താൾ:CiXIV284.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

ഊരാളി - അതാർ കുത്തിച്ചിയൊ

ശാസ്ത്രി - ചീ അവൾ അത്രി ഋഷിക്കു ഭാൎയ്യ പതിവ്രത തന്നെ

ലക്ഷ്മി - അയ്യൊ ഞങ്ങളുടെ പുരുഷന്മാർ എങ്ങു പൊയി

മാച്ച - ലക്ഷ്മി നിന്തിരുവടിയുടെ പുരുഷൻ പൊയെങ്കിൽ എനിക്കു വ
രാമൊ

ലക്ഷ്മി - ബ്രാഹ്മണാധമ ഗഛ്ശ ഗഛ്ശ

മാച്ച - നിങ്ങൾ കൊപിക്കെണ്ടാ ഞാൻ ഒന്നു പാടാം വിശ്വമൊ
ഹിനീ മെനകയെപ്പണ്ടു വിശ്വാമിത്രനനുഭവിച്ചില്ലയൊ
ചന്ദ്രനും ഗുരു ഭാൎയ്യയെ പ്രാപിച്ചു ചന്തമൊടു രമിച്ചില്ലയൊ
ശുഭെ

ഇന്ദ്രനും പണ്ടഹല്യയെ പ്രാപിച്ചിട്ട
ഇന്ദ്രിയ ക്ഷൊഭ ശാന്തി വരുത്തിലെ സൎവ്വജ്ഞന്മാരാം മി
ത്രാവരുണന്മാർ ഉൎവ്വശിയെ പരിഗ്രഹിച്ചില്ലയൊ പ്രമ്ലൊ
ചാഖ്യായായുള്ളൊരു നാരിയെ പ്രാപിച്ചില്ലയൊ കണ്വ മഹാ
മുനി ബ്രഹ്മദെവനാകുന്ന ഭഗവാനും തന്മകളെ പരിഗ്രഹിച്ചില്ല
യൊ

ലക്ഷമി - ഇവർ എല്ലാവൎക്കും മഹാപാപം സംഭവിച്ചു എനിക്കു ഭയം
ഉണ്ടു

മാച്ച - ഭയം വെണ്ടാ - ഊനങ്ങൾ വന്നാൽ ഉപായങ്ങൾ വെണം ഇപ്പ
റഞ്ഞ മഹാജനം ഒക്ക വെതൽ പ്രതിക്രിയ കൊണ്ടു വിശുദ്ധരാ
യി അപ്രകാരം നമുക്കും ഇദ്ദൊഷത്തെ ക്ഷിപ്രം അങ്ങു കള
വാൻ തടവുണ്ടൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/94&oldid=187194" എന്ന താളിൽനിന്ന് ശേഖരിച്ചത്