താൾ:CiXIV284.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

ഗംഗ - ഞാൻ ശിവദീനൊടു കൂട വന്നു - അവൻ പൊറ്റി ഇരിക്കുന്നു

ശിവ - ക്യാഹൈവുഃ ഗുൽ - സലാം മഹാരാജ

പൊലീ - കൂട വാ - ഇവൻ ആർ

ശിവ - പാലീസൊബെടാ {പൊറ്റിയ മകൻ}-

ഉപദെ - തിമൊത്യ എന്റെ തിമൊത്യ

ഗംഗ - ആർ വിളിച്ചിരിക്കുന്നു

പാതി - ബാല്യക്കാര ഇത തന്നെ നിന്റെ പെരൊ

ഗംഗ - എന്റെ പെർ ഗംഗാരാം - മറ്റെ പെർ ആർ വിളിച്ചു എ
ന്നെ വിളിച്ച പ്രകാരമായി

ഉപ - ഞാൻ തന്നെ വിളിച്ചു - തിമൊത്യനെ കൈകാട്ടു

ഗംഗാര - ഹൊ എന്റെ അഛ്ശനെ ഞാൻ വരുന്നു ഒൎമ്മ വന്നിരിക്കു
ന്നു - അമ്മ എവിടെ

ഉപദെ - നീ അവളെ കാണും - സന്തൊഷം നിന്നെ കിട്ടി

കൊല്ക്ക - സ്വാമീ ഭാഗവതരെ കൂട പിടിക്കെണ്ടെ

പൊലീ - വെണ്ടാ സമുവെൽ ഉപദെശിയാരൊടു കൂട ഇരിക്കട്ടെ

ഉപദെ - എൻ മകനെ എന്റെ കൂട വാ

ഗംഗ - സാമാനം കൂട കൊണ്ടു വരാം

ഉപദെ - ഛീ എന്തിന്നു - നീ വന്നാൽ മതി
പാതിരി നിങ്ങൾ മുമ്പെ പൊകുവിൻ ഞാൻ വരും

ജനങ്ങൾ - സായ്പെ ഇത എന്തു ഈ ഭാഗവതർ ആർ ഈ കിഴ
വൻ ആർ കുറയ പറയരുതൊ

പാതി - പറയാം ഈ കിഴവൻ കളിക്കാരനല്ല ഡാക്കൻ തന്നെ ൧൦ ദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/107&oldid=187213" എന്ന താളിൽനിന്ന് ശേഖരിച്ചത്