താൾ:CiXIV284.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

ണം എന്നുപറയുന്നുണ്ടല്ലൊ ഈ ചെട്ടിയൊടു അത ഇപ്പൊൾ നട
ക്കുന്നതല്ല മുമ്പെഉള്ളതത്രെ എന്നു പറയാമൊ

ഊരാളി - എല്ലുകൾ മാത്രം വിട്ടു ശെഷം എല്ലാം തിന്നു കൈകളെക
ഴുകി തൊൎത്തി വെറുതെ ഇരിക്കുന്നു ഇപ്പൊൾ എന്തു ചെയ്യും

മാച്ച - ഹെ ബ്രാഹ്മണരെ മറഞ്ഞുപൊവാൻ കുറകാലം ശെഷിച്ചു-
നിങ്ങളുടെ ഉപകാരത്തിന്നു ഞാൻ സദാകാലം നടക്കെണ്ടുന്ന
നീതിയെ എഴുതി വെച്ചിരിക്കുന്നു നിങ്ങൾ അനുസരി
ച്ചാൽ നിത്യം ഭൂദെവന്മാരായി വാഴും

ബ്രാഹ്മ - ഞങ്ങൾ വിധെയരായിരിക്കുന്നു

മാച്ച - സൎവ്വസ്യാസ്യതു സൎഗ്ഗസ്യ ഗുപ്ത്യൎത്ഥം സമഹാദ്യുതിഃമുഖ
ബാഹൂരൂപജ്ജാനാം പൃഥൿ കൎമ്മാണ്യ കല്പയൽ

ചെട്ടി - ഈ പറയുന്നത എന്ത - തെളിയുന്നില്ല

ശാസ്ത്രി - ഞാൻ പറയാം - സൎവ്വലൊകരക്ഷയ്ക്കായിട്ട ബ്രഹ്മാവമുഖാ
ഭുജം തുട കാലുകളിൽ നിന്നും ജനിച്ചവൎക്ക വെവ്വെറെ കുലധ
ൎമ്മം നിയമിച്ചിരിക്കുന്നു

ബ്രാഹ്മ - ബ്രഹ്മകൃൽ ബ്രാഹ്മണൊ ബ്രഹ്മ ബ്രഹ്മജ്ഞൊ ബ്രാഹ്മ
ണപ്രിയഃ

ഗംഗാര - അവർ ബ്രഹ്മരെ സ്തുതിക്കുന്നു കെട്ടുവൊ

മാൎച്ച - ചെവി കൊൾ്വിൻ നിങ്ങളുടെ ധൎമ്മമാവതു അദ്ധ്യാപന
മദ്ധ്യയനം യജനം യാജനം തഥാ ദാനം പ്രതിഗ്രഹംചൈ
വ ബ്രാഹ്മണാനാമകല്പയൽ

ശാസ്ത്രി - ജനങ്ങളെ കെട്ടുവൊ - പരബ്രഹ്മാവ വിധിച്ചത വെദം

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/78&oldid=187169" എന്ന താളിൽനിന്ന് ശേഖരിച്ചത്