൫൩
ചെട്ടി - എനിക്കു വെണം അര ഉറുപ്പിക
ആചാരി - ഭാഗവതരെ കെട്ടൊ മാച്ചാനും ബ്രഹ്മാവും ഒരു ഉറുപ്പി
കെക്ക - ഇതാ കാല്ക്കൽ വെച്ചിരിക്കുന്നു
ഗംഗ - ഈ വിഷ്ണു മദ്രാസി പണി നല്ല ബൊമ്മ - ൨ പണം
ചാലി - ആ ഗണപതിക്കു അര ഉറുപ്പിക തരാം - അതല്ല
ഗംഗ - രണ്ടും ൧ ഉറുപ്പികെക്ക തന്നെ വാങ്ങി കൊണ്ടു പൊസലാം
ഇപ്പൊൾ ശിവൻ അതാ ചെവിയിൽ വജ്രക്കല്ലുണ്ടു - മൂന്നു
ഉറുപ്പിക
ബ്രാഹ്മണൻ - എന്ത ഇവിടെ എന്തു നടക്കുന്നു
ഊരാളി - ദെവകളെ വില്ക്കുന്നു - ൧ ശിവനെ ൩ ഉറുപ്പിക-
ബ്രാഹ്മ - മൂൎത്തിയെതാ - ഇതാ ൩ ഉറുപ്പിക കള്ളനല്ല നല്ല സമ
യത്തിന്നു കിട്ടി - നെൎച്ചെക്കു വെക്കാം
വാണി - എനിക്ക ഒരു രാക്ഷസൻ വെണം ഭാഗവത
ഗംഗ - മധുവൊ കൈടഭനൊ ആരെ വെണ്ടതു
വാണി - മതുവൊ കൈടവൊനല്ല രാക്ഷസനെ വെണ്ടു വീട്ടിൽ
വന്നാൽ കുട്ടികൾ്ക്കായി വെണം പെടിപ്പിപ്പാൻ
ഗംഗ - ൧꠱ വെള്ളിക്കശ വരും
വാണി - മതും കൈടും രണ്ടും വാങ്ങാം അര ഉറുപ്പിക ഇതാ
ചന്തു - അപ്പാ വാൽ കൈയിൽ പിടിച്ച കുരങ്ങ എനിക്ക വെണം
ഒരു വെള്ളി ഉണ്ടു ഞാൻ വാങ്ങട്ടെ
ഗംഗ - മെത്തരമായ കുരങ്ങച്ചൻ - കൊണ്ടു പൊ
ഉപദെശി - സായ്പെ ഞാൻ വന്നു - എല്ലാം നന്നായി നടന്നു ദെവ