താൾ:CiXIV284.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

ദൈവം സൗമ്യനല്ല സ്നെഹ രൂപൻ തന്നെ സത്യ പ്രിയ
നാകയാൽ തന്റെ വൈരികൾ്ക്ക ഉഗ്ര ശത്രുവും ആകുന്നു

ശാസ്ത്രി - സൂക്ഷ്മ ജ്ഞാനം ഉണ്ടായാൽ എല്ലാം ഒന്നു തന്നെ എ
ന്നറിയാം നാദത്തെ കസ്യചിൽ പാവം നചൈവ സുകൃതം
വിഭുഃ അജ്ഞാനെനാവൃതം ജ്ഞാനം തെനമുഹ്യാന്തി
ജന്തവഃ ഇശ്വരൻ ആരുടെ പാപം എങ്കിലും സുകൃതം എ
ങ്കിലും എടുക്കുന്നില്ല - എന്നു മൊഹം ഇല്ലാത്തവരുടെ പ
ക്ഷം

ആശാരി - കൂരിരിട്ടിൽ എല്ലാം ഒന്നത്രെ ഇപ്പൊൾ തന്നെ സ്പഷ്ട
മായികാണാം എനിക്ക ഒരു മൊഹവും ഇല്ല - ശാസ്ത്രികളെ
എല്ലാം ഒന്നല്ലൊ - നിങ്ങളെ ചുംബിക്കട്ടെ

പാതി - ഞങ്ങൾ എല്ലാം ഒന്നാക്കുവാൻ വന്നിരിക്കുന്നു എന്ന മു
മ്പെ പറഞ്ഞല്ലൊ - സുകൃതം പാപം ഈ രണ്ട ഒന്നാക്കു
വാൻ നിങ്ങൾ വിചാരിക്കുന്നു അതിനെ ഞങ്ങൾ ഒരു നാ
ളും സമ്മതിക്ക ഇല്ല - സൃഷ്ടിയെയും സ്രഷ്ടാവെയും ഞങ്ങ
ൾ ഒന്നാക്കുന്നതും ഇല്ല

അദൃശ്യ - മൂഢൊയം നാഭിജാനാതിലൊകൊമാമജമവ്യ
യം ദിവ്യം ദദാമിതെ ചക്ഷുഃ പശ്യമെ യൊഗം ഐശ്വരം

ചെട്ടി - പാതിരികളെ പരമാത്മാവ ശാസ്ത്രിയൊട എന്ത അരുളി
ച്ചെയ്തിരിക്കുന്നു

പാതി - എന്നെ പൊലെ ഉള്ള മൂഢർ അവനെ അറിയായ്കകൊ
ണ്ടു ശാസ്ത്രി മുതലായ ജ്ഞാനി ശ്രെഷ്ഠമാൎക്കത്രെ അവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/101&oldid=187203" എന്ന താളിൽനിന്ന് ശേഖരിച്ചത്