Jump to content

താൾ:CiXIV284.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

ന്ന വജ്രധാരി ഇന്ദ്രൻ അവന്റെ പാൎശ്വത്തിൽ എഴുവാനുള്ള
വൻ അഗ്നി – ശിശിശി നാരദാദി മഹൎഷിമാർ വരുന്നു ണ്ടു -
സ്വാമിമാരെ നമസ്ക്കാരം - ബദരികാശ്രമത്തിൽ നിന്നു വരുന്നു
മുഖം ശ്മശ്രൂമയം നിത്യം ശിരൊ ദീൎഘ ജടാമയം ഭസ്മഭൂഷി
ത സൎവ്വാംഗം കാഷായവസനാന്യുഷെഃ

ചെട്ടി - ഭാഗവതരെ സംസ്കൃതം പറഞ്ഞാൽ ആൎക്ക അറിയാം

വാണിയൻ - അതെ ജനങ്ങൾ അറിവാന്തക്കത പറക

ഗംഗ - പറയാം ഋഷികൾ്ക്ക മുഖരൊമ പുഷ്ടിയും നീണ്ട ജടകളും
ഭസ്മാലങ്കാരവും കാവി വസ്ത്രവും പുലിത്തൊലും രുദ്രാക്ഷമാ
ലകളും കാണുന്നുവല്ലൊ - നാരദൻ എന്തു ചെയ്യും - എന്ന മസ്ക്കാ
രത്തെ കണ്ടില്ല - സ്വാമീ ഞാൻ തൃക്കാക്കൽ വീണു

മാച്ചാൻ - ദീൎഘായുഷ്മാൻ ഭവ

ഗംഗ - നാരദൻ നല്ല ആശീസ്സ തന്നു

മാച്ചാൻ - ഓം നരനാരായണാശ്രമമായ ബദരികാശ്രമത്തിങ്ക
ൽ നിന്നു ഇവിടെ വന്നതു അത്യുത്തമമായി ദെവകൾ ഇവി
ടെ കൂടി വന്നിരിക്കുന്നു - ഹെ ദെവതകളെ ഞാൻ വണങ്ങുന്നു
പ്രസാദിക്കെണമെ

അഗ്നീം ഈളെ പുരൊഹിതം യജ്ഞസ്യ ദെവമൃത്വിജം

ജനങ്ങൾ - ഇതെന്തു നമുക്ക തിരിയാ

ഗംഗാര - ചിന്ത ഇല്ല മഹൎഷി അഗ്നിയെ സ്തുതിക്കുന്നു

മാച്ചാൻ - ഈ സൎവ്വ ദെവന്മാരും ഒരു സ്ഥലത്തെ എനിക്ക പ്ര
ത്യക്ഷരായതു എൎത്രെയും ആശ്ചൎയ്യം ഇതു തന്നെ പുണ്യക്ഷെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/70&oldid=187158" എന്ന താളിൽനിന്ന് ശേഖരിച്ചത്