താൾ:CiXIV284.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

ത്തിൽ എഞ്ചും പ്രസിദ്ധം ആക്കി എല്ലാ വംശങ്ങളെയും
പാപമരണങ്ങളിൽ നിന്നു നിത്യ ജീവത്വത്തിങ്കലെക്കു
വിളിച്ചു പൊരെണം എന്നു കല്പിക്കുന്നു അനന്തരം ആ
യിരം വൎഷത്തിന്റെ മുമ്പിൽ യെശുവിന്റെ ഭക്ത
മാർ ഞങ്ങളുടെ ദെശത്തിലും വന്നു അതിൽ കുടി ഇരിക്കു
ന്നവർ നിങ്ങളെ പൊലെ കള്ള ദെവ നാമങ്ങളെ
ധ്യാനിച്ചു നിങ്ങളെക്കാളും കാട്ടാള ഭാവമുള്ളവർ
എന്നു കണ്ടു ഞങ്ങളുടെ പൂൎവ്വമാരൊടു ലൊകരക്ഷി
താവായ യെശുവിന്റെ നാമം അറിയിച്ചു അതിന്നായി
ബഹു കഷ്ടങ്ങളെ സഹിച്ചു അദ്ധ്വാനിച്ചു ക്രമത്താലെ
പുരാണ വ്യാജങ്ങളെ അകറ്റി നാട്ടുകാരെ ക്രിസ്തസഭ
യൊട ചെൎക്കയും ചെയ്തു അന്നു തൊട്ടു ദെവവചനം ഞങ്ങ
ളുടെ രാജ്യത്തിൽ നടപ്പായ്വന്നു മാതാപിതാക്കന്മാരും
മറ്റും കുട്ടികളൊടറിയിക്കും അപ്രകാരം ഞാനും ചെറു
പ്പത്തിലെ ആയതു കെട്ടും ഈ പുസ്തകത്തിലുള്ള യെശു
ശിഷ്യന്മാരുടെ പ്രബന്ധങ്ങളെ വായിച്ചും അറിഞ്ഞിരി
ക്കുന്നു എന്നാലും എല്ലാ മനുഷ്യരിലും ഉള്ള ദെവ വൈരം
ഉപദെശത്താൽ വിട്ടില്ല ന്യായം അധികമായപ്പൊൾ പാ
പമൊഹങ്ങളും വൎദ്ധിച്ചു ഞാൻ പലപ്രകാരം ലംഘിച്ചു
ദൈവത്തെ നിരസിച്ചു എങ്കിലും ദൊഷ ഫലങ്ങളെ അനുഭ
വിക്കുന്ന സമയം മുമ്പിൽ കെട്ടതിനെ ദൈവം ഒൎപ്പിച്ചു
എന്റെ അഹംഭാവം താഴ്ത്തി പാപത്തെ തീൎക്കുന്നതു ഈ യെ


2

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/16&oldid=187074" എന്ന താളിൽനിന്ന് ശേഖരിച്ചത്