Jump to content

താൾ:CiXIV284.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

തു കെട്ടുവല്ലൊ - ദെവകൾ്ക്ക കാമം ക്രൊധം ലൊഭം മുതലാ
യ തമൊ ഗുണങ്ങളും ഉണ്ടായത ദൂഷണം എന്ന അവർ പറഞ്ഞു
അതു നല്ല വണ്ണം തിരിയായ്ക കൊണ്ടു പറഞ്ഞു - നമ്മുടെ വെദാ
ന്തം പരമാൎത്ഥം തന്നെ - എല്ലാം ഒന്നു തന്നെ രാമനും ഇല്ല രാവണ
നുമില്ല - പാണ്ഡവർ നൂറ്റുവർ ഇങ്ങിനെ ൨ പക്ഷക്കാരും ഇ
ല്ല കൊല്ലുന്നവരും ചാകുന്നവരും ഇല്ല എല്ലാവരും ചെയ്യുന്നത
ഈ എകന്റെ ലീല - ഞാൻ ഈശ്വരൻ എന്നുറെച്ചാൽ ഒന്നെ
ഉള്ളു പരമാത്മാവു തന്നെ

ഗംഗ - പരമാത്മാവെ നല്ലവണ്ണം നൊക്കുവിൻ - നമൊ നമസ്തെ
സ്തു സഹസ്ര കൃത്വഃ പുനശ്വഭൂയൊവിനമൊനമസ്തെ

അദ്ദൃശ്യൻ - നമെവിദുഃ സുരഗണാഃ പ്രഭവം നമഹൎഷയഃ അഹം കൃ
ത്സനസ്യജഗതഃ പ്രഭവഃ പ്രളയസ്തഥായൊമാം പശ്യതി
സൎവ്വത്ര സൎവ്വഞ്ചമയി പശ്യതിതസ്യാഹം നവ്രണശ്ച്യാമിസ
ച മെന പ്രണശ്യതി

ഊരാളി - പരമാത്മാവിന്ന ഇച്ചിരി മലയായ്മ അറിഞ്ഞു കൂടെ

പാതിരി - ൟ ശ്ലൊകങ്ങൾ ഭഗവൽ ഗീതയിൽ നിന്ന എടുത്ത ത-
അൎത്ഥം ആവിത - ദെവകളും ഋഷികളും കൂട എന്നെ അ
റിയുന്നില്ല ഞാൻ സൎവ്വ ലൊകത്തിന്റെ ആദിയും ഒടു
ക്കവും ആകുന്നു ആർ എങ്കിലും സകലത്തിൽ എന്നെയും
എന്നിൽ സകലവും കണ്ടാൽ ഞാൻ അവനൊടു ഒരു നാളും
വെൎവ്വിടുക ഇല്ല എന്ന ഈ വമ്പുള്ളവാക്കു

ചന്തു - എന്ത കളിക്കുന്നില്ലപ്പാ ഒന്നും കാണുന്നില്ല ഒന്നും ചെയ്യുന്നില്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/99&oldid=187200" എന്ന താളിൽനിന്ന് ശേഖരിച്ചത്