൩൨
എന്റെ പക്ഷം
ശാസ്ത്രി - അത എങ്ങിനെ കെൾ്ക്കട്ടെ
പാതിരി - ഈ മാച്ചാൻ ചെയ്തത ഹിന്തു ജനങ്ങളൂടെ നടപ്പിന്നു ഉപ
മയായി വന്നിരിക്കുന്നു കുരങ്ങു പൊലെ മറ്റവരുടെ ഭാവം
നടിച്ചു കാട്ടുന്നു - നിങ്ങൾ ഇത്ര ദിവസം ഉത്സവത്തിങ്കൽ
ചെയ്തതിനെ ഈ മാച്ചാൻ കണ്ടറിഞ്ഞു താനും അതു പൊ
ലെ ചെയ്തു നിങ്ങൾ വളരെ അച്ചടക്കത്തൊടെ വന്നു
കൈ തൊഴുതു നെൎച്ചകളെ ഒപ്പിച്ചു പൂജകളെയും ചെയ്തു
കൊണ്ടിരുന്നു - ഇത്ര ഭക്തി കാട്ടിയവൎക്ക ഒരു നെരമ്പൊക്കു
വെണം എന്നു വെച്ചു ഉടനെ ഭ്രാന്തരെ പൊലെ ഒരൊ
കളി കണ്ടും ചെയ്തും രസിച്ചു കൊണ്ടതും അല്ലാതെ ദെവ
കളെയും പരിഹസിച്ചു വരുന്നു അപ്രകാരം ഈ മാച്ചാൻ
മുമ്പെ ഋഷിയായി യാഗം കഴിച്ചു പിന്നെ മനുവായി
നൈവെദ്യം നടത്തി വൎണ്ണ ധൎമ്മങ്ങളെ അറിയിച്ചു തിരിച്ചു വന്നതു
ടനെകൾ്ക്കുടിയന്റെ പുറപ്പാടായി താൻ പൂജിച്ച ദെവ ഋ
ഷികളെ ചവിട്ടിയും തല്ലിയും തുള്ളിച്ചാടിയും ഇരിക്കുന്നു
ആചാരി - എല്ലാ നെരവും ഘനശാലിയായിരിക്കെണമൊ വി
നൊദം വെണ്ടെ -
പാതിരി - വിനൊദം ഇരിക്കട്ടെ - ദൈവം ഉണ്ടെന്നു പ്രമാണി
ക്കുന്നവൻ അവനെ പരിഹസിക്ക ഇല്ല മാപ്പിള്ളമാർ ത
ങ്ങളുടെ നെപിയെ കളിയാക്കുന്നുണ്ടൊ വിശ്വാസികളാ
യ ക്രിസ്ത്യാനികളും തങ്ങളുടെ കൎത്താവിനെ കുറിച്ചു