താൾ:CiXIV284.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

തന്നെ

വാണിയൻ - അതു പരമാൎത്ഥം ഇങ്ങിനെ നടക്കുന്നു എന്തു ചെയ്യെ
ണ്ടു

പരശുര - രെ രെ ക്ഷത്ര കുലാധമ

വാണിയൻ - എന്തു ഒച്ച ദെവകൾ്ക്ക തമ്മിൽ മറ്റൊരു കലശൽ
ഉണ്ടായൊ

ഗംഗാര - നില്പിൻ - എന്തിന്നു എല്ലാവരും ഉന്തി തിക്കി വരുന്നു - ക
ളി കാണെണ്ടെ - മിഥിലാപുര സമീപത്തു രാമനും പരശുരാ
മനും തമ്മിൽ കണ്ടു പിണങ്ങുന്നു ക്ഷത്രിയരെ കണ്ടു കൂടാത
സംഗതിയാൽ ഈ മഴുവെന്തിയ ബ്രാഹ്മണൻ രാമനെ എ
ടാ ക്ഷത്രിയ കുലത്തിൽ അധമനായുള്ളൊവെ എന്നുവി
ളിക്കുന്നു

രാമ - ഹെ ബ്രാഹ്മണ ബ്രുവനെ എന്ത

പരശു - മതി നീ ശൂരൻ തന്നെ താടക എന്ന സ്ത്രീയെ വധിച്ച നിമി
ത്തമൊ ഗൎവ്വം ഏറി ഇരിക്കുന്നു

രാമ - താടക എന്റെ അമ്മയല്ല നില്ലു നിൽ

പരശു - ഇവിടെ പ്രാണനെ വിടെണം

ചെട്ടി - അതാ അവർ പൊരുതുന്നു കണ്ടൊ രാമന്റെ അമ്പു ഹാ
ഇവൻ വെണ്മഴു വീശി

വാണീ - അന്യൊന്യം കൊന്നു ചാകും

രാമ - കെൾ എടൊ പരശു രാമ - എന്റെ അമ്പിനാൽ നീ മരിക്കുന്നി
ല്ല പൊർ വിടുക നിന്റെ അവതാര കാലം കഴിഞ്ഞു ഇപ്പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/90&oldid=187188" എന്ന താളിൽനിന്ന് ശേഖരിച്ചത്