താൾ:CiXIV284.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊവീരാക

ഉപദെശി - തുരയവൎകൾ ചൊന്നപ്പടിക്കു പൊകിറെൻ ഞാ
ൻ സന്തൊഷത്താൽ കവലപ്പെടുന്നു അനെക വൎഷങ്ങളി
ലെ ദുഃഖത്തിന്ന ദൈവം ഇന്നു നിവൃത്തി വരുത്തിയാൽ
എത്ര ഒരു സൌഖ്യം - പൊകിറെൻ

പാതിരി - എടൊ ജനങ്ങളെ ഈ അരങ്ങിന്റെ മുമ്പിൽ കൂടി
വന്ന നിങ്ങളുടെ കൂട്ടത്തെ ഞാൻ നൊക്കി ദുഃഖത്തൊ
ടിരിക്കുന്നു ദൈവവചനം കെൾ്വാൻ പത്തു വരുന്നതി
ൽ ഇവിടെ നൂറൊളം കൂടി ഇരിക്കുന്നു ഈ ഉത്സവം
കൊണ്ടാടി പുകഴ്ത്തുന്നദെവകൾ എല്ലാം കള്ള ദെവർ
എന്നറിഞ്ഞിട്ടും നിങ്ങൾ ഊരും വീടും വിട്ടു ദൂരത്തു നി
ന്നു വന്നു തൊഴുതു വെറുതെ പണം ചെലവിട്ടു രാപ്പക
ലും വീഥിയിലും വെളിയിലും ഉലാവി കൊണ്ടു കൂട കൂട
പറഞ്ഞു കെട്ട സത്യ വചനം എല്ലാം മറന്നു നടക്കുന്നതു
മല്ലാതെ ക്ഷെത്ര വെല തീൎന്ന ഉടനെ ഈ നിസ്സാരമായ
കളിയെ പിന്നെയും കാണെണം എന്നു വെച്ചു ഇവിടെ
കൂടി വന്നിരിക്കുന്നു പൂൎവ്വന്മാരും ബ്രാഹ്മണരും കല്പിച്ചുവ
ല്ലൊ എന്നു ചൊല്ലി ഇല്ലാത്ത ദെവകളുടെ ബിംബങ്ങ
ളെ ആരാധിച്ചും അഴിച്ചലുള്ള ദുൎമ്മൎയ്യാദകളെ ആ
ചരിച്ചും ജീവനുള്ള ദൈവത്തെ അറിയാത്തവൎക്ക ജ
നിക്കുന്ന ദൊഷങ്ങളാലും ശൈത്താൻ ഈ ലൊക ത
മസ്സിൽ നടത്തുന്ന കള്ള തന്ത്ര വിദ്യകളാലും ഇരുണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/60&oldid=187145" എന്ന താളിൽനിന്ന് ശേഖരിച്ചത്