൩൭
കംപകൎത്തെഴുതിയത ഇതാ ഞാൻ കാല്ക്കൽ വെക്കുന്നു
ഗണ - ചിരഞ്ജീവീ ഭവ - നന്നായി - വ്യാസന്നു കൊടു
മാച്ച - നിന്തിരുവടിയുടെ ദൎശനത്താൽ കൃതാൎത്ഥനായി ഭവിച്ചെ
ൻ - ഹൊ വ്യാസരെ
ഗംഗ - അല്ലയൊ ജനങ്ങളെ തൊന ആൾ വരുന്നു ഇവിടെ
മയിലെറി വരുന്നവൻ അറുമുഖനായ സുബ്രഹ്മണ്യൻ - വ
ലിയ നഖമുള്ളവൻ രുദ്രന്റെ ജടയിൽ നിന്നുണ്ടായ വീ
രഭദ്രൻ - വഴിയെ വീരഭദ്രർ മുതലായവരും ഉണ്ടു
കൃഷ്ണ - ശിവകെട്ടൊ നീ ശൂലം പ്രയൊഗിച്ചാൽ ചക്രം അയപ്പൻ
ഊരാളി - ഇത എന്തു ആകാശത്തിൽ ചക്രവും ത്രിശൂലവും തിക്കി
ക്കൊണ്ടു നില്ക്കുന്നു - തൊണ്ടയിൽ ഒരപ്പം തടഞ്ഞ പൊലെ
വാണിയൻ - ശാസ്ത്രികളെ നിങ്ങൾ്ക്ക അറിയാം എന്ത
ശാസ്ത്രി - ബാണാസുരന്നു ഉഷ എന്ന ഒരു മകൾ ഉണ്ടു കൃഷ്ണ
ന്റെ മകനായ അനിരുദ്ധൻ അവളെ മൊഹിച്ചു ചെന്നാ
റെ ബാണാസുരൻ തടവിൽ വെച്ചിരിക്കുന്നു അസുരനെ
കൊല്ലുവാൻ കൃഷ്ണൻ വന്നപ്പൊൾ ശിവൻ എതൃത്തു ഇരി
വരും പിണങ്ങി ശൂലവും ചക്രവും പ്രയൊഗിച്ചിരിക്കുന്നു
ചെട്ടി - ഹൊ ഇപ്പൊൾ കാണുന്നു അഛ്ശനെ പൊലെ മകന്റെ
ഭാവം - കൃഷ്ണൻ ജാര വൃത്തിയുള്ളവൻ മകനും അപ്രകാരം
തന്നെ പുതുമകളെ കാട്ടുന്നു പ്രത്യുമ്നനും ജാരൻ അവന്റെ മ
കൻ വെറെ ആകുമൊ
പാതിരി - ഇങ്ങിനെ ഉള്ളവരെ ദെവകൾ എന്നു പൂജിക്കുന്നതു ആശ്ചൎയ്യം