താൾ:CiXIV284.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ണിച്ചിരിക്കുന്നു അതിന്നു നിങ്ങൾ്ക്ക എന്ന നിങ്ങൾ ആ വഴി
യും ഞങ്ങൾ ൟ വഴിയും നടന്നാൽ മൊക്ഷം വരും

പാതിരി - ദൈവം ഒരുത്തനല്ലയൊ

ആശാരി - പിന്നെയൊ അതിനാൽ എന്തു

പാതി - ഏകനായ ദൈവം തമ്മിൽ വിരൊധമായി വരുന്ന ൨
മൊക്ഷ മാൎഗ്ഗങ്ങളെ കാണിക്കുമൊ

ആശാരി - മാണിച്ചിട്ടുണ്ടല്ലൊ - ഓരൊരൊ രാജ്യക്കാൎക്ക
വെവ്വെറെ ഭാഷയും ആചാരവും ഉണ്ടല്ലൊ

പാതിരി - വിലാത്തിയിലും വെവ്വെറെ ഭാഷകളും ദെശാചാ
രങ്ങളും ഉണ്ടു എങ്കിലും എല്ലാ നാടുകളിലെ ക്രിസ്ത്യാനി
കളും ഏക ദെവനെ ആത്മാവിലും സത്യത്തിലും വന്ദി
ക്കെണം എന്നു സമ്മതിക്കുന്നു അവൻ അറിയിച്ച വെദത്തി
ൽ അവൻ കല്പിക്കുന്നിതു ഞാനല്ലാതെ അന്യ ദെവന്മാർ
ഇല്ല ആ വക ഉണ്ടാക്കി കൊൾ്കയും സെവിക്കയും അരുത
എന്നു പറഞ്ഞിരിക്കവെ ഹിന്തു രാജ്യക്കാരൊട എന്നെ
അല്ല മൂപത്തു മുക്കൊടി മൂൎത്തികളെ സങ്കല്പിച്ചു കൊണ്ടാ
ടെണം എന്നു കല്പിക്കുമൊ

ആശാ - നിങ്ങൾ എല്ലാം ഒന്നാക്കെണം എന്നു വെച്ചു കുടുമ ചെ
ൎത്തി വെഷം മാറ്റിപ്പാൻ വന്നിരിക്കുന്നു ഞാൻ ഒരു ബു
ദ്ധിയെ പറയട്ടെ നിങ്ങളുടെ ചട്ടയും തൊപ്പിയും വെണ്ടാ
നിങ്ങളും കൌപീനം ഉടുത്തു മുണ്ടു സൊമൻ കാവി വ
സ്ത്രം മുതലായതു ധരിച്ചു തലയിൽ കെട്ടി ഞങ്ങളെ പൊലെ നട

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/62&oldid=187148" എന്ന താളിൽനിന്ന് ശേഖരിച്ചത്