൨൫
സന്ന്യ - ഇതാ സ്വാമിൻ
മാച്ച - പാകം ചെയ്ത കാട്ടു പന്നിയുടെ കുറുക്കു ഞാൻ തന്നെ ത
രാം - കനാ ഉണ്ടു - ഭൊ ദെവതകളെ പക്വാന്നം പായസ
ഞ്ചൈവശൎക്കരാഘൃതമിശ്രിതം നാനാ സ്വാദുര സൈൎയ്യുക്തം
ഭക്ഷ്യമാണം ശരീരിഭിഃ
ഗംഗാ - ശീ ശീ അവർ മുഖം മൂടി ജപിക്കുന്നു - ഭൊജ്യമായത എ
ല്ലാം നൈവെദ്യത്തിന്നു കൊള്ളാം
മാച്ച - ഇപ്പൊൾ ഉണ്മാൻ ഇരിക്കെണം
ബ്രാഹ്മ - ഇരിക്കുന്നു
ചന്തു - അമ്പൂട്ടി നൊക്കു - നാലു ബ്രാഹ്മണരും ഊണിന്നിരിക്കുന്നു-
വലിയ ഋഷി വിളമ്പുന്നു
അമ്പൂ - ജ്യെഷ്ഠബ്രാഹ്മണൎക്ക ഇങ്ങിനെ മൎയ്യാദ ഉണ്ടൊ
ഊരാളി - ഇവർ അന്തണരൊ അല്ലയൊ - മടുപ്പു വരുന്നില്ല ഇ
നിയും തിന്നുന്നു
ചെട്ടി - ഹെ ശാസ്ത്രികളെ ഈ കളി ഉള്ളതൊ പണ്ടു ഇങ്ങിനെ
തിന്നു മാറുണ്ടൊ
ശാസ്ത്രി - അത ഈ യുഗ ധൎമ്മം അല്ല ഇവർ പൂൎവ്വയുഗത്തിലെധ
ൎമ്മത്തെ കളിയാക്കുന്നു
പാതിരി - ശാസ്ത്രിയാരെ - ജനങ്ങളൊടു പരമാൎത്ഥം പറയെ
ണ്ടെ ഈ കളിക്കാരൻ എവിടെ നിന്നു പഠിച്ചുവൊ എന്നറി
യുന്നില്ല - മനുസ്മൃതിയിൽ പറഞ്ഞപ്രകാരം ചെയ്യുന്നു - നിങ്ങ
ൾ സായ്പമാരൊടു കൊടുതികളിൽ മറ്റും മനുധൎമ്മം പ്രമാ