Jump to content

താൾ:CiXIV284.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

ഗംഗാര - അതെ കണ്ടൊ പത്തും ഉണ്ടു - ഈ ബ്രഹ്മചാരി വാമന
ൻ വെണ്മഴു ഒങ്ങിയ ബ്രാഹ്മണൻ പരശു രാമൻ ഈ പ
രശു കൊണ്ടു ഇരുപത്തൊന്നു വട്ടം ക്ഷത്ര സംഹാരം ചെ
യ്തതു - വില്ലും ശരവും എടുത്തു വരുന്നവൻ രാമൻ ഈ കറു
ത്ത ചക്രധാരി കൃഷ്ണൻ ദിഗംബരൻ ബൌദ്ധൻ തന്നെ

ശാസ്ത്രി - ഇനി കല്കി അവതരിക്കെണ്ടതല്ലെ

ഗംഗ - ഈ വെള്ള കുതിരപ്പുറത്തു കയറി വാൾ പിടിച്ചു വരുന്നവൻ
കല്കി തന്നെ

ലക്ഷ്മി - ഹരി ഈ കുരൂപന്മാർ ആർ എനിക്കു പെടി ആകുന്നു

വിഷ്ണു - പെടിക്കെണ്ടാ ഇവർ ഒന്നും ചെയ്കയില്ല

ഗംഗാ - രാമായണം ചമെച്ച വാന്മീകി എഴുന്നെള്ളുന്നു

വാന്മീകി - മത്സ്യഃ കൂൎമ്മൊവരാഹശ്വനാരസിംഹശ്വവാമനഃ
രാമൊരാമശ്വ കൃഷ്ണശ്വ ബൌദ്ധം കല്കീനമൊസ്തുപഃ

ഊരാളി - അറിഞ്ഞു കൂടാത്തതു പിന്നെയും പറയുന്നു

ഗംഗാര - വെണ്ടതില്ല ദെവകളെ കണ്ടു നമസ്കരിക്കുന്നു

മാച്ച - വാല്മീകി ആർ എന്നു കുറ്റി ഇല്ല ഞാൻ പരീക്ഷിക്കട്ടെ സ
ലാം അപ്പാ -

വാന്മീ - കഷ്ടം കീ മൎത്ഥം ആഗതഃ

മാച്ച - സ്വാമി എനിക്കു ചെവി നന്നായി കെൾ്ക്കുന്നില്ല എന്തു കല്പിച്ചു

വാന്മീ- നീ ആർ എന്തിന്നു വന്നു

മാച്ച - വസിഷ്ഠരുടെ ശിഷ്യൻ ഞാൻ - ഊർഭൂ ഗ്രാമം തന്നെ അ
മ്മ മൂഢത അഛ്ശൻ ഇല്ല ശമ്പളം മാസത്തിന്നു ൩൦ ദിവസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/86&oldid=187182" എന്ന താളിൽനിന്ന് ശേഖരിച്ചത്