൨൧
പാതിരി - ഇത ആശ്ചൎയ്യം തന്നെ ഒരു കളിക്കാരൻ നിങ്ങളു
ടെ ദെവപാവകളെ അരങ്ങിൽ വെച്ചു കാണിച്ചു പരി
ഹാസം ചെയ്തു നാവിൽ വരുന്നതു പൊലെ ഒരൊന്നു പറയിച്ചു
കളിക്കുമ്പൊൾ എല്ലാവരും സന്തൊഷിച്ചു കണ്ടും കെട്ടും
കൊണ്ടു ചിരിക്കുന്നു - ഈ ബൊമ്മകളിൽ ഒന്നിനെ ഒരു
നമ്പൂതിരി കട്ടു കൊണ്ടു പൊയി പ്രതിഷ്ഠിച്ചു വെങ്കിൽ നിങ്ങ
ൾ എല്ലാവരും വന്നു വളരെ ഭക്തിയൊടെ സ്വാമി സ്വാമി ന
മൊനമഃ പാഹിമാം ത്രാഹിമാം എന്നു തൊഴുതു പ്രാൎത്ഥിച്ചു വഴി
പാടു കഴിക്കും എങ്കിലും പൂൎവ്വ ബ്രാഹ്മണരുടെ വെഷമൎയ്യാ
ദകളെ കണ്ടുവല്ലൊ ഇപ്പൊൾ ആ വക ഒന്നും ഇല്ല ഋഷിക
ൾ ഇല്ല ദെവകൾ ഉലകിഴിയുന്നില്ല വിശെഷയാഗവും മുട
ങ്ങി പൊയി സൊമം കുടിക്കുന്നതും ഇല്ല
ആശാരി - സൊമം എന്തു സാളഗ്രാമം മതി
ശാസ്തി - ആശാരി അടങ്ങി ഇരുന്നാൽ നന്നു
പാതിരി - പുരാണ നിയമങ്ങൾ ഇപ്പൊൾ ഇല്ലാതെയായി എന്നു
കണ്ടു വരുന്നു - എന്നാലും പണ്ടത്തെ നട്ട വടി പൊലെ നാം
നടക്കുന്നു എന്നു ഒരു വാക്കു കെൾ്പാറുണ്ടു - അങ്ങിനെ അ
ല്ലയൊ ശാസ്ത്രികളെ
ഗംഗാര - ഇതാ നല്ല പുതിയ പാവകൾ ഇതാ
ജന - അഹാ എത്ര വന്നു ഇപ്പൊൾ എന്താകും
ഗംഗാര - നൊക്കുവിൻ - വിരാൾ പുരുഷന്റെ സ്ഥാനത്തു ബ്രഹ്മാവ
വന്നിരിക്കുന്നു - അവന്റെ കാല്ക്കൽ ഇതാ ഉടഞ്ഞു പൊയൊ