താൾ:CiXIV284.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

യെ കല്പിക്കും

ആശാരി - പാതിരിയെ വെദം പഠിക്കാനല്ല കളികാണ്മാൻ ഞങ്ങ
ൾ വന്നിരിക്കുന്നു

ഊരാളി - അതെ കളി തന്നെ പ്രമാണം

ചെട്ടി - ഹൊ തിര എടുത്തു - പാവകളുടെ വൈരം ശപിച്ചു പൊയി-
മാച്ചാന്റെ അടിക്കു ശൈത്താനും പെടിക്കുന്നുവൊ - ഇ
ത എന്തു - ഒരു കാറ്റ പറ്റി തിരികൾ എല്ലാം കെട്ടുപൊയി
ഒന്നും കാണ്മാനില്ല

ഗംഗാര - നൊക്കുവിൻ - ഒം തൽ സത്ത് ശ്രീ ഭഗവാൻ പുരുഷൊ
ത്തമൻ സ്വയം പ്രകാശം തന്നെ

ജനങ്ങൾ - അത എവിടെ എള്ളൊളം പ്രകാശം കാണ്മാനില്ല കൂരി
രിട്ടു തന്നെ

ഗംഗാര - നിൎഗ്ഗുണൻ നിരഞ്ജനൻ നിൎമ്മലൻ നിരാകുലൻ നിഷ്കളൻ
നിരൂപമൻ അദ്വയൻ നിരാമയൻ ചിദ്രൂപൻ നിത്യനജൻ
അഖിലൻ സനാതനൻ അനന്തനനാദ്യനാദ്യൻ നിഗ
മാന്തവെദ്യൻ അഖണ്ഡൻ പരിപൂൎണ്ണൻ പരമാനന്ദ രൂപീ
സമസ്തചരാചര ജന്തുക്കൾ അന്തൎഭാഗെ സമത്വം പൂണ്ടു
ജീവാത്മാവായും ഇരിപ്പവൻ

അദ്ദൃശ്യൻ അഹം ഇന്ദ്ര അഹം അഗ്നീർ അഹം വിഷ്ണു രഹം ശിവഃ
സൂൎയ്യൊഹം ചന്ദ്രൊഹം സിംഹൊഹംഗരുഡൊഹം അ
ഹം യൊനിശ്വ മൃത്യുശ്വാപ്യഹം

ശാസ്ത്രി - ഹെ ജനങ്ങളെ - ഇതു പരമാത്മാവ തന്നെ - പാതിരി പറഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/98&oldid=187198" എന്ന താളിൽനിന്ന് ശേഖരിച്ചത്