ക്രിയകളെ വിചാരിച്ചാൽ അസഹ്യവും [ 49 ] നാണവും അത്രെ തൊന്നെണ്ടു - തമ്മിൽ കാമ ക്രൊധലൊ
ഭഡംഭ മത്സരാദികൾ ഉള്ളവരായി കാണുന്നു തങ്ങളെ പൂജി
ക്കുന്ന മനുഷ്യരൊടു അവർ ചെൎന്നു ദുൎന്നടപ്പിന്നു സംഗതിവ
രുത്തുന്നു മനുഷ്യ ശാപവും എല്ക്കുന്നു - ഇങ്ങിനെ ഉള്ളവരെ വന്ദിക്കുന്ന
തദൊഷം തന്നെ അല്ലൊ ജീവനുള്ള ദൈവത്തെ അന്വെഷി
ക്കെണ്ടെ സത്യമുള്ളവന്നു ചെവി കൊടുക്കരുതൊ ഇങ്ങി
നെത്ത പിശാചുകളൊടു ദെവകൾ എന്നു ചാരിയാൽ ചാരിയ
തു മണക്കും അവൎക്ക എന്ന പൊലെ നിങ്ങൾ്ക്കും ബുദ്ധി ഭ്രമവും
ദുൎമ്മൊഹങ്ങളും നരക പ്രാപ്തിയും ഉണ്ടാകും ഇത്ര മാത്രം ആ
ലൊചിച്ചു കൊൾ്വിൻ - ശാസ്ത്ര പുരാണങ്ങൾ ദെവ വിഷയ മാ
യി അറിയിക്കുന്ന കഥകൾ നെരായാൽ അവർ ദെവകൾ അല്ല
കഴുവെറികൾ അത്രെ ദുൎഭൂതങ്ങൾ ആക്കി കൊള്ളിക്കവും
ചെയ്യാം പുരാണ കഥകൾ പൊളിയാകിലൊ നിങ്ങൾ്ക്കു ഒട്ടും ദൈ
വം ഇല്ല - ഞങ്ങൾ അറിയിക്കുന്നു വെദത്തിൽ ഇപ്രകാരം അ
യൊഗ്യമായ കഥകൾ ഒന്നു ഇല്ല നിങ്ങൾ്ക്കും നൊക്കാമല്ലൊ സ
ത്യ ദൈവം ലീല ചെയ്യുന്നവൻ അല്ല - ഈ യുഗത്തിങ്കൽ പാ
പിഷ്ഠരെ രക്ഷിക്കെണ്ടതിന്നു തന്റെ സ്വരൂപമാകുന്ന മക
ന്റെ മെൽ ലൊകത്തിന്റെ പാപങ്ങളെ വെച്ചു അവ
നെ മരിപ്പിച്ചിരിക്കുന്നു - ആ യുഗത്തിൽ അവൻ ഭൂമിയിൽ
ജനിച്ച സകല മനുഷ്യരെയും ദെഹത്തൊടെ ഉയിൎപ്പിച്ചു
കൂട്ടി ചെൎത്തു അവരവർ ചെയ്ത ക്രിയകളെ ഒന്നും വിടാ
തെ വിസ്തരിച്ചു ന്യായ പ്രകാരം എല്ലാവൎക്കും അന്ത്യ വിധി [ 50 ] യെ കല്പിക്കും

ആശാരി - പാതിരിയെ വെദം പഠിക്കാനല്ല കളികാണ്മാൻ ഞങ്ങ
ൾ വന്നിരിക്കുന്നു

ഊരാളി - അതെ കളി തന്നെ പ്രമാണം

ചെട്ടി - ഹൊ തിര എടുത്തു - പാവകളുടെ വൈരം ശപിച്ചു പൊയി-
മാച്ചാന്റെ അടിക്കു ശൈത്താനും പെടിക്കുന്നുവൊ - ഇ
ത എന്തു - ഒരു കാറ്റ പറ്റി തിരികൾ എല്ലാം കെട്ടുപൊയി
ഒന്നും കാണ്മാനില്ല

ഗംഗാര - നൊക്കുവിൻ - ഒം തൽ സത്ത് ശ്രീ ഭഗവാൻ പുരുഷൊ
ത്തമൻ സ്വയം പ്രകാശം തന്നെ

ജനങ്ങൾ - അത എവിടെ എള്ളൊളം പ്രകാശം കാണ്മാനില്ല കൂരി
രിട്ടു തന്നെ

ഗംഗാര - നിൎഗ്ഗുണൻ നിരഞ്ജനൻ നിൎമ്മലൻ നിരാകുലൻ നിഷ്കളൻ
നിരൂപമൻ അദ്വയൻ നിരാമയൻ ചിദ്രൂപൻ നിത്യനജൻ
അഖിലൻ സനാതനൻ അനന്തനനാദ്യനാദ്യൻ നിഗ
മാന്തവെദ്യൻ അഖണ്ഡൻ പരിപൂൎണ്ണൻ പരമാനന്ദ രൂപീ
സമസ്തചരാചര ജന്തുക്കൾ അന്തൎഭാഗെ സമത്വം പൂണ്ടു
ജീവാത്മാവായും ഇരിപ്പവൻ

അദ്ദൃശ്യൻ അഹം ഇന്ദ്ര അഹം അഗ്നീർ അഹം വിഷ്ണു രഹം ശിവഃ
സൂൎയ്യൊഹം ചന്ദ്രൊഹം സിംഹൊഹംഗരുഡൊഹം അ
ഹം യൊനിശ്വ മൃത്യുശ്വാപ്യഹം

ശാസ്ത്രി - ഹെ ജനങ്ങളെ - ഇതു പരമാത്മാവ തന്നെ - പാതിരി പറഞ്ഞ [ 51 ] തു കെട്ടുവല്ലൊ - ദെവകൾ്ക്ക കാമം ക്രൊധം ലൊഭം മുതലാ
യ തമൊ ഗുണങ്ങളും ഉണ്ടായത ദൂഷണം എന്ന അവർ പറഞ്ഞു
അതു നല്ല വണ്ണം തിരിയായ്ക കൊണ്ടു പറഞ്ഞു - നമ്മുടെ വെദാ
ന്തം പരമാൎത്ഥം തന്നെ - എല്ലാം ഒന്നു തന്നെ രാമനും ഇല്ല രാവണ
നുമില്ല - പാണ്ഡവർ നൂറ്റുവർ ഇങ്ങിനെ ൨ പക്ഷക്കാരും ഇ
ല്ല കൊല്ലുന്നവരും ചാകുന്നവരും ഇല്ല എല്ലാവരും ചെയ്യുന്നത
ഈ എകന്റെ ലീല - ഞാൻ ഈശ്വരൻ എന്നുറെച്ചാൽ ഒന്നെ
ഉള്ളു പരമാത്മാവു തന്നെ

ഗംഗ - പരമാത്മാവെ നല്ലവണ്ണം നൊക്കുവിൻ - നമൊ നമസ്തെ
സ്തു സഹസ്ര കൃത്വഃ പുനശ്വഭൂയൊവിനമൊനമസ്തെ

അദ്ദൃശ്യൻ - നമെവിദുഃ സുരഗണാഃ പ്രഭവം നമഹൎഷയഃ അഹം കൃ
ത്സനസ്യജഗതഃ പ്രഭവഃ പ്രളയസ്തഥായൊമാം പശ്യതി
സൎവ്വത്ര സൎവ്വഞ്ചമയി പശ്യതിതസ്യാഹം നവ്രണശ്ച്യാമിസ
ച മെന പ്രണശ്യതി

ഊരാളി - പരമാത്മാവിന്ന ഇച്ചിരി മലയായ്മ അറിഞ്ഞു കൂടെ

പാതിരി - ൟ ശ്ലൊകങ്ങൾ ഭഗവൽ ഗീതയിൽ നിന്ന എടുത്ത ത-
അൎത്ഥം ആവിത - ദെവകളും ഋഷികളും കൂട എന്നെ അ
റിയുന്നില്ല ഞാൻ സൎവ്വ ലൊകത്തിന്റെ ആദിയും ഒടു
ക്കവും ആകുന്നു ആർ എങ്കിലും സകലത്തിൽ എന്നെയും
എന്നിൽ സകലവും കണ്ടാൽ ഞാൻ അവനൊടു ഒരു നാളും
വെൎവ്വിടുക ഇല്ല എന്ന ഈ വമ്പുള്ളവാക്കു

ചന്തു - എന്ത കളിക്കുന്നില്ലപ്പാ ഒന്നും കാണുന്നില്ല ഒന്നും ചെയ്യുന്നില്ല [ 52 ] പാതി - ഈ കുട്ടിയുടെ വാക്കു ഗ്രഹിച്ചുവൊ- ഈ പരമാത്മാവ
എന്ന പറയുന്ന ബിംബം നിങ്ങളുടെ എല്ലാ പാവകളിലും
നിസ്സാരമായതു - മറ്റതിന്ന അല്പം ചില ഗുണങ്ങളുണ്ടു കാൽ
നടക്കുന്നു കൈ ഇളക്കുന്നു - ഇതു നിൎഗ്ഗുണവാൻ നകരൊതി-
ഗുണങ്ങൾ ഇല്ലായ്കയാൽ ഒന്നും ചെയ്യുന്നില്ല - അത്രയല്ല അ
തുണ്ടൊ ഇല്ലയൊ എന്നും അറിഞ്ഞു കൂട അനാദിമൽപരം
ബ്രഹ്മനസത്തന്നാ സദുച്യതെ ആദിയില്ലാത്ത പരബ്ര
ഹ്മം ഉണ്ടെന്നും ഇല്ല എന്നും പറയരുതു എന്നു ഭഗവൽ ഗീ
തയിലെ വിധി വാക്യം ആകയാൽ ശെഷം പാവകൾ കുട്ടിക
ളുടെ കളിക്കായും ൟ കാണാത്ത പാവ വമ്പന്മാരുടെ ക
ളിക്കായും ഉണ്ടാക്കി - ഞാൻ അറിയിക്കുന്നത ജീവനുള്ള
ദൈവമാകുന്നു - അവൻ നിൎഗ്ഗുണനല്ല - ഉണ്ടു എന്നുള്ളത
ല്ലാതെ എല്ലാ ഗുണങ്ങളുടെ ഉറവും ആകുന്നു - അവൻ എവി
ടെയും വ്യാപരിക്കുന്നു - ഞങ്ങളുടെ പാപങ്ങൾ ഒഴികെ
ഉള്ളത ഒക്കയും അവന്റെ ക്രിയ

അദ്ദൃശ്യൻ - സമൊഹം സൎവ്വഭൂതെഷ്ഠനമെദ്വെഷ്യൊസ്തിന
പ്രിയഃ

പാതി - ഈ ഇല്ലാത്തതിന്റെ വാക്കു കെട്ടുവൊ - ഞാൻ എല്ലാ
ഭൂതങ്ങളിലും സമനാകുന്നു എനിക്ക ഒരുവനും ഇഷ്ടനും
അല്ല അനിഷ്ടനും അല്ല - ഇപ്രകാരമുള്ള വ്യാജക്കാര
ൻ ദൈവമൊ - ഗുണവും ദൊഷവും ഒന്നു തന്നെ എന്നു
ശ്ലൊകത്തിൽ പറഞ്ഞു കെട്ടാലും പ്രമാണിക്കാമൊ - സത്യ [ 53 ] ദെവവിചാരണ

തലശ്ശെരി ൧൮൪൫ [ 55 ] ദെവവിചാരണ

ശിവദിൻ - ഗംഗാരാം ബാഹുർ ഹൈ ഹൊ (പുറത്തുപൊയൊ)

ഗംഗാരാം - ആ പ്ക്കു ക്യാഹുവാ (നിങ്ങൾ്ക്ക എന്തായി കല്പിച്ച പ
ണിയെ ഞാൻ എടുത്തു

ശിവദിൻ - ഹും സബ് സിദ്ധ കിയാഹൈ (എല്ലാം തീൎത്തുവൊ)

ഗംഗ - സബ്‌സിദ്ധായി ഷാം ഹുയിലൊഗ് സബ് ദെഖനെ ആ
തെ ഹൈം ഹുഷാർ രഹൊ (എല്ലാം തീൎന്നു സന്ധ്യ
യായി ജനം എല്ലാം നൊക്കുവാൻ വരുന്നു സൂക്ഷിച്ചു
കൊൾ്വൂ)

ശിവ - ഹുഷാർ ക്യാ ഹൈ ഹുഷാർ (എന്തു സൂക്ഷിക്കെണ്ടു)

ഗംഗ - തും നഹി ആവെഗെതൊ വഃ ഖെൽ നഹി ഖെലുംഗാ-
നിങ്ങൾ വരാഞ്ഞാൽ ഞാൻ ആ കളി കളിക്കയില്ല

ശിവ - ക്യാഹൈ ഗദ്ധെ നഹി ഖെലീതൊ ഠൊക്കുംഗാ- എ
ന്തൊരു കഴുത കളിക്കാഞ്ഞാൽ കുത്തും രാവിലെ ഞാൻ
പറഞ്ഞതു പൊലെ ചെയ്യാഞ്ഞാൽ ജീവനൊടു വരും

ഗംഗ - മൌൻ സെരഹൊ - അടങ്ങിയിരിപ്പിൻ എന്ത കഥ ക
ളിക്കെണം-

ശിവ - ആരെ ഗദ്ധെ ഛൊഡദെ - എടാ കഴുതെ വിടു ദെവ
കഥയൊ രാക്ഷസ കഥയൊ എന്തെങ്കിലും കളികെട്ടുവൊ
കളിച്ചിട്ടു ലെലം വിളിക്ക നിലാവ ഉച്ചെക്ക വരുമ്പൊൾ പ [ 56 ] ണി എല്ലാം തീൎത്ത ഓടിപൊവാൻ ജറൂർ ഊണ്ടു എന്റെ
ഗ്രഹദൊഷത്തെ നൊക്കെണമെ മാദെവി ഞാൻ ന
ല്ലവണ്ണം പൂജിക്കും

ഗംഗ - ഔർ ഏക്കീ ചബാത സുനൊ - ഒരു വാക്കു കെൾ്ക്കു എല്ലാം
വില്ക്കെണമൊ എതു വഴി പൊകെണം

ശിവ - സബസബ ഗദ്ധെ - എല്ലാം വിറ്റു വിടു നരകത്തിൽ പൊ
കട്ടെ

ഗംഗ - ഇവൻ എനിക്ക നല്ല അഛ്ശൻ തന്നെ എനിക്ക ഒരു ഗതി
യും ഇല്ല അമ്മയെ കാണ്മാനില്ല അഛ്ശന്ന കാലുനില്പില്ല
നിത്യം സഞ്ചാരം കുലമില്ല കുഡുംബവും ഇല്ല അഛ്ശൻ
അവീൻ തിന്നുകയൊനാണം കെടുക്കയൊ അടിക്കയൊ
രാത്തെണ്ടലിന്നു പൊകയൊ മറ്റെന്ത എന്നെ പൊ
ലെ ആശ്രയമില്ലാത്തവനുണ്ടൊ ഹൊ ജനങ്ങൾ വന്നു
രാത്രിയായി ഇന്ന എല്ലാ പാവകളെയും കാട്ടുന്നു വലി
യ കളി വെണം അപ്പാ പാതിരിയും ഉപദെശിയാരും
കൂടവന്നു

പാതിരി - എടൊ ഇന്നും ഈ ഊരിൽ ഇരിക്കുന്നുവൊ കഷ്ടം ദി
നം ഈ നിസ്സാര കളികളെ കാട്ടുന്നതിനാൽ മടിപ്പുവ
ന്നില്ലയൊ

ഗംഗ - വന്നാലും എന്ത വയറു നിറെക്കെണ്ടെ

പാതി - നല്ല പണി എടുത്തു ദിവസം കഴിക്കാമല്ലൊ ജനങ്ങളുടെ
ബുദ്ധിയെ വഷളാക്കുന്ന ഈ കള്ളകളികളെ കാട്ടി ന [ 57 ] ഷ്ടം തിരിയുന്നത ഇങ്ങിനെപ്രാപ്തിയുള്ള കുട്ടിക്ക തക്ക
തല്ല

ഗംഗ - ഞാൻ എന്ത ചെയ്യും അഛ്ശന്റെ പണി ഞാൻ വശാക്കി
കൊണ്ട അഛ്ശന്റെ ഒരുമിച്ചു പൊയി അവൻ ചെയ്യു
ന്നതിനെചെയ്തു നടക്കെണ്ടെ നിങ്ങൾ എനിക്ക അന്ന വ
സ്ത്രങ്ങൾ തരുന്നുണ്ടൊ

പാതി - എന്റെ വാക്കു കെട്ടു കൂട വന്നാൽ തരാം പിന്നെ അഛ്ശ
ന്ന അറിയാത്ത സത്യ വഴിയെ കാണിച്ചു രക്ഷ വരുത്തുന്ന
ജ്ഞാനത്തെയും ഗ്രഹിപ്പിക്കാം

ഗംഗ - ഒഹൊ നിങ്ങളുടെ മനസ്സ അറിഞ്ഞ രണ്ടു മൂന്നു വട്ടം ഞാൻ
തെരുവിൽ വെച്ചു ഈ വാക്കു കെട്ടിരിക്കുന്നു അതു നല്ലതു
നെർ എങ്കിൽ നല്ല വെദം തന്നെ പത്തു നൂറു ജനങ്ങൾ അ
തു കെട്ടു ധൎമ്മ പുസ്തകങ്ങളെ വാങ്ങിസലാം ചെയ്തു ഉടനെ
ഇപ്പുറത്തു വന്നു ഞങ്ങളുടെ കളിനൊക്കി സന്തൊഷിച്ചു
ചിരിച്ചു പൈസയും തന്നിരിക്കുന്നു പിന്നെ രഥൊത്സ
വത്തിന്നു പൊയി ക്ഷെത്രത്തിൽ തൊഴുതു വഴിപാടു ക
ഴിപ്പിച്ചു നടക്കും ദെവ പൂജ പാവക്കളിമുതലായനെര
മ്പൊക്കുകളെ കണ്ടു രസിക്കുന്നു നിങ്ങളുടെ വാക്ക ആരുടെ
മനസ്സിലും ചെരുന്നില്ല

പാതി - അതു നെർ തന്നെ അയ്യൊ പാപം എന്നെ ഉള്ളു ഈ പ്രപ
ഞ്ചമായയാൽ അന്ധത പിടിച്ച ഹൃദയത്തിങ്കൽ ദെ
വതെജസ്സും തത്വ ജ്ഞാനവും ബൊധിക്കുന്നില്ല എങ്കിലും നീ [ 58 ] ത്രി മൂൎത്തികളുടെ കാൎയ്യവും ഈ സാരം ഇല്ലാത്ത അഹൊ
വൃത്തിയും രണ്ടും നെരമ്പൊക്കത്രെ എന്നറിഞ്ഞതിന്റെ
ശെഷം എന്റെ വാക്ക അല്പം പരീക്ഷിക്കെണ്ടെ എല്ലാവ
രൊടും നിന്നൊടും ഞാൻ പറയുന്നു പാപപരിഹാരവും നിത്യ
ജീവത്വവും ലൊക രക്ഷിതാവായ യെശു ക്രിസ്തങ്കൽ വി
ശ്വസിക്കുന്ന ദൊഷികൾ്ക്ക ദൈവത്തിൽ നിന്നുണ്ടാകും നി
ന്റെ വഴിയിൽ നടക്കുന്നതിനാൽ ക്ലെശവും ദാരിദ്ര്യവും
അടുത്തിരിക്കുന്നതല്ലാതെ മരണശെഷം അധികമായ
ചെതവും വരും യെശുവിൽ വിശ്വസിച്ചാൽ ആയവൻ ലൊക
പാപത്തിന്നും നിന്റെ ദൊഷങ്ങൾ്ക്കും വെണ്ടി തന്റെ പ്രാ
ണനെ വിട്ടു സമ്പൂൎണ്ണമായ ഒരു ബലിയെ കഴിച്ചതിനാൽ
പാപ മരണ നരകങ്ങളിൽ നിന്നും തെറ്റി പൊകുന്ന മാൎഗ്ഗം
ഉളവായി കൊടി ജനങ്ങൾ ദെവ കരുണയെ നിരസിച്ചാ
ലും നീയും അവിശ്വാസത്താൽ നശിച്ചു പൊകെണമൊ

ഗംഗ - ഞാൻ വിചാരിക്കട്ടെ

പാ - അതെ ആലൊചന വെണം നാള ഇവിടെ ഇരിക്കുമൊ

ഗംഗ - അറിഞ്ഞു കൂട അഛ്ശനിരുന്നാൽ ഇരിക്കും പൊയാൽ
പൊകും ഇപ്പൊൾ വിളക്കു കത്തിക്കെണം സമയമായി

ചെട്ടി - തന്നെ ഭാഗവതരെ കത്തിച്ചുവൊ നല്ല കളികാട്ടു ഉത്സ
വം തീൎന്നു നാളെ ഞങ്ങൾ പൊകും

വാണിയൻ - എടാ ചന്തു ഇക്കല്ലിന്മെൽ നല്ലവണ്ണം കുത്തിരു ഇ
രുന്നുവൊ - അമ്പൂട്ടി നിണക്കും ഇടം ഉണ്ടു ഇങ്ങു വാജ്യെ [ 59 ] ഷ്ഠന്റെ കൂട കുത്തിരു വീഴരുത ഘട്ടിയായി തമ്മിൽ പി
ടിച്ചുവൊ ഹെ ഭാഗവതരെ കുട്ടികൾ നല്ലവണ്ണം കാണു
ന്ന കളിവെണം വലിയ തമാശ ചെയ്താൽ അരരൂപ്പിക
തരാം

ഗംഗ - അസ്സലായി കളി കാട്ടാം എല്ലാ പാവകളെയും നിറുത്താം

കൊല്ക്കാരൻ - ഭാഗവതരെ ഇപ്പൊൾ കളിക്കുമൊ

ഗംഗ - ക്ഷണത്തിൽ തുടങ്ങും

കൊല്ക്ക - മൂപ്പനുണ്ടൊ

ഗംഗ - ഉണ്ടു ധ്യാനം ചെയ്തൊണ്ടിരിക്കുന്നു

ശിവദിൻ - അകത്തു നിന്നു – ഗംഗാരാം കൊൻഹൈ - ഈ പറയുന്ന
ത ആർ -

ഗംഗ - ക്യാഹൈ കുഛ നഹി - എതും ഇല്ല വളരെ ജനം വന്നു
വിശെഷം പറയുന്നത്രെ

ശിവ - അരെ ഗദ്ധെ - ഹൊ കഴുതെ

പാതിരി - ബാല്യക്കാര അകത്തുള്ളവൻ അഛ്ശനൊ

ഗംഗ - അഛ്ശനൊ എന്തൊ പൊറ്റിയവൻ തന്നെ

പാതി - സമുവെലയ്യാവെ കെട്ടീരാ നാൻ ചൊന്നപ്പടിയെ എ
ൻറു തൊൻറുകിറതു

ഉപദെശി - കെട്ടെനെ ആലൊചനൈ ചെയ്കിറെൻ എൻ
തിമൊത്യനുടയ വയസ്സളവായിരുക്കിറാൻ

പാതി - ചുമ്മ - ഇതു നമുക്കു നല്ല നാൾ എൻറു നിനൈക്കിറെൻ നാ
ൻ ഇങ്കെ നില്ക്കിറെൻ നീർ പൊലീസ്സ ആമീനിടത്തിൽ [ 60 ] പൊവീരാക

ഉപദെശി - തുരയവൎകൾ ചൊന്നപ്പടിക്കു പൊകിറെൻ ഞാ
ൻ സന്തൊഷത്താൽ കവലപ്പെടുന്നു അനെക വൎഷങ്ങളി
ലെ ദുഃഖത്തിന്ന ദൈവം ഇന്നു നിവൃത്തി വരുത്തിയാൽ
എത്ര ഒരു സൌഖ്യം - പൊകിറെൻ

പാതിരി - എടൊ ജനങ്ങളെ ഈ അരങ്ങിന്റെ മുമ്പിൽ കൂടി
വന്ന നിങ്ങളുടെ കൂട്ടത്തെ ഞാൻ നൊക്കി ദുഃഖത്തൊ
ടിരിക്കുന്നു ദൈവവചനം കെൾ്വാൻ പത്തു വരുന്നതി
ൽ ഇവിടെ നൂറൊളം കൂടി ഇരിക്കുന്നു ഈ ഉത്സവം
കൊണ്ടാടി പുകഴ്ത്തുന്നദെവകൾ എല്ലാം കള്ള ദെവർ
എന്നറിഞ്ഞിട്ടും നിങ്ങൾ ഊരും വീടും വിട്ടു ദൂരത്തു നി
ന്നു വന്നു തൊഴുതു വെറുതെ പണം ചെലവിട്ടു രാപ്പക
ലും വീഥിയിലും വെളിയിലും ഉലാവി കൊണ്ടു കൂട കൂട
പറഞ്ഞു കെട്ട സത്യ വചനം എല്ലാം മറന്നു നടക്കുന്നതു
മല്ലാതെ ക്ഷെത്ര വെല തീൎന്ന ഉടനെ ഈ നിസ്സാരമായ
കളിയെ പിന്നെയും കാണെണം എന്നു വെച്ചു ഇവിടെ
കൂടി വന്നിരിക്കുന്നു പൂൎവ്വന്മാരും ബ്രാഹ്മണരും കല്പിച്ചുവ
ല്ലൊ എന്നു ചൊല്ലി ഇല്ലാത്ത ദെവകളുടെ ബിംബങ്ങ
ളെ ആരാധിച്ചും അഴിച്ചലുള്ള ദുൎമ്മൎയ്യാദകളെ ആ
ചരിച്ചും ജീവനുള്ള ദൈവത്തെ അറിയാത്തവൎക്ക ജ
നിക്കുന്ന ദൊഷങ്ങളാലും ശൈത്താൻ ഈ ലൊക ത
മസ്സിൽ നടത്തുന്ന കള്ള തന്ത്ര വിദ്യകളാലും ഇരുണ്ടു [ 61 ] മയങ്ങി എവിടുന്നു വന്നുവെന്നും എവിടെക്ക പൊകും
എന്നും ബൊധിക്കാതെ ഗതിയില്ലാത്തവരായി വല
ഞ്ഞു തിരിഞ്ഞു ദുൎന്നടയിലും ഉപദ്രവത്തിലും മുങ്ങി വെ
റുതെ ജീവകാലം കഴിക്കുന്നു ഉത്സവഘൊഷം നിമിത്തം
അങ്ങാടിയിൽ വന്നിട്ടുള്ള ഈ കളിക്കാരെ കാണെ
ണ്ടതിന്നു എട്ടു പത്തു ദിവസം വളരെ ഭ്രാന്ത പിടിച്ച
വരെ പൊലെ വന്നു തിങ്ങി വിങ്ങി നിന്നു സ്വസ്ഥ ബുദ്ധി
കൊണ്ട ഒന്നും വിചാരിയാതെ പാവകളുടെ കളിവി
നൊദത്തിൽ ലയിച്ചു പൊകുന്നു

ഊരാളി - നിങ്ങൾ്ക്ക അറിഞ്ഞ കൂട ഞാൻ വെറുതെ വന്നില്ല ചന്ത
യിൽ ൨ എരുമ മെടിച്ചു കൊണ്ടു പുരെക്കു മടങ്ങി
പൊകുന്നു

ഇടയൻ - സയ്പെ എന്ത പറഞ്ഞപ്പാ പെണ്ണുങ്ങൾ്ക്ക വസ്ത്രം
വെണ്ടെ പത്തു പതിനൊന്നു മാസം കന്നാലികളെ നൊക്കി
ട്ട അല്പം ഒരു തമാശ കാണ്മാൻ വന്നാൽ എന്ത

പാതിരി - ചത്ത കാൎയ്യം ദൊഷം എന്നല്ല എല്ലാ വിനൊദവും
ദൊഷം എന്നല്ല സത്യ ദൈവത്തിന്റെ സെവ ഉപെക്ഷി
ച്ചു സാരമില്ലാത്ത ദെവകളെ പൂജിക്കുന്നത ദൊഷം

ആശാരി - ഹൊ പാതിരിയെ വിലാത്തിയിൽ ഇ പ്രസംഗം
ചെയ്താൽ കൊള്ളാം ഈ രാജ്യത്ത വന്ന ജനങ്ങൾ്ക്ക ബു
ദ്ധി ഭ്രമം ഉണ്ടാക്കുന്നത എന്തിന്നു ഈശ്വരൻ നിങ്ങൾ്ക്ക
ഒരു വഴി കാണിച്ചിരിക്കുന്നു ഞങ്ങൾ്ക്കും ഒരു വഴി കാ [ 62 ] ണിച്ചിരിക്കുന്നു അതിന്നു നിങ്ങൾ്ക്ക എന്ന നിങ്ങൾ ആ വഴി
യും ഞങ്ങൾ ൟ വഴിയും നടന്നാൽ മൊക്ഷം വരും

പാതിരി - ദൈവം ഒരുത്തനല്ലയൊ

ആശാരി - പിന്നെയൊ അതിനാൽ എന്തു

പാതി - ഏകനായ ദൈവം തമ്മിൽ വിരൊധമായി വരുന്ന ൨
മൊക്ഷ മാൎഗ്ഗങ്ങളെ കാണിക്കുമൊ

ആശാരി - മാണിച്ചിട്ടുണ്ടല്ലൊ - ഓരൊരൊ രാജ്യക്കാൎക്ക
വെവ്വെറെ ഭാഷയും ആചാരവും ഉണ്ടല്ലൊ

പാതിരി - വിലാത്തിയിലും വെവ്വെറെ ഭാഷകളും ദെശാചാ
രങ്ങളും ഉണ്ടു എങ്കിലും എല്ലാ നാടുകളിലെ ക്രിസ്ത്യാനി
കളും ഏക ദെവനെ ആത്മാവിലും സത്യത്തിലും വന്ദി
ക്കെണം എന്നു സമ്മതിക്കുന്നു അവൻ അറിയിച്ച വെദത്തി
ൽ അവൻ കല്പിക്കുന്നിതു ഞാനല്ലാതെ അന്യ ദെവന്മാർ
ഇല്ല ആ വക ഉണ്ടാക്കി കൊൾ്കയും സെവിക്കയും അരുത
എന്നു പറഞ്ഞിരിക്കവെ ഹിന്തു രാജ്യക്കാരൊട എന്നെ
അല്ല മൂപത്തു മുക്കൊടി മൂൎത്തികളെ സങ്കല്പിച്ചു കൊണ്ടാ
ടെണം എന്നു കല്പിക്കുമൊ

ആശാ - നിങ്ങൾ എല്ലാം ഒന്നാക്കെണം എന്നു വെച്ചു കുടുമ ചെ
ൎത്തി വെഷം മാറ്റിപ്പാൻ വന്നിരിക്കുന്നു ഞാൻ ഒരു ബു
ദ്ധിയെ പറയട്ടെ നിങ്ങളുടെ ചട്ടയും തൊപ്പിയും വെണ്ടാ
നിങ്ങളും കൌപീനം ഉടുത്തു മുണ്ടു സൊമൻ കാവി വ
സ്ത്രം മുതലായതു ധരിച്ചു തലയിൽ കെട്ടി ഞങ്ങളെ പൊലെ നട [ 63 ] ന്നു കൊണ്ടാൽ നാം ഒന്നാകെണം എന്ന ആഗ്രഹത്തി
ന്നു നിവൃത്തി വരുമല്ലൊ ഇങ്ങെ പക്ഷത്തിൽ വളരെ ആൾ
ഉണ്ടു നിങ്ങൾ ചുരുക്കമത്രെ

ശാസ്ത്രി - ശി- ഇവൻ പൊട്ടൻ സായ്പെ ഒന്നു ചൊദിപ്പാനുണ്ടു അ
തിന്നു ഉത്തരം കൊടുത്താൽ കൊള്ളാം യേശു ക്രിസ്ത
ന്റെ വചനം നിങ്ങൾ്ക്ക ഉറപ്പിച്ചു കൊടുത്തത ആർ

പാതിരി - അവന്റെ വചനം നെർ എന്നു ഞാൻ ദിവ്യവെദം
കൊണ്ടും അനുഭവം കൊണ്ടും രണ്ടു വിധെന ഉറപ്പിച്ചി
രിക്കുന്നു -

ശാസ്ത്രി - നല്ലതു ഈശ്വരൻ ഈ പുസ്തകം ദെവലൊകത്തിൽ നി
ന്നു അച്ചടിച്ചു തൊലിൽ കെട്ടി നിങ്ങളുടെ കൈയിൽ
ഇറക്കി തന്നിരിക്കുന്നുവൊ ഇപ്പൊൾ എന്തവരും ജന
ങ്ങൾ കെൾ്പിൻ

പാതിരി - ഈ കൈയിലുള്ള പുസ്തകത്താൽ എനിക്കു സത്യബൊ
ധം വന്നു എന്നു ഞാൻ പറഞ്ഞില്ല ഇത അച്ചടിച്ചതും
തൊൽ കെട്ടിയതും ഹിന്തു രാജ്യത്തിൽ നിന്നു തന്നെ ഇ
തിലുള്ള വചനങ്ങളൊ ജീവനുള്ള ദൈവം ഒരൊ
രൊ കാലങ്ങളിൽ പണ്ടു പണ്ടെ ലൊകത്തിൽ പരസ്യമാ
ക്കി ഇരിക്കുന്നു ഈ യുഗത്തിന്റെ ആരംഭത്തിങ്കൽ ദെ
വപുത്രനായ യെശു ക്രിസ്തു മനുഷ്യനായി ജനിച്ചു മനു
ഷ്യൎക്ക പ്രത്യക്ഷനായി സഞ്ചരിച്ചു നിത്യ ജീവവചനങ്ങ
ളെ ശിഷ്യന്മാൎക്ക ഉപദെശിച്ചു തന്റെ നാമം ലൊക [ 64 ] ത്തിൽ എഞ്ചും പ്രസിദ്ധം ആക്കി എല്ലാ വംശങ്ങളെയും
പാപമരണങ്ങളിൽ നിന്നു നിത്യ ജീവത്വത്തിങ്കലെക്കു
വിളിച്ചു പൊരെണം എന്നു കല്പിക്കുന്നു അനന്തരം ആ
യിരം വൎഷത്തിന്റെ മുമ്പിൽ യെശുവിന്റെ ഭക്ത
മാർ ഞങ്ങളുടെ ദെശത്തിലും വന്നു അതിൽ കുടി ഇരിക്കു
ന്നവർ നിങ്ങളെ പൊലെ കള്ള ദെവ നാമങ്ങളെ
ധ്യാനിച്ചു നിങ്ങളെക്കാളും കാട്ടാള ഭാവമുള്ളവർ
എന്നു കണ്ടു ഞങ്ങളുടെ പൂൎവ്വമാരൊടു ലൊകരക്ഷി
താവായ യെശുവിന്റെ നാമം അറിയിച്ചു അതിന്നായി
ബഹു കഷ്ടങ്ങളെ സഹിച്ചു അദ്ധ്വാനിച്ചു ക്രമത്താലെ
പുരാണ വ്യാജങ്ങളെ അകറ്റി നാട്ടുകാരെ ക്രിസ്തസഭ
യൊട ചെൎക്കയും ചെയ്തു അന്നു തൊട്ടു ദെവവചനം ഞങ്ങ
ളുടെ രാജ്യത്തിൽ നടപ്പായ്വന്നു മാതാപിതാക്കന്മാരും
മറ്റും കുട്ടികളൊടറിയിക്കും അപ്രകാരം ഞാനും ചെറു
പ്പത്തിലെ ആയതു കെട്ടും ഈ പുസ്തകത്തിലുള്ള യെശു
ശിഷ്യന്മാരുടെ പ്രബന്ധങ്ങളെ വായിച്ചും അറിഞ്ഞിരി
ക്കുന്നു എന്നാലും എല്ലാ മനുഷ്യരിലും ഉള്ള ദെവ വൈരം
ഉപദെശത്താൽ വിട്ടില്ല ന്യായം അധികമായപ്പൊൾ പാ
പമൊഹങ്ങളും വൎദ്ധിച്ചു ഞാൻ പലപ്രകാരം ലംഘിച്ചു
ദൈവത്തെ നിരസിച്ചു എങ്കിലും ദൊഷ ഫലങ്ങളെ അനുഭ
വിക്കുന്ന സമയം മുമ്പിൽ കെട്ടതിനെ ദൈവം ഒൎപ്പിച്ചു
എന്റെ അഹംഭാവം താഴ്ത്തി പാപത്തെ തീൎക്കുന്നതു ഈ യെ [ 65 ] ശുവത്രെ എന്നു ബൊധം വരുത്തി ദുഃഖം മാറ്റി എ
നിക്കു വെണ്ടി മരിച്ചവനെ ഞാനും മരണത്തൊളം
സ്നെഹിക്കെണം എന്ന നിശ്ചയം ഉണ്ടാക്കി തന്നൊടു
ഇണക്കി ഇരിക്കുന്നു ഈ രാജ്യത്ത വന്നു യെശു നാമം
അറിയിക്കുന്നത എന്റെ സെവ തന്നെ എന്നു തെ
ളിഞ്ഞു വന്നപ്പൊൾ ഞാൻ നാടുവിട്ടു ഇവിടെ വന്നു
ദൈവം തരുന്ന പ്രാപ്തിക്ക തക്കവണ്ണം ആ ശുശ്രൂഷ
നിവൃത്തിച്ചു വരുന്നു ഇപ്രകാരം ചെയ്യുമ്പൊൾ ഈ
വചനം സത്യം എന്ന ഹൃദയത്തിൽ നിത്യ അനുഭ
വം കൊണ്ടു കണ്ടു വരുന്നു

ശാസ്ത്രി - നിങ്ങൾ കെട്ടുവൊ ഇവൻ പ്രമാണിക്കുന്ന വെദം
പാരമ്പൎയ്യ ത്താലെ തനിക്കു വന്നതിനാൽ പരമാൎത്ഥം
എന്നു നിശ്ചയിച്ചു നമ്മുടെ പാരമ്പൎയ്യ ന്യായങ്ങ
ളെ തള്ളി പുതിയ പുതിയ വഴിയെ ഉപദെശിക്കുന്നു-
ആഗമം ഐതിഹ്യം മുതലായതല്ലാതെ സത്യപ്രമാ
ണം ഇല്ലയൊ ആത്മ ജ്ഞാനം തന്നെ പ്രബലം പാതിരി
യെ നിങ്ങൾ മീ മാംസാ തൎക്കശാസ്ത്രങ്ങളെയും ഇമ്മാത്രം
പഠിച്ചു ഈ രാജ്യത്തിൽ വന്നതിനാൽ ലൊക പശു
ക്കളൊടു പറയെണ്ടതിന്നു മതിയായിരിക്കും ശാസ്ത്രാഭ്യാ
സം തികഞ്ഞവരൊടു പൊരുമൊ

പാതിരി - നിങ്ങളുടെ തൎക്കയുക്തികളെ ഞാൻ ഒരു നാളും അ
ഭ്യസിക്കയില്ല സത്യം പ്രതി പറയുന്നതിൽ ഒരംശം എ [ 66 ] ടുത്തു ഖണ്ഡിക്കയും മറ്റെതു മറക്കുകയും ചെയ്യുന്നത
ഞങ്ങളുടെ മൎയ്യാദയല്ല യെശുവിന്റെ ആദ്യ ശിഷ്യ
ന്മാരുടെ ചരിതങ്ങളെ ഞാൻ വായിച്ചു വിചാരിച്ചതും
അല്ലാതെ ഹൃദയാനുഭവം കൊണ്ടു ഈ മാൎഗ്ഗം സത്യം എ
ന്നു കണ്ടിരിക്കുന്നു പറഞ്ഞുവല്ലെ ഇങ്ങിനെ എനിക്കു ൨ പ്ര
മാണം ഉണ്ടു ആ ശിഷ്യന്മാരുടെ സാക്ഷ്യം വിചാരിച്ചാ
ൽ അവർ കണ്ണാലെ കണ്ടതും ചെവിയാലെ കെട്ടതും
ഉപദെശിച്ചും എഴുതിവെച്ചും ഇരിക്കുന്നു എന്നും ആ
സാക്ഷി പറയുന്നതിനാൽ അവൎക്ക ഹിംസയും ഉപദ്രവവും
അല്ലാതെ മറ്റ ഒരു ലാഭവും വന്നില്ല എന്നും അറിഞ്ഞു
കൊണ്ടു വിശ്വസിപ്പാൻ സംഗതി ഉണ്ടു ഹൃദയാനുഭവമൊ
ഇതെ ആ ശിഷ്യന്മാർ പറഞ്ഞ പ്രകാരം തന്നെ ഞാൻ എ
ന്നിലും പാപത്തെ കണ്ടു യെശുവെ വിശ്വസിച്ചതിനാൽ അ
വൎക്കും എനിക്കും ഒരു പൊലെ പാപ പരിഹാരവും നിൎഭയ
മായ സമാധാനവും വന്നു അവർ ചെയ്ത കണക്കെ ഞാനും
യെശുവിന്റെ പിതാവെ എന്റെ പിതാവ എന്നു വിളി
ച്ചു ഞാൻ അവന്നു മകനായി എന്നു ദിവസെന പ്രാൎത്ഥ
നയിൽ അറിഞ്ഞും അവൻ എന്റെ ചൊദ്യങ്ങളെ
കെട്ട ആശ്വാസം വരുത്തുന്നു എന്നു സംശയം കൂടാ
തെ ഗ്രഹിച്ചും കൊണ്ടിരിക്കുന്നു മറ്റെവരിലും കാണു
ന്നത അപ്രകാരം തന്നെ ഒക്കുന്നു ഞങ്ങളുടെ വചനം
കെട്ടു ചിരിക്കുന്നവരും ദുഷിക്കുന്നവരും അനുസരിക്കു [ 67 ] ന്നവരും ചതിക്കുന്നവരും മറ്റും പല വിധത്തിലുള്ളവരും
ഉണ്ടു ഇവരുടെ ഭാവ വിവരങ്ങളെ ഒക്കെയും ഈ പുസ്തക
ത്തിൽ എഴുതി കാണുന്ന പ്രകാരം തന്നെ കാണുന്ന സകല
ത്തിന്റെ അന്തൎഭാവത്തെ തുറന്നു വെളിവാക്കുന്നത ഈ
ദെവവചനം തന്നെ ഈ ഹൃദയാനുഭവം കൊണ്ടു പറ
ഞ്ഞതു നിങ്ങൾ വിട്ടു മറ്റെ ന്യായത്തെ മാത്രം ഖണ്ഡിച്ചി
രിക്കുന്നു അങ്ങിനെ ചെയ്തു കൊള്ളട്ടെ എല്ലാ തൎക്കയുക്തി
കളെക്കാളും വെറും സത്യത്തിന്നു തന്നെ ബലം ഏറി
ഇരിക്കുന്നു

ശാസ്ത്രി - കൊപം വെണ്ടാ നിങ്ങളുടെ വെദം സത്യമായിരിക്കും
അതു കളവു എന്നു പറയെണ്ടതിന്നു ഞാൻ നിൎമ്മൎയ്യാദ
ക്കാരനല്ല നിങ്ങളൊ ഞങ്ങളുടെ ശാസ്ത്രപുരാണങ്ങൾ
കളവു എന്ന പിന്നെയും പിന്നെയും പറയുന്നു അതിൽ എ
ന്തസാരം മഹൎഷികൾ പണ്ടെ വരുത്തിയ വ്യവസ്ഥെക്കു
നീക്കം വരിക ഇല്ല

പാതിരി - ഇല്ലയൊ ഇതു വിചാരിയാതെ പറഞ്ഞതു ഗൊ മെധം
നരമെധം അശ്വമെധം മുതലായതു വെദശാസ്ത്രങ്ങളി
ൽ ഉണ്ടല്ലൊ ഇപ്പൊൾ മൂരി കുതിര മനുഷ്യർ മുതലാ
യ പ്രാണികളെ വധിച്ചു ബലികഴിക്കുന്നുണ്ടൊ നാലാശ്ര
മമുള്ളതിനാൽ വാനപ്രസ്ഥാശ്രമത്തെ ആർ ആചരിക്കു
ന്നു ബ്രഹ്മചാരികൾ ഇന്നും കുടം എടുത്തു കൊണ്ടു നടക്കു
ന്നുവൊ-അതിഥിസല്ക്കാരത്തിന്നായി ബ്രാഹ്മണൻ മൃഗങ്ങ [ 68 ] ളെ കൊന്നു പാകം ചെയ്യുന്നുവൊ-ശ്രാദ്ധത്തിങ്കൽ മാം
സം തിന്നുന്നുവൊ- സൌത്രാമണിയിലും ബ്രാഹ്മണന്നു
മദ്യം സെവിക്കാമൊ ജ്യെഷ്ഠൻ മരിച്ചാൽ അനുജ
ൻ അവന്റെ ഭാൎയ്യയെ എടുക്കുന്നതും ഭൎത്താവമരിച്ചാ
ൽ രാജസ്ത്രീവെറെ പത്രിയെ വരിക്കുന്നതും മറ്റുള്ള പുരാ
ണ വിധികളും എവിടെ നടക്കുന്നു. മനുവിന്റെ കാലത്തി
ൽ ബ്രാഹ്മണർ അനുസരിച്ച ഭക്ഷണ നിയമങ്ങളെ ഇപ്പൊ
ൾ തള്ളി ഇരിക്കുന്നു. ആയിരം ദ്വിജന്മാരിൽ ഒരുവൻ എ
ങ്കിലും മനുവിന്റെ സംഹിത വായിച്ചാൽ ആശ്ചൎയ്യം തന്നെ
വായിച്ചാലും അൎത്ഥം അറിയുന്നില്ല-ഇപ്പൊൾ അഴിയുന്ന
മൎയ്യാദകൾ പുരാതന മല്ല നൂതനമായി ഉണ്ടായതത്രെ

വാണിയൻ - ഒ സായ്പെ സമയമായി - തിരശ്ശീലയുടെ പിന്നിൽ
വിളക്കുകൾ കത്തുന്നുണ്ടു കളിക്ക എല്ലാം തയ്യാറായി നി
ങ്ങളും ശാസ്ത്രിയാരും വിശെഷം പറഞ്ഞു പൊന്നാൽ കളി
നടക്കയില്ല

പാതിരി - ശാസ്തികളെ നാം ഈ കുളങ്ങര ചെന്നു നിന്നു പറക ഇ
വർ കളി കണ്ടു കൊള്ളട്ടെ

ഗംഗ - ഹൊ പാതിരികളെ പൊകെണ്ടാ ഞാൻ ഒരൊ സമയം നി
ങ്ങളെ അടുക്കെ വന്നല്ലെ നിങ്ങളും ഒരിക്കൽ എന്റെ
അടുക്കെ വരരുതൊ

പാതിരി - വല്ലാത്ത കളി കണ്ടും അസഭ്യ വാക്കുകളെ കെട്ടും
കൊൾ്വാൻ ഞാൻ നില്ക്കെണമൊ [ 69 ] ഗംഗ - ഇന്ന അപ്രകാരമല്ല നിങ്ങളും കണ്ടു സന്തൊഷിപ്പാ
ന്തക്കവണ്ണം കളിക്കും നിങ്ങളുടെ പ്രസംഗത്തിലെ അ
ഭിപ്രായത്തൊട ഒത്തു വരും - നില്ക്കരുതൊ

പാതിരി - അങ്ങിനെ എങ്കിൽ കൊള്ളാം ഞാൻ നില്ക്കാം

ശിവദിൻ - അരെ തു ക്യാ കാം കൎത്താഹൈ മൈ ബാത്ത കൎന്നെ
ക്കു ബൊലാഹും (പൊട്ട നീ എന്തു ചെയ്യുന്നു സംസാരിപ്പാ
ൻ കല്പന ഉണ്ടൊ)

ഗംഗര - ഞാൻ കളിക്കാം - ഹൊ ജനങ്ങളെ വായി പൊത്തി കണ്ണും
ചെവിയും തുറന്നു കെൾ്പിൻ ദെവകളും അസുരകളും ഭൂത
ങ്ങളും ഋഷികളും ഇവരെ എല്ലാം നിറുത്തി സന്തൊഷം വരു
ത്താം

ജനങ്ങൾ - ചുമ്മയിരു - മിണ്ടാതിരു - പറയരുതു - കളി തുടങ്ങുന്നു ചന്തു
അപ്പാ അവർ ഉന്തുന്നു - നാം വീഴുമപ്പാ

വാണിയൻ - ഞാൻ നിന്നെ പിടിച്ചു നില്ക്കും പെടിക്കല്ലെ

ജനങ്ങൾ - ഹൊതിര തൂക്കി ഹഹൊ നൊക്കീൻ

ഗംഗ - അല്ലയൊ ജനങ്ങളെ ആദ്യ ദെവകൾ ഇവിടെ നില്ക്കുന്നത
കാണ്മിൻ ഇവർ ഇ മെച്ചമിഴിയില്ലാത്തവർ കാലും നിലം
തൊടുന്നില്ല ശരി നൊക്കുവിൻ ഈ നടുവിലെ സഹസ്ര
ശീൎഷനും സഹസ്രാക്ഷനും ആയവൻ വിരാൾ പുരുഷ
ൻ - അവന്റെ വലത്തുള്ള ചതുൎഭുജൻ വിഷ്ണു - അവ
ന്റെ വലത്തു നില്പവൻ സഹസ്രകിരണൻ സൂൎയ്യൻ - ഈ
ശീത രശ്മിയുള്ളവൻ ചന്ദ്രൻ - ഇവരുടെ മുമ്പിൽ നില്ക്കു [ 70 ] ന്ന വജ്രധാരി ഇന്ദ്രൻ അവന്റെ പാൎശ്വത്തിൽ എഴുവാനുള്ള
വൻ അഗ്നി – ശിശിശി നാരദാദി മഹൎഷിമാർ വരുന്നു ണ്ടു -
സ്വാമിമാരെ നമസ്ക്കാരം - ബദരികാശ്രമത്തിൽ നിന്നു വരുന്നു
മുഖം ശ്മശ്രൂമയം നിത്യം ശിരൊ ദീൎഘ ജടാമയം ഭസ്മഭൂഷി
ത സൎവ്വാംഗം കാഷായവസനാന്യുഷെഃ

ചെട്ടി - ഭാഗവതരെ സംസ്കൃതം പറഞ്ഞാൽ ആൎക്ക അറിയാം

വാണിയൻ - അതെ ജനങ്ങൾ അറിവാന്തക്കത പറക

ഗംഗ - പറയാം ഋഷികൾ്ക്ക മുഖരൊമ പുഷ്ടിയും നീണ്ട ജടകളും
ഭസ്മാലങ്കാരവും കാവി വസ്ത്രവും പുലിത്തൊലും രുദ്രാക്ഷമാ
ലകളും കാണുന്നുവല്ലൊ - നാരദൻ എന്തു ചെയ്യും - എന്ന മസ്ക്കാ
രത്തെ കണ്ടില്ല - സ്വാമീ ഞാൻ തൃക്കാക്കൽ വീണു

മാച്ചാൻ - ദീൎഘായുഷ്മാൻ ഭവ

ഗംഗ - നാരദൻ നല്ല ആശീസ്സ തന്നു

മാച്ചാൻ - ഓം നരനാരായണാശ്രമമായ ബദരികാശ്രമത്തിങ്ക
ൽ നിന്നു ഇവിടെ വന്നതു അത്യുത്തമമായി ദെവകൾ ഇവി
ടെ കൂടി വന്നിരിക്കുന്നു - ഹെ ദെവതകളെ ഞാൻ വണങ്ങുന്നു
പ്രസാദിക്കെണമെ

അഗ്നീം ഈളെ പുരൊഹിതം യജ്ഞസ്യ ദെവമൃത്വിജം

ജനങ്ങൾ - ഇതെന്തു നമുക്ക തിരിയാ

ഗംഗാര - ചിന്ത ഇല്ല മഹൎഷി അഗ്നിയെ സ്തുതിക്കുന്നു

മാച്ചാൻ - ഈ സൎവ്വ ദെവന്മാരും ഒരു സ്ഥലത്തെ എനിക്ക പ്ര
ത്യക്ഷരായതു എൎത്രെയും ആശ്ചൎയ്യം ഇതു തന്നെ പുണ്യക്ഷെ [ 71 ] ത്രം യാഗത്തിന്നു നല്ല മുഹൂൎത്തം

ഗംഗാര - കണ്ടൊ - മഹൎഷീ യാഗ സംഭാരങ്ങളെ വെക്കുന്നു

മാച്ചാൻ - ഞാൻ സാഹിത്യം ചെയ്യുന്നു - സ്ഥണ്ഡിലകുണ്ഡം സമി
ത്ത ദൎഭചൂതപത്രം തണ്ഡുലംതിലംജലം ആജ്യം ഈ യാ
ഗ സാധനങ്ങളെ വെക്കുന്നു

ആശാരി - യാഗം ആകുമൊ - അഗ്നിക്കു വെണ്ടിയ അരണിമ
രത്തെ നിങ്ങൾ മറന്നുവല്ലൊ

മാച്ച - രെ മൎത്യപ്പുഴുവെ വായി പൊത്തു നമ്മെപൊലെ ഉള്ള
വരൊടു ഇങ്ങിനെ പറയാമൊ - ഇതാ അരണിയാൽ അ
ഗ്നി ഞാൻ ഉണ്ടാക്കി ഇരിക്കുന്നു കാൺ പുകയുന്നു ജ്വലി
ക്കുന്നു - അവിഘ്ന മസ്തു

അമ്പൂട്ടി - അപ്പാതീപ്പൊരി പാറുന്നു അഹ ഹാ

മാച്ച - യജ്ഞ ഭൃദ്യജ്ഞ കൃദ്യജ്ഞെയജ്ഞ ഭുഗ്യജ്ഞ സാധനം
യജ്ഞാന്ത കൃദ്യ ജ്ഞഗുഹ്യം അന്നം അന്നാദം ഏവച

ഊരാളി - ഇത എന്തു യജിനയജിന എന്നു കൂവുന്നു ഋഷിയവൎക
ളെ തീനൊക്കപ്പാ

മാച്ച - വിനഷ്ടൊഭവദുൎബുദ്ധെ ശീഘ്രം ത്വംവചനാന്മമ

ഊരാളി - മതി നിങ്ങളുടെ പണിനൊക്കുവിൻ

മാച്ച - അഗ്നയെസ്വാഹാ ഇന്ദ്രായാ സ്വാഹാ - പൂൎണ്ണാഹുതിയായ്തീ
രെണം - മംഗല വാദ്യാനിഭവന്തു - ആടുവാ

ആടു—ബെബെബെ

അമ്പൂട്ടി ചന്തു അയ്യൊ നമ്മളെ ആടിനെ കൊല്ലുന്നു [ 72 ] ചന്തു - അനുജ കരയെണ്ടാ ഇത നമ്മളെ ആടല്ല ഇത ഒരു കളി-
കരയെണ്ടാ

മാച്ച - നിൎവ്വിഘ്നമസ്തു - സമ്പൂൎണ്ണ മഭൂൽ
ദെവനാം തൃപ്തിരസ്തു

ഗംഗ - നൊക്കുവിൻ - ദെവകൾ്ക്കു സമൎപ്പിച്ചിട്ടുള്ള ആഹുതികൾ ഒ
ക്കയും അഗ്നി ദെവൻ വന്നു അവൎക്കായി വിഴുങ്ങുന്നു

മാച്ച - ഭൊ ദെവതകളെ സൊമത്തിന്നു ആവശ്യമില്ലല്ലൊ
ഞാൻ കുടിക്കട്ടെ സൊമം തെറിച്ചുപൊയാൽ വിഘ്നമാ
കും ആയി നല്ല രുചി - ജ്ഞാനൊദയം വന്നു - അല്ലയൊ അ
ഗ്നിയെ മതി - ഒരാടിനെ തിന്നതല്ലാതെ നെയ്യി അരി
എള്ളും കൂട വിഴുങ്ങിയൊ ഇവൻ എല്ലാം തിന്നു കളഞ്ഞു
ദെവകളെ - ഒന്നും ശെഷിപ്പില്ല - നിങ്ങൾ്ക്കും തൃപ്തിയായൊ

ഇന്ദ്രൻ - ഋഷി വൃന്ദെഷു സൎവ്വെഷുജാതസ്ത്വംകുലപാംസനഃ
ശപാമിപഞ്ചതാം പ്രാപ്യനിരയം യാഹിചാധമ

മാച്ചാൻ - അയ്യൊ ഉമ്പുൎക്കൊൻ എന്നെ ശപിച്ചു കളഞ്ഞു ഞാ
ൻ ചന്തു പൊകുന്നു

ചെട്ടി - എന്തൊ മഹൎഷിചത്തുപൊയൊ കവിണ്ണു വീണു കിടക്കുന്നു

ഗംഗ - ദെവെന്ദ്രന്റെ ശാപത്താൽ ജീവൻ പൊയിരിക്കുന്നു

ആശാരി - വെറെ അഞ്ചാൾ മഹൎഷിമാർ വന്നു ശവം എടുത്തു
ക്കൊണ്ടു പൊകുന്നു വെഗം പൊയാൽ ദക്ഷീണ കിട്ടും

ചാലിയർ - ഹൊ തിരപിടിച്ചിരിക്കുന്നു

ചന്തു - അസ്സലായ്ക്കണ്ടപ്പാ [ 73 ] പാതിരി - ഇത ആശ്ചൎയ്യം തന്നെ ഒരു കളിക്കാരൻ നിങ്ങളു
ടെ ദെവപാവകളെ അരങ്ങിൽ വെച്ചു കാണിച്ചു പരി
ഹാസം ചെയ്തു നാവിൽ വരുന്നതു പൊലെ ഒരൊന്നു പറയിച്ചു
കളിക്കുമ്പൊൾ എല്ലാവരും സന്തൊഷിച്ചു കണ്ടും കെട്ടും
കൊണ്ടു ചിരിക്കുന്നു - ഈ ബൊമ്മകളിൽ ഒന്നിനെ ഒരു
നമ്പൂതിരി കട്ടു കൊണ്ടു പൊയി പ്രതിഷ്ഠിച്ചു വെങ്കിൽ നിങ്ങ
ൾ എല്ലാവരും വന്നു വളരെ ഭക്തിയൊടെ സ്വാമി സ്വാമി ന
മൊനമഃ പാഹിമാം ത്രാഹിമാം എന്നു തൊഴുതു പ്രാൎത്ഥിച്ചു വഴി
പാടു കഴിക്കും എങ്കിലും പൂൎവ്വ ബ്രാഹ്മണരുടെ വെഷമൎയ്യാ
ദകളെ കണ്ടുവല്ലൊ ഇപ്പൊൾ ആ വക ഒന്നും ഇല്ല ഋഷിക
ൾ ഇല്ല ദെവകൾ ഉലകിഴിയുന്നില്ല വിശെഷയാഗവും മുട
ങ്ങി പൊയി സൊമം കുടിക്കുന്നതും ഇല്ല

ആശാരി - സൊമം എന്തു സാളഗ്രാമം മതി

ശാസ്തി - ആശാരി അടങ്ങി ഇരുന്നാൽ നന്നു

പാതിരി - പുരാണ നിയമങ്ങൾ ഇപ്പൊൾ ഇല്ലാതെയായി എന്നു
കണ്ടു വരുന്നു - എന്നാലും പണ്ടത്തെ നട്ട വടി പൊലെ നാം
നടക്കുന്നു എന്നു ഒരു വാക്കു കെൾ്പാറുണ്ടു - അങ്ങിനെ അ
ല്ലയൊ ശാസ്ത്രികളെ

ഗംഗാര - ഇതാ നല്ല പുതിയ പാവകൾ ഇതാ

ജന - അഹാ എത്ര വന്നു ഇപ്പൊൾ എന്താകും

ഗംഗാര - നൊക്കുവിൻ - വിരാൾ പുരുഷന്റെ സ്ഥാനത്തു ബ്രഹ്മാവ
വന്നിരിക്കുന്നു - അവന്റെ കാല്ക്കൽ ഇതാ ഉടഞ്ഞു പൊയൊ [ 74 ] രു മുട്ട ബ്രഹ്മാണ്ഡം തന്നെ - വലത്തു വിഷ്ണുവും എടത്തു ഐ
മുഖനായ ശിവനും ഉണ്ടു - ഇന്ദ്രൻ അഗ്നിയമൻ തുടങ്ങിയുള്ള
ദിൿപാലകരും വന്നു - ഈ ജടയർ ഋഷികൾ ഈ കറുത്ത ദെ
ഹങ്ങൾ അസുരകൾ വഴിയൊട്ടു തിരിഞ്ഞ അടിയുള്ളവർ
പിശാചുകൾ - ഈ വലിയ സൎപ്പം മഹാശെഷൻ ഈ മഞ്ഞ
ളിച്ച പക്ഷി ഗരുഡൻ കുതിരമുഖമുള്ളവർ കിന്നരന്മാർ ചി
റകല്ലാതെ മാനുഷരൂപം പൂണ്ടവർ ഗന്ധൎവ്വർ ഈ വികൃതി
രൂപികൾ യക്ഷന്മാർ ഈ ഭയങ്കരന്മാർ അരക്കർ തന്നെ

ജനങ്ങൾ - അഹൊ എത്ര പാവകൾ ഇതു വിശെഷമായ കളി ഹൊ

ഗംഗാ—ശിശി മൎയ്യാദവെണം ദെവ സ്ത്രീകൾ വരുന്നു മഹാദെവി
കളെ ഞാൻ തൊഴുന്നു

സരസ്വതി - അഹൊ നാം എവിടെ ആയി പൊയി ഭൎത്താവ എ
വിടെ

പാൎവ്വതി - എന്തിന്നു പെടിക്കുന്നു മുന്നൊക്കി പൊവിൻ പതികൾ
ഉണ്ടു

ബ്രഹ്മാ - വാണി ഞാൻ ഇവിടെ ഇരിക്കുന്നു അച്ചം വെണ്ടാ - ഇങ്ങുവാ

വിഷ്ണു - മലർ മകളെ എന്നെ കണ്ടുവൊ ഈ ഗന്ധൎവ്വരെ പതുക്കെ
കടന്നു അടുക്കെവാ

ശിവൻ – ഹെ പ്രമഥരെ മാൎഗ്ഗം നല്കുവിൻ - മലമകളെവാ

ആശാരി - അതാശചീദെവിയും വരുന്നു - ഇന്ദ്രൻ ജാര വൃത്തി
യുള്ളവൻ എന്നറിഞ്ഞു നൊക്കി കൊൾ്വാൻ വന്നുവൊ എ
ന്തൊ [ 75 ] ശാസ്ത്രി - ഒരൊരുത്തന്ന ഒരൊരുത്തി ഉണ്ടല്ലൊ ഭാഗവതരെ
ചലൊകളി നടക്കട്ടെ

ഗംഗാ - ഹൊ-മനു വരുന്നു. വൈവസ്വത മനുവെനമഃ

മാച്ചാൻ - ദൃഷ്ചാ ദെവാംസ്തഥായക്ഷാൻ ഗന്ധൎവ്വാനുരഗാംസ്തഥാ
ബ്രഹ്മാണം വിഷ്ണും ഈശഞ്ചസ്തുത്വാവന്ദനമാചരെ

ഗംഗ - ധൎമ്മ ശാസ്ത്രം ചമെച്ച മനു ഇവർ തന്നെ - ദെവകളെ എത്രയും
താഴ്മയായി വണങ്ങുന്നു

മാച്ചാൻ - ഒ ബ്രഹ്മണരെ പുറത്തു നില്ക്കരുതെ സന്തൎപ്പണത്തി
ന്നു നല്ല യൊഗം ഉണ്ടു - വരുവിൻ

ഗംഗ - നാലു ബ്രാഹ്മണർ വരുന്നു കൌപീനം ഉടുത്തവൻ ബ്ര
ഹ്മചാരി ശുഭ്ര വസ്ത്രം ധരിച്ചവൻ ഗൃഹസ്ഥൻ മരവുരി ഉ
ടുത്തവൻ വാനപ്രസ്ഥൻ ജടനീട്ടി കൃഷ്ണാ ജിനത്തെ കെ
ട്ടിയവൻ സന്ന്യാസി

ബ്രാഹ്മണർ - നമസ്ക്കാരം - ആജ്ഞാനുസരെണ എത്തി നില്ക്കുന്നു
മഹാഗുരൊ

മാച്ച - ഇങ്ങുന്നു അരുളിച്ചെയ്യും പ്രകാരം എല്ലാം അനുഷ്ഠിപ്പിൻ
ഋഷികളിൽ മരമനായ ഞാൻ നിങ്ങളിൽ പ്രീതി വെച്ചു
നിങ്ങളുടെ സുഖത്തിന്നായുള്ള ധൎമ്മത്തെ ഈ ജനം ബുദ്വീ
പിൽ സ്ഥാപിക്കുന്നുണ്ടു ഭദ്ര മസ്തു ഭഗവതെനമഃ

ബ്രഹ്മ - ശുഭമസ്തു ഭഗവതെ നമഃ

മാച്ച - ഒം ഭൂർ ഭുവഃ സ്വഃ തത്സവിതുർ വരെണ്യം ഭൎഗ്ഗൊദെവസ്യധീ
മഹീ-ധിയൊ യൊനഃ പ്രചൊദയാൽ[ 76 ] ബ്രാഹ്മ - തത്സവിതുർവരെണ്യം ഭൎഗ്ഗൊദെവസ്യധീമഹീ-ധി
യൊയൊനഃപ്രചൊദയാൽ

ഊരാളി - ഇത ഒരു മന്ത്രമൊ എന്തൊ-

ശാസ്ത്രി - ഛി ഛി നിനക്ക എന്തു

പാതിരി - ഞാൻ പറയാം ഇത ഗായത്രി എന്ന മൂല മന്ത്രം ഈ മുക്കാ
ൽ ശ്ലൊകത്തിന്റെ അൎത്ഥമാവിത - പ്രകാശമുള്ള സൂൎയ്യ
ന്റെ വന്ദ്യമായ വെളിച്ചത്തെ നാം ധ്യാനിക്കുന്നു അതു
നമുക്ക അന്തഃകരണങ്ങളെ ഉദ്യൊഗിപ്പിക്കട്ടെ

ചെട്ടി - ആ സൂൎയ്യൻ എവിടെ

ഊരാളി - നിങ്ങൾ്ക്ക കണ്ണു കണ്ടു കൂട - അവിടെ ബ്രഹ്മാവിന്റെ
പക്കൽ പൊന്നുപൊലെ മിന്നുന്നല്ലൊ

മാച്ച - നൈവെദ്യത്തിന്നു കൊപ്പിടുവിൻ മടി വെണ്ടാ

ബ്രഹ്മ - ഞങ്ങൾ എന്തു ചെയ്യെണ്ടു

മാച്ച - ബ്രഹ്മചാരി അന്നം കൊണ്ടൊ - അവിഘ്ന മസ്തു

ബ്രഹ്മച - കൊണ്ടു വന്നിതാ

മാച്ച - ഹെ ഗൃഹസ്ഥ ഇലക്കറി കൊണ്ടാ

ഗൃഹസ്ഥ - ഇതാ ഞാൻ വെച്ചിരിക്കുന്നു

മാച്ച - വാനപ്രസ്ഥനെ രാജീമത്സ്യത്തെ കൊണ്ടാ

വാന - താൻ പിടിച്ചു കൊണ്ടു നില്ക്കന്നു

ചെട്ടി - ഇവർ മീൻ തിന്നുന്നുവൊ

ഗംഗ - മീൻ എന്നു വെണ്ടാ നൊക്കുവിൻ-

മാച്ച - സന്ന്യാസിയെ ആടിട്ടിഭപ്പുൾ കൊണ്ടുവെച്ചകറികൊണ്ടാ [ 77 ] സന്ന്യ - ഇതാ സ്വാമിൻ

മാച്ച - പാകം ചെയ്ത കാട്ടു പന്നിയുടെ കുറുക്കു ഞാൻ തന്നെ ത
രാം - കനാ ഉണ്ടു - ഭൊ ദെവതകളെ പക്വാന്നം പായസ
ഞ്ചൈവശൎക്കരാഘൃതമിശ്രിതം നാനാ സ്വാദുര സൈൎയ്യുക്തം
ഭക്ഷ്യമാണം ശരീരിഭിഃ

ഗംഗാ - ശീ ശീ അവർ മുഖം മൂടി ജപിക്കുന്നു - ഭൊജ്യമായത എ
ല്ലാം നൈവെദ്യത്തിന്നു കൊള്ളാം

മാച്ച - ഇപ്പൊൾ ഉണ്മാൻ ഇരിക്കെണം

ബ്രാഹ്മ - ഇരിക്കുന്നു

ചന്തു - അമ്പൂട്ടി നൊക്കു - നാലു ബ്രാഹ്മണരും ഊണിന്നിരിക്കുന്നു-
വലിയ ഋഷി വിളമ്പുന്നു

അമ്പൂ - ജ്യെഷ്ഠബ്രാഹ്മണൎക്ക ഇങ്ങിനെ മൎയ്യാദ ഉണ്ടൊ

ഊരാളി - ഇവർ അന്തണരൊ അല്ലയൊ - മടുപ്പു വരുന്നില്ല ഇ
നിയും തിന്നുന്നു

ചെട്ടി - ഹെ ശാസ്ത്രികളെ ഈ കളി ഉള്ളതൊ പണ്ടു ഇങ്ങിനെ
തിന്നു മാറുണ്ടൊ

ശാസ്ത്രി - അത ഈ യുഗ ധൎമ്മം അല്ല ഇവർ പൂൎവ്വയുഗത്തിലെധ
ൎമ്മത്തെ കളിയാക്കുന്നു

പാതിരി - ശാസ്ത്രിയാരെ - ജനങ്ങളൊടു പരമാൎത്ഥം പറയെ
ണ്ടെ ഈ കളിക്കാരൻ എവിടെ നിന്നു പഠിച്ചുവൊ എന്നറി
യുന്നില്ല - മനുസ്മൃതിയിൽ പറഞ്ഞപ്രകാരം ചെയ്യുന്നു - നിങ്ങ
ൾ സായ്പമാരൊടു കൊടുതികളിൽ മറ്റും മനുധൎമ്മം പ്രമാ [ 78 ] ണം എന്നുപറയുന്നുണ്ടല്ലൊ ഈ ചെട്ടിയൊടു അത ഇപ്പൊൾ നട
ക്കുന്നതല്ല മുമ്പെഉള്ളതത്രെ എന്നു പറയാമൊ

ഊരാളി - എല്ലുകൾ മാത്രം വിട്ടു ശെഷം എല്ലാം തിന്നു കൈകളെക
ഴുകി തൊൎത്തി വെറുതെ ഇരിക്കുന്നു ഇപ്പൊൾ എന്തു ചെയ്യും

മാച്ച - ഹെ ബ്രാഹ്മണരെ മറഞ്ഞുപൊവാൻ കുറകാലം ശെഷിച്ചു-
നിങ്ങളുടെ ഉപകാരത്തിന്നു ഞാൻ സദാകാലം നടക്കെണ്ടുന്ന
നീതിയെ എഴുതി വെച്ചിരിക്കുന്നു നിങ്ങൾ അനുസരി
ച്ചാൽ നിത്യം ഭൂദെവന്മാരായി വാഴും

ബ്രാഹ്മ - ഞങ്ങൾ വിധെയരായിരിക്കുന്നു

മാച്ച - സൎവ്വസ്യാസ്യതു സൎഗ്ഗസ്യ ഗുപ്ത്യൎത്ഥം സമഹാദ്യുതിഃമുഖ
ബാഹൂരൂപജ്ജാനാം പൃഥൿ കൎമ്മാണ്യ കല്പയൽ

ചെട്ടി - ഈ പറയുന്നത എന്ത - തെളിയുന്നില്ല

ശാസ്ത്രി - ഞാൻ പറയാം - സൎവ്വലൊകരക്ഷയ്ക്കായിട്ട ബ്രഹ്മാവമുഖാ
ഭുജം തുട കാലുകളിൽ നിന്നും ജനിച്ചവൎക്ക വെവ്വെറെ കുലധ
ൎമ്മം നിയമിച്ചിരിക്കുന്നു

ബ്രാഹ്മ - ബ്രഹ്മകൃൽ ബ്രാഹ്മണൊ ബ്രഹ്മ ബ്രഹ്മജ്ഞൊ ബ്രാഹ്മ
ണപ്രിയഃ

ഗംഗാര - അവർ ബ്രഹ്മരെ സ്തുതിക്കുന്നു കെട്ടുവൊ

മാൎച്ച - ചെവി കൊൾ്വിൻ നിങ്ങളുടെ ധൎമ്മമാവതു അദ്ധ്യാപന
മദ്ധ്യയനം യജനം യാജനം തഥാ ദാനം പ്രതിഗ്രഹംചൈ
വ ബ്രാഹ്മണാനാമകല്പയൽ

ശാസ്ത്രി - ജനങ്ങളെ കെട്ടുവൊ - പരബ്രഹ്മാവ വിധിച്ചത വെദം [ 79 ] ഒതി ഒതിക്കുന്നതും യാഗം ചെയ്തു ചെയ്യിക്കുന്നതും ദാനം
കൊടുത്തു വാങ്ങുന്നതും ബ്രാഹ്മണ ധൎമ്മം തന്നെ

ബ്രാഹ്മ - ഓ മനുവെ ഇപ്രകാരം ചെയ്തു കൊണ്ടാൽ ലൊകം എങ്ങിനെ
നടക്കും

മാച്ച - വെദയാഗദാനങ്ങൾ നിങ്ങൾ്ക്കുള്ളത യാതൊരു ക്ലെശവും അ
ദ്ധ്വാനവും നിങ്ങൾ്ക്ക അരുത രാജാക്കന്മാർ മറ്റും നിങ്ങ
ളെ ഇടവിടാതെ ബൂജീച്ചനുസരിക്കും ഘനവും ധനവും നി
ങ്ങൾ്ക്കായി - ഞാൻ ഉടനെ രണ്ടു മൂന്നുപെരെ വിളിച്ചു നിങ്ങ
ൾ്ക്ക ഹിതമാംവണ്ണം കല്പിക്കാം - ഇക്ഷ്വാവാ

ഗംഗാരാ - നൊക്കുവിൻ - ഇക്ഷ്വാകുചക്രവൎത്തി സാഷ്ടാം വണങ്ങുന്നു

ഇക്ഷ്വ - സ്വാമി എന്ത കല്പന

മാച്ചാൻ - അരചനെ നൊക്കു സൎവ്വ ദെവന്മാരും സാക്ഷികൾ ആയി നി
ല്ക്കുന്നു നമ്മുടെ കല്പെക്ക അവിധെയമായാൽ നരക പ്രാപിയെ
ഉള്ളു

ഇക്ഷ്വ - വിധെയനായിരിക്കും എനിക്ക സ്വാമിയുടെ ദയ അത്രെ
വെണം

മാച്ചാൻ - പ്രജാനാം രക്ഷണം ദാനം ഇജ്യാദ്ധ്യയനം ഏവച
വിഷയെഷ്വ പ്രസക്തിഞ്ചക്ഷത്രീയസ്യ സമാസതഃ

സന്ന്യാസി - രാജ ധൎമ്മം എന്ത എന്നു കെട്ടുവൊ - പ്രജാപരിപാ
ലനം ദാനം ഓത്തു വിഷയ വിരക്തി എന്നിങ്ങി
നെ

ഇക്ഷ്വ ബുദ്ധികൃതാൎത്ഥനായി ഭവിച്ചെൻ [ 80 ] മാച്ചാൻ - എടൊ വൈശ്യവാദെവകല്പനകൾ്ക്ക പശൂനാം രക്ഷ
ണം ദാനം ഇജ്യാദ്ധ്യയനം ഏവചണീക്പഥം കുസീദ
ഞ്ച വൈശ്യസ്യകൃഷിം ഏവച

വൈശ്യ - അടിയൻ എല്ലാം ചെയ്യാം ഒന്നും ഒഴിക്ക ഇല്ല എങ്കി
ലും അറിയെണെ

ബ്രഹ്മചാരി - ഗൊരക്ഷദാനം വ്യാപാരം പലിശെക്കു പണം കൊ
ടുക്ക കൃഷി മുതലായത നിന്റെ വെല ആകുന്നു

വൈശ്യ - സ്വാമി സ്വാമി

പാതിരി - ഹൊ ചതിച്ചു - വെദം കൂട ഒതെണം എന്നു ശ്ലൊകത്തി
ൽ ഉണ്ടല്ലൊ

ആശാരി - നല്ലതു പാതിരിയെ ബ്രാഹ്മണർ അവനെ ഒതിക്ക ഇല്ല
നിങ്ങൾ പഠിപ്പിക്കെണം

മാച്ചാൻ - വൈശ്യ ശൂദ്രനെ വിളിക്ക

വൈശ്യ - എടാ ശൂദ്ര വെഗം വാ

ഗംഗാര - ജനങ്ങളെ നൊക്കുവിൻ - ശൂദ്രൻ ഒടി വരുന്നു

വാണിയൻ - ബ്രാഹ്മണാദികൾ്ക്ക വന്നു ഇപ്പൊൾ നമുക്ക വിധി ആകും

വൈശ്യൻ - ഹെ ശൂദ്ര കെൾ - അകത്തു വരല്ലെ മഹാ സ്വാമികൾ
ഉണ്ടു– അവിടെ നിന്നുകൊ

ഗംഗാര - ശൂദ്രൻ വിറെച്ചു വന്നു കുമ്പിട്ടു വാതുക്കൽ നില്ക്കുന്നു
കാണ്മിൻ

മാച്ച - ശൂദ്ര നീ വലിപ്പവും ആസൂയയും ഒക്ക വിട്ടു ബ്രാഹ്മണർ ക്ഷ
ത്രീയർ വൈശ്യർ ഇവരെ സെവിച്ചു മറ്റൊരു ധ [ 81 ] ൎമ്മം വെണ്ടാ

ശൂദ്ര - മതീ - ഞാൻ കുറവു വരാതെ ചെയ്യാം

മാച്ച - സൎവ്വൊഷാംവഃ സ്വസ്തിരസ്തു

ജനങ്ങൾ - മനു മറഞ്ഞു പൊയി എവിടെയൊ

ഗംഗാര - നൈമീശാരണ്യത്തിൽ പൊയൊ എന്തൊ

ബ്രാഹ്മ - നല്ല ആൾ - നമുക്കു ശാശ്വത സൌഖ്യം ഉണ്ടാക്കി

ബ്രഹ്മച - ധൎമ്മ ശാസ്ത്രത്തെ അതാ വിട്ടെച്ചു പൊയി നാം ഇതിനെ
കെട്ടു പൊകാതെ വണ്ണം സൂക്ഷീക്കെണം

ഗൃഹസ്ഥ - നീ ഇത എടുത്തു കൊൾ്ക

ഗൃഹ - വെണ്ടാ ഞാൻ സംസാരി - നിണക്കിരിക്കട്ടെ

വാന - ആ കാ എന്റെ പൎണ്ണശാലയിൽ വെച്ചാൽ ചെതൾ പിടിച്ചു പൊം
സന്ന്യാസി കൈക്കൊള്ളട്ടെ

സന്ന്യ - അന്തണരെ ഞാൻ എടുക്കാം മറ്റാൎക്കും കാട്ടുക ഇല്ല ഓ
രൊ സമയത്തു വെണ്ടും പ്രകാരം നാം തന്നെ ജനങ്ങളൊടു അ
റിയിക്കാം

മാച്ച - ഗംഗാരാമരെ ഞാൻ നന്നായി കളിച്ചുവല്ലൊ

ഗംഗാര - അതെ - നീ മനു ഭാവം നടിച്ചു വളരെ ഗാഭീൎയ്യം കാണി
ച്ചിരിക്കുന്നു - ചക്കര കിട്ടും - എങ്കിലും മണിത്തൊപ്പിയും കു
പ്പായവും എന്തിന്നു

മാച്ച - ഞാൻ മാച്ചാൻ അല്ലയൊ - ചക്കര തരാം എന്നു പറ
ഞ്ഞുവൊ

ഊരാളി - നല്ല തമാശ വരുന്നു നൊക്കുവിൻ [ 82 ] ഗംഗാര - മാച്ചാൻ പഞ്ചസാര മതിയാവൊളം തിന്നു - ഇപ്പൊ
ൾ പറ

മാച്ച - നിങ്ങൾ കല്പിച്ച പൊലെ കളിച്ചുവല്ലൊ ഞാൻ അല്പം തനി
യെ കളിക്കാമൊ

ഗംഗാര - തിര വീഴുവൊളം കളിക്കാം

മാച്ച - ഖബൎദാർ ദെവകളെ എനിക്ക അസാരം തുള്ളെണം
കൈകാൽ നൊക്കി കൊൾ്വിൻ ഞാൻ വടി വീശി സ്ഥലം ഉണ്ടാ
ക്കട്ടെ തെറ്റിയൊ

ചന്തു - അപ്പാ പാവകൾ എല്ലാം പിൻ വാങ്ങി പൊയി ഇപ്പൊൾ എ
ന്തു കളിക്കും

മാച്ച - ധിമിഘിടതൈഥൈഥാ - ഗംഗാ രാമരെ ഈ വടി പിടി
ക്കുമൊ കാല്ക്ക തടയുന്നു

ഗംഗാര - പിടിച്ചു

മാച്ച - താതാഥൈഥൈ - അഹൊ രാക്ഷസരെ നിങ്ങളുടെ
മെൽ വീഴുന്നു കാണുന്നില്ലയൊ

രാക്ഷ - ഹ്രാവൂ

മാച്ച - നിങ്ങൾ എരുമ പൊലെ മുക്കിറയിടെണ്ട ധിക്കതാം ധിക്ക
താം ഖബർ ദാർ

ഋഷി - അയ്യയ്യൊ എന്റെ കഴുത്തിൽ ചാടല്ലെ അപ്പാ രുദ്രാ
ക്ഷമാല പാറിപ്പൊയി

മാച്ച - അഹൊ മഹൎഷികളെ പൊറുക്കെണ്ടു വസിഷ്ഠരെ ഞാൻ
കണ്ടില്ല തത്രപ്പാടു വെണ്ടാ - ഞാൻ ഇറങ്ങാം അയ്യൊ ഞാ [ 83 ] ൻ വീണു

രണ്ടാം ഋ - അയ്യയ്യൊ കാൽ പൊയപ്പാ

മാച്ച - വിശ്വാമിത്രെരെ തൃക്കാൽ പൊയൊ ഒരു കുഴമ്പു പിരട്ടാം
ക്ഷമിക്കെണമെ - ഇപ്പൊൾ ദൈവതകളെ നൊക്കുവി
ൻ - ഗംഗാരാമരെ വടി തന്നുവൊ

ഊരാളി - ഈ മാച്ചാൻ എങ്ങിനെ ഉള്ളവൻ - ദെവതകളെ അ
ടിക്കുന്നു തീപ്പൊരി പറപ്പിക്കുന്നു

പാൎവ്വ - ഹൂ ഹൂ ഹരശീല ചുടുന്നു

ലക്ഷ്മി - ഹൊ ഹൊ ഹരി - വായിൽ എണ്ണ തെറിച്ചു

സരസ്വതി - ഓ പരമെഷ്ഠി എനിക്ക മുറിയെറ്റു എല്ലാ ദെവന്മാ
രും ഗംഗാ രാമ മഹാരാജൻ രക്ഷ

ഗംഗാര - പെടിക്കെണ്ടാ - മാച്ചാൻ ഇപ്പൊൾ മതി

മാച്ച - വെറുതെ ഇരിക്കാം

ചെട്ടി - തിര വീണപ്പാ - ഇവൻ സാമൎത്ഥ്യം ഏറിയ കളിക്കാരൻ
തന്നെ

ഊരാളി - കളി തീൎന്നുവൊ ഇന്നിയും ഉണ്ടൊ

ശാസ്ത്രി - ഉണ്ടു - പൊകരുത പുതുമ കാണാം

പാതിരി - ഇത്ര കാലം ചിരിപ്പാൻ തക്കത കെട്ടുവല്ലൊ സ്വ
സ്ഥ ബുദ്ധിയൊടെ പറയുന്നതിന്നു അല്പം ചെവി കൊടു
ക്കുമൊ

ചെട്ടി - പറവൂ ഞങ്ങൾ കെൾ്ക്കാം

പാതിരി - ഈ കളിയുടെ അഭിപ്രായം നിങ്ങൾ്ക്ക തൊന്നുന്നില്ല എന്ന [ 84 ] എന്റെ പക്ഷം

ശാസ്ത്രി - അത എങ്ങിനെ കെൾ്ക്കട്ടെ

പാതിരി - ഈ മാച്ചാൻ ചെയ്തത ഹിന്തു ജനങ്ങളൂടെ നടപ്പിന്നു ഉപ
മയായി വന്നിരിക്കുന്നു കുരങ്ങു പൊലെ മറ്റവരുടെ ഭാവം
നടിച്ചു കാട്ടുന്നു - നിങ്ങൾ ഇത്ര ദിവസം ഉത്സവത്തിങ്കൽ
ചെയ്തതിനെ ഈ മാച്ചാൻ കണ്ടറിഞ്ഞു താനും അതു പൊ
ലെ ചെയ്തു നിങ്ങൾ വളരെ അച്ചടക്കത്തൊടെ വന്നു
കൈ തൊഴുതു നെൎച്ചകളെ ഒപ്പിച്ചു പൂജകളെയും ചെയ്തു
കൊണ്ടിരുന്നു - ഇത്ര ഭക്തി കാട്ടിയവൎക്ക ഒരു നെരമ്പൊക്കു
വെണം എന്നു വെച്ചു ഉടനെ ഭ്രാന്തരെ പൊലെ ഒരൊ
കളി കണ്ടും ചെയ്തും രസിച്ചു കൊണ്ടതും അല്ലാതെ ദെവ
കളെയും പരിഹസിച്ചു വരുന്നു അപ്രകാരം ഈ മാച്ചാൻ
മുമ്പെ ഋഷിയായി യാഗം കഴിച്ചു പിന്നെ മനുവായി
നൈവെദ്യം നടത്തി വൎണ്ണ ധൎമ്മങ്ങളെ അറിയിച്ചു തിരിച്ചു വന്നതു
ടനെകൾ്ക്കുടിയന്റെ പുറപ്പാടായി താൻ പൂജിച്ച ദെവ ഋ
ഷികളെ ചവിട്ടിയും തല്ലിയും തുള്ളിച്ചാടിയും ഇരിക്കുന്നു

ആചാരി - എല്ലാ നെരവും ഘനശാലിയായിരിക്കെണമൊ വി
നൊദം വെണ്ടെ -

പാതിരി - വിനൊദം ഇരിക്കട്ടെ - ദൈവം ഉണ്ടെന്നു പ്രമാണി
ക്കുന്നവൻ അവനെ പരിഹസിക്ക ഇല്ല മാപ്പിള്ളമാർ ത
ങ്ങളുടെ നെപിയെ കളിയാക്കുന്നുണ്ടൊ വിശ്വാസികളാ
യ ക്രിസ്ത്യാനികളും തങ്ങളുടെ കൎത്താവിനെ കുറിച്ചു [ 85 ] അഹങ്കരിക്ക ഇല്ല

ചെട്ടി - അയ്യൊ ഞങ്ങളുടെ ദെവകളെ പൂജിച്ചാൽ കുറ്റം എന്നു
പറയുന്നു പരിഹസിച്ചാലും തെറ്റു എന്നു പറയുന്നു ഞങ്ങൾ എ
ന്തു വെണം

ഊരാളി - അതൊ നൊക്കു തിര എടുത്തിരിക്കുന്നു

ശിവൻ - പാൎവ്വതി എന്തിന്നു മടിച്ചു നില്ക്കുന്നു - വാ

പാൎവ്വ - എനിക്ക ഒരു സംശയം തൊന്നി - ആരെ ചെരെണം അ
ങ്ങെക്കും ബ്രഹ്മാവിന്നും ഒരു പൊലെ ൫ മുഖം ഉണ്ടല്ലൊ

ശിവൻ - നിന്റെ ശല്യം എടുക്കാം നൊക്കു ഞാൻ നഖം കൊണ്ടു
ബ്രഹ്മാവിന്റെ ഒരു തലയെ നുള്ളി എടുക്കട്ടെ ഇപ്പൊൾ എ
ത്ര തല കാണുന്നു

പാൎവ്വ - അഹൊ നാലു തല മാത്രമായി

ബ്രഹ്മ - എടൊ ശിവ ഇന്നു തൊട്ടു നീ ഈ കപാലത്തെ നിത്യം
കൈയിൽ പിടിച്ചിരിക്കെണം അല്ലാഞ്ഞാൽ ബ്രഹ്മഹത്യ
നിന്മെൽ വരും

ഊരാളി - എന്തു മൎയ്യാദ - ദെവന്മാർ തമ്മിൽ തല ചെത്തുന്നു ശ
പിക്കുന്നു ഉണ്ടൊ

ആചാരി - വെണ്ടതില്ല രക്തം വരുന്നില്ല നാല തലയും മതി

ചെട്ടി - അതാ ഒരു മീൻ വരുന്നു

വാണിയൻ - മീനിൻ വഴിയെ അതാ ഒരാമ

ചന്തു - അയ്യൊ ഒരു പന്നിയും വരുന്നു

ശാസ്ത്രി - നരസിംഹവും വന്നു ദശാവതാരങ്ങളൊ എത്തുന്നതു [ 86 ] ഗംഗാര - അതെ കണ്ടൊ പത്തും ഉണ്ടു - ഈ ബ്രഹ്മചാരി വാമന
ൻ വെണ്മഴു ഒങ്ങിയ ബ്രാഹ്മണൻ പരശു രാമൻ ഈ പ
രശു കൊണ്ടു ഇരുപത്തൊന്നു വട്ടം ക്ഷത്ര സംഹാരം ചെ
യ്തതു - വില്ലും ശരവും എടുത്തു വരുന്നവൻ രാമൻ ഈ കറു
ത്ത ചക്രധാരി കൃഷ്ണൻ ദിഗംബരൻ ബൌദ്ധൻ തന്നെ

ശാസ്ത്രി - ഇനി കല്കി അവതരിക്കെണ്ടതല്ലെ

ഗംഗ - ഈ വെള്ള കുതിരപ്പുറത്തു കയറി വാൾ പിടിച്ചു വരുന്നവൻ
കല്കി തന്നെ

ലക്ഷ്മി - ഹരി ഈ കുരൂപന്മാർ ആർ എനിക്കു പെടി ആകുന്നു

വിഷ്ണു - പെടിക്കെണ്ടാ ഇവർ ഒന്നും ചെയ്കയില്ല

ഗംഗാ - രാമായണം ചമെച്ച വാന്മീകി എഴുന്നെള്ളുന്നു

വാന്മീകി - മത്സ്യഃ കൂൎമ്മൊവരാഹശ്വനാരസിംഹശ്വവാമനഃ
രാമൊരാമശ്വ കൃഷ്ണശ്വ ബൌദ്ധം കല്കീനമൊസ്തുപഃ

ഊരാളി - അറിഞ്ഞു കൂടാത്തതു പിന്നെയും പറയുന്നു

ഗംഗാര - വെണ്ടതില്ല ദെവകളെ കണ്ടു നമസ്കരിക്കുന്നു

മാച്ച - വാല്മീകി ആർ എന്നു കുറ്റി ഇല്ല ഞാൻ പരീക്ഷിക്കട്ടെ സ
ലാം അപ്പാ -

വാന്മീ - കഷ്ടം കീ മൎത്ഥം ആഗതഃ

മാച്ച - സ്വാമി എനിക്കു ചെവി നന്നായി കെൾ്ക്കുന്നില്ല എന്തു കല്പിച്ചു

വാന്മീ- നീ ആർ എന്തിന്നു വന്നു

മാച്ച - വസിഷ്ഠരുടെ ശിഷ്യൻ ഞാൻ - ഊർഭൂ ഗ്രാമം തന്നെ അ
മ്മ മൂഢത അഛ്ശൻ ഇല്ല ശമ്പളം മാസത്തിന്നു ൩൦ ദിവസം [ 87 ] വാന്മീ - ഛീ ഭ്രഷ്ട ഇവിടെ എന്തു വെണം

മാച്ച - വസിഷ്ഠർ അയച്ചിട്ടു വന്നു

വാന്മീ - എന്തിന്നു അയച്ചു

മാച്ച - ഒഹൊ മറന്നു പൊയി - ഞാൻ ചൊദിക്കട്ടെ വസിഷ്ഠരെ എ
ന്തിന്ന എന്നെ അയച്ചു

വാന്മീ - ഇത എന്തൊരു ദൂതൻ

മാച്ച - ഞാൻ വന്നു എന്നു പറയെണം

വാന്മീ - കണ്ടു - വാതുക്കൽ നിന്നു കൊൾ

മാച്ച - ഹാ വസിഷ്ഠരെ ഞാൻ വന്നു എന്നു പറഞ്ഞപ്പൊൾ എ
ന്നെ വാതുക്കൽ നിറുത്തി

വസിഷ്ഠ - (പുറത്തു) - എന്തു പറഞ്ഞു

മാച്ച - ഞാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു

വസി - ഛീ നീ അല്ല ഞാന്തന്നെ വന്നു എന്നു പറ

മാച്ച - വാന്മീകിയാരെ നീ അല്ല ഞാൻ തന്നെ വന്നു

ജനങ്ങൾ - ഹ ഹ ഹ വളരെ രസം

ഗംഗാര - മാച്ചാൻ പൊ നിന്നെ ആർ വിളിച്ചു

മാച്ച - ചൊടിക്കെണ്ടാ ഞാൻ പൊകുന്നു

ഗംഗ - ഈ മര വിരി ധരിച്ചവൻ വസിഷ്ഠൻ ഈ കൊങ്കണ്ണൻ
വിശ്വാമിത്രർ രാമന്റെ കൂടെയുള്ള വില്ലാളി ലക്ഷ്മണ
ൻ - ഈ സുന്ദരി സീത - ഈ കിഴവൻ ൬൦൦൦൦ വൎഷം വാണി
ട്ടുള്ള ദശരഥൻ - കൈകെയിയും മറ്റും അതാ നില്ക്കുന്നു
സുഗ്രീവഹനുമാൻ മുതലായ വാനരശ്രെഷ്ഠമാരും ഇതാ [ 88 ] മാച്ച - പെരുത്തു ആൾ എനിക്കും നൊക്കെണം

ഗംഗാ - നീ നിൎമ്മൎയ്യാദക്കാരൻ നല്ല വസ്ത്രം ഉടുത്തെ വരാവു

മാച്ച - നല്ലതു ഞാൻ വരാം

ഗംഗാ - ഈ ദശമുഖൻ രാവണൻ മക്കളും അനുജന്മാരും എല്ലാം
ഉണ്ടു

ചെട്ടി - മുമ്പെ മാറ്റാന്മാരായി തമ്മിൽ പട ഏറ്റവൎക്കു ഇണക്കം
വന്നുവൊ

ഗംഗ - പിന്നെയൊ ഇപ്പൊൾ പിണക്കം ഇല്ല രണ്ടു പക്ഷക്കാരെയും
വാന്മീകി അല്ലൊ ഉണ്ടാക്കിയതു തങ്ങളുടെ കൎത്താവിൻ മു
മ്പാകെ കലഹിക്കുമൊ - സുരാസുരന്മാരെ വരുവിൻ
ദെവദൈത്യന്മാർ - ഒം ഗണപതയെ നമഃ

അമ്പൂട്ടി - ൟ കുടവയറുള്ള ജന്തു എന്തപ്പാ

ചന്തു - ഇത ജന്തുവല്ല അമ്പൂട്ടി - ചാലിയരുടെ തെരുവിൽ ഇ
തു പൊലെ ഒരു കല്ലു കണ്ടില്ലയൊ അതിന്നു ദിവസം പൂ
ജ ചെയ്യുന്നു

അമ്പൂ - അതെ ചന്തു - ഗണപതിക്കു എലിപ്പുറത്തു സവാരിയൊ

മാച്ച - മൂഷികൊത്തമം ആരുഹ്യദെവാസുര മഹാഹപെയൊദ്ധു
കാമം മഹാ വീൎയ്യം വന്ദെഹം ഗണനായകം ഹൊ ഗംഗാ
രാമരെ ഞാൻ വൈകൃത്യം കാട്ടുക ഇല്ല കീമ്പുരുഷരെ
എന്റെ ഗ്രന്ഥത്തിന്നു വഴി വിടുവിൻ ഞാൻ ദെവസന്നിധി
യിൽ ചെല്ലുന്നു - ഗണെശ ഒം നമഃ - നിങ്ങൾ നാലുകൈയാ
ൽ എഴുതിച്ച മെച്ച മഹാ ഭാരതം ഞാൻ ൧൦ വൎഷത്തിന്ന [ 89 ] കംപകൎത്തെഴുതിയത ഇതാ ഞാൻ കാല്ക്കൽ വെക്കുന്നു

ഗണ - ചിരഞ്ജീവീ ഭവ - നന്നായി - വ്യാസന്നു കൊടു

മാച്ച - നിന്തിരുവടിയുടെ ദൎശനത്താൽ കൃതാൎത്ഥനായി ഭവിച്ചെ
ൻ - ഹൊ വ്യാസരെ

ഗംഗ - അല്ലയൊ ജനങ്ങളെ തൊന ആൾ വരുന്നു ഇവിടെ
മയിലെറി വരുന്നവൻ അറുമുഖനായ സുബ്രഹ്മണ്യൻ - വ
ലിയ നഖമുള്ളവൻ രുദ്രന്റെ ജടയിൽ നിന്നുണ്ടായ വീ
രഭദ്രൻ - വഴിയെ വീരഭദ്രർ മുതലായവരും ഉണ്ടു

കൃഷ്ണ - ശിവകെട്ടൊ നീ ശൂലം പ്രയൊഗിച്ചാൽ ചക്രം അയപ്പൻ

ഊരാളി - ഇത എന്തു ആകാശത്തിൽ ചക്രവും ത്രിശൂലവും തിക്കി
ക്കൊണ്ടു നില്ക്കുന്നു - തൊണ്ടയിൽ ഒരപ്പം തടഞ്ഞ പൊലെ

വാണിയൻ - ശാസ്ത്രികളെ നിങ്ങൾ്ക്ക അറിയാം എന്ത

ശാസ്ത്രി - ബാണാസുരന്നു ഉഷ എന്ന ഒരു മകൾ ഉണ്ടു കൃഷ്ണ
ന്റെ മകനായ അനിരുദ്ധൻ അവളെ മൊഹിച്ചു ചെന്നാ
റെ ബാണാസുരൻ തടവിൽ വെച്ചിരിക്കുന്നു അസുരനെ
കൊല്ലുവാൻ കൃഷ്ണൻ വന്നപ്പൊൾ ശിവൻ എതൃത്തു ഇരി
വരും പിണങ്ങി ശൂലവും ചക്രവും പ്രയൊഗിച്ചിരിക്കുന്നു

ചെട്ടി - ഹൊ ഇപ്പൊൾ കാണുന്നു അഛ്ശനെ പൊലെ മകന്റെ
ഭാവം - കൃഷ്ണൻ ജാര വൃത്തിയുള്ളവൻ മകനും അപ്രകാരം
തന്നെ പുതുമകളെ കാട്ടുന്നു പ്രത്യുമ്നനും ജാരൻ അവന്റെ മ
കൻ വെറെ ആകുമൊ

പാതിരി - ഇങ്ങിനെ ഉള്ളവരെ ദെവകൾ എന്നു പൂജിക്കുന്നതു ആശ്ചൎയ്യം [ 90 ] തന്നെ

വാണിയൻ - അതു പരമാൎത്ഥം ഇങ്ങിനെ നടക്കുന്നു എന്തു ചെയ്യെ
ണ്ടു

പരശുര - രെ രെ ക്ഷത്ര കുലാധമ

വാണിയൻ - എന്തു ഒച്ച ദെവകൾ്ക്ക തമ്മിൽ മറ്റൊരു കലശൽ
ഉണ്ടായൊ

ഗംഗാര - നില്പിൻ - എന്തിന്നു എല്ലാവരും ഉന്തി തിക്കി വരുന്നു - ക
ളി കാണെണ്ടെ - മിഥിലാപുര സമീപത്തു രാമനും പരശുരാ
മനും തമ്മിൽ കണ്ടു പിണങ്ങുന്നു ക്ഷത്രിയരെ കണ്ടു കൂടാത
സംഗതിയാൽ ഈ മഴുവെന്തിയ ബ്രാഹ്മണൻ രാമനെ എ
ടാ ക്ഷത്രിയ കുലത്തിൽ അധമനായുള്ളൊവെ എന്നുവി
ളിക്കുന്നു

രാമ - ഹെ ബ്രാഹ്മണ ബ്രുവനെ എന്ത

പരശു - മതി നീ ശൂരൻ തന്നെ താടക എന്ന സ്ത്രീയെ വധിച്ച നിമി
ത്തമൊ ഗൎവ്വം ഏറി ഇരിക്കുന്നു

രാമ - താടക എന്റെ അമ്മയല്ല നില്ലു നിൽ

പരശു - ഇവിടെ പ്രാണനെ വിടെണം

ചെട്ടി - അതാ അവർ പൊരുതുന്നു കണ്ടൊ രാമന്റെ അമ്പു ഹാ
ഇവൻ വെണ്മഴു വീശി

വാണീ - അന്യൊന്യം കൊന്നു ചാകും

രാമ - കെൾ എടൊ പരശു രാമ - എന്റെ അമ്പിനാൽ നീ മരിക്കുന്നി
ല്ല പൊർ വിടുക നിന്റെ അവതാര കാലം കഴിഞ്ഞു ഇപ്പൊ [ 91 ] ൾ എന്റെ കാലം ആകുന്നു നിണക്കിപ്പൊൾ തപസ്സു നല്ലു

പരശു - ഞാൻ അറിഞ്ഞില്ല ഇപ്പൊൾ കാണുന്നു ഞാൻ പൎവ്വതം
പൂകി പാൎക്കും - എന്റെ തെജസ്സ അതാ നീ വാങ്ങിക്കൊ

ഗംഗാ - വെണ്മഴു വെന്തൻ തപസ്സിന്നാമ്മാറു പൊയി - ഒണത്തിന്നവ
രും - കണ്ടുവൊ മഹാവ്യാസർ എഴുന്നെള്ളുന്നു

മാച്ച - വ്യാസരെ നമസ്കാരം അയ്യാ നമസ്കാരം

ശാസ്ത്രീ - ഹൊ - ഇരപ്പു ഈ മാച്ചാൻ ബ്രാഹ്മണനായി വന്നു

ഗംഗ - വ്യാസൻ തന്റെ ജനങ്ങളെ കൂട്ടി കൊണ്ടു വന്നു സൎപ്പം
കൊടിയിൽ ആക്കിയ കൌരവൻ ദുൎയ്യൊധനൻ തന്നെ നൂ
റ്റവർ ഇതാ കലശ സംഭവനായ ദ്രൊണാചാൎയ്യർ ഈ കി
ഴവൻ തന്നെ പൊന്നിറമുള്ളവൻ കൎണ്ണൻ അവൻ ആദി
ത്യന്റെ മകനല്ലെ ശല്യരും ദ്രൌണിയും ഉണ്ടു– മറ്റെ ഭാ
ഗത്തിൽ ൟ ശാന്ത മുഖൻ യുധിഷ്ഠരൻ

വാണി - ശാസ്ത്രികളെ യുധിഷ്ഠരൻ ആർ

ശാസ്ത്രി - ധൎമ്മരാജാവല്ലൊ - അവനും ആ നൂറ്റവരും ഒരു ഗൊ
ത്രം തന്നെ - നൂറ്റവർ അവനെ ചൂതിൽ ചതിച്ചു പാണ്ഡ
വൎക്കവരെണ്ടുന്ന രാജ്യം തങ്ങൾ അടക്കി കൊണ്ട ഇവരെ
൧൨ വൎഷത്തൊളം കാട്ടിൽ ആക്കി പിന്നെ അജ്ഞാതവാ
സം കഴിപ്പിച്ചതിന്റെ ശെഷം മടങ്ങി വന്നപ്പൊൾ രാജ്യം
എല്പിച്ചു കൊടുക്കാതെ ൧൮ ദിവസം കൊണ്ടു പൊരാടി
എല്ലാവരും പട്ടു പൊയി

ഗംഗാ - ധൎമ്മ രാജാവിന്റെ അനുജന്മാരെ ക്കണ്ടൊ പൊന്നിക പിടിച്ച [ 92 ] വൻ ഭീമ സെനൻ വില്ലാളി അൎജ്ജുനൻ വിനീതരായ നകു
ല സഹദെവന്മാരും പാഞ്ചാലൻ കൃഷ്ണൻ മുതലായ ചങ്ങാ
തികളും കൂട നില്ക്കുന്നു

മാച്ച - അന്നവും പാൽ പഴം നീർ ഇറങ്ങാത നാൾ വെണ്ണ കട്ടുണ്ട
വൻ വന്നു താങ്ങെണമെ

സരസ്വതി ലക്ഷ്മി - അയ്യൊ ഭൎത്താക്കന്മാർ ചതിച്ചു പൊയ്ക്കളഞ്ഞു

പാൎവ്വതി - അതു വിഷ്ണുവിന്റെ മറിമായം തന്നെ

ലക്ഷ്മി - പണ്ടെന്റെ കാന്തന്റെ സുന്ദര വെഷത്തെ കണ്ടു വ
ലഞ്ഞീലെനിൻ കണവൻ

പാൎവ്വ - എണ്ണു രണ്ടായിരം പെണ്ണുങ്ങൾ തമ്മുടെ പിന്നാലെ പൊയ
തില്ലെന്റെ കാന്തൻ

ലക്ഷ്മി - ഉത്തമെ ഗംഗയാം നാരിയെ സംഗിച്ചു മൂൎദ്ധാവിൽ കൊ
ണ്ടങ്ങൊളിച്ചതെന്തെ

പാൎവ്വ - മംഗല കാന്തയെ തുംഗനാം രാക്ഷസൻ എങ്ങാനും കട്ടു
കൊണ്ടൊടായ്വാനായി

ലക്ഷ്മി - പ്രെതഗണങ്ങൾ്ക്കും ഭൂത ഗണങ്ങൾ്ക്കും നാഥനല്ലൊ നി
ന്റെ ജീവ നാഥൻ

പാൎവ്വ - മുഖ്യന്മാരാരായുള്ള വാനരന്മാരുമായി സൌഖ്യമാ
യി വാണതു നന്നുവാരം

ലക്ഷ്മി - ആനമുകവനും ആറുമുകവനും മാനിനിനിൻ കാന്ത
ൻ താ തനല്ലൊ

പാൎവ്വ - മീനിനും ആമെക്കും പന്നി സിംഹാദിക്കും നൂനം ജനകന [ 93 ] ല്ലെന്റെ കാന്തൻ

ലക്ഷ്മി - മൎത്യനായുള്ളൊരു പാൎത്ഥൻ കുമെച്ചപ്പൊൾ ചത്തു പെ
കാഞ്ഞതു നിന്റെ ഭാഗ്യം

പാൎവ്വ - വീരനാം പാൎത്ഥന്റെ തെരു തെളിച്ച അപാരം ഭയപ്പെ
ട്ടു തൊന്നുന്നില്ലെ

ല - ബ്രഹ്മഹത്യ ചെയ്ത ദുൎമ്മതി അല്ലയൊ നിൎമ്മലെ നിന്നു ജീ
വനാഥൻ

പ - സ്ത്രീകളെ കൊന്നതു ലൌകികം എന്നുണ്ടൊ

ല - ഇഛ്ശയില്ലാത നിൻ അഛ്ശനാം ദക്ഷനെ തച്ചു കൊനില്ല
യൊ നിൻ കണവൻ

പ - താതനെ കൊന്നതിൻ പാതകം പൊക്കുവാൻ മാതുലനെ
കൊന്നതു ഒൎത്തില്ലയൊ

ല - ബാലെ നിൻ കാന്തന്നു ചെലയില്ലാഞ്ഞിട്ടൊ തൊലും ഉടു
ത്തു നടന്നീടുന്നു

പ - ചെലാ ഇല്ലാഞ്ഞീട്ടൊ നീള അപ്പെണ്ണങ്ങൾ ചെലാക്കവൎന്നി
ല്ലാ എൻ കണവൻ

സരസ്വതി - അയ്യൊ ബ്രഹ്മാ നീ എവിടെ

ചെട്ടി - ഭാൎയ്യമാരുടെ ഉപദ്രവം ബ്രഹ്മാദികൾ്ക്കും സഹിച്ചു കൂടാ

ഊരാളി - നെർ തന്നെ ഓരൊ കാലത്തു വീട്ടിൽ നിന്നു ഓടിപൊ
വാൻ സംഗതി ഉണ്ടാകും

ശാസ്ത്രി - മിണ്ടാതിരു ത്രി മൂൎത്തികൾ അനസൂയയെ കാണ്മാൻ
പൊയി [ 94 ] ഊരാളി - അതാർ കുത്തിച്ചിയൊ

ശാസ്ത്രി - ചീ അവൾ അത്രി ഋഷിക്കു ഭാൎയ്യ പതിവ്രത തന്നെ

ലക്ഷ്മി - അയ്യൊ ഞങ്ങളുടെ പുരുഷന്മാർ എങ്ങു പൊയി

മാച്ച - ലക്ഷ്മി നിന്തിരുവടിയുടെ പുരുഷൻ പൊയെങ്കിൽ എനിക്കു വ
രാമൊ

ലക്ഷ്മി - ബ്രാഹ്മണാധമ ഗഛ്ശ ഗഛ്ശ

മാച്ച - നിങ്ങൾ കൊപിക്കെണ്ടാ ഞാൻ ഒന്നു പാടാം വിശ്വമൊ
ഹിനീ മെനകയെപ്പണ്ടു വിശ്വാമിത്രനനുഭവിച്ചില്ലയൊ
ചന്ദ്രനും ഗുരു ഭാൎയ്യയെ പ്രാപിച്ചു ചന്തമൊടു രമിച്ചില്ലയൊ
ശുഭെ

ഇന്ദ്രനും പണ്ടഹല്യയെ പ്രാപിച്ചിട്ട
ഇന്ദ്രിയ ക്ഷൊഭ ശാന്തി വരുത്തിലെ സൎവ്വജ്ഞന്മാരാം മി
ത്രാവരുണന്മാർ ഉൎവ്വശിയെ പരിഗ്രഹിച്ചില്ലയൊ പ്രമ്ലൊ
ചാഖ്യായായുള്ളൊരു നാരിയെ പ്രാപിച്ചില്ലയൊ കണ്വ മഹാ
മുനി ബ്രഹ്മദെവനാകുന്ന ഭഗവാനും തന്മകളെ പരിഗ്രഹിച്ചില്ല
യൊ

ലക്ഷമി - ഇവർ എല്ലാവൎക്കും മഹാപാപം സംഭവിച്ചു എനിക്കു ഭയം
ഉണ്ടു

മാച്ച - ഭയം വെണ്ടാ - ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വെണം ഇപ്പ
റഞ്ഞ മഹാജനം ഒക്ക വെതൽ പ്രതിക്രിയ കൊണ്ടു വിശുദ്ധരാ
യി അപ്രകാരം നമുക്കും ഇദ്ദൊഷത്തെ ക്ഷിപ്രം അങ്ങു കള
വാൻ തടവുണ്ടൊ [ 95 ] ഗംഗ - കള്ള പൊ - മഹാദെവിമാരെ ഇവൻ പണക്കാരനല്ല ഇങ്ങു
വന്നു നൊക്കുവിൻ - ഭൎത്താക്കന്മാർ മൂവരും ചെന്നു അനസൂയ
യ്ക്കു പാതിവ്രത്യ ഭംഗം വരുത്തുവാൻ നൊക്കുമ്പൊൾ അവൾ അ
വരെ ശപിച്ചു കുഞ്ഞുകളാക്കി മാറ്റി ഇരിക്കുന്നു

ബ്രഹ്മ - അമ്മമ്മാ അസാരം കിങ്കു

വിഷ്ണു - താ താ ചക്കര

ശിവ - എ യെ യെ യെ

സരസ്വതി മറ്റും - ഹൊ ദുൎന്നടപ്പുകാരെ നിങ്ങൾ്ക്ക നന്നായി - പ്രിയയായ
അനസൂയെ ഈ ഒരു വുരു ക്ഷമിക്കെണമെ - ഈ കള്ളന്മാർ
ഞങ്ങളുടെ ഭൎത്താക്കൾ തന്നെ

ചെട്ടി - അവൾ കനിഞ്ഞു നൊക്കുവിൻ വെള്ളം തളിച്ചു ൩ കുഞ്ഞുക
ളെയും മുമ്പെ പൊലെ വലിയവരാക്കി വെക്കുന്നു

ലക്ഷ്മി - ഹരി എന്തിന്ന ഈ ഭവനത്തിൽ പൊയതു കരവാൻ സംഗതി
ഉണ്ടു കരഞ്ഞാലും

സരസ്വ - മൂൎഖ നീ പിന്നെയും ഇങ്ങിനത്തെ പണി ചെയ്താൽ നൊക്കി
ക്കൊ

പാൎവ്വതി - പന്നഗാഭരണ ഈ കുമ തന്നെ നിണക്കു പൊ

ശിവൻ - അയ്യയ്യൊ പെണ്ണടിച്ചാൽ വിഴുങ്ങെണമൊ

ബ്രഹ്മ - പ്രിയ ശിവ വെണ്ടതില്ല ആരും കണ്ടില്ല ഞങ്ങൾ ആരൊടും പ
റക ഇല്ല - നാം വീട്ടിൽ പൊക

ഊരാളി - ഇല്ലത്തിലും കിരിയത്തിലും നടക്കുന്ന പ്രകാരം ദെവകൾ്ക്കും
ഉണ്ടെ– [ 96 ] ആവാരീ - പിന്നെയൊ - എല്ലാം ഒരു കീടയത്രെ ദൈവം മനുഷ്യ
രെ ഉണ്ടാക്കിയാൽ ദെവഗുണങ്ങൾ മനുഷ്യരിലും കാണും - മനു
ഷ്യർ തന്നെ ദെവകളെ ഉണ്ടാക്കും ദിക്കിൽ തങ്ങളുടെ ഗുണ
ദൊഷങ്ങളെ അവരിലും ആരൊപിക്കും - എന്ത ഒച്ച കെൾ്ക്കുന്നു
എല്ലാ പാവകളും തമ്മിൽ പിണങ്ങുന്നു - ദെവതകൾ അയ്യൊ നമു
ക്ക ഒരു രക്ഷയും ഇല്ല എടൊ ബ്രഹ്മൻ - അവൻ കെൾ്ക്കുന്നില്ല - അ
ല്ലയൊ വിഷ്ണൊ അവൻ ഒടിപ്പൊയി ഹൊ ഗംഗാരാമരെ ര
ക്ഷിക്കെണമെ

ഗംഗ - രാമരാവണന്മാരെ നില്പിൻ കൌരവ പാണ്ഡവന്മാരെ സ്വസ്ഥ
രായിരിപ്പിൻ

രാമൻ - ഞാൻ ചത്താലും നിന്നെ വിടുക ഇല്ല

ഗംഗ - പാവകളെ ചെവികെൾ്ക്കുന്നില്ലയൊ ഭ്രാന്ത പിടിച്ചുവൊ ഇനി
യും ശബ്ദിച്ചാൽ ഞാനടിക്കും

ഊരാളി - നല്ല തമാശ എത്ര മറിച്ചൽ - അവൻ തല്ലുന്നു ഹൊ

അമ്പൂട്ടി - ഇന്നലെ ഇതു പൊലെ തന്നെ സിപ്പായികളുടെ കുട്ടികൾ്ക്കു
കഠൊരമായ അടിപിടി ഉണ്ടായി

മാച്ച - ഗംഗാരാമരെ ഞാനും തുണ നില്ക്കട്ടെ അടി അട എടാ പാ
പാവകളെ ഇപ്പൊൾ ഞങ്ങൾ തന്നെ വലിയവരായി ഹാ ഹാ

ചെട്ടി - തിര വീണു കളിചലൊ

ജനങ്ങൾ - ഹ ഹ ഹ മാച്ചാൻ വിടാതെ തച്ചു തകൎക്കുന്നു കെൾ്പിൻ

പാതിരി - അല്ലയൊ മലയാളികളെ നിങ്ങളുടെ ദെവകൾ തമ്മിലും മ
നുഷ്യരൊടും ചെയ്യുന്ന ക്രിയകളെ വിചാരിച്ചാൽ അസഹ്യവും [ 97 ] നാണവും അത്രെ തൊന്നെണ്ടു - തമ്മിൽ കാമ ക്രൊധലൊ
ഭഡംഭ മത്സരാദികൾ ഉള്ളവരായി കാണുന്നു തങ്ങളെ പൂജി
ക്കുന്ന മനുഷ്യരൊടു അവർ ചെൎന്നു ദുൎന്നടപ്പിന്നു സംഗതിവ
രുത്തുന്നു മനുഷ്യ ശാപവും എല്ക്കുന്നു - ഇങ്ങിനെ ഉള്ളവരെ വന്ദിക്കുന്ന
തദൊഷം തന്നെ അല്ലൊ ജീവനുള്ള ദൈവത്തെ അന്വെഷി
ക്കെണ്ടെ സത്യമുള്ളവന്നു ചെവി കൊടുക്കരുതൊ ഇങ്ങി
നെത്ത പിശാചുകളൊടു ദെവകൾ എന്നു ചാരിയാൽ ചാരിയ
തു മണക്കും അവൎക്ക എന്ന പൊലെ നിങ്ങൾ്ക്കും ബുദ്ധി ഭ്രമവും
ദുൎമ്മൊഹങ്ങളും നരക പ്രാപ്തിയും ഉണ്ടാകും ഇത്ര മാത്രം ആ
ലൊചിച്ചു കൊൾ്വിൻ - ശാസ്ത്ര പുരാണങ്ങൾ ദെവ വിഷയ മാ
യി അറിയിക്കുന്ന കഥകൾ നെരായാൽ അവർ ദെവകൾ അല്ല
കഴുവെറികൾ അത്രെ ദുൎഭൂതങ്ങൾ ആക്കി കൊള്ളിക്കവും
ചെയ്യാം പുരാണ കഥകൾ പൊളിയാകിലൊ നിങ്ങൾ്ക്കു ഒട്ടും ദൈ
വം ഇല്ല - ഞങ്ങൾ അറിയിക്കുന്നു വെദത്തിൽ ഇപ്രകാരം അ
യൊഗ്യമായ കഥകൾ ഒന്നു ഇല്ല നിങ്ങൾ്ക്കും നൊക്കാമല്ലൊ സ
ത്യ ദൈവം ലീല ചെയ്യുന്നവൻ അല്ല - ഈ യുഗത്തിങ്കൽ പാ
പിഷ്ഠരെ രക്ഷിക്കെണ്ടതിന്നു തന്റെ സ്വരൂപമാകുന്ന മക
ന്റെ മെൽ ലൊകത്തിന്റെ പാപങ്ങളെ വെച്ചു അവ
നെ മരിപ്പിച്ചിരിക്കുന്നു - ആ യുഗത്തിൽ അവൻ ഭൂമിയിൽ
ജനിച്ച സകല മനുഷ്യരെയും ദെഹത്തൊടെ ഉയിൎപ്പിച്ചു
കൂട്ടി ചെൎത്തു അവരവർ ചെയ്ത ക്രിയകളെ ഒന്നും വിടാ
തെ വിസ്തരിച്ചു ന്യായ പ്രകാരം എല്ലാവൎക്കും അന്ത്യ വിധി [ 98 ] യെ കല്പിക്കും

ആശാരി - പാതിരിയെ വെദം പഠിക്കാനല്ല കളികാണ്മാൻ ഞങ്ങ
ൾ വന്നിരിക്കുന്നു

ഊരാളി - അതെ കളി തന്നെ പ്രമാണം

ചെട്ടി - ഹൊ തിര എടുത്തു - പാവകളുടെ വൈരം ശപിച്ചു പൊയി-
മാച്ചാന്റെ അടിക്കു ശൈത്താനും പെടിക്കുന്നുവൊ - ഇ
ത എന്തു - ഒരു കാറ്റ പറ്റി തിരികൾ എല്ലാം കെട്ടുപൊയി
ഒന്നും കാണ്മാനില്ല

ഗംഗാര - നൊക്കുവിൻ - ഒം തൽ സത്ത് ശ്രീ ഭഗവാൻ പുരുഷൊ
ത്തമൻ സ്വയം പ്രകാശം തന്നെ

ജനങ്ങൾ - അത എവിടെ എള്ളൊളം പ്രകാശം കാണ്മാനില്ല കൂരി
രിട്ടു തന്നെ

ഗംഗാര - നിൎഗ്ഗുണൻ നിരഞ്ജനൻ നിൎമ്മലൻ നിരാകുലൻ നിഷ്കളൻ
നിരൂപമൻ അദ്വയൻ നിരാമയൻ ചിദ്രൂപൻ നിത്യനജൻ
അഖിലൻ സനാതനൻ അനന്തനനാദ്യനാദ്യൻ നിഗ
മാന്തവെദ്യൻ അഖണ്ഡൻ പരിപൂൎണ്ണൻ പരമാനന്ദ രൂപീ
സമസ്തചരാചര ജന്തുക്കൾ അന്തൎഭാഗെ സമത്വം പൂണ്ടു
ജീവാത്മാവായും ഇരിപ്പവൻ

അദ്ദൃശ്യൻ അഹം ഇന്ദ്ര അഹം അഗ്നീർ അഹം വിഷ്ണു രഹം ശിവഃ
സൂൎയ്യൊഹം ചന്ദ്രൊഹം സിംഹൊഹംഗരുഡൊഹം അ
ഹം യൊനിശ്വ മൃത്യുശ്വാപ്യഹം

ശാസ്ത്രി - ഹെ ജനങ്ങളെ - ഇതു പരമാത്മാവ തന്നെ - പാതിരി പറഞ്ഞ [ 99 ] തു കെട്ടുവല്ലൊ - ദെവകൾ്ക്ക കാമം ക്രൊധം ലൊഭം മുതലാ
യ തമൊ ഗുണങ്ങളും ഉണ്ടായത ദൂഷണം എന്ന അവർ പറഞ്ഞു
അതു നല്ല വണ്ണം തിരിയായ്ക കൊണ്ടു പറഞ്ഞു - നമ്മുടെ വെദാ
ന്തം പരമാൎത്ഥം തന്നെ - എല്ലാം ഒന്നു തന്നെ രാമനും ഇല്ല രാവണ
നുമില്ല - പാണ്ഡവർ നൂറ്റുവർ ഇങ്ങിനെ ൨ പക്ഷക്കാരും ഇ
ല്ല കൊല്ലുന്നവരും ചാകുന്നവരും ഇല്ല എല്ലാവരും ചെയ്യുന്നത
ഈ എകന്റെ ലീല - ഞാൻ ഈശ്വരൻ എന്നുറെച്ചാൽ ഒന്നെ
ഉള്ളു പരമാത്മാവു തന്നെ

ഗംഗ - പരമാത്മാവെ നല്ലവണ്ണം നൊക്കുവിൻ - നമൊ നമസ്തെ
സ്തു സഹസ്ര കൃത്വഃ പുനശ്വഭൂയൊവിനമൊനമസ്തെ

അദ്ദൃശ്യൻ - നമെവിദുഃ സുരഗണാഃ പ്രഭവം നമഹൎഷയഃ അഹം കൃ
ത്സനസ്യജഗതഃ പ്രഭവഃ പ്രളയസ്തഥായൊമാം പശ്യതി
സൎവ്വത്ര സൎവ്വഞ്ചമയി പശ്യതിതസ്യാഹം നവ്രണശ്ച്യാമിസ
ച മെന പ്രണശ്യതി

ഊരാളി - പരമാത്മാവിന്ന ഇച്ചിരി മലയായ്മ അറിഞ്ഞു കൂടെ

പാതിരി - ൟ ശ്ലൊകങ്ങൾ ഭഗവൽ ഗീതയിൽ നിന്ന എടുത്ത ത-
അൎത്ഥം ആവിത - ദെവകളും ഋഷികളും കൂട എന്നെ അ
റിയുന്നില്ല ഞാൻ സൎവ്വ ലൊകത്തിന്റെ ആദിയും ഒടു
ക്കവും ആകുന്നു ആർ എങ്കിലും സകലത്തിൽ എന്നെയും
എന്നിൽ സകലവും കണ്ടാൽ ഞാൻ അവനൊടു ഒരു നാളും
വെൎവ്വിടുക ഇല്ല എന്ന ഈ വമ്പുള്ളവാക്കു

ചന്തു - എന്ത കളിക്കുന്നില്ലപ്പാ ഒന്നും കാണുന്നില്ല ഒന്നും ചെയ്യുന്നില്ല [ 100 ] പാതി - ഈ കുട്ടിയുടെ വാക്കു ഗ്രഹിച്ചുവൊ- ഈ പരമാത്മാവ
എന്ന പറയുന്ന ബിംബം നിങ്ങളുടെ എല്ലാ പാവകളിലും
നിസ്സാരമായതു - മറ്റതിന്ന അല്പം ചില ഗുണങ്ങളുണ്ടു കാൽ
നടക്കുന്നു കൈ ഇളക്കുന്നു - ഇതു നിൎഗ്ഗുണവാൻ നകരൊതി-
ഗുണങ്ങൾ ഇല്ലായ്കയാൽ ഒന്നും ചെയ്യുന്നില്ല - അത്രയല്ല അ
തുണ്ടൊ ഇല്ലയൊ എന്നും അറിഞ്ഞു കൂട അനാദിമൽപരം
ബ്രഹ്മനസത്തന്നാ സദുച്യതെ ആദിയില്ലാത്ത പരബ്ര
ഹ്മം ഉണ്ടെന്നും ഇല്ല എന്നും പറയരുതു എന്നു ഭഗവൽ ഗീ
തയിലെ വിധി വാക്യം ആകയാൽ ശെഷം പാവകൾ കുട്ടിക
ളുടെ കളിക്കായും ൟ കാണാത്ത പാവ വമ്പന്മാരുടെ ക
ളിക്കായും ഉണ്ടാക്കി - ഞാൻ അറിയിക്കുന്നത ജീവനുള്ള
ദൈവമാകുന്നു - അവൻ നിൎഗ്ഗുണനല്ല - ഉണ്ടു എന്നുള്ളത
ല്ലാതെ എല്ലാ ഗുണങ്ങളുടെ ഉറവും ആകുന്നു - അവൻ എവി
ടെയും വ്യാപരിക്കുന്നു - ഞങ്ങളുടെ പാപങ്ങൾ ഒഴികെ
ഉള്ളത ഒക്കയും അവന്റെ ക്രിയ

അദ്ദൃശ്യൻ - സമൊഹം സൎവ്വഭൂതെഷ്ഠനമെദ്വെഷ്യൊസ്തിന
പ്രിയഃ

പാതി - ഈ ഇല്ലാത്തതിന്റെ വാക്കു കെട്ടുവൊ - ഞാൻ എല്ലാ
ഭൂതങ്ങളിലും സമനാകുന്നു എനിക്ക ഒരുവനും ഇഷ്ടനും
അല്ല അനിഷ്ടനും അല്ല - ഇപ്രകാരമുള്ള വ്യാജക്കാര
ൻ ദൈവമൊ - ഗുണവും ദൊഷവും ഒന്നു തന്നെ എന്നു
ശ്ലൊകത്തിൽ പറഞ്ഞു കെട്ടാലും പ്രമാണിക്കാമൊ - സത്യ [ 101 ] ദൈവം സൗമ്യനല്ല സ്നെഹ രൂപൻ തന്നെ സത്യ പ്രിയ
നാകയാൽ തന്റെ വൈരികൾ്ക്ക ഉഗ്ര ശത്രുവും ആകുന്നു

ശാസ്ത്രി - സൂക്ഷ്മ ജ്ഞാനം ഉണ്ടായാൽ എല്ലാം ഒന്നു തന്നെ എ
ന്നറിയാം നാദത്തെ കസ്യചിൽ പാവം നചൈവ സുകൃതം
വിഭുഃ അജ്ഞാനെനാവൃതം ജ്ഞാനം തെനമുഹ്യാന്തി
ജന്തവഃ ഇശ്വരൻ ആരുടെ പാപം എങ്കിലും സുകൃതം എ
ങ്കിലും എടുക്കുന്നില്ല - എന്നു മൊഹം ഇല്ലാത്തവരുടെ പ
ക്ഷം

ആശാരി - കൂരിരിട്ടിൽ എല്ലാം ഒന്നത്രെ ഇപ്പൊൾ തന്നെ സ്പഷ്ട
മായികാണാം എനിക്ക ഒരു മൊഹവും ഇല്ല - ശാസ്ത്രികളെ
എല്ലാം ഒന്നല്ലൊ - നിങ്ങളെ ചുംബിക്കട്ടെ

പാതി - ഞങ്ങൾ എല്ലാം ഒന്നാക്കുവാൻ വന്നിരിക്കുന്നു എന്ന മു
മ്പെ പറഞ്ഞല്ലൊ - സുകൃതം പാപം ഈ രണ്ട ഒന്നാക്കു
വാൻ നിങ്ങൾ വിചാരിക്കുന്നു അതിനെ ഞങ്ങൾ ഒരു നാ
ളും സമ്മതിക്ക ഇല്ല - സൃഷ്ടിയെയും സ്രഷ്ടാവെയും ഞങ്ങ
ൾ ഒന്നാക്കുന്നതും ഇല്ല

അദൃശ്യ - മൂഢൊയം നാഭിജാനാതിലൊകൊമാമജമവ്യ
യം ദിവ്യം ദദാമിതെ ചക്ഷുഃ പശ്യമെ യൊഗം ഐശ്വരം

ചെട്ടി - പാതിരികളെ പരമാത്മാവ ശാസ്ത്രിയൊട എന്ത അരുളി
ച്ചെയ്തിരിക്കുന്നു

പാതി - എന്നെ പൊലെ ഉള്ള മൂഢർ അവനെ അറിയായ്കകൊ
ണ്ടു ശാസ്ത്രി മുതലായ ജ്ഞാനി ശ്രെഷ്ഠമാൎക്കത്രെ അവ [ 102 ] ന്റെ സൂക്ഷ്മതയെ കാണ്മാൻ ദിവ്യ ചക്ഷുസ്സിനെ കല്പിച്ചി
രിക്കുന്നു - ശാസ്ത്രികളെ നിങ്ങൾ ആ ദിവ്യ യൊഗം അറി
ഞ്ഞാൽ ഒരു ശ്ലൊകത്തിന്റെ അൎത്ഥം പറകയും വെണം മമ
യൊ നിർ മഹൽ ബ്രഹ്മതസ്മിൻ ഗൎഭം ദധാമ്യഹം എന്നുണ്ട
ല്ലൊ - ആ പുരുഷൊത്തമൻ ബ്രഹ്മാദിഭൂതങ്ങളെ സൃഷ്ടിക്കെ
ണ്ടതിന്നു താൻ പൊരാ - മഹൽ ബ്രഹ്മ പ്രകൃതി മായ എന്നി
ങ്ങിനെ പെരുള്ള പെണ്ണു തനിക്ക വെണം ഭഗവാൻ ബീ
ജ പ്രദനായ പിതാവല്ലൊ സൎവ്വ മൂൎത്തികളും ഉളവാകുന്ന
യൊനിയൊ പരബ്രഹ്മം തന്നെ - എല്ലാം ഒന്ന എന്ന പറഞ്ഞു –
എങ്ങിനെ രണ്ടായി –

ആശ - ഭാഗവതരെ ൟ പരമാത്മാവു സത്തൊ അസത്തൊ ആ
ൎക്കറിയാം ശാത്രിയാരും മിണ്ടുന്നില്ല - നാം എല്ലാവരും
വെണ്ടു വൊളം കണ്ടിരിക്കുന്നു ഇപ്പൊൾ വാവിട്ടു നില്ക്കുന്നു-
നാട്ടുക്കാൎക്കയുന്ന നല്ല കളികാണിക്കെണ്ടു - നന്നനന്നെത്രയും
തിരികൾ കത്തിച്ചു - ചലൊ പരമാത്മാവെ

ചെട്ടി - ഈ പുതുതായി വന്നവർ ആർ

ഗംഗാര - കഴുതമെൽ ഇരുന്നു തീ വിതരി കൊണ്ടു നല്ല വെഷം ധരി
ച്ചവൾ ചാമുണ്ഡി - വെട രൂപൻ കരിഞ്ചാത്തൻ അവൻ
താൻ തന്നെ ശ്രീ മഹാദെവൻ - അവന്റെ പുത്രൻ ഇതാ
വെട്ടെക്കൊരു മകൻ - കൌമാരി പുത്രൻ തലച്ചിലൊൻ
ശിവന്റെ വിന്ദുവിനാൽ വിഷ്ണുവിന്റെ തിരുവയറ്റിൽ
നിന്നു തൃത്തുടമെൽ പിറന്നവൻ ഐയപ്പൻ ഭൂതനാഥൻ [ 103 ] തന്നെ - ഉയൎന്ന ശരീരമുള്ളവൻ ഗുളികൻ - മഹാലൊക
ൎക്കു വരുന്ന അല്ലലും മഹാവ്യാധിയും ഒഴിച്ചു കാത്തു രക്ഷി
ച്ചിരിക്ക എന്ന അനുഗ്രഹം വാങ്ങി ഇരിക്കുന്നു - ഉച്ച മാളൻ
അന്തി മഹാകാളൻ മുണ്ടിയൻ ബ്രഹ്മരാക്ഷസൻ ഒളിയമ്പൻ
പൊട്ടൻ ഭ്രാന്തൻ കൾ്ക്കുടിയൻ പുള്ളിപ്പുലിയൻ ദണ്ഡൻ കയ
റൻ ഘണ്ടാകൎണ്ണൻ ക്ഷെത്ര പാലൻ കരിങ്കാളി രക്തെശ്വ
രി ഇങ്ങിനെ ഉള്ള പരദെവതമാരും വനദെവതന്മാരും ഭൂ
മിയിൽ നിറയപ്പെട്ടിരിക്കുന്നുവല്ലൊ വിശെഷിച്ച പരശു
രാമക്ഷെത്രത്തിൽ വസിക്കുന്നു - ആൎക്കെണ്ണാം ഭൂതങ്ങൾ ആ
ൎക്കുന്നു ശിവ ശിവ രക്ഷ രക്ഷ

ശിവ - എന്തു വെണം ഭൂതങ്ങളെ

ഭൂത - അയ്യൊ വയറ്റിന്നു പൊരാ - അഹൊ വൃത്തിക്ക മുട്ടു വന്നിരി
ക്കുന്നു

ശിവ - നിങ്ങൾ പൊയി എന്തു ജനങ്ങളെ ഉപദ്രവിക്കാതു - അവ
രെ അസഹ്യപ്പെടുത്തിയാൽ ആടു കൊഴി മുതലായതു
വളരെ കിട്ടും

മാച്ച - ഞാൻ വിതാനം തൂക്കി കളം വരെക്കട്ടെ - പാണ്ടികൈവെലി
പുറപ്പൊള കറുത്തതും ചുവന്നതും സകല മുതിച്ചകളും വെ
ക്കെണം - ആയി - ഹര ഹര - ശിവനെ പൊറ്റി

ആമ്പൂട്ടി - മാച്ചാൻ മലയൻ തന്നെയൊ - അവൻ എങ്ങിനെ തുള്ളു
ന്നു ഇപ്പൊൾ അരിയും തിരിയും കൂട്ടി ഉഴിയുന്നു

മാച്ച - സൎവ്വ ശത്രു സംഹാരം സൎവ്വ ദെവതാഹരം ഭൂതങ്ങ [ 104 ] ളെ എന്തീന്നലറുന്നു - വിശപ്പു സഹിച്ചു കൂടെ - കൊഴിയും
കുരുതിയും വരട്ടെ

ശിവദിൻ - അറെ ഗദ്ധെ ക്യാ കൎത്താഹൈ അഭീ ഖെൽ നഹിം ഹുവാ-
{എടാ കളുതെ താമസം വെണ്ടാ}-

മാച്ച - ഭൂതങ്ങളെ വെഗം വയറു നിറെക്കാൻ വളരെ ആയി തിന്നു
കൊൾ്വിൻ

ചന്തു - അയ്യൊ തമ്മിൽ എങ്ങിനെ പിടിച്ചു പറിക്കുന്നു കടിച്ചു ചൊ
ര കുടിക്കുന്നു വിശപ്പു നന്നയുണ്ടു

മാച്ച - ബ്രാഹ്മണാദി ഭൂതങ്ങൾ്ക്കും മുഖ്യ ദെവതയാകുന്ന കുക്ഷിയെ
കൈ തൊഴുന്നെൻ അശരീരിവാക്കു കലിയുഗം സമാപ്തം

ജനങ്ങൾ - എന്ത ആശ്ചൎയ്യം ദെവകൾ എല്ലാറ്റിന്നും നിദ്രാ മയ
ക്കം വന്നിരിക്കുന്നു - മസ്തുണ്ടൊ ഇത പ്രളയം അല്ലെ

അമ്പൂട്ടി - ഹൊ അവർല്ലാം വീണു - തിരയും വീണിതാകളി ഇ
പ്പൊൾ ആയൊ

ഗംഗാര - പ്രിയ ജനങ്ങളെ നില്പിൻ ഉത്സവം തീൎന്നുവല്ലൊ കളി
യും തീൎന്നു ഇനി ലെലം വിളിക്കുന്നു നല്ല പാവകൾ അല്പ വില

ശിവദിൻ - ജല്ദി സെ കർഗദ്ധെ

ഗംഗ - ഈ നല്ല ബ്രഹ്മാവിന്നു ൨ അണ - ആൎക്കു വെണം

ചെട്ടി - ഇപ്പൊൾ വെണ്ടാ - മാച്ചാന്നു എത്ര വില

ഗംഗ - ഇതാ മാച്ചാൻ ഒരു പണം

ഊരാളി - ഒന്നെക്കാൽ പണം

വാണി - ഒന്നര പണം [ 105 ] ചെട്ടി - എനിക്കു വെണം അര ഉറുപ്പിക

ആചാരി - ഭാഗവതരെ കെട്ടൊ മാച്ചാനും ബ്രഹ്മാവും ഒരു ഉറുപ്പി
കെക്ക - ഇതാ കാല്ക്കൽ വെച്ചിരിക്കുന്നു

ഗംഗ - ഈ വിഷ്ണു മദ്രാസി പണി നല്ല ബൊമ്മ - ൨ പണം

ചാലി - ആ ഗണപതിക്കു അര ഉറുപ്പിക തരാം - അതല്ല

ഗംഗ - രണ്ടും ൧ ഉറുപ്പികെക്ക തന്നെ വാങ്ങി കൊണ്ടു പൊസലാം
ഇപ്പൊൾ ശിവൻ അതാ ചെവിയിൽ വജ്രക്കല്ലുണ്ടു - മൂന്നു
ഉറുപ്പിക

ബ്രാഹ്മണൻ - എന്ത ഇവിടെ എന്തു നടക്കുന്നു

ഊരാളി - ദെവകളെ വില്ക്കുന്നു - ൧ ശിവനെ ൩ ഉറുപ്പിക-

ബ്രാഹ്മ - മൂൎത്തിയെതാ - ഇതാ ൩ ഉറുപ്പിക കള്ളനല്ല നല്ല സമ
യത്തിന്നു കിട്ടി - നെൎച്ചെക്കു വെക്കാം

വാണി - എനിക്ക ഒരു രാക്ഷസൻ വെണം ഭാഗവത

ഗംഗ - മധുവൊ കൈടഭനൊ ആരെ വെണ്ടതു

വാണി - മതുവൊ കൈടവൊനല്ല രാക്ഷസനെ വെണ്ടു വീട്ടിൽ
വന്നാൽ കുട്ടികൾ്ക്കായി വെണം പെടിപ്പിപ്പാൻ

ഗംഗ - ൧꠱ വെള്ളിക്കശ വരും

വാണി - മതും കൈടും രണ്ടും വാങ്ങാം അര ഉറുപ്പിക ഇതാ

ചന്തു - അപ്പാ വാൽ കൈയിൽ പിടിച്ച കുരങ്ങ എനിക്ക വെണം
ഒരു വെള്ളി ഉണ്ടു ഞാൻ വാങ്ങട്ടെ

ഗംഗ - മെത്തരമായ കുരങ്ങച്ചൻ - കൊണ്ടു പൊ

ഉപദെശി - സായ്പെ ഞാൻ വന്നു - എല്ലാം നന്നായി നടന്നു ദെവ [ 106 ] കരുണയാൽ മകൻ ഇന്നു കിട്ടും ടാക്കരിൽ ഒരുവൻ മാ
ഫ സാക്ഷിയായി എല്ലാം സമ്മതിച്ചു പറഞ്ഞിരിക്കുന്നു ഇപ്പൊൾ
൧൫ വൎഷമായി നാം ഈ ഉത്സവത്തിങ്കൽ പ്രസംഗം ചെയ്വാ
ൻ ചെയ്വാൻ വന്നിരിക്കുന്നു കെട്ടിയവൾ അന്നു ൩ വയസ്സു
ള്ള എന്റെ മകനെ വിളിച്ചു നൊക്കിയപ്പൊൾ തിമൊത്യ
നെ കണ്ടില്ല - ആ സങ്കടം ഇന്നു തീരും വലങ്കൈമെൽ ഒ
രു മറുവുള്ളത നൊക്കെണ്ടതെ ഉള്ളു

പാതിരി - നാം തമിഴിലെ പെശട്ടും

ഉപദെ - വെണ്ടാ - കൊല്ക്കാർ വന്നു ചുറ്റും നില്ക്കുന്നു

ഗംഗ - ഹൊ പത്തു തലയുള്ള രാവണൻ - ഒരു ഉറുപ്പിക

ചെട്ടി - നാലു പണം

ഗംഗ - ചെതം തന്നെ എങ്കിലും കൊണ്ടു പൊവിൻ - മു മ്മൂൎത്തികളെ
കുട്ടികൾ ആക്കിയ അനസൂയെക്കു അര രൂപ്പിക

ശാസ്ത്രി - കൊള്ളാം ഇതാ അര ഉറുപ്പിക

കൊല്ക്കാരൻ - ശിവദീൻ അരങ്ങിൽ ഉണ്ടൊ പുറത്തു വരെണം

ഗംഗ - അയ്യൊ കൊൽക്കാരൻ വരെണം

ശിവദീൻ - അറെ ഗദ്ധെ കഭി ഇജാദെതാഹൈ

കൊല്ക്ക - ഉടനെ വാ വെഗം

ജനങ്ങൾ - ഹൊ പൊലീസ ആമിൻ വന്നു

പൊലീസാ - അവൻ ഉണ്ടൊ

കൊല്ക്ക - ഉണ്ടു സ്വാമി

പൊലീ - ഈ ബാല്യക്കാരൻ ആർ - ഇവന്റെ മകനൊ [ 107 ] ഗംഗ - ഞാൻ ശിവദീനൊടു കൂട വന്നു - അവൻ പൊറ്റി ഇരിക്കുന്നു

ശിവ - ക്യാഹൈവുഃ ഗുൽ - സലാം മഹാരാജ

പൊലീ - കൂട വാ - ഇവൻ ആർ

ശിവ - പാലീസൊബെടാ {പൊറ്റിയ മകൻ}-

ഉപദെ - തിമൊത്യ എന്റെ തിമൊത്യ

ഗംഗ - ആർ വിളിച്ചിരിക്കുന്നു

പാതി - ബാല്യക്കാര ഇത തന്നെ നിന്റെ പെരൊ

ഗംഗ - എന്റെ പെർ ഗംഗാരാം - മറ്റെ പെർ ആർ വിളിച്ചു എ
ന്നെ വിളിച്ച പ്രകാരമായി

ഉപ - ഞാൻ തന്നെ വിളിച്ചു - തിമൊത്യനെ കൈകാട്ടു

ഗംഗാര - ഹൊ എന്റെ അഛ്ശനെ ഞാൻ വരുന്നു ഒൎമ്മ വന്നിരിക്കു
ന്നു - അമ്മ എവിടെ

ഉപദെ - നീ അവളെ കാണും - സന്തൊഷം നിന്നെ കിട്ടി

കൊല്ക്ക - സ്വാമീ ഭാഗവതരെ കൂട പിടിക്കെണ്ടെ

പൊലീ - വെണ്ടാ സമുവെൽ ഉപദെശിയാരൊടു കൂട ഇരിക്കട്ടെ

ഉപദെ - എൻ മകനെ എന്റെ കൂട വാ

ഗംഗ - സാമാനം കൂട കൊണ്ടു വരാം

ഉപദെ - ഛീ എന്തിന്നു - നീ വന്നാൽ മതി
പാതിരി നിങ്ങൾ മുമ്പെ പൊകുവിൻ ഞാൻ വരും

ജനങ്ങൾ - സായ്പെ ഇത എന്തു ഈ ഭാഗവതർ ആർ ഈ കിഴ
വൻ ആർ കുറയ പറയരുതൊ

പാതി - പറയാം ഈ കിഴവൻ കളിക്കാരനല്ല ഡാക്കൻ തന്നെ ൧൦ ദി [ 108 ] വസത്തിന്നു മുമ്പെ ൫ കള്ളന്മാരൊടുകൂട കാട്ടിൽ നിന്നു
ആ കുലയും കവൎച്ചയും ചെയ്തത ഇവൻ തന്നെ എന്റെ കൂടവ
ന്നവൻ ബാല്യക്കാരന്റെ അച്ശൻ - ൧൫ വൎഷത്തിനു മുമ്പെ
ഈ ഉത്സവത്തിന്നു വന്നു സുവിശെഷം അറിയിച്ചപ്പൊൾ ആ
ഡാക്കർ ൟ കുട്ടിയെ കട്ടുകൊണ്ടുപൊയിഇത്രകൊല്ലം
പൊറ്റികളിയെ വശാക്കി കൊടുത്തുഒരു തടവുകാരൻ പകലം
അനുസരിച്ചു പറഞ്ഞതു കൊണ്ടു ആ കൂട്ടരുടെ പണി എല്ലാം
തെളിവായി-ഈ ൧൫ വൎഷം അച്ശൻ കുട്ടിക്കുവെണ്ടി ദൈവ
ത്തൊടുപ്രാൎത്ഥിച്ചുപൊന്നതു ഇപ്പൊൾ സഫലമായിവന്നിരി
ക്കുന്നു

ജനങ്ങൾ—ഈ ഡാക്കർ എത്രയും വല്ലാത്തവർ

പാതിരി—തന്നെ-ഇങ്ങിനെ ഉള്ളവരുടെ കൈകാൽ അകപ്പെട്ടാൽ
ആശ്ചൎയ്യമുള്ള വഴിയിൽ വിട്ടു പൊയില്ലെങ്കിൽ നാശം എ
ന്നെ വെണ്ടു-അയ്യൊ ഞാൻ നിങ്ങളെ നൊക്കിയാൽ മനസ്സലി
ഞ്ഞു പൊകുന്നു-ഗംഗാരാമനെ പൊലെ നിങ്ങളും ഒരു കള്ള
ന്റെ വശത്തായിരിക്കുന്നു-എല്ലാ ഡാക്കരിലും വല്ലാത്തവൻ ശൈ
ത്താൻ തന്നെ അവൻ നിങ്ങളെ ചെറുപ്പത്തിലെ തന്റെ വലയിൽ
കുടുക്കി ചെൎത്തു ബിംബാരാധനയാകുന്നപാവക്കളിയെ പഠിപ്പി
ച്ചു തന്റെ ശാപത്തിന്ന അംശക്കാരാക്കിവെച്ചിരിക്കുന്നു- നിങ്ങ
ളെയും വളരെ വൎഷം തിരഞ്ഞു നൊക്കുന്ന ഒർ അച്ശനുണ്ട ഗം
ഗാ രാം ഇന്നു അച്ശന്റെ വിളികെട്ടു ഒൎമ്മ വന്നു ഡാക്കരന്റെടുത്ത്
വന്നിട്ടു സന്തൊഷിച്ച അച്ശന്റെ കൂട ചെന്നപ്രകാരം നിങ്ങ

"https://ml.wikisource.org/w/index.php?title=ദെവവിചാരണ&oldid=210921" എന്ന താളിൽനിന്ന് ശേഖരിച്ചത്