൨൦
ചന്തു - അനുജ കരയെണ്ടാ ഇത നമ്മളെ ആടല്ല ഇത ഒരു കളി-
കരയെണ്ടാ
മാച്ച - നിൎവ്വിഘ്നമസ്തു - സമ്പൂൎണ്ണ മഭൂൽ
ദെവനാം തൃപ്തിരസ്തു
ഗംഗ - നൊക്കുവിൻ - ദെവകൾ്ക്കു സമൎപ്പിച്ചിട്ടുള്ള ആഹുതികൾ ഒ
ക്കയും അഗ്നി ദെവൻ വന്നു അവൎക്കായി വിഴുങ്ങുന്നു
മാച്ച - ഭൊ ദെവതകളെ സൊമത്തിന്നു ആവശ്യമില്ലല്ലൊ
ഞാൻ കുടിക്കട്ടെ സൊമം തെറിച്ചുപൊയാൽ വിഘ്നമാ
കും ആയി നല്ല രുചി - ജ്ഞാനൊദയം വന്നു - അല്ലയൊ അ
ഗ്നിയെ മതി - ഒരാടിനെ തിന്നതല്ലാതെ നെയ്യി അരി
എള്ളും കൂട വിഴുങ്ങിയൊ ഇവൻ എല്ലാം തിന്നു കളഞ്ഞു
ദെവകളെ - ഒന്നും ശെഷിപ്പില്ല - നിങ്ങൾ്ക്കും തൃപ്തിയായൊ
ഇന്ദ്രൻ - ഋഷി വൃന്ദെഷു സൎവ്വെഷുജാതസ്ത്വംകുലപാംസനഃ
ശപാമിപഞ്ചതാം പ്രാപ്യനിരയം യാഹിചാധമ
മാച്ചാൻ - അയ്യൊ ഉമ്പുൎക്കൊൻ എന്നെ ശപിച്ചു കളഞ്ഞു ഞാ
ൻ ചന്തു പൊകുന്നു
ചെട്ടി - എന്തൊ മഹൎഷിചത്തുപൊയൊ കവിണ്ണു വീണു കിടക്കുന്നു
ഗംഗ - ദെവെന്ദ്രന്റെ ശാപത്താൽ ജീവൻ പൊയിരിക്കുന്നു
ആശാരി - വെറെ അഞ്ചാൾ മഹൎഷിമാർ വന്നു ശവം എടുത്തു
ക്കൊണ്ടു പൊകുന്നു വെഗം പൊയാൽ ദക്ഷീണ കിട്ടും
ചാലിയർ - ഹൊ തിരപിടിച്ചിരിക്കുന്നു
ചന്തു - അസ്സലായ്ക്കണ്ടപ്പാ
3